Tuesday, November 6, 2007

പടക്കങ്ങള്‍ - സുരക്ഷാ ടിപ്പുകള്‍

നിയമവിധേയമായി നിര്‍മ്മിച്ച പടക്കങ്ങള്‍ മാത്രം വാങ്ങുക.

ഒരു കാരണവശാലും കുട്ടികളെ തനിയെ പടക്കം പൊട്ടിക്കുവാന്‍ അനുവദിക്കാതിരിക്കുക. രക്ഷകര്‍ത്താക്കളുടെ ഒരു കണ്ണ് എപ്പോഴും കുട്ടികളുടെമേല്‍ ഉണ്ടായിരിക്കട്ടെ. റിഫ്ലക്സ് കുറവായതു കൊണ്ട് അവര്‍ക്ക് ഒഴിഞ്ഞു മാറുവാനുള്ള കഴിവ് കുറവായിരിക്കും.

വീടിനു പുറത്ത് വെച്ച് മാത്രം പടക്കങ്ങള്‍ പൊട്ടിക്കുക.

തീപ്പെട്ടിക്കു പകരം ചന്ദനത്തിരിയോ അത് പോലെ നീളമുള്ള എന്തെങ്കിലുമോ കത്തിക്കുവാന്‍ ഉപയോഗിക്കുക.

കമ്പിത്തിരിയും മറ്റും കത്തിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും അകലെ പിടിക്കുക. വൃത്തങ്ങള്‍ ഉണ്ടാക്കാനുള്ള ആവേശം വേണ്ടെന്നു വെക്കുക.

കത്തിക്കുമ്പോള്‍ ശരീരം പടക്കങ്ങളുടെ മുകളില്‍ ആകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

കത്തിച്ചിട്ടും പൊട്ടാത്ത പടക്കങ്ങള്‍ പൊട്ടിയോ എന്ന് നോക്കുന്നത് ശ്രദ്ധിച്ച് ചെയ്യുക. ഒഴിവാക്കിയാല്‍ അത്രയും നല്ലത്.

പൂത്തിരിയും മറ്റും പരന്ന പ്രതലത്തില്‍ വെച്ച് മാത്രം കത്തിക്കുക.

കയ്യില്‍ വെച്ച് പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഒഴിവാക്കുക.

റോക്കറ്റുകള്‍ നല്ല കാറ്റുള്ളപ്പോഴും, തിരക്കു പിടിച്ച ഇടങ്ങളിലും കത്തിക്കുന്നത് ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങള്‍ ആണ് ഇത്തരം പടക്കങ്ങള്‍ക്ക് അനുയോജ്യം.

പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ ബാക്കി പടക്കങ്ങള്‍ ഒരിക്കലും പോക്കറ്റിലോ കയ്യിലോ സൂക്ഷിക്കാതിരിക്കുക. ഒരെണ്ണം പൊട്ടിച്ചതിനുശേഷം മാത്രം അടുത്തത് എടുക്കുക.

നൈലോണ്‍ വസ്ത്രങ്ങള്‍ പടക്കം പൊട്ടിക്കുമ്പോള്‍ ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രങ്ങളായിരിക്കും ഉത്തമം. ചെരിപ്പ് ധരിക്കുക.

തീകെടുത്താനുള്ള വെള്ളമോ മണലോ ഒക്കെ കരുതി വെക്കുക.

പടക്കങ്ങള്‍ അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക. പ്രത്യേകിച്ചും കുട്ടികള്‍ ഉള്ള വീടുകളില്‍.

പരീക്ഷണങ്ങള്‍ നടത്തുന്നതും വീട്ടില്‍ത്തന്നെ പടക്കങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും ഒഴിവാക്കുക.

ഇനി ആംഗലേയത്തില്‍ ഒരല്പം.

If after lighting a cracker, an injury occurs, follow these steps.

If it is a minor burn, cool the injured area under running water or immerse it in water. Applying a cool compress helps but do not apply ice. Bandage the area with a clean cloth. If it aches, have a Paracetamol. Aspirins should not be taken. If there are signs of infection such as reddening, oozing... seek medical help.

For medium burns, do not try to remove the burnt cloth from skin or immerse the burnt area in water. Check signs of circulation and breathing. Administer cardiopulmonary resuscitation (CPR) if not breathing. Cover the area with a clean, moist, bandage and rush to hospital.

അവലംബം: ഹിന്ദു മെട്രോ പ്ലസ് Dr. Sreejith N. Kumar

തമിഴ്‌നാട് ഫയര്‍ &റെസ്ക്യൂ സര്‍വീസ്

9 comments:

മൂര്‍ത്തി said...

ദീപാവലിക്ക് പടക്കം പൊട്ടിക്കുമ്പോള്‍ മനസ്സില്‍ വെക്കേണ്ട ചില കാര്യങ്ങള്‍. ഉപയോഗപ്പെടുമെന്നു കരുതുന്നു...

ശ്രീലാല്‍ said...

ഠേ....ഠേ.... ഠേ... പേടിക്കെണ്ട.. പടക്കമല്ല.. തേങ്ങയാ.. :)

തീര്‍ച്ചയായും ഉപയോഗപ്രദം. എന്ത് എക്സ്പേര്‍ട്ട് ആയാലും ഒന്നു വായിച്ചു മനസ്സില്‍ വെക്കുന്നത് എല്ലാവര്‍ക്കും നന്ന്.

അപ്പു ആദ്യാക്ഷരി said...

മൂര്‍ത്തിമാഷേ, ഈ വിവരങ്ങള്‍ ഇവിടെ പങ്കുവച്ചതിന് നന്ദി.

പ്രയാസി said...

മാഷെ സുരക്ഷാ ടിപ്പുകള്‍ കൊള്ളാം..:)

ഓഫ്:മൂര്‍ത്തി മാഷെ ഒരു സംശയം..!?
അമിട്ടു ഇടതു കയ്യില്‍ വെച്ചാണൊ വലതു കയ്യില്‍ വെച്ചാണൊ പൊട്ടിക്കേണ്ടത്!

riyaz ahamed said...

:)

രണ്ടു 'വനിത വാരിക' ഉപായങ്ങള്‍ കൂടി:

പടക്കങ്ങള്‍ വാങ്ങുന്നതിനു മുമ്പ് അത് പൊട്ടുമോ എന്നു പരിശോധിച്ചു നോക്കുന്നത് നല്ലതാണു.

പടക്കങ്ങള്‍ വെള്ളത്തിലിട്ടു വെച്ചാല്‍ അത് പൊട്ടാതെ സൂക്ഷിക്കാം.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

Murali K Menon said...

എന്താ മൂര്‍ത്തി, ആ പാവം പ്രയാസി പ്രയാസപ്പെട്ട് ഒരു സംശയം ചോദിച്ചീട്ട് ഉത്തരം കൊടുക്കാത്തത്. എന്തായാലും പ്രയാസി എനിക്ക് തോന്നുന്നത്, അമിട്ട് ഇടതു കയ്യില്‍ വെച്ച് വലതു കൈകൊണ്ട് തിരി കൊളൂത്തി പത്തെണ്ണുമ്പോള്‍ ദൂരേക്ക് എറിയണം എന്നാണ്. എണ്ണുവാന്‍ ആദ്യം ഒഴിവായിരിക്കുന്ന വലതു കൈവിരലുകള്‍ ഓരോന്നായ് മടക്കി ആവാം. 5 എണ്ണവും മടക്കി കഴിയുമ്പോള്‍ ഇടത് കൈ ഉപയോഗിക്കാം. ഓ, സോറി, അതില്‍ അമിട്ട് ഇരുന്നു കത്തുകയാണല്ലോ, അപ്പോള്‍ അത് തുടകള്‍ക്കിടയില്‍ അമര്‍ത്തി വെച്ച് ഇടതുകൈവിരലുകള്‍ മടക്കുക. അപ്പോള്‍ 10 എണ്ണം തികയും.

കരീം മാഷ്‌ said...

താങ്ക്സ് ഫോറ് ടിപ്പ്സ്.

അമിട്ട് ഇടതു കയ്യില്‍ വെച്ച് വലതു കൈകൊണ്ട് തിരി കൊളൂത്തി പത്തെണ്ണുമ്പോള്‍ ദൂരേക്ക് എറിയണം എന്നാണ്

ഇതു വായിച്ചു ഏതെങ്കിലും വിക്കുള്ളയാള്‍ ‍പപപപപ...പത്തെണ്ണുന്നതുവരെ അമിട്ടു കയ്യില്‍ വെച്ചിരുന്നാല്‍ വരുന്ന അപകടത്തിനു അരാണു ഉത്തരവാദി?
:)

krish | കൃഷ് said...

“ദീപാവലിക്ക് പടക്കം പൊട്ടിക്കുമ്പോള്‍ മനസ്സില്‍ വെക്കേണ്ട ചില ‘പടക്കങ്ങള്‍‍.‘ “
സുരക്ഷാ ടിപ്പുസുല്‍ത്താന്‍ കൊള്ളാം.

തിരികൊളുത്തി ഇടതുകൈയ്യിലും വലതു കൈയ്യിലും വെക്കാം. അത് തോന്നുമ്പോള്‍ പൊട്ടിക്കോളും.

ഹായ്..മേനനെ ഇങ്ങ്നാ തൃശ്ശൂരില്‍ പടക്കം പൊട്ടിക്ക്യാ.. എണ്ണിയെണ്ണീ.. ഠും.!!!

ഏറ്റവും നല്ല സുരക്ഷ ,പടക്കങ്ങള്‍ വാങ്ങാതിരുന്നാല്‍ പോരേ.. അപ്പോ പിന്നെ കൊളുത്തും വേണ്ടാ. പേടീം വേണ്ട.
ചുമ്മാ‍ാ. :)