Saturday, March 10, 2007

അതിസമ്പന്നപ്പട്ടിക!

ഇന്നത്തെ (11 മാര്‍ച്ച് 2007) മാതൃഭൂമി ദിനപ്പത്രത്തിലെ ഒന്നാം പേജില്‍ ഫോര്‍ബ്സ് അതി സമ്പന്ന പട്ടികയില്‍ ഇടം പിടിച്ച രണ്ടു മലയാളികളെക്കുറിച്ച് ഒരു വാര്‍ത്ത ഉണ്ട്. സമ്പന്നരുടെ പേരോ അവരുടെ കൈയ്യിലെ കോടികളുടെ കണക്കോ നമുക്ക് വിടാം. ആ വാര്‍ത്തയിലെ അവസാനത്തെ ഖണ്ഡിക ഇതാണ്

“അതിസമ്പന്നരുടെ പട്ടികയില്‍ ഇത്തവണ 36 ഇന്ത്യക്കാരാണ് ഇടം പിടിച്ചിരിക്കുന്നത്. ഇതാദ്യമായാണ് അതിസമ്പന്നരുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ജപ്പാന്റെ കുത്തക തകര്‍ത്തുകൊണ്ടാണ് ഈ നേട്ടം.”

ഒളിമ്പിക്സ് മെഡല്‍നിലയെക്കുറിച്ചു നാം വായിച്ചിട്ടുള്ള വാര്‍ത്തകളുടെ അതേ ശൈലി! അതേ പദപ്രയോഗം‍!

സംഗതി സമ്പത്തിന്റെ ഒരു തരം ആഘോഷമാണ് ഈ വാര്‍ത്തയെങ്കിലും അറിയാതെ ഒരു സത്യം
പറഞ്ഞുപോകുന്നുണ്ട്. എല്ലാവര്‍ക്കും ഒന്നാം സ്ഥാനത്തെത്താനുള്ള “തുല്യ അവസരം“ ഇവിടെ ഉണ്ടെങ്കിലും എത്തുന്നത്/വിജയിക്കുന്നത് മറ്റേതു മത്സരത്തിലുമെന്നപോലെ വളരെക്കുറച്ച് പേര്‍ മാത്രം.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വാര്‍ത്തകൂടി ഇതിന്റെ കൂടെ നമുക്ക് ചേര്‍ത്ത് വായിക്കാം.

21 comments:

മൂര്‍ത്തി said...

അതിസമ്പന്നപ്പട്ടിക!

riyaz ahamed said...

സമ്പന്നപ്പട്ടികയില്‍ ഇന്‍ഡ്യക്കാര്‍ കൂടുന്നു‍ണ്ട്. ഇപ്പോള്‍ മലയാളികളും. കുറേ മുന്‍പ് അവ്യക്തതയോടെ മാത്രം കണ്ടീരുന്ന, ലിബറലൈസേഷന്‍ സ്ര്ഷ്ടികുന്ന സാമ്പത്തിക അന്തരം ഇപ്പോള്‍ ഭീമമായി വരുന്നു. അര്‍ഹതയുള്ളവന്റെ അതിജീവനം എന്ന കാട്ടുനീതി.

N.J Joju said...

അസൂയയ്ക്ക് മരുന്നില്ല തന്നെ. പരമമായ സത്യം.

മൂര്‍ത്തിയുടെ പലകമന്റുകളിലൊടെയും ഇദ്ദേഹം ഒരു കടുത്ത(അന്ധമായ?) ഇടതുപക്ഷവാദിയാണെന്ന് മനസ്സിലാകുമായിരുന്നു.

എന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്റെ അയല്പക്കത്തുള്ള സമ്പന്നനാണ് എന്നുള്ള ചിന്താഗതിക്ക് കാരണമെന്താണ്? എന്റെ അല്ലെങ്കില്‍ എന്റെ കുടുംബാഗംങ്ങളുടെ പ്രാ‍ഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം പാര്‍പ്പിടം തുടങ്ങിയവയ്ക്ക് എന്റെ സമ്പന്നനായ അയല്‍ക്കാരന്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ? എന്റെ മക്കള്‍ക്ക് അവരുടെ അഭിരുചിയും കഴിവും അനുസരിച്ച് ന്യായമായ് വിദ്യാഭ്യാസം കൊടുക്കാന്‍ എന്റേതായ നിലയില്‍ സാധിക്കുന്നിടത്തോളം കാലം, എന്റെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ചികിത്സ നല്‍കാന്‍ കഴിയുന്നിടത്തോളം കാലം, അതിന് സമ്പന്നനായ അയല്‍ക്കാരന്‍ പ്രതിബന്ധം സൃഷ്ടിക്കാത്തിടത്തോളം കാലം അയല്‍ക്കാരന്‍ സമ്പാദിക്കുന്നതില്‍ ഞാനെതിന് അസൂയപ്പെടണം?

കര്‍ഷക ആത്മഹത്യകളെ ഇതിനോടു ചേര്‍ത്തുവായിക്കാനാണ് ലേഖകന്‍ അഭ്യര്‍ത്ഥിക്കുന്നത്.
ഇവിടെ പ്രതിബാദിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ ആള്‍ക്കാരുടെ സമ്പത്താണോ കര്‍ഷക ആത്മഹത്യക്ക് കാരണം?

മൂര്‍ത്തി ഇവിടെ പറഞ്ഞിരിക്കുന്ന സമ്പന്നരായ രണ്ടൂ മലയാളികള്‍ ഇന്‍ഫോസിസ് പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണനും ശോഭാ ഡെവലപ്പേര്‍സിന്റെ ചെയര്‍മാന്‍ പി.എന്‍.സി മേനോനും ആണ്. 2005ലെ കണക്കനുസരിച്ച് 35000ഓളം എമ്പ്ലോയിസ് ഉണ്ട് ഇന്‍ഫൊസിസില്‍.ഇവിടുത്തെ ഏറ്റവും കുറഞ്ഞ ശമ്പളം 14000 രൂപയാണ്. ഇന്ത്യയെ ഐ.ടി ആസ്ഥാനമാക്കി വളര്‍ത്തിയതില്‍ ഇന്‍ഫോസിസിനുമുണ്ട് പങ്ക്. ഇത്രയും പേര്‍ക്ക് ജോലികൊടുക്കാന്‍ കഴിഞ്ഞ ഒരു സ്ഥാപനത്തിന്റെ പ്രസിഡന്റ് കാശുണ്ടാക്കിയത് തെറ്റായിപ്പോയി. ഇതത്രയും സാങ്കേതിക പരിഞ്ജാനമുള്ള വരുടെ കാര്യം. ഇതുകൂടാതെ കെട്ടിടനിര്‍മ്മണ തൊഴിലാളികള്‍, കഫെറ്റേരിയയിലെ ജോലിക്കാര്‍ തുടങ്ങി നിരവധി തൊഴിലവസരങ്ങളും ഐ.ടി സ്ഥാപനങ്ങളോട് ചേര്‍ന്ന് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിനും പുറമെ നേരിട്ടല്ലാതെ കണ്‍സര്‍ട്ടന്‍സികള്‍, ചെറുകിട ഹോട്ടലുകള്‍, മെസ്സുകള്‍ തുടങ്ങി വസ്ത്രം ഇസ്തിരിയിട്ടുകൊടുക്കുന്നവര്‍ വരെ ഈ ഐ.ടി സ്ഥാപനങ്ങളുടെ പ്രയോജനം അനുഭവിക്കുന്നുണ്ട്. ഇത്രയും അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് ഏറെക്കുറെ മറ്റൊരു അവശരങ്ങളെയും നശിപ്പിക്കാതെയുമാണ്. ഇതിനും പുറമേ ഐ.ടി കമ്പനികളുടെ സാമൂഹ്യസേവനവിഭാഗം സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് പലതരത്തിലുള്ള പദ്ധതികളും നടപ്പാക്കുന്നുമുണ്ട്. ഇതൊന്നും കാണാതെ അത്തരം കമ്പനികളുടെ മേധാവികളുടെ ധനസമ്പാദനത്തെമാത്രം സംശയത്തോടെയും അസൂയയോടെയും വീക്ഷിക്കുന്നതിന്റെ കാരണം പിടികിട്ടൂന്നില്ല.

പി.എന്‍.സി മേനോനെക്കുറിച്ച് പ്രത്യകിച്ചൊന്നും അറിയാത്തതുകൊണ്ട് പറയുന്നില്ല.

N.J Joju said...

ഇനി ഇപ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാമ്പത്തിക അന്തരമാണ് താങ്കളുടെ പ്രസ്താവനാ വിഷയമെങ്കില്‍ അതിനു കാരണം സമ്പന്നരുണ്ടായതല്ല.
സമ്പന്നരുടെ കൈയ്യിലെ പണം അവരുടെ ഭണ്ഡാരങ്ങളില്‍ ഇരിക്കുന്നിടത്തോളം കാലം ഈ അന്തരം അന്തരമായി തുടരും. അതേ സമയം ഈ പണത്തിനെ മുഖ്യധാരയില്‍ സംക്രമണം ചെയ്യിക്കാന്‍ കഴിയുകയാണെങ്കില്‍ ഈ അന്തരം കുറക്കാന്‍ കഴിയുന്നതാണ്.

അതാ‍യത് സമ്പന്നന്റെ കയ്യിലെ പണം സാധന-സേവനങ്ങളുടെ പ്രതിഫലമായി സാധാരണക്കാരനില്‍ എത്തിച്ചേരേണ്ടതാണ്. അതിന്റെ അഭാവത്തിലാണ് ഈ അന്തരം വളരുന്നത്.

N.J Joju said...

രാധേയന്റെ ബ്ലോഗിലെ ഒരു പരാമര്‍ശത്തിനുകൂടി ഇവിടെ മറുപടി പറയാന്‍ ആഗ്രഹിക്കുകയാണ്.

“ഞാനും റ്റാറ്റയും കൂടി ഹോട്ടലില്‍പോയി,റ്റാറ്റ 2 കോഴിയെ തിന്നു,ഞാന്‍ ഒരു ഗ്ലാസ് പച്ചവെള്ളം കുടിച്ചു.ശരാശരി 2 പേരും ഓരോ കോഴിയെ തിന്നു എന്ന് പറയുന്നത് പോലെയാണ് പ്രതിശീര്‍ഷ വരുമാനം”. ഇതാണ് രാധേയന്‍ പറഞ്ഞു വച്ചത്. ഇവിടെയും പ്രശ്നം മേല്‍പ്പറഞ്ഞ സമ്പത്തിന്റെ സംക്രമണത്തിന്റെ അഭാവമാണ്. ശരാശരി ഒരാള്‍ ഒരു കോഴിയെ തിന്നു എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഒരാള്‍ക്ക് ഒരു കോഴിയെ വീതം തിന്നാനുള്ള resource ഉണ്ടായിരുന്നു. അതായത് കോഴിയും പണവും. അതേസമയം ഈ പണം റ്റാറ്റയുടെ കയ്യില്‍ കെട്ടിക്കിടക്കുകയായിരുന്നു. ഞാന്‍ ടാറ്റക്കു കൊടുക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും പ്രതിഭലമായി ഒരു കോഴിയെ കഴിക്കാനുള്ള പണം എനിക്കു വന്നു ചേര്‍ന്നിരുന്നെങ്കില്‍ എനിക്കും ടാറ്റക്കും ഒരോ കോഴിയെ വീതം കഴിക്കമായിരുന്നു.

Unknown said...

കുറേ മുന്‍പ് അവ്യക്തതയോടെ മാത്രം കണ്ടീരുന്ന, ലിബറലൈസേഷന്‍ സ്ര്ഷ്ടികുന്ന സാമ്പത്തിക അന്തരം ഇപ്പോള്‍ ഭീമമായി വരുന്നു. അര്‍ഹതയുള്ളവന്റെ അതിജീവനം എന്ന കാട്ടുനീതി.

പക്ഷെ ഇതല്ലേ സ്വാഭാവികമായ പ്രകൃതി നിയമം? കൃത്രിമമായി എത്ര തന്നെ സമത്വം സൃഷ്ടിച്ചാലും കഴിവ് കൂടുതലുള്ളവന്‍ ആ സമൂഹത്തിലും മുന്നില്‍ തന്നെയാവും അല്ലാത്തവന്‍ പിന്നിലും.

മൂര്‍ത്തി said...

ധനികര്‍ കൂടുതല്‍ ധനികരും ,ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായിക്കൊണ്ടിരിക്കുന്ന അവസ്ഥ ശരിയാണ്, അതങ്ങിനെത്തന്നെ തുടര്‍ന്നാല്‍ തെറ്റൊന്നുമില്ല എന്ന് ദില്‍ബാസുരന്‍ പറയുന്നുണ്ടോ?

മൂര്‍ത്തി said...

ധനികര്‍ കൂടുതല്‍ ധനികരും ,ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായിക്കൊണ്ടിരിക്കുന്ന അവസ്ഥ ശരിയാണ്, അതങ്ങിനെത്തന്നെ തുടര്‍ന്നാല്‍ തെറ്റൊന്നുമില്ല എന്ന് ദില്‍ബാസുരന്‍ പറയുന്നുണ്ടോ?

N.J Joju said...

ധനികര്‍ കൂടുതല്‍ ധനികര്‍ ആവുന്നതില്‍ തെറ്റൊന്നുമില്ല. ദരിദ്രര്‍ ദരിദ്രരായി തുടരുന്നതിലേ പ്രശ്നമൊള്ളൂ.

Unknown said...

ദരിദ്രര്‍ ദരിദ്രരായി തുടരുന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. അവരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റണം തീര്‍ച്ച. പക്ഷെ സമ്പന്നര്‍ വീണ്ടും സമ്പന്നരാവുന്നത് ഒരു തെറ്റാണോ? രണ്ടും ചേര്‍ത്ത് എഴുതുന്നതാണ് പ്രശ്നം. ഒരാളുടെ അപ്പം കട്ട് തിന്നാണ് മറ്റെയാള്‍ തടി വെയ്ക്കുന്നത് എന്ന ലൈന്‍. അതാണ് എനിക്ക് പറ്റാത്തത്.

മൂര്‍ത്തി said...

ഈ ലോകത്തു ലഭ്യമായ വിഭവങ്ങളിലെല്ലാം എല്ലാവര്‍ക്കും തുല്യ അധികാരന്മുണ്ടെന്ന് സമ്മതിക്കുകയാണേങ്കില്‍ എല്ലാവര്‍ക്കും കുറഞ്ഞപക്ഷം പട്ടിണിയില്ലാതെയെങ്കിലും ജീവിച്ചുപോകാന്‍ പറ്റേണ്ടതല്ലേ? ധനികര്‍ കൂടുതല്‍ ധനികരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്നു എന്ന് പറയുമ്പോള്‍ അത് ആരെങ്കിലും കാശുകാരനാവുന്നതിന്റെ അസൂയയാണെന്ന് പറയുന്നത് ശരിയല്ല. ഇന്നതെ ഒരു അവസ്ഥ ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ..ഇതിങ്ങനെ തുടര്‍ന്നാല്‍ മതിയോ? തുടരുന്നത് ന്യായമാണോ?

N.J Joju said...

മൂര്‍ത്തി,
സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായത് എനിക്കറിയാം. ദരിദ്രരായിതുടരുന്നതും എനിക്കറിയാം. സമ്പന്നരായി മാറിയ ദരിദ്രന്മാരെയും ദരിദ്രന്മാരായി മാറിയ സമ്പന്നന്‍മാരെയും എനിക്കറിയാം. താങ്കള്‍ക്കോ?

മൂര്‍ത്തി said...

ഒറ്റപ്പെട്ട ഏതെങ്കിലും കാശുകാരനെക്കുറിച്ചോ, പാവപ്പെട്ടവനെക്കുറിച്ചോ അല്ല പറഞ്ഞത് മൊത്തത്തിലുള്ള അവസ്ഥയെക്കുറിച്ചാണ്. ഒരു ഭാഗത്ത് സമ്പത്ത് കുമിഞ്ഞുകൂടുമ്പോള്‍ മറുഭാഗത്ത് ജീവിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുന്നു.അതിനെക്കുറിച്ച് കൂടി ചിന്തിക്കണം എന്നേ പറഞ്ഞുള്ളൂ.

Unknown said...

മൂര്‍ത്തീ,
ചിന്തിച്ച് നെടുവീര്‍പ്പിടാം എന്നല്ലാതെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ കരുതുന്നില്ല.

മൂര്‍ത്തി said...

ദില്‍ബാസുരാ..ഒത്തു പിടിച്ചാല്‍ മലയും പോരും എന്നല്ലെ? ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നു ഓര്‍ക്കുക കൂടി ചെയ്യാം..

Unknown said...

എന്റെ മൂര്‍ത്തിമാഷേ,

ഓര്‍ക്കാം.എത്ര വേണേലും ഓര്‍ക്കാം. പക്ഷെ കാര്യങ്ങളിങ്ങനൊക്കെത്തന്നെയാണെന്ന് മാത്രം. നമ്മള്‍ മുല്ലപ്പെരിയാറിനെ പറ്റി ഓര്‍ക്കാന്‍ തുടങ്ങിയിട്ടും കാലം കുറച്ചായി.സ്വന്തം തടി മേല്‍ തട്ടുന്ന കാര്യത്തിന് ഒത്തു പിടിക്കാത്ത മലയാളിയാണ് ഇനി ബുറുണ്ടിയിലെ പട്ടിണി മാറ്റാന്‍ പിടിയ്ക്കാന്‍ പോകുന്നത്.

കൈയൊപ്പ്‌ said...

കാര്യങ്ങളെ നിസ്സാരവത്കരിക്കരുത് ദില്‍ബന്‍. കാട്ടുനീതിയെന്നു പറഞ്ഞത് വ്യക്തമാക്കാം.

‘അര്‍ഹതയുള്ളവരുടെ അതിജീവനം’ എന്നതിനു സാമൂഹിക ന്യായീകരണം നല്‍കിയാല്‍ ആദ്യം പിന്തള്ളപ്പെടുന്നവര്‍ ദരിദ്രര്‍, ദലിതര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരാണു. അധിനിവേശത്തിനും കീഴടക്കാനുമുള്ള അര്‍ഹതയാണെന്നു ഈ അര്‍ഹതയെന്ന് സാമ്രാജ്യത്വമെന്ന പേരില്‍ വിളിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ വിഭവങ്ങളും തങ്ങള്‍ക്കാണെന്നും വെള്ളക്കാരല്ലാത്തവര്‍ പ്രാക്ര്തരും ബുദ്ധിഹീനരുമാണെന്നും അവരെ ‘ശരിയാക്കി’ക്കൊടുക്കേണ്ടത് ദൈവദത്തമായ കടമയാണെന്നും വാദിക്കുന്ന രസമുള്ള ഒരു തിയറി ഉണ്ട്! മുതലാളിത്ത കേന്ദ്രീക്ര്ത സ്പോണ്‍‍സേര്‍ഡ് തന്ത്രങ്ങളാണു അതിസമ്പന്നരെ കണ്ടു പിടിക്കുന്ന പരിപാടികളും ഇന്ത്യക്കും വെനിസുലക്കും സൌന്ദര്യ റാണികളെ കൈ നിറയെ നല്‍കുന്ന മത്സരങ്ങളുമെല്ലാം.

ഇന്ത്യയില്‍ 350-400 ദശലക്ഷം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയാണു. ആദിവാസികളും ദലിതരും സ്ത്രീകളുമടക്കം 40% ത്തിലേറെപ്പേര്‍ നിരക്ഷര്‍. ജനസംഖ്യയുടെ 75% പേരും ഗ്രാമീണരാണു. 126 ദശലക്ഷത്തിലേറെ കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ട്. വിദേശ കട ബാദ്ധ്യതയില്‍ നമ്മുടെ സ്ഥാനം എട്ടാമതാണു. ജനിച്ച് വീഴുന്ന കുഞ്ഞ് പോലും കടക്കാരനാവുന്ന അവസ്ഥ. 'ടര്‍ബോ കാപിറ്റലിസം’ എന്നു ചെല്ലപ്പേരിട്ട് വിളിക്കുന്ന അവസ്ഥയില്‍ ‘നേടിയവരും നഷ്ടപ്പെട്ടവരും’ ഉണ്ടാവാം. മേല്‍പ്പറഞ്ഞ ദുരവസ്ഥയുള്ള ഇന്ത്യയില്‍ നഷ്ടപ്പെട്ടവരാണു കൂടുതല്‍. ഗ്രോസ് നാഷന്‍സ് പ്രോഡക്റ്റ് കൂടിയാലും ആളോഹരി വരുമാനം ദയനീയമായി താഴുന്ന സ്ഥിതി! ഈ വികസന മാത്ര്കയെ വേരുകളില്ലാത്ത വളര്‍ച്ച എന്നാണു വിശേഷിപ്പിക്കുന്നത്. ഇവിടെ നേടിയവര്‍ എപ്പോഴും ഒരു വിഭാഗം മാത്രമാകുന്നു. സാമ്പത്തിക നയതന്ത്രങ്ങളിലൂടെയാണു ഒരാളുടെ അപ്പം മറ്റെയാള്‍ കട്ട് തിന്നുന്നത്.

ലോകത്ത് 884 ദശലക്ഷം ജനങ്ങള്‍ പട്ടിണിയിലാവുമ്പോള്‍, 16,000-ത്തോളം കുട്ടികള്‍ ദിനം പ്രതി പട്ടിണിയാലും പട്ടിണി ജന്യ രോഗങ്ങളാലും മരിക്കുമ്പോള്‍, നൂറു കോടിയിലേറെപ്പേര്‍ ദാരിദ്ര്യരേഖക്ക് താഴെയാവുമ്പോള്‍, 20 ദശലക്ഷത്തിലേറെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭാസം പോലും ലഭിക്കാതിരിക്കുമ്പോള്‍ ആഗോള വിഭവങ്ങളുടെ 80 % വും ഉപയോഗിക്കുന്നത് വെരും 20 % മാത്രം വരുന്ന സമ്പന്ന ജനതയാണു. ഈ വേര്‍തിരിവാണു കടുത്ത കാട്ടുനീതി.

കൈയൊപ്പ്‌ said...

“അധിനിവേശത്തിനും കീഴടക്കാനുമുള്ള അര്‍ഹതയാണു ഈ അര്‍ഹതയെന്ന്” തിരുത്തി വായിക്കണേ. സ്വാഭാവികമായ പ്രകൃതി നിയമം, കൃത്രിമമായ സമത്വം എന്നിവയെക്കുറിച്ചെല്ലാം പറയുന്നത് അസ്വാഭാവികമായ അധിനിവേശങ്ങളുടെ പശ്ചാത്തലത്തിലാണെന്നോര്‍ക്കണം.

നമ്മുടെ അയല്‍ വീട്ടിലെ സ്ത്രീ ആരോരുമറിയാതെ പട്ടിണി കിടന്ന് മരിച്ചത് കാണാന്‍ മുല്ലപ്പെരിയാറു വിട്ട് ബുറുണ്ടിയിലേക്ക് പോവേണ്ടല്ലോ ദില്‍ബന്‍!

മൂര്‍ത്തി said...

പ്രിയ കൈയൊപ്പ്, ലിങ്കുകള്‍ക്ക് നന്ദി. കടുത്ത കാട്ടുനീതിയുടെ ലിങ്ക് ബോറടിപ്പിക്കുന്ന ചില സത്യങ്ങളില് ചേര്ത്തിട്ടുണ്ട്.

Unknown said...

മൂര്‍ത്തി,

താങ്കളുടെ പോസ്റ്റ് ഫോര്‍ബ്സിന്റെ ആഗോള സമ്പന്ന പട്ടികയെ പറ്റിയാണ്. ആഗോള സമ്പന്നതയേയും ദാരിദ്ര്യത്തിനെയും പറ്റിയാണ് ഞാന്‍ കമന്റിട്ടതും.

നിസാരവല്‍ക്കരിച്ചതായി തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നു. (ഫാഷനായി ഇപ്പൊ മാപ്പ്) :-)

മൂര്‍ത്തി said...