Monday, August 3, 2009

മാധ്യമങ്ങള്‍ സ്റ്റോറി മെനയുമ്പോള്‍

പാര്‍ട്ടിക്കനുകൂലമായ ഉദ്ധരിണിയില്‍ നിന്നും പാര്‍ട്ടിക്കെതിരായ സ്റ്റോറി വികസിപ്പിക്കുന്നതിന്റെ രസതന്ത്രത്തെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. അത് തമാശിക്കാന്‍ വേണ്ടി എഴുതിയതല്ലെന്നും വാസ്തവം തന്നെയെന്നും ഇത്ര പെട്ടെന്ന് തെളിയിച്ചു തന്ന മംഗളം ദിനപ്പത്രത്തിനു നന്ദി പറഞ്ഞുകൊണ്ട്....

സി.പി.എം നേതാവായിരുന്ന സഖാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ അനുസ്മരിച്ചുകൊണ്ടും അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടും പീപ്പിള്‍സ് ഡെമോക്രസിയില്‍ ‘REMEMBERING COMRADE SURJEET‘ എന്ന തലക്കെട്ടില്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഒരു ലേഖനമെഴുതിയിരുന്നു. സാമാന്യം നല്ലൊരു അനുസ്മരണക്കുറിപ്പ്. അതിവിടെ വാ‍യിക്കാം. {അത് വായിച്ചിട്ട് വന്നാല്‍ പോസ്റ്റ് വായിക്കാന്‍ ഒരു ഗും കിട്ടും :) }

സാധാരണക്കാരനു അതൊരു അനുസ്മരണക്കുറിപ്പാണെങ്കിലും മംഗളം പത്രത്തിലെ ടി.അഭിജിത് അത് വായിച്ചപ്പോഴാണ് മനസ്സിലായത് പാര്‍ട്ടിക്കെതിരെ നല്ലൊരു സ്റ്റോറി വികസിപ്പിച്ചെടുക്കാനുള്ള അസംസ്കൃതവസ്തുവാണ് ആ ലേഖനമെന്ന്..

അസംസ്കൃതവസ്തുവിലെ എല്ലാ ഭാഗവും കറിക്കാവശ്യമില്ലല്ലോ। ഈ സ്റ്റോറി വികസിപ്പിക്കാന്‍ അഭിജിത്തിന് ആവശ്യമായത് രണ്ടേ രണ്ട് പാരഗ്രാഫുകള്‍ മാത്രം.അതിലൊന്ന് ഇങ്ങനെ॥

Surjeet made a valuable contribution in the struggle for establishing and defending the basic principles of Marxism-Leninism disavowing revisionist and sectarian positions

പിന്നൊന്ന് ഏറ്റവും അവസാനത്തെ പാരഗ്രാഫ്. അതില്‍ ഇങ്ങനെ പറയുന്നു...

We deeply miss his presence at this juncture when the Party has to face many challenges. But we should be fortified in our resolve by the example he has set and the legacy he has left behind for us.

മംഗളം പത്രകാരകന്റെ ഭാവന വിരിഞ്ഞപ്പോള്‍ അത് ഇങ്ങനെ ഒരു സ്റ്റോറിയായി...


പാര്‍ട്ടി പ്രതിസന്ധിഘട്ടത്തിലെന്നു കാരാട്ട്‌; പരാമര്‍ശം പീപ്പിള്‍ ഡെമോക്രസിയിലെ ലേഖനത്തില്‍

കൊച്ചി: സി।പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ലേഖനത്തില്‍ പാര്‍ട്ടി പ്രതിസന്ധിഘട്ടത്തിലെന്നു വെളിപ്പെടുത്തല്‍. അന്തരിച്ച സി.പി.എം നേതാവ്‌ ഹര്‍കിഷന്‍ സിംഗ്‌ സുര്‍ജിത്തിനെ അനുസ്‌മരിച്ച്‌ സി.പി.എം മുഖമാസിക 'പീപ്പിള്‍ ഡെമോക്രസിയില്‍' കാരാട്ട്‌ എഴുതിയിരിക്കുന്ന ലേഖനത്തിലാണ്‌ പാര്‍ട്ടിയുടെ വര്‍ത്തമാന സ്‌ഥിതി പരാമര്‍ശിക്കുന്നത്‌.

പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലാണെന്നും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന അവസരത്തില്‍ സുര്‍ജിത്തിന്റെ അഭാവം നികത്താനാവാത്തതാണെന്നുമാണ്‌ ലേഖനത്തിലൂടെ കാരാട്ട്‌ അണികളെ ബോധ്യപ്പെടുത്തുന്നത്.

എന്നാല്‍ പ്രതിസന്ധികളെ മാര്‍ക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് പാതയില്‍ സുര്‍ജിത്തിന്റെ മാതൃകയില്‍ അതിജീവിക്കുമെന്നും കാരാട്ടിന്റെ ലേഖനത്തിലുണ്ട്‌.

സി.പി.എമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയെ സ്‌മരിക്കുന്നതിനിടയില്‍ മാര്‍ക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് സംഘടനാതത്വങ്ങളുടെ പ്രസക്‌തിയും വിഭാഗീയതയും കാരാട്ട്‌ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. മാര്‍ക്‌സിസം-ലെനിനിസം അടിസ്‌ഥാന പ്രമാണങ്ങള്‍ പാര്‍ട്ടിയില്‍ ഉറപ്പിച്ച്‌ വിഭാഗീയതയേയും തിരുത്തല്‍വാദത്തേയും നിരാകരിക്കുന്നതിനു സുര്‍ജിത്തിന്റെ സംഭാവന മഹത്തരമായിരുന്നെന്നാണ്‌ ലേഖനം പറയുന്നത്‌.

മികച്ച രാഷ്‌ട്രീയ തന്ത്രജ്‌ഞനായിരുന്ന സുര്‍ജിത്തിന്റെ രാഷ്‌ട്രീയനീക്കങ്ങള്‍ മാത്രമാണ്‌ പാര്‍ട്ടിക്ക്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അവസരങ്ങളൊരുക്കിയതെന്ന വെളിപ്പെടുത്തലും ലേഖനത്തിലുണ്ട്‌. ഇതു പാര്‍ട്ടിയുടെ ഇന്നത്തെ ഉയര്‍ച്ചയ്‌ക്ക് അടിസ്‌ഥാനമായി കാരാട്ട്‌ പറയുന്നു.

സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗമായിരിക്കേ 2008 ഓഗസ്‌റ്റ് ഒന്നിനായിരുന്നു സുര്‍ജിത്തിന്റെ മരണം. ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്നതിനിടെ ഇന്നലെ പുറത്തിറങ്ങിയ പീപ്പിള്‍ ഡെമോക്രസിയിലാണ്‌ സുര്‍ജിത്തിനെ അനുസ്‌മരിച്ച്‌ കാരാട്ടിന്റെ ലേഖനം.

ടി. അഭിജിത്‌

കാരാട്ടിന്റെ ലേഖനമെവിടെ കിടക്കുന്നു, അതില്‍ നിന്ന് മംഗളം ഉണ്ടാക്കിയ വാര്‍ത്ത എവിടെ കിടക്കുന്നു। കാരാട്ട് ലേഖനത്തില്‍ revisionist and sectarian എന്നുപയോഗിച്ചിട്ടുള്ളത് മംഗളത്തിനും മനോരമയ്ക്കും ഒക്കെ പ്രിയപ്പെട്ട വിഭാഗീയതയെ സൂചിപ്പിക്കാനല്ലെന്നും മറിച്ച് 60 കളിലെ ഇടത് വലത് വ്യതിയാ‍നങ്ങളെ സൂചിപ്പിക്കാനാണെന്നും മനസ്സിലാക്കാനുള്ള രാഷ്ട്രീയപ്രബുദ്ധത ലേഖകനില്ലാതെ പോയതാവില്ല। factionalism എന്ന വാക്ക് അദ്ദേഹത്തിനറിയാഞ്ഞിട്ടും ആയിരിക്കില്ല। ഏത് വിധേനയും തങ്ങള്‍ മുന്‍‌കൂട്ടി തയ്യാറാക്കി വെച്ചിട്ടുള്ള ഫ്രെയിമിലേക്ക് സംഭവങ്ങളെ ഒതുക്കാനുള്ള വ്യഗ്രതയില്‍ കൃത്യതയും അര്‍ത്ഥശുദ്ധിയുമൊക്കെ അദ്ദേഹം വേണ്ടെന്നു വെച്ചതായിരിക്കും॥

‘ഭാവനാസമ്പന്നനായ‘ പത്രപ്രവര്‍ത്തകന്‍ ലേഖകനില്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കിലും, തന്റെ ഭാവനയെയും അസംസ്കൃതവസ്തുവിനെയും വേണ്ട വിധത്തില്‍ അദ്ദേഹം ഉപയോഗിക്കുന്നില്ല എന്നൊരു തോന്നല്‍..

കൃത്യതയും വ്യക്തതയും സത്യസന്ധതയും ഒക്കെ വേണ്ടെന്നുവെക്കുകയാണെങ്കില്‍ ഉപയോഗിക്കാവുന്ന എത്രയെത്ര സുന്ദരന്‍ കഥാ സന്ദര്‍ഭങ്ങളാണ് അദ്ദേഹം മിസ് ചെയ്തത്...പഴയ കാലത്തെ പാര്‍ട്ടിയായിരുന്നു പാര്‍ട്ടി എന്നും ഇപ്പോഴൊക്കെ എന്ത് പാര്‍ട്ടി എന്നും തെളിയിക്കാമായിരുന്ന ഒന്നാംതരം സന്ദര്‍ഭങ്ങള്‍..

Surjeet belonged to a generation in the Communist Party whose political activities spanned both the pre-independence period of the struggle against British imperialism and the subsequent post-independence era.

പാര്‍ട്ടിയിലെ പഴയ തലമുറയില്‍പ്പെട്ട നേതാക്കള്‍ നല്ല അനുഭവസമ്പത്തുള്ളവരായിരുന്നുവെന്നും ഇപ്പോള്‍ ഉള്ള നേതാക്കള്‍ ഒരു വകയ്ക്ക് കൊള്ളാത്തവരെന്നും കാരാട്ട് വെളിപ്പെടുത്തി.

Surjeet made a valuable contribution in the struggle for establishing and defending the basic principles of Marxism-Leninism

ഇപ്പോഴുള്ളവര്‍ അടിസ്ഥാന ആശയങ്ങള്‍ പോലും അറിയാത്തവരാണെന്ന് കാരാട്ട് വിമര്‍ശനമുന്നയിച്ചു.

As general secretary, he steered the Party through a difficult period.....

സുര്‍ജിത്തുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ആയ താന്‍ അത്ര പോരാ എന്ന് കാരാട്ട് സ്വയം വിമര്‍ശനപരമായി ചിന്തിക്കുന്നു..

Surjeet was imbued with the spirit of internationalism.

ഇപ്പോഴുള്ള നേതാക്കള്‍ പ്രാദേശിക വാദത്തിന്റെ പിടിയിലെന്ന് കാരാട്ട് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു..

We deeply miss his presence...

ഇപ്പോഴത്തെ നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും കാരാട്ട് തുറന്നടിക്കുന്നു..

പോയത് പോയി. അടുത്ത അനുസ്മരണക്കുറിപ്പെങ്കിലും കൂടുതല്‍ വിശാലമായ സ്റ്റോറിയാക്കി മാറ്റാന്‍ ‘മ’ ചേട്ടന്മാര്‍ക്ക് കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്..

16 comments:

മൂര്‍ത്തി said...

മാധ്യമങ്ങള്‍ സ്റ്റോറി മെനയുമ്പോള്‍

കാസിം തങ്ങള്‍ said...

വാര്‍ത്തകള്‍ ഇങ്ങനെയും ഉണ്ടാക്കമല്ലേ ?

N.J Joju said...

ഇതാണു പറയുന്നത് കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന്.

കിരണ്‍ തോമസ് തോമ്പില്‍ said...

അഭിജിത്ത് ഒക്കെ പിള്ളേരല്ലേ മൂര്‍ത്തി കെ എം റോയ് പോലുള്ള സെലിബ്രിടി പത്രപ്രവര്‍ത്തകന്‍ ഇന്ന് മംഗളത്തില്‍ എഴുതിയ കോളം വായിക്കു . ക്രൈം നന്ദകുമാര്‍ തോറ്റ് പോകും


അച്യുതാനന്ദന്‍ കീഴടങ്ങിയോ തന്ത്രപരമായി പിന്മാറിയോ?

ഹര്‍കിഷന്‍സിംഗ്‌ സുര്‍ജിത്‌ സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന ഘട്ടത്തിലാണു കാനഡയിലെ ലാവ്‌ലിന്‍ കമ്പനിയുമായി വൈദ്യുതി മന്ത്രി പിണറായി വിജയന്‍ വിവാദപരമായ കരാറുണ്ടാക്കിയത്‌. സുര്‍ജിത്തിന്റെ പുത്രന്‍ ദീര്‍ഘകാലമായി കാനഡയിലെ ഒരു ബഹുരാഷ്‌ട്ര കമ്പനി മേധാവിയാണ്‌. അതുകൊണ്ടുതന്നെ സി.പി.എം. ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ്‌ ഈ കരാറുണ്ടാക്കിയതെന്ന്‌ ആക്ഷേപമുണ്ടായിരുന്നു. അതെല്ലാമാണോ ലാവ്‌ലിന്‍ കാര്യത്തില്‍ സി.പി.എം. നേതൃത്വം നടത്തുന്ന ഒളിച്ചുകളിക്കു കാരണം?

ലാവ്‌ലിന്‍ അഴിമതിത്തുകയില്‍ നിന്നു പ്രകാശ്‌ കാരാട്ട്‌ പങ്കുപറ്റിയിട്ടുണ്ടോ? ഇങ്ങനെയൊരു സംശയത്തിനു കാരണം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഹര്‍ജിയാണ്‌. ബംഗാളില്‍ നിന്നുള്ള ഒരു അഭിഭാഷകനായ ജയ്‌ദീപ്‌ മുഖര്‍ജി സമര്‍പ്പിച്ച ഒരു ഹര്‍ജി സുപ്രീം കോടതിയോട്‌ ആവശ്യപ്പെട്ടതു പ്രകാശ്‌ കാരാട്ടും വൃന്ദാ കാരാട്ടും അടക്കമുള്ള പത്തു പ്രമുഖ സി.പി.എം. നേതാക്കള്‍ നേടിയ ഇരുനൂറ്‌ കോടി രൂപയുടെ സ്വത്തുക്കളെക്കുറിച്ച്‌ സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്‌റ്റിഗേഷനെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നാണ്‌. ഹര്‍ജിയില്‍ പരാമര്‍ശിക്കപ്പെട്ടവരില്‍ പി.ബി. അംഗം ബിമന്‍ ബസുവും ബംഗാളില്‍ നിന്നുള്ള ബിനോയ്‌ കോര്‍, മുഹമ്മദ്‌ സലിം എന്നിവരും ഉള്‍പ്പെടുന്നു.

എന്നു മാത്രമല്ല ആ ഹര്‍ജിയില്‍ പറഞ്ഞിരുന്ന ഒരു കാര്യം പാര്‍ട്ടി പ്രതിമാസം 3200 രൂപ വീതം അലവന്‍സ്‌ നല്‍കുന്ന ഏഴായിരം പാര്‍ട്ടി നേതാക്കള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ്‌. അതിനുള്ള വരുമാനത്തിന്റെ ഉറവിടം പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നു തേടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിക്കാരന്‍ പറയുന്നതു ശരിയാണെങ്കില്‍ ഈ അലവന്‍സ്‌ നല്‍കാന്‍തന്നെ പാര്‍ട്ടിക്കു പ്രതിവര്‍ഷം 27 കോടി രൂപ വേണം. ഇതിനെല്ലാം അച്യുതാനന്ദനും പങ്കുണ്ടായിരുന്നു, പങ്കുണ്ട്‌ എന്നു വിശ്വസിക്കാതിരിക്കാന്‍ നിവൃത്തിയില്ല. അല്ലെങ്കില്‍തന്നെ സി.പി.എം. എന്നത്‌ ഇന്നൊരു കോര്‍പ്പറേറ്റ്‌ കമ്പനിപോലെയുള്ള പാര്‍ട്ടിയായി വളര്‍ന്നതും വി.എസ്‌. അറിയാതെയാണെന്ന്‌ ആരാണ്‌ വിശ്വസിക്കുക?

അനില്‍@ബ്ലോഗ് // anil said...

വാര്‍ത്തകള്‍ ചമക്കപ്പെടുന്നു.

Anonymous said...

ഇതൊക്കെ ഈ പത്രങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഭംഗിയായി ദേശാഭിമാനിയും കൈരളി-പീപ്പിള്‍ ചാനലുകളും ചെയ്യുന്നുണ്ട്..
മാധ്യമങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഭംഗിയായി പാര്‍ട്ടി ചെയ്യുന്നു.. പിന്നാ..

ജിവി/JiVi said...

ഈ സാധ്യത കാണാതെ പോയല്ലോ എന്ന് മറ്റ് മ പത്രങ്ങള്‍ സങ്കടപ്പെടുന്നുണ്ടാവണം.

മൂര്‍ത്തി said...

കിരണേ, ബാബു ഭരദ്വാജ് മാതൃഭൂമിയില്‍ ഇത്തരമൊരു ലൈനില്‍ മാതൃഭൂമിയില്‍ എഴുതിയിരുന്നു. അവര്‍ക്ക് വാര്‍ത്ത ചമയ്ക്കാന്‍ ചിലതൊക്കെ ബാക്കി നിര്‍ത്തണമല്ലോ..:)

മംഗളത്തിന്റെ ആപ്പീസ് കൊല്ലത്താണല്ലേ ജോജു? :)

ഞാന്‍ ചുക്കെന്നാണ് പറഞ്ഞത് സത..

കാസിം, അനില്‍ നന്ദി...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മൂർത്തീ, ഇനിയും പോരട്ടെ ഇത്തരം പോസ്റ്റുകൾ...!കിരൺ ചൂണ്ടിക്കാട്ടിയ സംഭവവും ശ്രദ്ധിയ്ക്കേണ്ടതാണു..വലിയ ആനയാണു ചേനയാണു എന്നൊക്കെ പറയപ്പെടുന്ന കെ.എം റോയിപ്പോലെ ഒരാളുടെ അധ:പതനം !

പാമരന്‍ said...

ഇതു മംഗളം വാരികയിലെ നോവലുകളെ കടത്തിവെട്ടുന്ന ഭാവനയാണല്ലോ! ഇങ്ങേരുതന്നെയാണോ ജോസി വാഗമറ്റവും സുധാകര്‍ മംഗളോദയവുമൊക്കെ?

സുബിന്‍ പി റ്റി said...

അവര്‍ കഥകള്‍ ഉണ്ടാക്കട്ടെ.. മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും. അല്ലെങ്ങിലും മംഗളം പോലെ ദിവസേന കോടിക്കണക്കിനു ആള്‍ക്കാര്‍ വായിക്കുന്ന ഒരു പത്രത്തെ തിരുത്താനും ഒക്കെ നമ്മ ആര് .. നമുക്കും വായിച്ചു രസിക്കാം .. ഈ നര്മഭൂമി ഒക്കെ പോലെ .

അരവിന്ദ് നീലേശ്വരം said...
This comment has been removed by the author.
അരവിന്ദ് നീലേശ്വരം said...

സഖാവ് തന്നെ ഇങ്ങനെയൊക്കെ എഴുതാന്‍ തുടങ്ങിയാല്‍, സിണ്ടിക്കേറ്റ്‌ പത്ര ലേഖകന്മാര്‍ക്ക് പണി ഇല്ലാതാവുമേ...
ഇങ്ങനെ കഥ മെനയാന്‍ നമ്മളും മോശമൊന്നുമല്ല സഖാവേ....

രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടു കഴിഞ്ഞു, ഇലക്ഷന്‍ പ്രചാരണത്തിന് വന്ന ഞങ്ങളുടെ നാട്ടിലെ സഖാക്കള്‍ ഒരു നോട്ടീസ്‌ വിതരണം ചെയ്യുകയുണ്ടായി. രാജീവിനെ ദഹിപ്പിച്ചപ്പോള്‍ ശരീരം ബാക്കി വന്നത്രേ. അത് ദഹിപ്പിക്കാന്‍, തടി വാങ്ങാന്‍ സഖാക്കള്‍ പിരിവു നടത്തിയെന്നും ആ നോട്ടിസിലുണ്ടായിരുന്നു. ഇത് സഖാക്കന്മാര്‍ അല്ല ചെയ്തത് എന്ന് ആരും പറയണ്ട, ഞങ്ങളുടെ നാട്ടിലെ സഖാക്കന്മാരെ ഞങ്ങള്‍ക്ക് നല്ല പരിചയമാ....

മു‌ര്‍ത്തി സഖാവ് കൊറേ കാലമായി ചുക്കിന്റെ പിറകെ ആണല്ലോ? പിണറായിയുടെ കൈയ്യില്‍ നിന്നും കിട്ടിയതാണോ?

മൂര്‍ത്തി said...

ഇതു പോലുള്ള തമാശകളാണ് ചിരിപ്പിക്കുന്നത്. അരവിന്ദെങ്കിലും വിശ്വസിച്ചല്ലോ. അത് മതി. ഒരു പോസ്റ്റാക്കിക്കൂടേ അരവിന്ദേ..നല്ല ഹിറ്റാവും..

അരവിന്ദ് നീലേശ്വരം said...

സഖാവ് ചിലപ്പോള്‍ വെറും പൊട്ടന്‍ കളിക്കും.
ഞാന്‍ വിശ്വസിച്ചു എന്ന് ഒരിടത്തും പറഞ്ഞില്ല.
'അത്രേ' എന്ന വാക്ക് കണ്ടില്ലേ?
എന്നിട്ടും മനസ്സിലായില്ലേ?

സഖാക്കന്മാര് തന്നെയാ ഇത് ചെയ്തത്...

Muralee Mukundan , ബിലാത്തിപട്ടണം said...

kollam bhaayi....