tag:blogger.com,1999:blog-792301511293244044.post6598426024812330549..comments2023-10-01T20:31:06.633+05:30Comments on വെറുതെ കോറിയിടുന്നത്: ബ്ലോഗ്ഗിങ്ങിനൊരു പെരുമാറ്റച്ചട്ടം?മൂര്‍ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger7125tag:blogger.com,1999:blog-792301511293244044.post-48826435044729795572007-06-10T14:24:00.000+05:302007-06-10T14:24:00.000+05:30പിന്മൊഴി ഒരു സ്വകാര്യവ്യക്തിയുടെതാണന്നന്നതിനാല് ബ...പിന്മൊഴി ഒരു സ്വകാര്യവ്യക്തിയുടെതാണന്നന്നതിനാല് ബ്ലോഗറുടെ വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്നുമുള്ള പ്രശ്നമൊന്നും എന്നെ ഇതുവരെ അലട്ടിയിട്ടില്ല. എനിക്കു ഒരുപാടു നല്ല സൗഹൃദങ്ങളും എന്റെ ബ്ലോഗു രചനക്കു അംഗീകാരവും നേടിത്തരാന്‍ സഹായിച്ച കൂട്ടത്തില്‍ ഒന്നാണു പിന്മൊഴിയും. പിന്മൊഴി വഴിവിട്ടു പോകാന്‍ ഒരു തെറ്റു ഞാന്‍ ചെയ്തെന്ന കുറ്റബോധവും എന്നെ അലട്ടുന്നില്ല. പിന്മൊഴി വേണ്ടവര്‍ക്കു സ്വീകരിക്കാം, അല്ലാത്തവര്‍ക്കു അവരുടെ വഴി തെരഞ്ഞെടുക്കാം.അതു ചെണ്ടകൊട്ടി ആളെ കൂട്ടണ്ട കാര്യമല്ല.
ഒറ്റപ്പെട്ട ഈ പ്രവാസജീവിതത്തില്‍ ഒരു പാടു ആശ്വാസം നല്‍കുന്നതാണ് ഈ ബ്ലോഗിംഗ്. എനിക്കു ആ ആശ്വാസമാണു പണത്തിനെക്കാളും പ്രശസ്തിയെക്കാളും ബ്ലോഗില്‍ നിന്നു മുഖ്യം. പോസ്റ്റിനെക്കാളും ഞാന്‍ ആസ്വദിച്ചിരുന്നതു കമണ്ടുകളായിരുന്നു.ഉദാഹരണത്തിനു ദേവന്റെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാതെ കടന്നു പോയിട്ടുണ്ട്. എന്നാല്‍ കമണ്ടുകള്‍ ഒന്നും ഒഴിവാക്കിയിട്ടില്ല.
നടന്നതൊക്കെ ഒരു തമാശയെന്നു കാണാനും ക്ഷമിക്കാനും എനിക്കു കഴിയും. മറ്റുള്ളവര്ക്കെങ്ങനെയെന്നെനിക്കറിയില്ല. കഴിഞ്ഞതൊക്കെ എല്ലാവരുടെയും ജീവിതത്തില്‍ കടന്നുപോയിട്ടുണ്ടായിരിക്കാന് സാധ്യതയുള്ള ഒരു വികൃതിത്തരമായിട്ടു കൂട്ടിയാല്‍ മതി.
പിന്മൊഴിയില് നിന്നു കിട്ടുന്ന അത്ര സൗകര്യം മറ്റൊരു അഗ്രിഗേറ്ററില് നിന്നോ മറ്റേതെങ്കിലും ഒരു ബദല്‍ സംവിധാനത്തില്‍ നിന്നോ ലഭിക്കുന്നതു വരെ ഞാനിവിടെ തന്നെയൊക്കെ കാണും.
അവസാനം ഈ ഒരു കാര്യത്തിനായിരുന്നോ ഇത്രയും പുകിലൊക്കെ ഉണ്ടായതു എന്ന കാര്യം മാത്രമേ വിഷമമുള്ളൂ.
വളരെ പ്രയാസപ്പെട്ടാണു തനിമലയാളവും പിന്മൊഴി സൂചികയും ഓഫീസില്‍ തുറക്കാനുള്ള അനുവാദം മനേജുമന്റ് ഔദാര്യമായി തന്നത്. അതു കളയുന്നില്ല. എനിക്കെന്റെ മലയാളവും,നല്ല മനസ്സുള്ള വായനക്കാരെയും വേണം.
ഏവൂരാനും,സിബുവും,പെരിങ്ങോടനും കെവിനും,വിശ്വനും ആദിത്യനും കൈപ്പള്ളിയും (ലിസ്റ്റ് നീണ്ടതാണ് ക്ഷമിക്കുക) എന്റെ ആരുമല്ല. പക്ഷെ ഞാന്‍ അവരെ കണ്ടതു പിന്മൊഴിയിലൂടെയാണ്. ഇതില്‍ പലരും എന്നെ കണ്ടിട്ടില്ല. പക്ഷെ സ്നേഹം ഞാന്‍ അനുഭവിച്ചിട്ടുണ്ട്,
സ്നേഹം കൊടുത്തിട്ടുണ്ട്. വിവരങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്.
മനപ്രയാസമുണ്ടായപ്പോള് പബ്ലിഷിംഗ് നിര്‍ത്തിവെച്ചിട്ടും പിന്മൊഴി സന്ദര്‍ശനം മുടക്കിയിരുന്നില്ല.
കാതില്‍ മലയാള റേഡിയോയും വിരലില്‍ മലയാള വാക്കുകളും ആസ്വദിച്ചു തന്നെ പ്രവാസദുരിതം മറക്കാനെനിക്കാവുന്നു.
വഴിതെറ്റി പിന്മൊഴിയിലൂടെ വന്നുകയറിയ ഒരുപാടു സഹൃദങ്ങള്‍ എനിക്കുണ്ട്. അതു മറന്നു നന്ദികേടു കാട്ടാന്‍ മനസ്സു സമ്മതിക്കുന്നില്ല.ഒരു വായനാ ഫീഡുണ്ടാക്കി ആളെ സംഘടിപ്പിക്കാന്‍ മാത്രം എനിക്കതിന്റെ ക്ലിക്കൊന്നുമറിയില്ല താനും.

മനസാണു മാറേണ്ടതു......
മാലിന്യമാണു നീക്കേണ്ടതു...
മനസ്സില്‍ നിന്നും നെറ്റില്‍ നിന്നും.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-792301511293244044.post-74435308801319742432007-06-10T14:20:00.000+05:302007-06-10T14:20:00.000+05:30ഏപ്രിലില്‍ പോസ്റ്റ് ചെയ്തതാണ്. പിന്മൊഴിയെപ്പറ്റി...ഏപ്രിലില്‍ പോസ്റ്റ് ചെയ്തതാണ്.
പിന്മൊഴിയെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍ ഇന്നിതിനൊരു പ്രസക്തി വന്നോ എന്നൊരു സംശയം..

വേറൊന്നുമല്ല..

നമുക്ക് അല്പം കൂടി ചിന്തിച്ചും ആലോചിച്ചുമൊക്കെ ആവശ്യമെങ്കില്‍ സ്വയം വേണ്ട മാറ്റങ്ങള്‍ വരുത്തി, പിന്മൊഴിയും അഗ്രിഗേറ്ററുകളുമൊക്കെ നിലനിര്‍ത്തി സൌഹാര്‍ദ്ദപരമായി മുന്നോട്ട് പോകാനുള്ളതല്ലെ ഉള്ളൂ?

ഈ പോസ്റ്റിലെ ലിങ്കുകള്‍ ഉപകാരപ്രദമായേക്കും എന്നു കരുതുന്നു.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-792301511293244044.post-53231583364704808882007-04-11T16:49:00.000+05:302007-04-11T16:49:00.000+05:30വിക്കിയില്തന്നെ കണ്ട ഒരു ബദല്‍ പെരുമാറ്റച്ചട്ടം.B...വിക്കിയില്തന്നെ കണ്ട ഒരു ബദല്‍ പെരുമാറ്റച്ചട്ടം.
Be courteous.
Give accurate information in the spirit of being helpful.
Respectfully disagree.
Use the correct venue for your post.
Admit the possibility of fault and respect different points of views.
If you screw up, take responsibility for your actionsമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-792301511293244044.post-34986914219223409292007-04-10T19:09:00.000+05:302007-04-10T19:09:00.000+05:30Somewhat better piece..thanks...Somewhat better piece..
thanks...Unknownhttps://www.blogger.com/profile/15402501009416561268noreply@blogger.comtag:blogger.com,1999:blog-792301511293244044.post-90875823157112944732007-04-10T12:25:00.000+05:302007-04-10T12:25:00.000+05:30എന്തായാലും ചര്‍ച്ചകളും വിശകലനങ്ങളും ആവശ്യമാണ്. അതു...എന്തായാലും ചര്‍ച്ചകളും വിശകലനങ്ങളും ആവശ്യമാണ്. അതുപോലെ തന്നെ ചില നിയന്ത്രണങ്ങളും അനിവാര്യമാണ്. നല്ല രീതിയിലുള്ള പെരുമാറ്റ ചട്ടം പാലിക്കുവാന്‍ തയ്യാറുള്ളവര്ക്കെങ്കിലും ഒരു സുരക്ഷ ലഭ്യമാകുമെങ്കില്‍ നല്ലതു തന്നെയാണ്. വേകുവോളം കാത്തിരിക്കാമെങ്കില്‍ ആറുവോളവും കാത്തിരിക്കാം.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-792301511293244044.post-40282553235765930892007-04-10T10:13:00.000+05:302007-04-10T10:13:00.000+05:30വളരെ പ്രസക്തമായ പോസ്റ്റ്. ബ്ലോഗുകളിലെ വ്യക്തിസ്വാത...വളരെ പ്രസക്തമായ പോസ്റ്റ്. ബ്ലോഗുകളിലെ വ്യക്തിസ്വാതന്ത്രത്തിന്റെ ദുരുപയോഗവും അതിന്റെ പരിണിതഫലങ്ങളെയും കുറിച്ച് ആലോചിച്ച് നോക്കുമ്പോള്‍ ബ്ലോഗുകള്‍ക്ക് ഒരു പൊരുമാറ്റച്ചട്ടം വേണം എന്ന അഭിപ്രായത്തിന് ശക്തി കൂടും.

വ്യക്തിപരമായ എനിക്കൊരു അപേക്ഷയുണ്ട്. ഇത്തരം ചട്ടങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പ് എന്താണ് ബ്ലോഗ് എന്ന് നിയമപരമായ നിര്‍വചിക്കേണ്ടതുണ്ട്. ഉദാഹരണം, ബ്ലോഗിന് വാര്‍ത്താ വെബ്സൈറ്റ്, പത്രമാധ്യമങ്ങള്‍, അല്ലെങ്കില്‍ പുസ്തകങ്ങള്‍ തുടങ്ങുയവയ്ക്ക് തുല്യമായ പദവി നല്കാനാവുമോ? ബ്ലോഗ് എന്നത് വ്യക്തികളുടെ സ്വകാര്യ ഡയറിക്കുറിപ്പുകള്‍ പോലുള്ള ഒന്നാണോ? ഇത്തരത്തില്‍ ഒരു നിര്‍വചനത്തിലൂടെ ബ്ലോഗിന്റെ സ്വഭാവം നിര്‍വചിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാല്‍ മാത്രമേ പെരുമാറ്റച്ചട്ടം കൊണ്ടുവന്നതുകൊണ്ട് ഫലം ലഭിക്കൂ.

ബ്ലോഗുകളിലെ ഉള്ളടക്കം സംബന്ധിച്ചാണെങ്കിലും മുകളില്‍ പറഞ്ഞ ഒരു നിര്‍വചനം അത്യാവശ്യം തന്നെ.

അഭിപ്രായപ്രകടനമാണ് അടുത്ത പ്രശ്നം. അതിന് ഫില്റ്ററിംഗിന് ഇപ്പോള്‍ തന്നെ സൌകര്യമുണ്ടെല്ലോ!!!

ഏതായാലും ചര്‍ച്ച കൊഴൂക്കുമ്പോള് പ്രശ്നം സംബന്ധിച്ച് കൂടുതല്‍ വ്യക്തത കിട്ടും എന്ന് കരുതുന്നു!!!Anonymousnoreply@blogger.comtag:blogger.com,1999:blog-792301511293244044.post-30888010845928891152007-04-10T02:02:00.000+05:302007-04-10T02:02:00.000+05:30ബ്ലോഗ്ഗിങ്ങിനൊരു പെരുമാറ്റച്ചട്ടം? വിക്കിപീഡിയയുടെ...ബ്ലോഗ്ഗിങ്ങിനൊരു പെരുമാറ്റച്ചട്ടം? വിക്കിപീഡിയയുടെ സ്ഥാപകരില്‍ ഒരാളായ ജിമ്മി വെയിത്സും പുസ്തക പ്രസാധകനും web 2.0 എന്ന പദത്തിന്റെ സ്രഷ്ടാവുമായ ടിം ഓ’ റെയ്ലിയും ചേര്‍ന്ന് ബ്ലോഗോസ്പിയര്‍ എന്നറിയപ്പെടുന്ന ബ്ലോഗ് ഉലകത്തിലേക്കായി ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. അതിനെപറ്റിയുള്ള ചെറുകുറിപ്പ്. കൂടുതല്‍ വായനയ്ക്കായി ലിങ്കുകളും നല്‍കിയിട്ടുണ്ട്.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com