മംഗളം വെബ് സൈറ്റില്‍ കണ്ട ഒരു പോള്‍ നിങ്ങളോട് ചോദിക്കുന്നു..
“ഡല്‍ഹി സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ‘പോട്ട’ പിന്‍വലിക്കണമെന്ന B.J.Pയുടെ അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?“
കുത്താന്‍ മൂന്ന് ഓപ്‌ഷന്‍സ് ഉണ്ട്. ഇല്ല, ഉവ്വ്, അഭിപ്രായമില്ല

എന്നാലും എന്നാലും....
വോട്ട് ചെയ്യുന്നതിനു മുന്‍പ് ഈ 303 പേരില്‍ ആരെങ്കിലും ചോദ്യം വായിച്ചു നോക്കിയോ ആവോ? പോള്‍ ഇടുന്നതിനു മുന്‍പ് മംഗളം വെബ് എഡിറ്റര്‍ എന്ത് പോള്‍ ആണ് താന്‍ ഇടുന്നത് എന്ന് വായിച്ചു നോക്കിയോ ആവോ?
ബി.ജെ.പി പോട്ട പിന്‍വലിക്കണമെന്ന് അഭിപ്രായപ്പെട്ടത്രെ..അതും ഇപ്പോള്‍ നിലവിലില്ലാത്ത പോട്ട...
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനുള്ളില്‍ പോട്ട തിരികെ കൊണ്ടു വരും എന്ന് പറഞ്ഞ് അദ്വാനി നാക്കെടുത്തില്ല. അതിനു മുന്‍പേ അദ്വാനി പറഞ്ഞതിനു നേരെ വിരുദ്ധമായ ഒരു അഭിപ്രായത്തിന്റെ പുറത്ത് ഒരു പോളും അതിനൊരു റിസല്‍ട്ടും.
എന്തായാലും വോട്ട് ചെയ്തവരെ സമ്മതിച്ചു.
പോട്ട നിരോധനം പിന്‍വലിക്കണം എന്നായിരിക്കാം മംഗളം ഉദ്ദേശിച്ചത് എന്ന് കൃത്യമായി ഊഹിച്ച് വോട്ട് ചെയ്തു എന്നു മാത്രം പറയല്ലേ..പ്ലീസ്....
:)
14 comments:
കണ്ണടച്ച് വോട്ട് ചെയ്താല്‍ ഇങ്ങനെ ഇരിക്കും.
ഹ ഹ്ഹ് ഹ്ഹ് ഹ്ഹ.
വോട്ട് ചെയ്തവര്‍ ആരെങ്കിലും വന്ന് കമന്റിടുമോ എന്ന് നോക്കാം
സത്യത്തില്‍ എനിക്കും ഈ ചോദ്യം മനസിലായില്ല. ഉത്തരം കാണാനായി ഞാന്‍ അഭിപ്രായമില്ല എന്ന് കുത്തിയിരുന്നു.
തനി മലയാളശൈലിയില്‍ “ഒവ്വ” എന്ന നാലാമതൊരു ഓപ്ഷന്‍ കൂടി കൊടുക്കേണ്ടതായിരുന്നു. എങ്കില്‍ സകല സര്‍വ്വേക്കാരും അവിടെ ചറപറാന്നു് ചാവുന്നോളം കുത്തിയേനെ! കുത്തിക്കുന്നവരും കുത്തുന്നവരും ഇരട്ടപിറന്നാല്‍...!
എവിടെയും നമ്മള്‍ കണ്ണടച്ചല്ലേ വോട്ട് ചെയ്യുന്നത് :)
:)
ഹ ഹ.
:-)
ബ്രിട്ടീഷു് പ്രധാന മന്ത്രി മാര്‍ഗ്രറ്റു് താച്ചറുടെ പേരു ചോദിച്ച മിമിക്രിക്കരനേയും കടത്തി വെട്ടി.:)
ഒരാവേശത്തിന് അങ്ങ് താങ്ങിയതാ....
ഇങ്ങനെയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലായിരിക്കും..
വോട്ട് ചെയ്തവരെ സമ്മതിക്കണം...
മംഗളത്തിനു ഞാന്‍ ഒരു മെയില്‍ അയച്ചിരുന്നു. പോള്‍ അവര്‍ തിരുത്തിയിട്ടുണ്ട്..ഇപ്പോള്‍ ഇങ്ങനെ...
ഡല്‍ഹി സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ പോട്ട നിയമം കൊണ്ടുവരണമെന്ന B.J.Pയുടെ അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ
ഹ..ഹ..ഹ..
ബാബു പറഞ്ഞതുപോലെ ഞാന്‍ നാലാമതൊരു സാങ്കല്‍പ്പിക ഓപ്‌ഷന്‍ ഉണ്ടാക്കി ‘ഒവ്വ’ എന്ന് രേഖപ്പെടുത്തുന്നു.
അഭിവാദ്യങ്ങളോടെ
Post a Comment