Sunday, November 11, 2007

അവസാനത്തെ അത്താഴത്തില്‍ സംഗീതധ്വനികള്‍?

യേശുവിന്റെ അവസാനത്തെ അത്താഴം ചിത്രീകരിക്കുന്ന ലിയനാഡോ ഡാവിഞ്ചിയുടെ ചരിത്രപ്രസിദ്ധ പെയിന്റിങ് വീണ്ടും ചര്‍ച്ചാവിഷയമാവുന്നു.

'അവസാനത്തെ അത്താഴ'ത്തി'ല്‍ ഡാവിഞ്ചി സംഗീതധ്വനികള്‍ അതിവിദഗ്ദമായി ആലേഖനം ചെയ്തിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ജിയോവാനി മരിയാ പാല നാലുവര്‍ഷം നീണ്ട ഗവേഷണത്തിലൂടെയാണ് ഇതു തിരിച്ചറിഞ്ഞത്. പതിനഞ്ചാം നൂറ്റാണ്ടില്‍ മിലാനിലെ സാന്താ മരിയാ ഡെല്ലേ ഗ്രേസേ ചര്‍ച്ചിലാണ് ഡാവിഞ്ചി വിഖ്യാതമായ ചിത്രം വരച്ചത്.

തീന്‍മേശയിലെ അപ്പം, യേശുവിന്റെയും ശിഷ്യരുടെയും കൈകള്‍ എന്നിവയിലൂടെ, പെയിന്റിങ്ങിന് കുറുകെ അഞ്ച് രാഗരേഖകള്‍ അവ്യക്തമായി ഡാവിഞ്ചി വരച്ചിട്ടിരിക്കുന്നതായി പാല പറയുന്നു. ഇടത്തുനിന്ന് വലത്തോട്ട് ഇതുവായിച്ചാല്‍ സംഗീതധ്വനികള്‍ തിരിച്ചറിയാം. 40 സെക്കന്‍ഡ് നീളുന്ന ദൈവസ്തുതിയാണിത്. 15-ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചുവന്ന സുഷിരവാദ്യത്തിലെ ധ്വനികളാണിത്-പാല എഴുതിയ 'ഒളിപ്പിച്ച സംഗീതം' എന്ന ഗവേഷണപുസ്തകത്തില്‍ പറയുന്നു.

'അവസാനത്തെ അത്താഴം' എന്നും വിവാദത്തിന് വഴിവച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഡാന്‍ ബ്രൌണ്‍ എഴുതിയ 'ഡാവിഞ്ചി കോഡ്' എന്ന നോവല്‍ മതവിശ്വാസികളുടെ എതിര്‍പ്പിനിടയാക്കിയിരുന്നു.

പുതിയ കണ്ടെത്തലിനെക്കുറിച്ചുള്ള വിശദമായ വാര്‍ത്ത ഇവിടെയും ഇവിടെയും.

ഈ സംഗീതമാണെന്ന് പറഞ്ഞുകൊണ്ട് ഒരു ലിങ്ക് കണ്ടു. 40 സെക്കന്റ് ഉണ്ട് എന്നു പറയുന്ന ഈ മ്യൂസിക്കല്‍ പീസ് പക്ഷെ ലിങ്ക് നോക്കിയപ്പോള്‍ 19 സെക്കന്റ് മാത്രം. തട്ടിപ്പായിരിക്കാം. അതുകൊണ്ട് ലിങ്ക് ഇടുന്നില്ല

വാര്‍ത്തക്ക് കടപ്പാട് ദേശാഭിമാനി, ചിത്രം വിക്കിപീഡിയയില്‍ നിന്ന്

10 comments:

മൂര്‍ത്തി said...

യേശുവിന്റെ അവസാനത്തെ അത്താഴം ചിത്രീകരിക്കുന്ന ലിയനാഡോ ഡാവിഞ്ചിയുടെ ചരിത്രപ്രസിദ്ധ പെയിന്റിങ് വീണ്ടും ചര്‍ച്ചാവിഷയമാവുന്നു.

'അവസാനത്തെ അത്താഴ'ത്തി'ല്‍ ഡാവിഞ്ചി സംഗീതധ്വനികള്‍ അതിവിദഗ്ധമായി ആലേഖനം ചെയ്തിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

ഏ.ആര്‍. നജീം said...

ഇതൊരു പുതിയ അറിവാണല്ലോ മൂര്‍ത്തി. പത്രങ്ങളില്‍ കണ്ടതായും ഓര്‍ക്കുന്നില്ല്ല.. നന്ദി

വേണു venu said...

പുതിയ അറിവു തന്നെ.നന്ദി.:)

ബാജി ഓടംവേലി said...

പുതിയ അറിവ്
നന്ദി നന്ദി
തുടരുക

ഉപാസന || Upasana said...

uvvO moorththi saar..?
nannaayi
:)
upaasana

വെള്ളെഴുത്ത് said...

അങ്ങനെയാണ് ക്ലാസിക്കുകള്‍ പുതിയ പുതിയ കാര്യങ്ങള്‍ക്ക് സാധ്യത നല്‍കിക്കൊണ്ടേയിരിക്കും..സൂര്യ ഫെസ്റ്റില്‍ ഫ്രാന്‍സിസ് കണ്ടങ്കോടത്തിന്റെ ഡികോഡിംഗ് കണ്ടതേയുള്ളൂ.. യഥാര്‍ത്ഥത്തില്‍ ആ പാന പാത്രം എവിടെയാണെന്നാണ് യേശു മുകളിലേയ്ക്ക് ചൂണ്ടുന്ന വിരലിനര്‍ത്ഥം എന്നൊക്കെ പറഞ്ഞൊരു വായന..

Unknown said...

ഇടത്തുനിന്നു് വലത്തോട്ടു് വായിക്കുന്നതിനു് പകരം ചൈനീസ് മാതൃകയില്‍ മുകളില്‍ നിന്നു് താഴേക്കു് വായിച്ചാല്‍ ജ്യോവാനി മരിയ പാലയുടെ അക്കൌണ്ട് നമ്പരും ബാങ്കിന്റെ പേരും കാണാം :)

Prof. Dr. Dr. med. Leon kaplan എഴുതിയ Mona Lisa Syndrom എന്ന പുസ്തകം മോണാ ലിസയുടെ മുഖം Leonardo da Vinci-യുടെ സ്വന്തം മുഖത്തിന്റെ സ്ത്രൈണീകരണമാണു് എന്നു് സ്ഥാപിക്കാനുള്ള ഒരു ശ്രമമാണു്. Bell Laboratory-യിലെ Lilian Schwartz-നു് കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് വഴി മോണാ ലിസയ്ക്കു് മോഡലായതു് Leonardo da Vinci തന്നെയാണെന്നു് തെളിയിക്കാന്‍ കഴിഞ്ഞുവത്രേ! താടിക്കാരനും വയസ്സനുമായ da Vinci-യുടെ മുഖത്തിന്റെ വലത്തേ പകുതിയും Mona Lisa-യുടെ മുഖത്തിന്റെ ഇടത്തേ പകുതിയും ചേര്‍ത്തുവച്ച ഒരു ഫോട്ടോയും അതില്‍ ചേര്‍ത്തിട്ടുണ്ടു്!

Murali K Menon said...

പുതിയ വിശേഷം (സുവിശേഷം) നന്നായി. നന്ദി

യാരിദ്‌|~|Yarid said...

ഡാവിഞ്ചിയുടെ മിക്കവാറും എല്ലാ ചിത്രങ്ങളിലും മനസ്സിലാകാന്‍ കഴിയാത്ത ചില നിഗൂഡതകളുണ്ടെന്നുള്ളതു സത്യം. ഗവേഷണം നടത്തുന്നവറ്കു എന്തെങ്കിലുമൊക്കെ പറയാമല്ലൊ.. വ്യക്തമായ തെളിവുകളില്ലാത്തിടത്തോളം കാലം എല്ലാം വിശ്വസിക്കുക പ്രയാസം....

ഹരിശ്രീ said...

ഈ അറിവ് പകര്‍ന്നു തന്നതിന് നന്ദി...