വീക്ഷണം ദിനപ്പത്രത്തില്‍ വന്ന “അമേരിക്കയെ ആര്‍ക്കാണ് പേടി“ എന്ന ആണവ കരാര്‍ അനുകൂല ലേഖനത്തിലെ വളരെ രസകരമായി തോന്നിയ ഒരു പാരഗ്രാഫ് താഴെ.
“വളരുന്ന ഇന്ത്യക്ക് എതിരെ അമേരിക്കന്‍ പ്രതിലോമ ശക്തികളുമുണ്ട്. ഇവര്‍ സ്വാധീനമുള്ളവരാണ്. ഇന്‍ന്തോ-യു.എസ്. കരാര്‍ നിലവില്‍ വന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അമേരിക്കയെ തളര്‍ത്തുമെന്ന് അവര്‍ക്കറിയാം. ചൈനയില്‍ നിന്നുള്ള കയറ്റുമതിയും സാമ്പത്തിക കടന്നുകയറ്റവും അമേരിക്കന്‍ തൊഴില്‍ മേഖലയേയും സാമ്പത്തിക മേഖലയേയും ബാധിച്ചിട്ടുണ്ട്. ഇനി ഇന്ത്യയില്‍ നിന്ന് അത്തരം അനുഭവം ഉണ്ടാകാന്‍ ഈ പ്രബല ശക്തികള്‍ ആഗ്രഹിക്കുന്നില്ല. അവരാണ് അമേരിക്കയില്‍ ഇന്‍ന്തോ യു.എസ്. കരാറിനെ എതിര്‍ക്കുന്നത്. അവര്‍ക്കു കൂട്ടുനില്‍ക്കുകയാണ് ഇന്ത്യയിലെ ഇടതുപക്ഷം. ബി.ജെ.പി. തല്‍ക്കാലം എതിര്‍ക്കുന്നുവെങ്കിലും അവര്‍ അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ ഇളവുകളോടെ കരാര്‍ നടപ്പാക്കും.“
അമേരിക്കന്‍ പ്രതിലോമ ശക്തികള്‍ എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത് എന്നത് അത്ര മനസ്സിലായില്ല. ആരെങ്കിലും ആകട്ടെ. എന്നാലും ഇന്ത്യ വളരുന്നത് അമേരിക്കയെ തകര്‍ക്കും എന്നറിഞ്ഞ് അതിനൊരു തട ഇടാന്‍ നോക്കുന്നവര്‍ എന്തായാലും അമേരിക്കന്‍ വിരുദ്ധരാവില്ല എന്ന് കരുതാം. ചൈനയില്‍ നിന്നുള്ള അനുഭവം ഇന്ത്യയില്‍ നിന്നു കൂടി ഉണ്ടാവാന്‍ ഈ പ്രബല ശക്തികള്‍ ആഗ്രഹിക്കുന്നില്ല, അവര്‍ കരാറിനെ എതിര്‍ക്കുന്നു. ആ നിലക്ക് അമേരിക്കയെ തളര്‍ത്താന്‍ ആഗ്രഹിക്കാത്ത അവര്‍ അമേരിക്കന്‍ രാജ്യസ്നേഹികള്‍ തന്നെ. സംശയമൊന്നുമില്ല.
എന്നാലും ഒരു ചിന്ന സന്ദേഹം...
ഈ കരാറിനു വേണ്ടി മരിച്ചു നില്‍ക്കുന്ന ബുഷും റൈസും കൂട്ടരും അപ്പോ ഏത് ടൈപ്പില്‍ വരും? ഇന്ത്യയെ വളര്‍ത്തി അമേരിക്കയെ കൊല്ലാന്‍ ആഗ്രഹിക്കുന്നവര്‍? അതോ 1,2,3 കരാറിലൂടെ ‘ഇന്ത്യ വളരും എന്നും അമേരിക്ക തകരും‘ എന്നും മനസ്സിലാകാത്ത മന്ദബുദ്ധികള്‍?
രണ്ട്
ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യവിശ്വാസികള്‍ക്കും ആഹ്ലാദം പകരുന്ന പ്രസ്താവന സോണിയാ ഗാന്ധിയില്‍ നിന്നുണ്ടായി.
“യോഗ്യതയും വിജയസാധ്യതയും മാത്രം കണക്കിലെടുത്താവും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി വ്യക്തമാക്കി. ജനസംഖ്യാ ഘടകങ്ങളും പരിഗണിക്കപ്പെടും. നേതാക്കന്മാരുടെയും ഗ്രൂപ്പുകളുടെയും താത്‌പര്യത്തിനനുസരിച്ച് ആര്‍ക്കും ടിക്കറ്റ് നല്‍കില്ല. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല.“
എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും സന്തോഷമുണ്ടാകേണ്ട പ്രസ്താവന തന്നെ. ഇതുവരെ ഇങ്ങനെയൊക്കെയായിരുന്നോ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നത് എന്ന് ചോദിക്കുന്നില്ല. കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ജനാധിപത്യകക്ഷി എന്നു വിശ്വസിക്കുന്നവരുടെ വികാരത്തെ മാനിക്കണമല്ലോ.
എന്നാലും ഇത്രയും കാലം യോഗ്യതയില്ലാതെ, വിജയസാധ്യതയില്ലാതെ, നേതാക്കന്മാരുടെയും ഗ്രൂപ്പുകളുടെയും സ്വാധീനത്തിനനുസരിച്ച് സ്ഥാനാര്‍ത്ഥികളായിക്കൊണ്ടിരുന്നവര്‍ ഈ പ്രസ്താവനയെ എങ്ങിനെ കാണും എന്നൊരു ശങ്ക ഇല്ലാതില്ല.
അവക്ക് രക്ഷ കപില്‍ സിബലും കൂട്ടരും തന്നെ.
മുടക്കമില്ലാതെ ഇന്ധനവിതരണം ഉറപ്പു വരുത്തുവാന്‍ അമേരിക്കക്ക് ബാദ്ധ്യതയില്ലെന്ന് ജോര്‍ജ് ബുഷിന്റെ ഡിറ്റര്‍മിനേഷനെക്കുറിച്ച് ചോദിച്ചപ്പോള്‍ കപില്‍ സിബല്‍ പറഞ്ഞത് ‘ക്ലാസിക്‘ മറുപടിയായിരുന്നു.
“ലോകത്തുള്ളവരുടെ പ്രസ്താവനകളല്ല നമ്മെ നയിക്കുന്നത്.” ബുഷ് പറഞ്ഞതെന്താണെന്നോ അതിന്റെ അന്തരാര്‍ത്ഥങ്ങള്‍ എന്താണെന്നോ ഒന്നും വിഷയമല്ല. “ഉദ്ധരിക്കാവുന്ന ഉദ്ധരണി“ കൃത്യസമയത്ത് വായില്‍ വരണം. അങ്ങിനെ വന്നതാണാ വാചകം. ആ വാര്‍ത്തയുടെ വീക്ഷണം തലക്കെട്ടും കൊള്ളാവുന്ന ഒന്നാണ്. “ബുഷിന്റെ പരാമര്‍ശത്തില്‍ കാര്യമില്ലെന്ന് കപില്‍ സിബല്‍“
ഗ്രൂപ്പുകാരുടെയും ഒരു രക്ഷ അതു തന്നെ..
“ലോകത്തുള്ളവരുടെ പ്രസ്താവനകളല്ല നമ്മെ നയിക്കുന്നത്.” “സോണിയാജിയുടെ പരാമര്‍ശത്തില്‍ കാര്യമില്ല.”
നിക്കോളാസ് ബേണ്‍സ് ഹൈഡ് ആക്ട് 123 കരാറിനു ബാധകമാണെന്ന് പറഞ്ഞപ്പോള്‍ ഇവിടെ ചിലര്‍ പറഞ്ഞിരുന്നു “ അത് അമേരിക്കയിലെ പൊതുജനത്തിനുവേണ്ടി പറഞ്ഞതാണ്. നമ്മളോടല്ല.”
ഗ്രൂപ്പുകളിക്കാരുടെ രണ്ടാമത്തെ രക്ഷ അതാണ്...സോണിയാജിയുടെ പ്രസ്താവന മാധ്യമങ്ങള്‍ക്കും,. ജനാധിപത്യ വിശ്വാസികള്‍ക്കും വേണ്ടിയുള്ളതാണ്. ഗ്രൂപ്പുകളിക്കാര്‍ക്ക് അതൊന്നും ബാധകമല്ല.
Tuesday, September 16, 2008
Monday, September 15, 2008
കണ്ണടയ്ക്കൂ, വോട്ട് ചെയ്യൂ
ഗ്യാലപ്പ് പോള്‍ നടത്തുന്നുണ്ടെങ്കില്‍ ദാ ഇങ്ങനെ നടത്തണം.
മംഗളം വെബ് സൈറ്റില്‍ കണ്ട ഒരു പോള്‍ നിങ്ങളോട് ചോദിക്കുന്നു..
“ഡല്‍ഹി സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ‘പോട്ട’ പിന്‍വലിക്കണമെന്ന B.J.Pയുടെ അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?“
കുത്താന്‍ മൂന്ന് ഓപ്‌ഷന്‍സ് ഉണ്ട്. ഇല്ല, ഉവ്വ്, അഭിപ്രായമില്ല
ഒന്നിലും കുത്തിയില്ല. എന്നാലും റിസള്‍ട്ട് അറിഞ്ഞേക്കാം എന്നു കരുതി പതുക്കെ ക്ലിക്കി നോക്കി. അതു വരെ 303 പേര്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇല്ല എന്നു 148 പേരും, ഉവ്വ് എന്ന് 142 പേരും, അഭിപ്രായമില്ലെന്ന് 13 പേരും വോട്ട് ചെയ്തിട്ടുണ്ട്...ഒരു നെക്ക് ആന്‍ഡ് നെക്ക് ഫൈറ്റ് തന്നെ....
എന്നാലും എന്നാലും....
വോട്ട് ചെയ്യുന്നതിനു മുന്‍പ് ഈ 303 പേരില്‍ ആരെങ്കിലും ചോദ്യം വായിച്ചു നോക്കിയോ ആവോ? പോള്‍ ഇടുന്നതിനു മുന്‍പ് മംഗളം വെബ് എഡിറ്റര്‍ എന്ത് പോള്‍ ആണ് താന്‍ ഇടുന്നത് എന്ന് വായിച്ചു നോക്കിയോ ആവോ?
ബി.ജെ.പി പോട്ട പിന്‍വലിക്കണമെന്ന് അഭിപ്രായപ്പെട്ടത്രെ..അതും ഇപ്പോള്‍ നിലവിലില്ലാത്ത പോട്ട...
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനുള്ളില്‍ പോട്ട തിരികെ കൊണ്ടു വരും എന്ന് പറഞ്ഞ് അദ്വാനി നാക്കെടുത്തില്ല. അതിനു മുന്‍പേ അദ്വാനി പറഞ്ഞതിനു നേരെ വിരുദ്ധമായ ഒരു അഭിപ്രായത്തിന്റെ പുറത്ത് ഒരു പോളും അതിനൊരു റിസല്‍ട്ടും.
എന്തായാലും വോട്ട് ചെയ്തവരെ സമ്മതിച്ചു.
പോട്ട നിരോധനം പിന്‍വലിക്കണം എന്നായിരിക്കാം മംഗളം ഉദ്ദേശിച്ചത് എന്ന് കൃത്യമായി ഊഹിച്ച് വോട്ട് ചെയ്തു എന്നു മാത്രം പറയല്ലേ..പ്ലീസ്....
:)

Subscribe to:
Posts (Atom)