Wednesday, August 15, 2007

മലയാളം റേഡിയോ വാര്‍ത്തക്ക് 50 വയസ്സ്

മലയാളിയുടെ വാര്‍ത്താ സംസ്കാരത്തിന് അടിവരയിട്ട റേഡിയോ വാര്‍ത്തകള്‍ക്ക് ഇന്ന് അന്‍പത് വയസ്സാകുന്നു.

1957 ആഗസ്റ്റ് 15നാണ് ആകാശവാണി തിരുവനന്തപുരം നിലയത്തില്‍നിന്നും ആദ്യമായി മലയാളം വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നത്. വി.ബാലറാം ആയിരുന്നു ആദ്യത്തെ വാര്‍ത്താ വായനക്കാരന്‍. ദല്‍ഹി നിലയത്തിലെ മലയാളം വാര്‍ത്താ വായനക്കാരനായിരുന്ന ബാലറാം ഈ ചരിത്ര നിയോഗത്തിനായി തിരുവനന്തപുരത്തെത്തുകയായിരുന്നു. സന്ധ്യക്കുള്ള നാട്ടിന്‍പുറം പരിപാടിയോടനുബന്ധിച്ചായിരുന്നു മലയാളം വാര്‍ത്ത. പത്ത് മിനിറ്റായിരുന്നു ആദ്യ വാര്‍ത്ത പ്രക്ഷേപണം ചെയ്ത സമയം.

മലയാളിയുടെ വാര്‍ത്താ സംസ്കാരത്തിലേക്ക് റേഡിയോ നടന്നുകയറാന്‍ അധികം സമയമെടുത്തില്ല. 1990കളിലെ ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവു വരെ മലയാളിയുടെ വാര്‍ത്തയുടെ അവസാന വാക്കായിരുന്നു ആകാശവാണി. വായനക്കാരെന്നാല്‍ രാമചന്ദ്രനും പ്രതാപനും.

നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ചായക്കടകളിലെ പഴയ വാല്‍‌വ് സെറ്റില്‍ നിന്നുള്ള വാര്‍ത്ത കേള്‍ക്കുവാന്‍ കൂടിയിരുന്ന ജനം ഇന്ന് ‘നൊസ്റ്റാള്‍ജിയ’ മാത്രം.

ഈ മൊത്തം വാര്‍ത്തകളിള്‍ എനിക്ക് കേള്‍ക്കുവാന്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് സംസ്കൃതം വാര്‍ത്തകളുടെ തുടക്കമാണ്

കേട്ട് കേട്ട് മനസ്സിലാവാഹിച്ചുവെച്ചിരുന്ന ആ വരികള്‍ ഇതാണ്

യം ആ‍കാശവാണിയാം. സമ്പ്രദി വാര്‍ത്താഹ സൂയങ്താം പ്രവാചകേന ലക്ഷ്മീകാനന്ദ ബലദേവാനന്ദ സാഗരഹ.

അന്നത്തെ മിമിക്രി പരിപാടികള്‍ക്ക് വാര്‍ത്തയുടെ അനുകരണം സ്ഥിരം ഐറ്റം ആയിരുന്നു.

പിന്നീട് കുറെക്കഴിഞ്ഞ് ആകാശവാണി തന്നെ കൌതുകവാര്‍ത്തകളുമായി വന്നു

ഇന്ന് ഇന്റര്‍നെറ്റിലൂടെ അപ്പപ്പോള്‍ മേശപ്പുറത്ത് വരുന്ന വാര്‍ത്തകളുടെ ഇടയില്‍ ആകാശവാണി വാര്‍ത്തകള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. 1990കളില്‍ നഷ്ടപ്പെട്ട പ്രതാപം രണ്ടായിരാമാണ്ടോടെ എഫ്.എം. റേഡിയോയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി, ഓരോ മണിക്കൂര്‍ ഇടവിട്ട് വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്ത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് ആകാശവാണി

വിവരങ്ങള്‍ക്ക് കടപ്പാട്: ജനയുഗം ദിനപ്പത്രം

*

ബഹുജന ഹിതായ, ബഹുജന സുഖായ എന്ന പോസ്റ്റും വായിക്കുക.

15 comments:

മൂര്‍ത്തി said...

മലയാളിയുടെ വാര്‍ത്താ സംസ്കാരത്തിന് അടിവരയിട്ട റേഡിയോ വാര്‍ത്തകള്‍ക്ക് ഇന്ന് അന്‍പത് വയസ്സാകുന്നു.

1957 ആഗസ്റ്റ് 15നാണ് ആകാശവാണി തിരുവനന്തപുരം നിലയത്തില്‍നിന്നും ആദ്യമായി മലയാളം വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നത്. വി.ബാലറാം ആയിരുന്നു ആദ്യത്തെ വാര്‍ത്താ വായനക്കാരന്‍. ദല്‍ഹി നിലയത്തിലെ മലയാളം വാര്‍ത്താ വായനക്കാരനായിരുന്ന ബാലറാം ഈ ചരിത്ര നിയോഗത്തിനായി തിരുവനന്തപുരത്തെത്തുകയായിരുന്നു.
പലര്‍ക്കും നൊസ്റ്റാള്‍ജിയക്ക് സ്കോപ്പുള്ള ഒരു ചെറു വാര്‍ത്ത.

പുള്ളി said...

'ഈയം ആകാശവാണി' നല്ലതുപോലെ ഓര്‍‌മ്മയിലുണ്ട് :)
വാഹനങ്ങളുടെ ആധിക്യം ഒരു പരിധിവരെ എഫ്. എം. റേഡിയോയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നു തോന്നുന്നു. ഇനി മൊബൈല്‍ ടി.വി സാര്‍‌വത്രികവും കൊക്കിലൊതുങ്ങുന്നതുമാകുന്നതോടുകൂടി റേഡിയോയ്ക്ക് പഴയ ഗതിതന്നെയാകുമോ?
മൂര്‍ത്തി കടപ്പാട് പറഞ്ഞ ജനയുഗം തന്നെ ഇടക്കാലത്ത് നിര്‍ത്തിപോയി ഇപ്പോള്‍ തിരിച്ചെത്തിയിരിയ്ക്കുന്നു...

കുഞ്ഞന്‍ said...

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട്‌,

കൂട്ടുകാരാ താങ്ങള്‍ക്കു എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.....

മുടിയനായ പുത്രന്‍ said...

പണ്ടുപണ്ടു് മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നതിനുമൊക്കെ വളരെപ്പണ്ടു് കേരളീയര്‍ റേഡിയോയിലൂടെ മലയാളവാര്‍ത്ത കേള്‍ക്കാന്‍ ആരംഭിച്ചു എന്നു് സാരം!
അല്ലേ?

വേണു venu said...

ഇഷ്ടമായി, ഈ ഓര്‍മ്മ പുതുക്കല്‍‍.
യം ആ‍കാശവാണിയാം. സമ്പ്രദി....
ആ ശബ്ദത്തോടൊപ്പം ഒരു കാലഘട്ടം അനാവരണം ചെയ്യപ്പെടുന്നതു പോലെ.:)

മൂര്‍ത്തി said...

ടേപ്പ് റിക്കാര്‍ഡറൊന്നും ഇല്ലാതിരുന്ന കാലത്ത് നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ക്കായും പിന്നീട് ഗാനതരംഗിണി എന്ന പരിപാടിക്കായി കാത്തിരുന്നതും, റേഡിയോ നാടകോത്സവം ഒന്നുപോലും വിടാതെ കേട്ടിട്ടുള്ളതും, ടി.പി.രാധാമണിയുടേയും രാമന്‍‌കുട്ടിനായരുടെയും കൂട്ടരുടേയും “കണ്ടതും കേട്ടതും“ എന്ന ഹാസ്യ കാപ്‌സ്യൂളുമൊക്കെ ഓര്‍മ്മ വരുന്നു. യുവവാണി മറക്കാന്‍ പറ്റുമോ? റേഡിയോ സംഗീതോത്സവം മറ്റൊന്ന്‌....
രാത്രി വൈകി “ഇതോടുകൂടി ഇന്നത്തെ പരിപാടികള്‍ അവസാനിച്ചു“ എന്ന് പറഞ്ഞതിനുശേഷമുള്ള ചില പൊട്ടലും ചീറ്റലുമൊക്കെ, ജീവനക്കാര്‍ ആകാശവാണി അടച്ച് സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് വീട്ടില്‍പ്പോകുന്നതിന്റെ ശബ്ദമാണെന്നും തമാശക്ക് പറയാറുണ്ടായിരുന്നു...

സനാതനന്‍ said...

പോയ പ്രതാപം ശക്തിയോടെ തിരിച്ചുവരുകതന്നെയാണ്...എഫ് എം റേഡിയോകള്‍ക്ക് വാര്‍ത്താപ്രക്ഷേപണത്തിനുള്ള അനുമതികൂടി ആയിക്കോട്ടെ...
നല്ല ബ്ലോഗ്ഗ്..
പണ്ട് റേഡിയോ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ അതിനുള്ളില്‍ ഇരുന്ന് ആരോ പാടുന്നു എന്നായിരുന്നു കരുതിയിരുന്നത് ആ കാലം ഓര്‍ത്തു.

Pramod.KM said...

റേഡീയോയിലെ തെരഞ്ഞെടുപ്പ് വാറ്ത്തകള്‍ കേള്‍ക്കാന്‍ ചെറുപ്പത്തില്‍ അച്ഛനൊക്കെ 6 കി.മി അകലെയുള്ള വായനശാലയില്‍ പോയിരുന്നു എന്നൊക്കെ പറഞ്ഞിരുന്നത് ഓറ്ത്തു.
:)::)

SUNIL NAIR said...

'ഈയം ആകാശവാണി' നല്ലതുപോലെ ഓര്‍‌മ്മയിലുണ്ട് :)

ശ്രീ said...

വളരെ നല്ല ലേഖനം മൂര്‍ത്തിച്ചേട്ടാ...

ഇഷ്ടമായി.
:)

ശ്രീ said...

വളരെ നല്ല ലേഖനം മൂര്‍ത്തിച്ചേട്ടാ...

ഇഷ്ടമായി.
:)

സഹയാത്രികന്‍ said...

"ആകാശവാണി... തിരുവനന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ....
കൗതുക വാര്‍ത്തകള്‍, വായിക്കുന്നത് രാമചന്ദ്രന്‍....."
റേഡിയോന്നു കേല്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരണത് ഈ ശബ്ദമാണു....

ഒരോര്‍മ്മപുതുക്കല്‍ .... നന്നായി....

പോങ്ങുമ്മൂടന്‍ said...

അഭിനന്ദനങ്ങള്‍...
മൂര്‍ത്തിക്കും, ആകാശവാണിക്കും.

മൂര്‍ത്തി said...

ജനയുഗത്തില്‍ കണ്ട ഒരു കൌതുകവര്‍ത്തമാനം.

കഴിഞ്ഞ 27 വര്‍ഷമായി ആകാശവാണിക്ക് കത്തെഴുതുന്ന പന്താവൂരിലെ കുഞ്ഞിപ്പയെപ്പറ്റി.ഇതുവരെ ഒരു ലക്ഷത്തോളം കത്തുകള്‍ ആകാശവാണിക്ക് എഴുതിക്കഴിഞ്ഞത്രെ. ആകാശവാണിയുടെ എല്ലാ വാര്‍ത്തകളും എഫ്.എം.ബുള്ളറ്റിനുകളും വിടാതെ കേള്‍ക്കുന്ന കുഞ്ഞപ്പ ആദ്യരാത്രിയില്‍ മണിയറയില്‍ചെന്നത് റേഡിയോയുമായാണത്രേ..! ഇപ്പോള്‍ ഭാര്യയും റേഡിയോ പ്രേമി...എന്തെങ്കിലും കാരണവശാല്‍ കുഞ്ഞിപ്പ സ്ഥലത്തില്ലെങ്കില്‍ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്തു വെയ്ക്കേണ്ട ചുമതല ഭാര്യയുടേത്.

റേഡിയോ വാര്‍ത്തകള്‍ കത്തിനിന്നിരുന്ന കാലം പോയെന്ന് വിലപിക്കുന്ന കുഞ്ഞിപ്പയുടെ വീട്ടില്‍ നിന്ന് 5 നേരത്തെ വാര്‍ത്തകളും എഫ്.എം ബുള്ളറ്റിനുകളും ഇപ്പോ‍ഴും കേള്‍ക്കാമത്രെ.

പന്താവൂര്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയിലെ അദ്ധ്യാപകനാണ് കുഞ്ഞിപ്പ.

തമ്പിയളിയന്‍ said...

Hello Moorthy
How are you?

I am looking for one or 2 Onam Kavithakal. Most likely by sippi pallippuram or someone like that, simple fun Onam Kavithakal for kids to recite.

I'll really appreciate your help!
Please let me know. and sorry this seemed to be the only way to reach you:)
Thanks!