Tuesday, January 13, 2009

ഒരു കോര്‍പ്പറേറ്റ് കവിതയില്‍ നിന്ന്...

...................................
...................................
...................................
...................................

സത്യത്തില്‍
കണക്ക് തിരുത്തുമ്പോള്‍
എനിക്കറിയാമായിരുന്നു

എന്നെ ഒരു - മോനും
ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന്.

ഏറ്റവും ചെറിയ കുറ്റം മാത്രം ചുമത്തി
എന്നെ രക്ഷിക്കാന്‍ ഇവിടെ ആളുണ്ടാകുമെന്ന്.
ഏഴുവര്‍ഷം വരെ ലഭിക്കാവുന്ന ശിക്ഷക്കര്‍ഹന്‍
എന്നെഴുതാന്‍ പത്രങ്ങള്‍ മത്സരിക്കുമെന്ന്.
ഒരു കൊല്ലത്തിന് ആയിരം കോടി നഷ്ടമല്ലെന്ന്.

അകത്ത് സുരക്ഷിതനായി
ഇരിക്കുമ്പോഴും കമ്പനിയെ രക്ഷിക്കാന്‍
പണമിറക്കാന്‍ ആളുണ്ടാകുമെന്ന്
ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാകുമെന്ന്

ഹയര്‍ ആന്‍ഡ് ഫയര്‍ ആണ്
കമ്പനിയുടെ ആപ്തവാക്യമെങ്കിലും
കമ്പനികളിലെ 53000 തൊഴിലാളികളുടെ പേരും പറഞ്ഞ്
സഹായം എന്റെ കമ്പനിക്കെത്തുമെന്ന്
എന്റെ രക്ഷക്കെത്തുമെന്ന്.

...................................
...................................
...................................
...................................

കൂടിപ്പോയാല്‍ കുറച്ച് കാലം
ഗോതമ്പുണ്ട തിന്നുന്നുവെന്ന് അഭിനയിച്ചാല്‍ പോരേ
അകത്തെന്താണെന്ന് പുറത്തറിയില്ലല്ലോ.
സി ക്ലാസ് തടവുകാരന്‍ എന്ന് പത്രങ്ങള്‍ പറയുമെങ്കിലും
അക്ഷരമാല തുടങ്ങുന്നത് സി യിലാണല്ലോ.

അറസ്റ്റ് വരിച്ചതിലും സത്യമുണ്ട്.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ സ്നേഹസാന്ത്വനങ്ങള്‍
യു.എസ്സിലെ കോടതികളില്‍ പ്രതീക്ഷിക്കരുതല്ലോ.

...................................

ഐ ലവ് യു ഇന്ത്യാ...
ഐ ലവ് യു ഇന്ത്യാ...

...................................
...................................
...................................

14 comments:

മൂര്‍ത്തി said...

‘സത്യ’മായും ഞാന്‍ എഴുതിയത് അല്ല.

{{ തല്‍കൊള്‍ }} said...

'സത്യ'മുണ്ട്‌
ഫാരിസ്‌ ബിനാമിമാര്‍
അതുവഴി കൂട്ടിയൂണ്ടാക്കിയ ഭൂമിക്ക്‌
ഒരേഴു വര്‍ഷം ഇരുട്ടിലിരുന്നാല്‍
പിന്നേയും കോടികള്‍ ഇരട്ടിക്കും.

ലത said...

നിയമവ്യവസ്ഥിതിയില്‍ അമേരിക്ക ഇന്‍ഡ്യയെക്കാള്‍ നന്നെന്ന് പറഞ്ഞ് അബ്ദുള്ളക്കുട്ടിയാവരുത്

N.J Joju said...

“ഹയര്‍ ആന്‍ഡ് ഫയര്‍ ആണ്
കമ്പനിയുടെ ആപ്തവാക്യമെങ്കിലും”......

പൊതുവെ ഇന്ത്യന്‍ സര്‍വ്വീസ് മേഖലയിലെ ഐടി കമ്പനികള്‍ ഹയര്‍ ആന്‍ഡ് ഫയര്‍ പിന്തുടരുന്നുണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ചു ‘സത്യം’ അങ്ങനെ ചെയ്തിട്ടില്ല എന്നത് അവരുടെ തന്നെ അവകാശവാദവുമാണ്. എന്റെ അറിവില്‍ ‘സത്യ’വുമാണ്.

പിന്നെ കവിതയല്ലേ......കവിയുടെ സ്വാതന്ത്ര്യം.

Unknown said...

Nalla prathikaranam

ജിവി/JiVi said...

സത്യത്തിന്റെ സൌന്ദര്യം കാട്ടിത്തരുന്ന കവിത.

A Cunning Linguist said...

വ്യത്യസ്താനാമൊരു ഫ്രോഡനാം രാജൂനെ,
സത്യത്തിലാരും തിരിച്ചരിഞ്ഞില്ല!

- അതു കൊണ്ടല്ലേ ഇപ്പോള്‍ നക്ഷത്രമെണ്ണൂന്നത്.

കവിത നന്നായി... ഇതൊന്ന് ഫോര്‍വാര്‍ഡ് ചെയ്യാന്‍ റോയല്‍റ്റി വല്ലതും തരേണമോ?

പകല്‍കിനാവന്‍ | daYdreaMer said...

മൂര്‍ത്തീ ഈ 'കള്ള' കവിത കൊള്ളാല്ലോ...

മൂര്‍ത്തി said...

പബ്ലിഷ് ബട്ടണ്‍ ഞെക്കിയതോടെ ഇതെന്റെ കയ്യീന്ന് പോയി ഞാനേ..എന്നോട് ചോദിക്കുന്നതെന്തിന്? കൊല്ലാം വളര്‍ത്താം...:)

siva // ശിവ said...

ഐ ലവ് യു ഇന്ത്യാ...

ബാബുരാജ് ഭഗവതി said...

സത്യം സര്‍ക്കാര്‍ സഹായം...
ഐടി കൊളബ്ബ്....
മൂര്‍ത്തി കവിതകൊള്ളാം..
സ്നേഹപൂര്‍വ്വം

Mr. X said...

'സത്യ'മായും ഇഷ്ടപ്പെട്ടു...
പ്രാത്യേകിച്ചും, ഒടുവിലെ ആ observation...
നന്നായിട്ടുണ്ട്...

Maria said...

nakshathramaavaan vazhiyilla. ennunnathu pancha nakshathramaavaane vazhiyullu. moshtichathu ayalkkaarante plaavile chackkayallallo.

"enne oru naayinte monum onnum cheyyilla ennu parayaan oru dashinte maravu enthinaanu?

Rajeeve Chelanat said...

സത്യം..ശിവം..സുന്ദരം..