ഒരു ഹോട്ടലിനു മുന്‍വശത്ത് അവിടെ ലഭ്യമാവുന്ന സൌകര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന
പരസ്യപ്പലകക്കു സമീപം NO PARKING എന്നെഴുതിവെച്ചിരിക്കുന്നതു കണ്ട് നമ്പൂതിരി
“ങ്ഹേ! ഇബടെ നോപാര്‍ക്കിങ്ങ് സൌകര്യോണ്ടോ? കേമം തന്നെ”
സദ്യക്കിരുന്ന നമ്പൂതിരിയുടെ ഇലയില്‍ വിളമ്പുകാരന്‍ തന്റെ മന്തുകാല്‍ ചവുട്ടി
നില്‍ക്കുകയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ നമ്പൂതിരി “എടോ സുബ്ബയ്യന്‍, തന്റെ കാലിനി ഓലനില്‍നിന്ന് കാളനിലിക്കി മാറ്റിച്ചവിട്ട്വാ..എനിക്കാ ഓലനിത്തിരി കൂട്ടിയാ കൊള്ളാന്ന്ണ്ട്“
നമ്പൂതിരി ഊണുകഴിക്കാനായി ഹോട്ടലില്‍ കയറി. അവിടെ homely meals
എന്നെഴുതിവെച്ചിരിക്കുന്നു.
ഇതു കണ്ട നമ്പൂതിരി“ദെന്താ എഴുതിവെച്ചിരിക്കണത്?”
ഉടമ : “ഹോംലി മീത്സ്ന്ന്. എന്നു വെച്ചാ ഇല്ലത്തുള്ള ഊണുപോലെത്തന്നെ എന്നര്‍ത്ഥം”
നമ്പൂതിരി : “ നല്ല്ലതു വല്ലതും കഴിക്കാനാ ഇബടെ വന്നെ.ഇബടേം ഇല്ലത്തുള്ള
പോലാണെങ്കില്‍ കഷ്ടാവും. ഞാന്‍ വേറെ എവ്ട്‌ന്നെങ്കിലും കഴിച്ചോളാം”
മര്‍മ്മ വിദഗ്ദനായ നമ്പൂതിരി തന്നെ കുത്താന്‍ വന്ന പശുവിനെ അടിച്ചോടിക്കാന്‍
നോക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും മര്‍മ്മം. മര്‍മ്മത്തടിച്ചാല്‍
പശുവിനെന്തെങ്കിലും പറ്റിയാലോ? നമ്പൂതിരിയുടെ വിഷമം കണ്ട ഒരു വഴിപോക്കന്‍
വടിവാങ്ങി പശുവിനെ ഒറ്റയടി. പശു ഓടറാ ഓട്ടം.
ഇതു കണ്ട നമ്പൂതിരി അത്ഭുതത്തോടെ “സമര്‍ത്ഥന്‍.ദെങന്യാ നീ രണ്ടു മര്‍മ്മത്തിന്റെ എടേല് ഇത്ര കൃത്യായിട്ട് അടിച്ചേ?”
നമ്പൂതിരിക്ക് ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോണം. പക്ഷെ ആദ്യം വന്നത്
എറണാകുളത്തേയ്ക്കുള്ള വണ്ടിയാണ്. ഇതറിയാതെ അകത്തുകയറി ബര്‍ത്തില്‍ ഒരു
തോര്‍ത്തും വിരിച്ച് കിടന്നുകൊണ്ട് നമ്പൂതിരി താഴെയുള്ളയാളോട് “ എബടെയ്ക്കാ?”
“എറണാകുളത്തേയ്ക്ക്”
അത്ഭുതത്തോടെ നമ്പൂതിരി “ എന്താ കഥ?. ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തങ്ങളേയ്..ഒരേ വണ്ടീല് മോളിലിരിക്കണയാള് വടക്കോട്ടേയ്ക്ക്, താഴെയുള്ളയാള് തെക്കോട്ടേയ്ക്ക്”
കവിതാപാരായണ മത്സരത്തില്‍ ഒരുത്തന്‍ ആഞ്ഞു കവിതചൊല്ലുകയാണ്“ പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ...നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍”
ഇതു കേട്ട നമ്പൂതിരി
“ഇക്കാലത്ത് പന്ത്രണ്ടെണ്ണത്തിനെപ്പെറ്റ ഇവന്റെ തള്ളയ്ക്കാ പ്രാന്ത്”
നമ്പൂതിരി കാര്യസ്ഥനോട് “ ഇന്നലെ നെന്റവടെ ആരോ മരിച്ചൂന്ന് കേട്ടൂലോ. ആരേ മരിച്ചത്? നീയോ നെന്റെ ഏട്ടനോ?”
കാര്യസ്ഥന്‍ “ അടിയന്‍”
Subscribe to:
Post Comments (Atom)
15 comments:
ഒരു ഹോട്ടലിനു മുന്‍വശത്ത് അവിടെ ലഭ്യമാവുന്ന സൌകര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന
പരസ്യപ്പലകക്കു സമീപം NO PARKING എന്നെഴുതിവെച്ചിരിക്കുന്നതു കണ്ട് നമ്പൂതിരി
“ങ്ഹേ! ഇബടെ നോപാര്‍ക്കിങ്ങ് സൌകര്യോണ്ടോ? കേമം തന്നെ”
കൊള്ളാം നപൂതിരി ഫലിതങ്ങള്‍.
ഒരെണ്ണം എന്റെ വക.
നപൂതിരിയുടെ പറന്പില്‍ നിന്നു കുന്പളങ്ങ കളവു പോയ വിവരമറിഞ്ഞ നപൂതിരി.നാടന്‍ തൈരു ചേര്‍ക്കതെ പുളിശ്ശേരി ഉണ്ടാക്കിയിട്ട് കുനപളങ്ങ നശിപ്പിച്ചു കളയുമൊ എന്തൊ.
നമ്പൂതിരി ഫലിതങ്ങള്‍ കൊള്ളാം....ദാ ഒരെണ്ണം എന്റെ വക...സ്വന്തം അല്ലാട്ടോ..കേട്ടിട്ടുള്ളതാ...
ഉണ്ണിനമ്പൂരി കാളയുടെ കൊമ്പുകളുടെ ഇടയില്‍ തലയിട്ടു...വിരണ്ടുപോയ കാള ഉണ്ണിയേം വലിച്ചോണ്ട് ഓടി...കണ്ടു നിന്ന കാര്യസ്ഥന്‍ നാണു ഓടി വന്ന് കാളയെ പിടിച്ച് നിര്‍ത്തി ഉണ്ണിയെ രക്ഷിച്ചു...എന്നിട്ട് ചോദിച്ചു....
'എന്താ എന്റെ ഉണ്ണിനമ്പൂരീ ഈ കാണിച്ചത്..ഒരു ആലോചനേം ഇല്ലാണ്ട്....'
"നാണൂ...വിഡഡിത്തം പറയാതെ ഇരിക്ക്യാ...നോം...3 നാള്‍ രാവും പകലും വളരെ വിശദമായി കുത്തീരുന്ന് ആലോചിച്ച ശേഷാ കൊമ്പിന്റെ ഇടയില്‍ തലയിട്ടത്..അറിയോ......'
കമ്പ്യൂട്ടറിനു മുമ്പിലിരുന്ന് ഒറ്റക്കു ചിരിക്ക്ണത് കണ്ട് ഇവിടെ എല്ലാവരും കൂടി എന്നെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടോക്വാണ്. ന്റമൂര്‍ത്തീ...
moorthiji.......panthrantu makkal is fresh ...kalakki
എവിടെയോ വായിച്ച ഒരു നമ്പൂരി ഐറ്റം ഓര്‍മ്മ വരുന്നു..
കിണറ്റില്‍ വീണ തൊട്ടി എങ്ങനെ എളുപ്പം എടുക്കാം എന്ന കണ്‍ഫ്യുഷണ്‍ നമ്പൂരിക്ക്. തൊടിവഴി ഇറങ്ങുന്നതോ അതൊ കോണി വച്ചിറങ്ങുന്നതൊ.
കാര്യസ്ഥന്‍ ശങ്കരന്‍ പറഞ്ഞു. "കോണി വച്ചാല്‍ പെട്ടെന്നിറങ്ങാം തിരുമേനി"
കോണിയുടെ ഒരു പടിയില്‍ ചവിട്ടിയപ്പോഴേ നമ്പൂരി കാല്‍ വഴുതി കിണറ്റില്‍ വീണു.
വെള്ളത്തില്‍ കിടന്നു നമ്പൂരി വിളിച്ചു പറഞ്ഞു "ഹായ്.. കോണിവഴി ഇറങ്ങിയാല്‍ ഇത്ര പെട്ടന്നിങ്ങെത്തും എന്ന് നാം നിരീച്ചില്ല"
:) കൊള്ളാം മൂര്‍ത്തീ
-സുല്‍
മൂര്‍ത്തീ, നന്നായിട്ടുണ്ട്. പ്രത്യേകിച്ചും ആ പുതിയത്, "പന്ത്രണ്ട് മക്കളെ..". ഒരു നമ്പൂതിരി ഫലിതം എന്റെ വക.
ഒരു നമ്പൂരിക്ക് രണ്ടു പഴം കയ്യില്‍ കിട്ടിയപ്പോള്‍ അതില്‍ ചെറുത് കൂടെയുള്ള നമ്പൂരിക്ക് കൊടുത്തു. അയാള്‍ക്കത് തീരെ രസിച്ചില്ല.
"നമ്പൂരിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ചെറുത് ഞാനെടുത്ത്, വലിയ പഴം തിരുമേനിക്കു തരുമായിരുന്നു" എന്നു പറഞ്ഞു അയാള്‍.
"അതു തന്നെയല്ലേ ഞാനും ചെയ്തത്?" എന്ന് മറ്റയാള്‍.
വേറൊരു നമ്പൂരി ഫലിതം കേട്ട് മടുത്തത് ഈ കുട്ടയില്‍ നിക്ഷേപിയ്ക്കുന്നു.
വിമാനത്തില്‍ ആദ്യമായി യാത്ര ചെയ്ത നമ്പൂരി ലാന്റിങ് കഴിഞ്ഞ ഉടന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ നോക്കുന്നു. കോണി ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല അപ്പോള്‍. ഇത് കണ്ട എയര്‍ഹോസ്റ്റസ് ഓടി വന്ന് പറഞ്ഞു. “വെയിറ്റ് സര്‍” നമ്പൂരി ഉടനെ “സിക്സ്റ്റി കിലോസ്” എന്ന് പറഞ്ഞ് വിമാനത്തില്‍ നിന്ന് എടുത്ത് ചാടി പോലും.
ദില്‍ബൂ, ദുബായില്‍ വന്ന കാലത്ത് നിനക്ക് 60 കിലോയെ ഉണ്ടായിരുന്നുള്ളൂ????
രാധേയന്‍ ചേട്ടാ,
ഞാന്‍ വന്നപ്പോള്‍ 60 അല്ല 75 ആയിരുന്നു. :-) ഇപ്പൊ റോങ് സൈഡ് ഓഫ് 90സ്. :-(
മൂര്‍ത്തിജീ....ലാസ്റ്റ് ഇസ് ബെസ്റ്റ് ആന്‍ഡ് ഇതുവരെ കേള്‍ക്കാത്തത്.ഞാന്‍ പുതിയ കുറെ എണ്ണം ഇറക്കാനുള്ള പണിയിലാ...Please read my previous posts
മൂര്‍ത്തിജി...എല്ലാം നന്നായിട്ടുണ്ട്..
കലക്കി !!! ഒരു സ്മാളിനു ശേഷം എടുത്തു വീശാന്‍ കുറച്ചെണ്ണം കൂടെ കിട്ടി. മൂര്‍ത്തിജിക്കു നന്ദി
Post a Comment