"ഇതൊരു കെട്ടുപിണഞ്ഞ കാര്യമാണ്. അതിര്‍ത്തിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അവ്യക്തമായ പ്രദേശമാണ്. കാരണം മക്‍മോഹന്‍ രേഖയുടെ കാര്യത്തിലെന്ന പോലെ ഇവിടെ കൃത്യമായ അതിര്‍ത്തി എന്ത് എന്നത് ഒട്ടും തന്നെ സ്പഷ്ടമല്ല."
ചൈനയുമായുള്ള അതിര്‍ത്തിയെക്കുറിച്ചുള്ള പരാമര്‍ശമാണിത്. 1962ല്‍ പറഞ്ഞത്. ആരായിരിക്കാം ഇത്തരമൊരു വാചകം പറഞ്ഞിട്ടുണ്ടാവുക? “നമ്മള്‍ നമ്മുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂവിഭാഗം“ എന്ന പ്രസിദ്ധമായ വാചകത്തിന്റെ ഉടമ അതേ വാചകം കുറച്ചൊന്ന് മിനുക്കി മറ്റൊരു തരത്തില്‍ പറഞ്ഞതു തന്നെ ഇത്. അല്ലേ?
പറഞ്ഞത് ഇ.എം.എസ് ....സംശയമില്ല അല്ലേ?
എന്നാലിത് പറഞ്ഞത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ്. ലോക്‍സഭയില്‍ അദ്ദേഹം ചെയ്ത പ്രസ്താവനയിലെ ഒരു ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്.
ഇനി മറ്റു ചിലത് കൂടി നോക്കാം...
"ഇന്ത്യയുടെ ഒരു തരി മണ്ണ് മറ്റൊരു ശത്രു രാജ്യവും കൈവശപ്പെടുത്തുവാന്‍ പാടില്ല. ഇന്ത്യയുടെ അവസാനത്തെ തരി മണ്ണില്‍ നിന്നും അവസാനത്തെ ചൈനീസ് ഭടനെ വരെ അകറ്റുന്നതിന് ഇന്ത്യാ ഗവര്‍മെന്റ് എടുക്കുന്ന എല്ലാ ദേശരക്ഷാ ഏര്‍പ്പാടുകളേയും പാര്‍ട്ടി പിന്താങ്ങുന്നു. പാര്‍ട്ടിയുടെ ഈ തീരുമാനത്തിനെതിരായി ഏതെങ്കിലും പാര്‍ട്ടി അംഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അയാളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യട്ടെ. "
"ഇന്ത്യയുടെ ഒരിഞ്ചു സ്ഥലം കടന്നാക്രമിച്ചു പിടിക്കുന്നതിനെ തടയാന്‍ ഇന്ത്യാ ഗവര്‍മെന്റ് എടുക്കുന്ന ഏത് നടപടിക്കും പാര്‍ട്ടിയുടെ പിന്തുണ ഗവര്‍മെണ്ടിനുണ്ടാകും. ചൈനീസ് ആക്രമികളെ അതിര്‍ത്തിക്കപ്പുറത്തേക്ക് തുരത്തുന്നതിന് എന്ത് ത്യാഗവും സഹിക്കുവാന്‍ പാര്‍ട്ടി തയ്യാറാണ്. ഇക്കാര്യം പാര്‍ട്ടി പല തവണ വ്യക്തമാക്കിയിട്ടുണ്ട്."
കൂറും ചോറും ഇന്ത്യയോട് തന്നെയായ, ദേശസ്നേഹത്താല്‍ പ്രചോദിതരായ ഏതോ രാഷ്ട്രീയപാര്‍ട്ടിയായിരിക്കണം 1962ല്‍ ഇത് പറഞ്ഞിട്ടുള്ളത്. ചൈനയോട് കൂറു പുലര്‍ത്തുന്ന കമ്യൂണിസ്റ്റുകാര്‍ ആയിരിക്കുവാന്‍ ഒരു സാധ്യതയും ഇല്ല.
അങ്ങിനെയേ വിശ്വസിക്കാനൊക്കൂ...കാരണം ആ രീതിയിലാണ് പ്രചരണങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്നത്. അതിന്റെ അനുനരണങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ നിറയുന്നത്.
എന്നാല്‍ മുകളിലെ പ്രസ്താവനകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാണ്.
ചരിത്രം ചിലപ്പോളിങ്ങനെയൊക്കെയാണ്. വട്ടം ചുറ്റിച്ചുകളയും.
അതിന്റെ കൂട്ടത്തില്‍ അന്നും ഇന്നും ഒരു സ്റ്റാന്‍ഡ് അവര്‍ എടുത്തിരുന്നു..ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം സൈനിക നടപടികളിലൂടെ പരിഹരിക്കുവാന്‍ സാധ്യമല്ല. തുറന്ന ചര്‍ച്ചകളിലൂടെ, രണ്ട് വശത്തു നിന്നുമുള്ള വിട്ടുവീഴ്ചകളിലൂടെ മാത്രമേ പരിഹരിക്കാനാകൂ. പിന്നീട് ഇതുവരെ വന്ന സര്‍ക്കാരുകള്‍ക്കും സമ്മതിക്കേണ്ടി വന്ന യാഥാര്‍ത്ഥ്യം.
( അവലംബം: ഇ.എം.എസ് കൃതികളുടെ സഞ്ചയിക)
Wednesday, July 30, 2008
Wednesday, July 9, 2008
സേവ് ദ കിഡ് - ഒരു ബൌദ്ധിക വ്യായാമം
കോവാലകൃഷ്ണന്‍ ശൈലിയില്‍ അതും ഇതും ഇതും വായിക്കാന്‍ പറയണം എന്നുണ്ട്. വേണ്ട..എന്തിനു മറ്റൊരു ഭൌതികവ്യായാമം?
നടുറോഡില്‍ കുട്ടി..
വളവു തിരിഞ്ഞു വണ്ടികള്‍ വന്നേക്കും..
രക്ഷിക്കണോ വേണ്ടയോ?
രക്ഷിക്കാതിരുന്നാല്‍ പാപമല്ലേ?
അതിനു പാപവും പുണ്യവും ഉണ്ടോ? പാപവും പുണ്യവും അല്ലാത്ത ഒരു അവസ്ഥ ആയിക്കൂടേ?
എന്നാലും കുറ്റബോധം എന്നൊന്നില്ലേ?
കുറ്റബോധത്തിനു ജനിതകമായ അടിത്തറ ഉണ്ടോ? അതോ വെറും തോന്നല്‍ മാത്രമോ?
രക്ഷിക്കുകയാണെങ്കില്‍ തന്നെ എങ്ങിനെ?
നേരെ പോയി കുട്ടിയെ പൊക്കി എടുക്കണോ?
നമ്മുടെ തടി നോക്കണ്ടേ?
നമുക്ക് വല്ലതും പറ്റിയാല്‍ നോക്കാന്‍ ആരെങ്കിലും..
ആകെ കണ്‍ഫ്യൂഷന്‍... ആ വാക്ക് ശരിയാണോ? ഗണ്‍ഫ്യൂഷന്‍ എന്നല്ലേ? അതും കണ്‍ഫ്യൂ ആയോ..
അയ്യോ...ലോറിയുടെ ചക്രങ്ങള്‍ ഉരയുന്ന ശബ്ദമല്ലേ..ചോരപ്പാടുകള്‍ ആണല്ലോ..
പോയേക്കാം..മെനക്കേട്..സാക്ഷിപറയാന്‍ നിന്നാല്‍ പണിയാവും..
നടുറോഡില്‍ കുട്ടി..
വളവു തിരിഞ്ഞു വണ്ടികള്‍ വന്നേക്കും..
രക്ഷിക്കണോ വേണ്ടയോ?
രക്ഷിക്കാതിരുന്നാല്‍ പാപമല്ലേ?
അതിനു പാപവും പുണ്യവും ഉണ്ടോ? പാപവും പുണ്യവും അല്ലാത്ത ഒരു അവസ്ഥ ആയിക്കൂടേ?
എന്നാലും കുറ്റബോധം എന്നൊന്നില്ലേ?
കുറ്റബോധത്തിനു ജനിതകമായ അടിത്തറ ഉണ്ടോ? അതോ വെറും തോന്നല്‍ മാത്രമോ?
രക്ഷിക്കുകയാണെങ്കില്‍ തന്നെ എങ്ങിനെ?
നേരെ പോയി കുട്ടിയെ പൊക്കി എടുക്കണോ?
നമ്മുടെ തടി നോക്കണ്ടേ?
നമുക്ക് വല്ലതും പറ്റിയാല്‍ നോക്കാന്‍ ആരെങ്കിലും..
ആകെ കണ്‍ഫ്യൂഷന്‍... ആ വാക്ക് ശരിയാണോ? ഗണ്‍ഫ്യൂഷന്‍ എന്നല്ലേ? അതും കണ്‍ഫ്യൂ ആയോ..
അയ്യോ...ലോറിയുടെ ചക്രങ്ങള്‍ ഉരയുന്ന ശബ്ദമല്ലേ..ചോരപ്പാടുകള്‍ ആണല്ലോ..
പോയേക്കാം..മെനക്കേട്..സാക്ഷിപറയാന്‍ നിന്നാല്‍ പണിയാവും..
Subscribe to:
Posts (Atom)