Saturday, June 27, 2009

വിലാസമില്ലാതെ സി.ബി.ഐ

പാവം സി.ബി.ഐ..

എസ്.എന്‍.സി ലാവലിന്റെ വിലാസം അറിയാതെ സമന്‍സ് അയക്കാന്‍ കഴിയാതെ അവരങ്ങനെ ബുദ്ധിമുട്ടുകയാണ്. കഷ്ടപ്പെട്ട്, പാടുപെട്ട്, ബുദ്ധിമുട്ടി ഒരു കേസ് അന്വേഷിച്ചിട്ട് അവസാന നിമിഷം പ്രതിയുടെ അഡ്രസ് ഇല്ലെന്ന് അറിയുന്ന അന്വേഷണ ഏജന്‍സിയുടെ ഹൃദയവേദന....

എങ്ങനെ ഈ പാവങ്ങള്‍ ലാവലിന്‍ കേസ് ഇനി മുന്നോട്ട് കൊണ്ടുപോകും? ഇന്റര്‍ പോളിലെ ചേട്ടന്മാര്‍ മനസ്സുവെച്ചാലേ രക്ഷയുള്ളൂ എന്നാണ് മംഗളം പത്രം പറയുന്നത്.


ലാവ്‌ലിനു സമന്‍സ്‌ എത്തിക്കാന്‍ സി.ബി.ഐക്കു വിലാസമറിയില്ല

പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസില്‍ ഒമ്പതു പ്രതികള്‍ക്കും എറണാകുളം പ്രത്യേക സി.ബി.ഐ. കോടതി സമന്‍സ്‌ പുറപ്പെടുവിച്ചെങ്കിലും ലാവ്‌ലിനു സമന്‍സ്‌ അയയ്‌ക്കാന്‍ കൃത്യമായ വിലാസമില്ല. 'എസ്‌.എന്‍.സി. ലാവ്‌ലിന്‍, കാനഡ' എന്നു മാത്രമാണു നോട്ടീസിലുള്ളത്‌. ഇന്റര്‍പോളിന്റെ സഹായത്തോടെ കാനഡ ആസ്‌ഥാനമായ കമ്പനിയുടെ ഓഫീസ്‌ കണ്ടെത്തിവേണം സമന്‍സ്‌ കൈമാറാന്‍. അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക്‌ ആരോപണവിധേയമായ കമ്പനിയുടെ വിലാസംപോലും അറിയില്ല. രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളുമായി സി.ബി.ഐക്കു പരസ്‌പരസഹകരണമുണ്ട്‌. പ്രതികള്‍ സെപ്‌റ്റംബര്‍ 24-നു കോടതിയില്‍ ഹാജരാകാനാണു നിര്‍ദേശം. കമ്പനി പ്രതിനിധിക്കു നേരിട്ടോ അഭിഭാഷകന്‍ വഴിയോ ഹാജരാകാം.

നമ്മുടെ നാട്ടിലെ ഒരു അന്വേഷണ ഏജന്‍സി കേവലം ഒരു വിലാസത്തിനായി ഇന്റര്‍പോളിന്റെ വാതില്‍ക്കല്‍ കാത്തുകെട്ടിക്കിടക്കുക എന്നു വെച്ചാല്‍? നമുക്കുമില്ലേ ദേശാഭിമാനം? നമുക്കുമില്ലേ ധാര്‍മ്മിക രോഷം?

സി.ബി.ഐ യെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യം വെച്ച് ബുദ്ധിമുട്ടി, കഷ്ടപ്പെട്ട്, പാടുപെട്ട് കാനഡയിലെ ലാവലിന്‍ ഹെഡ് ഓഫീസിന്റെ വിലാസംകണ്ടെത്തിയിട്ടുണ്ട്.


ഇതാണാ വിലാസം.

SNC-Lavalin
455 René-Lévesque
Blvd. West
Montreal, Quebec
Canada H2Z 1Z3
Telephone: 514-393-1000
Fax: 514-866-0795

ഇതു പോരെങ്കില്‍ ലോകത്തില്‍ എവിടെയുമുള്ള അവരുടെ ഓഫീസ് വിലാസവും സംഘടിപ്പിച്ചുകൊടുക്കാന്‍ തയാറാണ്. വരുന്ന വഴിയില്‍ ആരെങ്കിലും സി.ബി.ഐയെ കാണുകയാണെങ്കില്‍ ഈ വിവരം ഒന്നു പറഞ്ഞേക്കണേ..

ഇനി അഥവാ ഒരു സാദാ ബ്ലോഗറോട് അഡ്രസ് ചോദിക്കാന്‍ സി।ബി।ഐക്ക് ചമ്മലുണ്ടെങ്കില്‍ അവര്‍ക്ക് സ്വയം തപ്പാനായി തൊട്ടുതാഴെഒരു വെബ് വിലാസം ഇവിടെ ഇടുന്നു। ഇവിടെ തപ്പിയാല്‍ ലോകത്തിലെ എല്ലാ എസ്।എന്‍।സി ലാവലിന്‍ ഓഫീസുകളുടെയും വിലാസം ലഭിക്കും.

പ്രണയപൂര്‍വം സിബിഐക്ക്

മംഗളം പത്രത്തിനു നന്ദി. അവരുടെ വാര്‍ത്തയില്‍ നിന്നു കിട്ടിയ തുമ്പില്ലായിരുന്നെങ്കില്‍ ..ഹോ...സി.ബി.ഐയുടെ അഡ്രസ് തപ്പല്‍ ചിലപ്പോള്‍ കട്ടപ്പൊക ആയേനേ..

13 comments:

മൂര്‍ത്തി said...

പാവം സി.ബി.ഐ..

എസ്.എന്‍.സി ലാവലിന്റെ വിലാസം അറിയാതെ സമന്‍സ് അയക്കാന്‍ കഴിയാതെ അവരങ്ങനെ ബുദ്ധിമുട്ടുകയാണ്. കഷ്ടപ്പെട്ട്, പാടുപെട്ട്, ബുദ്ധിമുട്ടി ഒരു കേസ് അന്വേഷിച്ചിട്ട് അവസാന നിമിഷം പ്രതിയുടെ അഡ്രസ് ഇല്ലെന്ന് അറിയുന്ന അന്വേഷണ ഏജന്‍സിയുടെ ഹൃദയവേദന....

കിരണ്‍ തോമസ് തോമ്പില്‍ said...

മംഗളത്തില്‍ വരുന്ന വാര്‍ത്തകളില്‍ മിക്കതും ലേഖകരുടെ ഭാവനയോ ആഗ്രഹങ്ങളോ ആണ്‌ എന്ന് അറിയത്ത ആളാണോ ഈ മൂര്‍ത്തീ. അതിനെ അതിന്റെ വഴിക്കു വിടുക. അവഗണനയാണ്‌ ഇവര്‍ അര്‍ഹിക്കുന്ന അംഗികാരം

nalan::നളന്‍ said...

പൂവര്‍ മാന്‍, ഐ മീന്‍ പൂവര്‍ സിബിഐ ...

ജിവി/JiVi said...

ഏത് മംഗളകാര്യങ്ങള്‍ നടത്തിയെടുക്കാനും ഇങ്ങനെ ചില ബുദ്ധിമുട്ടുകളുണ്ടാവും. ങാ..എല്ലാം ശരിയാവും, ഇപ്പൊ തന്നെ കണ്ടില്ലേ, മൂര്‍ത്തി സഹായവുമായി എത്തിയില്ലേ!!

suraj::സൂരജ് said...
This comment has been removed by the author.
suraj::സൂരജ് said...

മന്ദബുദ്ധീ എന്ന് വിളിക്കണമെങ്കില്‍ കുറച്ച് ബുദ്ധിയെങ്കിലും വേണ്ടേ ?! യെവനൊക്കെ ഏതു പൂഞ്ഞാറ്റിലിരുന്നാണോ പത്രപ്രവര്‍ത്തനം നടത്തുന്നത് !

മൂര്‍ത്തി said...

കിരണ്‍ തെറ്റു തിരുത്തണം. ഭാവനയും ആഗ്രഹങ്ങളും ഒന്നുമല്ല ആ പത്രത്തില്‍ വരുന്നത്. മംഗളത്തിലെ അജയകുമാര്‍ ഇന്നലെ ചാനലില്‍ പറഞ്ഞല്ലോ അവര്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകളൊന്നും കൊടുക്കാറില്ലെന്ന്. മാതൃഭൂമിയും മനോരമയും സി.ബി.ഐ സി.എ.ജിയുടെ ഫോണ്‍ ചോര്‍ത്തി എന്ന വ്യാജ വാര്‍ത്ത കൊടുത്തിട്ടും മംഗളം കൊടുത്തില്ല എന്നത് അവരുടെ സത്യസന്ധതയുടെ തെളിവായും മാധ്യമ സിന്‍ഡിക്കേറ്റ് എന്നൊരു സംഭവമേ ഇല്ല എന്നതിനു തെളിവായും അജയകുമാര്‍ ചൂണ്ടിക്കാട്ടിയല്ലോ. ഞങ്ങള്‍ സിന്‍ഡിക്കേറ്റായിരുന്നെങ്കില്‍ ഞങ്ങളും കൊടുക്കുമായിരുന്നല്ലോ എന്നല്ലേ അജയകുമാര്‍ ചോദിച്ചത്? അവരൊക്കെ കൂടിച്ചേര്‍ന്ന് കൊടുത്ത ‘വാര്‍ത്ത‘കളുടെ ഉദാഹരണവുമായി കിരണ്‍ വരല്ലേ. മഹാന്മാരായ പത്രപ്രവര്‍ത്തകര്‍ ഒരുപോലെ ചിന്തിക്കുന്നതാണത്. അല്ലാതെ സിന്‍ഡിക്കേറ്റും ഒന്നുമല്ല.

Swasthika said...

കിരണ്‍ സൂചിപ്പിച്ച 'അവഗണിക്കല്‍'ആണ് കാര്യങ്ങള്‍ ഈ കോലത്തിലാക്കിയത്. ശരിയാണ്-നാലും,നാലും കൂട്ടിയാല്‍ പത്തെന്ന് ആരെങ്കിലും പറഞ്ഞാല്‍ നമുക്ക് അവഗണിക്കാം. പക്ഷെ പത്രമാധ്യമങ്ങള്‍ അങ്ങനെ നിരന്തരം പറഞ്ഞാലോ.കുഞ്ഞുകുട്ടി പരാധീനതകള്‍ ഉള്ള ജനത്തിന് ഇതിലൊക്കെ ഗവേഷണം നടത്താന്‍ എവിടെ സമയം.അപ്പോള്‍ ഈ പച്ചകള്ളങ്ങള്‍ ആദ്യം വിസ്വസിച്ചില്ലെന്കിലും, ആശയക്കുഴപ്പമെന്കിലും ഉണ്ടാക്കും.അത് നിരന്തരം പടച്ചുവിടുമ്പോള്‍ സംശയിക്കും,പിന്നെ വിശ്വസിക്കും.
വരധന്റെ തല പരിശോധന തന്നെ എടുക്കുക. കേവലം പത്തു വര്‍ഷം മുമ്പ്‌ തങ്ങള്‍ കൃത്യമായി എഴുതിയ വസ്തുത,തൊണ്ടതൊടാതെ വിഴുങ്ങി ലാവലിന്മായി കൂട്ടിക്കെട്ടുമ്പോള്‍ മനോരമയോ, മാതൃഭൂമിയോ കരുതുന്നത്,ഈ ജനം എന്നത് കഴുത എന്നല്ല,പീറ കോവര്‍ കഴുതയാണെന്ന ഉത്തമ ബോധ്യമാണ് അവരെ നയിക്കുന്നത്.
അന്തോണി ഇന്നലെ രോഷാകുലനായി, ലാവലിനെ കുറിച്ചു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍. നിങ്ങള്ക്ക് പ്രതിരോധ വകുപ്പ് പ്രോഗ്രാമ്മിനിടെ ഈ ചോദ്യം ചോദിക്കാന്‍,ഔചിത്യ ബോധം പോലുമില്ലല്ലോ എന്ന് അദ്ദേഹം ക്രുദ്ധനായി. ഇത് പിണറായി പോട്ടെ,ഏതെങ്കിലും സി.പി.എം നേതാവ് ചോദിച്ചെങ്കില്‍ ബ്രേക്കിംഗ് ന്യുസ് ആവുമായിരുന്നു.അസഹിഷ്ണുത,ധാര്‍ഷ്ട്യം മാങ്ങാത്തൊലി എന്നെല്ലാം ശര്ദ്ധിക്കുമായിരുന്നു.അതിനു അവഗണിക്കലല്ല, ശക്തമായ കൌണ്ടര്‍ പ്രചരണം തന്നെയാണ് ആവശ്യം.
ഇതാ ഏറ്റവുമൊടുവില്‍ എ.ജി യുടെ ഫോണില്‍ സി.പി.എം ഉന്നതന്‍ ബന്ധപ്പെട്ടെന്നും ഫോണ്‍ സി.ബി.ഐ ചോര്‍ത്തിയെന്നുമുള്ള മനോരമ, മാതൃഭൂമി,മാര്ഡോക്ക് നെറ്റ്,വിഷന്‍ എന്നീ മാധ്യമ വാര്‍ത്തകള്‍ സി.ബി.ഐ തന്നെ രേഖാമൂലം നിഷേധിച്ചു. പിന്നെയും ഈ മാഫ്യങ്ങള്‍ക്ക് ബോധ്യമുണ്ട് ജനം കോവര്‍ കഴുതയാണെന്നു.തങ്ങള്‍ കൊടുത്ത വാര്‍ത്ത പൊളിഞ്ഞിട്ടും നാണവുമില്ല,മാനവുമില്ല ഇവറ്റകള്‍ക്ക്.

ഉറുമ്പ്‌ /ANT said...

ഛേ, നാ‍ാണക്കേട്, ലിവന്മാർക്ക്ം നമ്മട അയ്യരെ വിളിച്ചു ചോദിച്ചാൽ പോറായിരുന്നോ?

അനില്‍@ബ്ലോഗ് said...

അഡ്രസ്സ് കിട്ടിയ സ്ഥിതിക്ക് ഇനി കുറച്ച് കാര്യങ്ങള്‍ എഴുതിച്ചോദിച്ചേക്കാം.
:)

കുമാരന്‍ | kumaran said...

:)

ബായെന്‍ said...

‘ല്ലാം, ഒരു പൊഹ, പിന്നെ പൊകമറ.

ഞാന്‍ നിര്‍ത്തി; പൊട്ടനാകാം, മരപൊട്ടനായിക്കൂടല്ലോ. നമുക്കുമില്ലേ ഒരു ഇത്.

ഉളുപ്പില്ലാത്ത വര്‍ഗ്ഗം.

മാരാര്‍ said...

പണ്ടു വീരഭൂമിക്കാര്‍ ഫാരിസിന്റെ ഒരു ഫോട്ടോ കിട്ടാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയതാണോര്‍മ്മ വരുന്നത് :)