'' സ്വാമി, എനിക്കറിയാം ഇവരെല്ലാം കളളന്മാരാണെന്ന്, നമുക്കു വഴിയുണ്ടാക്കാം അല്പം കൂടി സമയം വേണം''
''താനിതു വേണ്ടവിധം പരിശോധിച്ച് ആവശ്യമായതു ചെയ്താല്‍ പാര്‍ട്ടി രക്ഷപ്പെടും അതല്ലെങ്കില്‍ ചക്കരക്കുടം ഇവറ്റകള് മോന്തി പാര്‍ട്ടിയെ നശിപ്പിക്കും''
ബൂലോഗത്തിനിതെന്തു പറ്റി, വന്ന് വന്ന് വഴിയേ പോകുന്നവനൊക്കെ തിരക്കഥയും നാടകവും നോവലും എഴുതാന്‍ തുടങ്ങിയോ എന്നാണോ ആലോചിക്കുന്നത്? അതോ ഏത് രഞ്ജി പണിക്കര്‍ ചിത്രത്തിലെ ഡയലോഗ് ആണിതെന്നോ? പഴയ ടി. ദാമോദരന്‍ ചിത്രങ്ങളിലൊന്നിലെ ഡയലോഗെന്ന്?
തെറ്റിപ്പോയി കൂട്ടരേ...ബൂലോഗത്തിനൊന്നും പറ്റിയിട്ടുമില്ല രഞ്ജി പണിക്കരോ ടി ദാമോദരനോ ആ ഡയലോഗ് എഴുതിയിട്ടുമില്ല.
മംഗളം ദിനപ്പത്രത്തിലെ രാഷ്ടീയ വിശകലന റിപ്പോര്‍ട്ടില്‍ നിന്നും പകര്‍ത്തിയതാണിത്. ഇവറ്റകള് ചക്കരക്കുടം മോന്തുന്ന ആ സീന്‍ ഒന്ന് ആലോചിച്ചു നോക്കുക. കോള്മയിര് ഉണ്ടാകുന്നില്ലേ?
മലയാള മാധ്യമരംഗത്തെ പുത്തന്‍ പ്രവണതകളൊലൊന്നാണോ ഇത്? ഉദ്ദേശിക്കുന്ന കടവില്‍ വാര്‍ത്തയെ കൊണ്ടു ചെന്നെത്തിക്കാന് വാര്‍ത്തകള്‍ക്കിടയില്‍ തട്ടുപൊളിപ്പന്‍ ഡയലോഗ് രണ്ടെണ്ണം കയറ്റുക. വാര്ത്തയേത് തിരക്കഥയേത് എന്ന് തിരിച്ചറിയാതെ ജനം വട്ടം കറങ്ങണം.
ചില കത്തുകള്‍ പുറത്ത് വന്നിരിക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആ ഡയലോഗുകള്‍ പറയുന്നത് ആരൊക്കെയായിരിക്കുമെന്ന് ഊഹിക്കാമോ?
പാര്‍ട്ടി എന്ന് ഏതെങ്കിലും മാധ്യമങ്ങളില്‍ കണ്ടാല്‍ അതേത് പാര്‍ട്ടി എന്ന് ഊഹിക്കാന്‍ വല്ല പ്രയാസവുമുണ്ടോ? പാര്‍ട്ടി എന്ന് മാധ്യമങ്ങള്‍ അംഗീകരിക്കുന്ന ഒരേ ഒരെണ്ണമേ ഭൂമിമലയാളത്തിലുള്ളൂ... (ബാക്കിയൊക്കെ കുടുംബസ്വത്തോ, നിക്ഷിപ്ത താല്പര്യക്കാരുടെ കൂട്ടുകെട്ടോ ആണെന്നായിരിക്കും പാവങ്ങള്‍ അറിയാതെ വരികള്‍ക്കിടയിലൂടെ കൊള്ളിച്ചു പറയുന്നത്.)
കക്ഷി രാഷ്ട്രീയമായിപ്പോകും എന്നത് കൊണ്ട് പാര്‍ട്ടിയുടെ പേരു വിടാം.ഡയലോഗ് അടിച്ചത് ആരാണെന്ന് പറയാം...ചൂടായി നില്ക്കുന്ന സ്വാമിയെ സമാധാനിപ്പിക്കുന്ന തരത്തില്‍ ആദ്യ ഡയലോഗ് അടിക്കുന്നത് പ്രകാശ് കാരാട്ട്. നിന്റെ വാചകമടിയൊന്നും എനിക്ക് കേള്‍ക്കണ്ടടേയ്.. വേണേല്‍ ചെയ്യെടേയ് എന്ന മട്ടില്‍ പ്രതികരിക്കുന്നത് അന്തരിച്ച സഖാവ് ഇ. ബാലാനന്ദന് എന്ന സ്വാമി. ബാലാനന്ദന് അയച്ചെന്ന് ഇവരും അയച്ചില്ലെന്ന് അവരും പറയുന്ന കത്ത് കൊടുത്ത് കുറച്ച് കാലത്തിനുശേഷം ബാലാനന്ദന് പ്രകാശ് കാരാട്ടിനെ കണ്ടു മുട്ടുന്ന നിര്‍ണ്ണായകമായ കഥാ സന്ദര്ഭത്തിലാണീ ഡയലോഗ് പിറക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ക്ഷമിക്കണം പത്രറിപ്പോര്ട്ടര് ഡി. ധനസുമോദ്. ചിത്രമേതെന്ന് പറയാനൊരുങ്ങി വീണ്ടും ക്ഷമ ചോദിക്കുന്നില്ല. ജനശക്തി വാരിക പ്രസിദ്ധീകരിക്കുവാന്‍ പോകുന്ന റിപ്പോര്‍ട്ടിന്റെ ട്രെയിലര്‍ ആണിതെന്ന് അതിലൊരു സൂചനയുണ്ട്.
എന്തൊരു കാലം. വാര്‍ത്തക്ക് വരെ ട്രെയിലര്‍ ആയിത്തുടങ്ങി.
എന്തായാലും പുതിയ പുതിയ റിപ്പോര്‍ട്ടിംഗ് ശൈലികള്‍ വെട്ടിത്തുറക്കുന്ന മാധ്യമപ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍.
ഈ നിലയ്ക്കൊക്കെ പോയാല്‍ ഒറ്റ കുഴപ്പമേയുള്ളൂ. ദിനപ്പത്രങ്ങളും അവരിറക്കുന്ന സിനിമാ വാരികകളും ആഴ്ചപ്പതിപ്പുകളും ഒക്കെ തമ്മില്‍ തിരിച്ചറിയാന്‍ ഇശ്ശി ബുദ്ധിമുട്ടും. മോളിവുഡ്/മല്ലുവുഡ് എന്നൊക്കെ പറഞ്ഞാല്‍ മാധ്യമരംഗത്തെപ്പറ്റിയാണോ സിനിമാരംഗത്തെപ്പറ്റിയാണോ എന്ന് കണ്ഫ്യൂഷന് ആയിത്തുടങ്ങും.
എന്തായാലും മുഴുവന്‍ തിരക്കഥയും ഇവിടെ വായിച്ച് രസിച്ചോളൂ.
Subscribe to:
Post Comments (Atom)
21 comments:
വാര്‍ത്തക്ക് ട്രെയിലര്‍ വരുന്ന കാലം.
നന്നായി
"കത്ത് ആലപ്പുഴയിലാണു തയാറാക്കിയതെന്നും കെ. ചന്ദ്രന്‍പിള്ളയാണ് അതു പ്രകാശ് കാരാട്ടിനെത്തിച്ചതെന്നുമുള്ള വിശദാംശങ്ങളുമായാണ് ജനശക്തിയുടെ പുതിയ ലക്കം തയാറാകുന്നത്. "
ഇതു കലക്കി ...തയ്യാറായിക്കൊണ്ടിരിക്കുന്ന വാർത്തയെക്കുറിച്ച് ട്രയലറിറക്കുന്ന ഈ ഇടപാടിനെയാണോ പത്ര-മാദ്ധ്യമ സിൻഡിക്കേറ്റെന്ന് കള്ള കംയൂണിസ്റ്റുകാർ പറയുന്നത്?
Man, every time I land on this page I marvel at the absolute irony of the blog title : വെറുതെ കോറിയിടുന്നത്
എന്റെ വഴി എങ്ങനെ? കൊന്നാലും പത്രം വായിക്കില്ല. അല്ലെങ്കില്‍ പെട്ടുപോകും. ഹി..ഹി...
Or in another wider perspective, is it even possible for media to act unswervingly in pursuit of truth, operating they are, in a weltenschauung which is built around the idea of free market morality?
എന്റെ പൊന്നു പ്രോഫെറ്റേ..എന്താ ഈ പറയുന്നത്? മനസ്സിലായില്ല..സത്യം..
രണ്ടെണ്ണം വിട്ടോണ്ടിരിക്കുകാ...ഡിക്ഷണറി നോക്കാനൊന്നും നേരമില്ല...മലയാളത്തിൽ പറഞ്ഞു തരാമോ? ഏതാണ്ട് തെറിയാണെന്ന് മാത്രം മനസ്സിലായി..അത് മൂർത്തീനെയാണോ അതോ മാദ്ധ്യമ പുംഗവന്മാരെ ആണോ എന്നു തമിശയം
:)
രാമചന്ദ്രാ,
മൂര്‍ത്തിയെ തെറിവിളിക്കയോ..മൂര്‍ത്തി ഒരു പ്രസ്ഥാനമല്ലേ. യുക്തിപൂര്‍വ്വം കാര്യങ്ങള്‍ പറയുന്ന അപുര്‍വ്വം ബ്ലോഗറിലൊന്ന്. ( മൂര്‍ത്തീ, മാഷേ.....Sorry for being direct, nevertheless, I could not resist the temptation to say that...)
രാമചന്ദ്രന്...ഞാന്‍ ഒന്നുമടിക്കാതെ മുഴുവന്‍ സമയം ഫിറ്റായിരിക്കുന്ന പാര്‍ട്ടിയാ..ആ ഞാനെങ്ങിനെ വിശദീകരിക്കാന്‍.
ഇച്ചിരി മാദ്ധ്യമപുംഗവന്മാര്, ഇത്തിരി ഫ്രീമാര്ക്കറ്റെന്ന മനുഷ്യസംസ്കാരത്തിന്നും മാനവികതയ്ക്കും ബാധിച്ച വ്രണം [കാലിലെ വ്രണത്തിനെപ്പറ്റി(Carbuncles) മാര്‍ക്സ് പറഞ്ഞതോര്‍മ്മയില്ലേ...!] പൊട്ടുന്നതിലെ ആനന്ദം(a feeling close to Schadenfreude..But what the hell..) അങ്ങനെയങ്ങനെ...
അടിതുടരൂ.....
മംഗളം വാരികയിലെ എഴുത്തുകാരെ റീയൂസ് ചെയ്യുന്നുണ്ടാകും.
...............കാരാട്ടിനെത്തിച്ചതെന്നുമുള്ള വിശദാംശങ്ങളുമായാണ് ജനശക്തിയുടെ പുതിയ ലക്കം തയാറാകുന്നത്.
ഈ ഒരൊറ്റ ലൈന്‍ മതി മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടോ എന്ന സംശയം ഉണ്ടാകാന്‍.
:)
പിന്നെ ചന്ദ്രന് പിള്ളയദ്ദേത്തിന്റെ കയ്യില്‍ കത്ത് കൊടുത്തു വിട്ടത് വലിയ തമാശ ആണ്. ബാലാനന്ദനടക്കം ചിലരെയൊക്കെ ഒതുക്കാന്‍ കോടാലിക്കൈ ആയി പ്രവര്‍ത്തിച്ചു എന്ന് മാധ്യമത്താപ്പാനകള് വിശേഷിപ്പിച്ചിട്ടുള്ള ആളല്ലേ ഈ ചന്ദ്രന് പിള്ള? ഇനിയിപ്പം ചന്ദ്രൻപിള്ളയദ്ദേഹം മറുകണ്ടം ചാടുമെന്ന് പേടിച്ച് ( ലായം ഗ്രൌണ്ടിലെ എ പി അനുസ്മരണത്തിനു ശേഷം ആ സാദ്ധ്യത കൂടികൂടി വരുന്നുമുണ്ട്) ജനശക്തിക്കാരൻ ഒരു തടയിടുന്നതുമാവാല്ലോ?
:)
ആലപ്പുഴ ഗസ്റ്റ്ഹൗസില്‍ പ്രത്യേകം ചോദിച്ചു വാങ്ങിയ മുറിയില്‍ വാടകയ്ക്ക് എടുത്ത കമ്പ്യൂട്ടറില്‍ ഡി.ടി.പി. ഓപ്പറേറ്ററുടെ സഹായത്തോടെയാണു............
സി.ഐ.ടി.യു ജനറല്‍ കൌണ്സിലിൽ പങ്കെടുക്കാൻ വന്നിട്ടു അതു കൂടാതെ ഗസ്റ്റ് ഹൌസില്‍ ഇരിക്കുക, റൂം ചോദിച്ച് വാങ്ങുക, വയസാങ്കാലത്ത് കമ്പ്യൂട്ടറില്‍ പണിയുക, അതിനു പ്രത്യേകം കമ്പ്യൂട്ടര്‍ വാടകയ്ക്ക് എടുക്കുക, ടൈപ്പ് ചെയ്യാന്‍ ഓപ്പറേറ്ററെ വെക്കുക, അയാള്‍ക്ക് ഡിക്റ്റേഷന്‍ കൊടുക്കുക,(അയാള്‍ കൊളുത്തിക്കൊടുക്കില്ലെന്ന് എന്തുറപ്പില്‍ ബാലാനന്ദന് ഡിക്റ്റേഷന്‍ കൊടുത്തു?), ജനശക്തി പ്രസിദ്ധീകരിച്ച പോലൊരെണ്ണമോ രണ്ടെണ്ണമോ തയ്യാറാക്കുക, എന്നിട്ട് അത് പുറത്ത് കൊടുത്ത് പ്രിന്റ് ചെയ്യിക്കുക(അയാളും വിശ്വസ്തനായിരിക്കണം). ഇതൊന്നും ഔദ്യോഗിക മൂരാച്ചികളുടെ കണ്ണില്‍ പെടാതിരിക്കുക, എന്നിട്ട് ചന്ദ്രന് പിള്ളയുടെ അടുത്ത് തന്നെ(വേറെ ആരുടെ പേരു പറഞ്ഞിരിന്നെങ്കിലും കുഴപ്പമില്ലായിരുന്നു) കൊടുത്തുവിടുക..
ജനശക്തി കലക്കുന്നുണ്ട്..
പക്ഷെ ഒരു കുഴപ്പമുണ്ട് ഈ കഥയിൽ..ഇതു പോലെ ഒരു ഡോക്യുമെന്റെടുക്കാൻ സാമിക്ക് വേറെ സ്ഥലമൊന്നും കിട്ടുകേലേ എന്നൊന്നും ആരും ചോദിക്കാത്തതെന്തേ? ഇതു പോലെ ഒരു കത്തെഴുതി ഉണ്ടാക്കാൻ എത്ര ദിവസം വേണം? ഒരു ജനറൽ കൌൺസിലിന്റെ ഇടയ്ക്ക് അതിൽ പങ്കെടുക്കാതെ ഇതുപോലൊരെണ്ണം എഴുതിയുണ്ടാക്കാൻ സാമി മിനക്കെടില്ലെന്ന് സാമിയെ അടുത്തറിയാവുന്നവർക്കറിയാം
ഈ ജനശക്തി എന്നത് പഴയ വി.എസ് വിരുദ്ധരുടേയും പുതിയ പിണറായി വിരുദ്ധരുടെയും കൂട്ടായ്മയാണല്ലോ. വി.എസ് മുഖ്യമന്ത്രിയായി ഇരിക്കുന്നതും പിണറായി പാര്‍ട്ടി സെക്രട്ടറി ആയി ഇരിക്കുന്നതും ഇവര്‍ക്കൊന്നും സഹിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്. പണ്ട് തങ്ങളേ ഒന്നൊന്നായി തകര്‍ത്ത് വി.എസും പിണറായിയും തങ്ങളെപ്പോലെ പുറത്തേക്ക് പോകണം എന്ന് ഇവര്‍ ആഗ്രഹിക്കുന്നുണ്ടാകണം. വി.എസിനെ നക്കിയും പിണറായിയെ പുകച്ചും ചാടിക്കുക എന്നതില്‍ കവിഞ്ഞ് ഒരു രാഷ്ട്രീയ ലക്ഷ്യമോ ആദര്‍ശമോ ഇക്കൂട്ടര്‍ക്കില്ല . പാലക്കാട് സമ്മേളനത്തില്‍ തന്റെ കൂടെയുള്ളവരെ വെട്ടി നിരത്തിയ വീ.സിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് ബാലാനന്ദന് EMS നോട് പറഞ്ഞതായി ബാലാനന്ദന്റെ ആത്മകഥയില്‍ ഉണ്ടത്ര. അത് പറഞ്ഞതും മംഗളം തന്നെ. അതിങ്ങനെ
വി.എസുമൊത്തു തുടരാനാവില്ലെന്ന് ഇ.എം.എസിനെ അറിയിച്ചു: ബാലാനന്ദന്
വി.എസ്. അച്യുതാനന്ദനുമൊത്തു സി.പി.എമ്മില്‍ തുടരാനാവില്ലെന്നു പാലക്കാട് സമ്മേളനത്തിനു ശേഷം ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ അറിയിച്ചതായി പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്ന ഇ. ബാലാനന്ദന് ആത്മകഥയില്‍ പറയുന്നു. 'നടന്നുതീര്‍ത്ത വഴികള്‍' എന്ന ആത്മകഥയിലാണു ബാലാനന്ദന്റെ ഈ വെളിപ്പെടുത്തല്‍. 'പാലക്കാട് സമ്മേളനത്തില്‍ (1998) പ്രധാന വര്‍ഗമുന്നണിയിലെ സഖാക്കളെ ഇതാദ്യമായി തെരഞ്ഞു പിടിച്ചു തോല്പിച്ചതു എന്നെ വേദനിപ്പിച്ചു. പി.ബി. അംഗമായിട്ടും അതിനെതിരേ പരസ്യപ്രസ്താവന നടത്തി. പാര്‍ട്ടി നല്കിയ ചെറിയ ശിക്ഷ ഉള്‍ക്കൊണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. മാരാരിക്കുളത്തു പരാജയപ്പെട്ടതിന്റെ തിരിച്ചടിയായിരുന്നു പാലക്കാടുണ്ടായത്. വി.എസിനെ കരുതിക്കൂട്ടി തോല്പിച്ചതാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിനു മൂന്നു വര്‍ഷം മുന്‍പു നടന്ന കൊല്ലം സമ്മേളനത്തിലും സി.ഐ.ടി.യു. നേതാക്കളെ തോല്പിക്കാന് ശ്രമമുണ്ടായിരുന്നു. വി.എസിനെ തോല്പിക്കാന് ആസൂത്രിതമായ ശ്രമമുണ്ടായില്ലന്നാണു കരുതുന്നത്. എന്നിട്ടും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരെ ആസൂത്രിതമായ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ തോല്പിച്ചത് എന്നെ ക്ഷോഭിപ്പിച്ചു. ദേശാഭിമാനി അസോഷ്യേറ്റ് എഡിറ്ററായിരുന്ന അപ്പുക്കുട്ടന് വള്ളിക്കുന്നും എഴുത്തുകാരനും സാംസ്ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ഐ.വി. ദാസും അന്നു തോല്‍പിക്കപ്പെട്ടവരില്‍പെടുന്നു. പരിഹാരമുണ്ടാകുമെന്ന് ഇ.എം.എസ്. അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ പരിഹാരം അകന്നു പോയി'. 'പാലക്കാട് സമ്മേളനത്തെതുടര്‍ന്നുണ്ടായ സേവ് സി.പി.എം. ഫോറവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു പാര്‍ട്ടിയുടെ ശ്രദ്ധ. സമ്മേളനത്തിലെ അനീതി അവഗണിക്കപ്പെട്ടു. വി.ബി. ചെറിയാനെയും അപ്പുക്കുട്ടന് വള്ളിക്കുന്നിനേയും സേവ് ഫോറത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ഇതിനെതിരേ അവര്‍ നല്കിയ പരാതി കേന്ദ്ര കണ്ട്രോള് കമ്മിഷന് അംഗീകരിച്ചെങ്കിലും അതു പാലിക്കപ്പെട്ടില്ല. സമര് മുഖര്‍ജിയായിരുന്നു കണ്ട്രോള് കമ്മിഷന് ചെയര്മാന്. മുതിര്‍ന്ന നേതാവായിരുന്ന സമര് മുഖര്‍ജിയുടെ തീരുമാനം അഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം കൂടുതല്‍ ശക്തിപ്പെടുമായിരുന്നു'. 'സേവ് ഫോറത്തിന്റെ പേരില്‍ എം.എം. ലോറന്‍സിനേയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പേരില്‍ കെ.എന്‍. രവീന്ദ്രനാഥിനേയും കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. കേരളത്തിലെ മുഴുവന്‍ ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ക്കും ഗുരുതുല്യനായ സി. കണ്ണനും പാര്‍ട്ടിക്കും ട്രേഡ് യൂണിയനും വലിയ സംഭാവന നല്കിയ ഒ. ഭരതനും അവഗണനകള്‍ക്കിരയായി. ഹൃദയ വേദനയോടെയാണ് ഇരുവരും മരിച്ചത്. ഭരതന് പാര്‍ട്ടിയില്‍നിന്നു പുറത്തായി. മനസു മടുപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു അക്കാലത്തു പാര്‍ട്ടിയില്‍- ബാലാനന്ദന് അനുസ്മരിക്കുന്നു
ഇ ജനശക്തിക്കാര് ആരാ മോന്?മുകളില്‍ മൂര്‍ത്തി പറഞ്ഞിരിക്കുന്ന വാചകങ്ങള്‍ പറഞ്ഞു എന്ന് ജനശക്തിക്കാര് തന്നെ പറയുന്ന സന്ദര്‍ഭം ഏതാണു എന്നരിയുംമോ?പാര്‍ട്ടിയുടെ സംസ്ഥാന സെക്രെടരിയെട്ടു കൂടി കൊണ്ടിരുന്നപ്പോള്‍ ബാലാനന്ദനെ കാരാട്ട് താഴേക്ക് വിളിച്ചുമാട്ടി വളരെ രഹസ്യമായി ചോദിച്ചതാണത്രേ. ഏത് വായിച്ചു വിശ്വസിക്കുന്ന മണ്ടന്മാര് കണ്ടേക്കും.പക്ഷെ എല്ലാവരും അത്തരക്കാരല്ല.വളരെ രഹസ്യമായി സംസാരിച്ച കാര്യം മനസിലാക്കിയ ഇ മാധ്യമങ്ങളുടെ ഒരു കഴിവ് സമ്മതിക്കണം അല്ലെ ?
അനില്‍, രാമചന്ദ്രന്, പ്രോഫറ്റ്, ചങ്കരന്, കിരണ്‍, അഭിലാഷ്, എല്ലാവര്ക്കും നന്ദി...
രാമചന്ദ്രാ, അടികുറയ്ക്കണം. ഹാംഗ് ഓവര്‍ മാറിയപ്പോള്‍ എഴുതിയ കമന്റില്‍ വെള്ളം ചേര്‍ത്തിട്ടില്ലല്ലോ അല്ലേ?
പ്രോഫറ്റേ.. എനിക്കു പൊക്കം കുറവാണ്..(കുഞ്ഞുണ്ണിക്കവിത) :)പേരിഷ്ടപ്പെട്ടു എന്നതില്‍ സന്തോഷം...
കിരണേ, ചില സമവാക്യങ്ങള്‍ എല്ലാവരും മറന്നു എന്ന വിശ്വാസത്തിലല്ലേ തിരക്കഥകള്‍ രചിക്കപ്പെടുന്നത്? വി.എസിനെ നക്കിയും പിണറായിയെ പുകച്ചും ചാടിക്കുക എന്നതില്‍ കവിഞ്ഞ് ഒരു രാഷ്ട്രീയ ലക്ഷ്യമോ ആദര്‍ശമോ ഇക്കൂട്ടര്‍ക്കില്ല എന്ന വരി എനിക്ക് പെരുത്തിഷ്ടമായി. ജനശക്തി പോലുള്ള പുറത്തുള്ള “രക്ഷക”വേഷക്കാരെ എനിക്ക് സഹിക്കാന്‍ വയ്യ. രക്ഷകര്‍ക്ക് തെറ്റിയാല്‍ ആരു രക്ഷിക്കുമോ ആവോ?
അഭിലാഷെ, അടച്ചിട്ട മുറിക്കുള്ളില്‍ രണ്ടു പേര് മാത്രമിരുന്ന് സംസാരിക്കുന്നതുപോലും പിറ്റേന്ന് പത്രത്തില്‍ വരുന്ന കാലമാണിത്.
വാര്‍ത്തകള്‍ ഇപ്പോള്‍ വറുത്തെടുക്കുകയാണ്.
ഒരു അടുക്കളപോലെ അവ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു..
'സത്യം സ്വര്‍ണ്ണപാത്രത്താല്‍ മൂടപ്പെട്ടിരിക്കുന്നു'.
:)
പോസ്റ്റും ഇതുവരെയുള്ള കമന്റുകളും വായിച്ചു. കലക്കി.
ഇനിയിപ്പം ചന്ദ്രൻപിള്ളയദ്ദേഹം മറുകണ്ടം ചാടുമെന്ന് പേടിച്ച് ( ലായം ഗ്രൌണ്ടിലെ എ പി അനുസ്മരണത്തിനു ശേഷം ആ സാദ്ധ്യത കൂടികൂടി വരുന്നുമുണ്ട്) ജനശക്തിക്കാരൻ ഒരു തടയിടുന്നതുമാവാല്ലോ?
അപ്പോള്‍ ചന്ദ്രന് പിള്ള മറുകണ്ടം ചാടാനായിട്ട് കയ്യാലപ്പുറത്തിരിക്കുന്നു എന്നര്‍ത്ഥം . ഈ വാര്‍ത്ത എഴുതുന്നവരും മാധ്യമ സിന്‍ഡിക്കേറ്റിന്റെ പരിധിയില്‍ വരുമോ?
വയസാങ്കാലത്ത് കമ്പ്യൂട്ടറില്‍ പണിയുക, അതിനു പ്രത്യേകം കമ്പ്യൂട്ടര്‍ വാടകയ്ക്ക് എടുക്കുക,
വയസന്മാര് കമ്പ്യൂട്ടര്‍ വാങ്ങാനും അതില്‍ പണിയാനും പാടില്ലല്ലോ. സി ഐ റ്റി യു വയസനാണെങ്കില്‍ ഒരിക്കലും പാടില്ല. പിന്നെ കമ്പ്യൂട്ടര്‍ പോലുള്ള ഉപകരണങ്ങള്‍ അത്യന്താധുനിക നേതാക്കള്‍ ക്ക് മാത്രമാണല്ലോ പാടുള്ളു!!
വി.എസ്. അച്യുതാനന്ദനുമൊത്തു സി.പി.എമ്മില്‍ തുടരാനാവില്ലെന്നു പാലക്കാട് സമ്മേളനത്തിനു ശേഷം ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ അറിയിച്ചതായി പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്ന ഇ. ബാലാനന്ദന് ആത്മകഥയില്‍ പറയുന്നു.
അത്മകഥ കമ്പ്യൂട്ടറില്‍ റ്റൈപ്പ് ചെയ്തയാള്‍ പറഞ്ഞാല്‍ അതു വിശ്വസിക്കാതിരിക്കാനാവില്ലല്ലോ!
കൊള്ളാം..ജനശക്തിയോ, മനശക്തിയോ (ആരുടെയൊക്കെ എന്നേ ചോദ്യമുള്ളു!) ജയിക്കാൻ പോകുന്നത്!
മൂര്‍ത്തിയുടെ പോസ്റ്റുകള്‍ അഗ്രിഗേറ്റര്ല് കാണാറില്ലല്ലോ... എന്റെ ബ്ലോഗില്‍ എങ്ങനെ എത്തി? ഏതായാലും, അതുകൊണ്ട് ഇവിടെ വരാന്‍ പറ്റി. നല്ല നിരീക്ഷണം. ഈ പണി കുറെ കാലം മുന്‍പ്, മനോരമയും പരീക്ഷിച്ചിരുന്നു എന്നാണ് ഓര്‍മ്മ.
രാഷ്ട്രീയക്കാരെ നമുക്ക് വോട്ടെടുപ്പിണ്റ്റന്നെങ്കിലും ശരിയാക്കാമെന്ന് ആശ്വസിക്കാം പത്രക്കാരെ നാമെന്ത് ചെയ്യും......
പത്രങ്ങള്‍ വായിക്കുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട് ഇക്കാര്യം.
Post a Comment