1998ലെ ഹ്യൂമന്‍ റിസോഴ്സ് റിപ്പോര്‍ട്ടില്‍ നിന്നു എടുത്ത കണക്കുകളാണിവ.
ലോകത്തിലെ ധനികരില്‍ ധനികരായ 5 ശതമാനം പേര്‍ ലഭ്യമായ മത്സ്യത്തിന്റെയും മാംസത്തിന്റെയും 45% ഉപയോഗിക്കുമ്പോള്‍ ദരിദ്രരില്‍ ദരിദ്രരായ 5 ശതമാനം പേര്‍ ഉപയോഗിക്കുന്നത് വെറും 5% മാത്രം. ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഇത് യഥാക്രമം 58 ശതമാനവും 4 ശതമാനവുമാണ്. പേപ്പര്‍, ലഭ്യമായ ടെലിഫോണ്‍ ലെയിനുകള്‍ , വാഹനങ്ങള്‍ എന്നിവയുടെയെല്ലാം കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. (blogger's devil: ധനികരില്‍ ധനികരായ 5% എന്നതും ദരിദ്രരില്‍ ദരിദ്രരായ 5% എന്നതും 20% എന്ന് തിരുത്തി വായിക്കാനപേക്ഷ. തെറ്റ് ചൂണ്ടിക്കാണിച്ചു തന്ന സുഹൃത്തിനു നന്ദി)
ഈ ലിസ്റ്റ് എത്രവേണമെങ്കിലും നീട്ടാം.
മറ്റൊരു കണക്കുകൂട്ടലനുസരിച്ച് ഭൂമിയില്‍ ഓരോ വ്യക്തിക്കും അവനാവശ്യമായ വിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും, അവനുണ്ടാക്കുന്ന പാഴ്വസ്തുക്കള്‍ കളയുന്നതിനുമൊക്കെയായി 1.9 ഹെക്ടര്‍ (ഒരു ഹെക്ടര്‍=2.47 ഏക്കര്‍) ഭൂമിയാണ് ലഭിക്കുക. പക്ഷെ, ഇപ്പോള്‍ത്തന്നെ ഈ ഉപയോഗത്തിന്റെ ശരാശരി 2.3 ഹെക്ടര്‍ ആണ്. ശരാശരി അമേരിക്കക്കാരന് ഇത് 9.7 ഹെക്ടര്‍ ! മൊസാംബിക്കുകാരന് 0.47 ഹെക്ടര്‍ !!
അവലംബം: (www.worldwatch.org)
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക. (ലിങ്കിനെക്കുറിച്ച് വിവരം തന്ന കൈയൊപ്പിനു നന്ദി)
“ആറടി മണ്ണിന്റെ“ കാര്യത്തില്‍പ്പോലും തുല്യത ഇല്ല അല്ലേ?
Sunday, March 11, 2007
Subscribe to:
Post Comments (Atom)
4 comments:
‘ബോറടിപ്പിക്കുന്ന’ ചില സത്യങ്ങള്‍
ങാഹാ, മൂര്‍ത്തി ബ്ലോഗ് തുട്ങ്ങിയെന്നറിഞ്ഞില്ലല്ലോ. അനോണിയായി കമന്റ് ചെയ്ത് വന്ന മൂര്‍ത്തി തന്നെയല്ലേയിത്.
ഏന്താ മൂര്‍ത്തി പ്രൊഫൈലിങ്ങനെ, പേരുമാത്രം.
ഇത്തരം സത്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയമോ താല്പര്യമോ ഇല്ലാത്ത ഒരു സമൂഹമല്ലേ ഞാനടങ്ങുന്ന ഈ ലോകം.
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞതിന്റെ വാല്‍കഷ്ണം:
അടുത്ത വീട്ടിലെ രോഗിയെ സന്ദര്‍ശിക്കാന്‍ സമയമില്ലാഞ്ഞിട്ടും അടുത്ത് നടക്കുന്ന സിനിമാ ഷൂട്ടിംഗിനായി ലീവെടുക്കുന്നവരും ഇതിന്റെ ഭാഗം തന്നെയല്ലേ. പരുഷമായ ജീവിത യാഥാര്‍ത്ഥ്യക്കാളും ജനത്തിനിഷ്ടം രസിപ്പിക്കുന്ന മാസ്മരിക ലോകം തന്നെ.
hi, moorhty gone through the blog.a very good idea to vent our feelings and thoughts.complete the profile with a colourful photo so that the viewers can see the gentleman.it is good that you have disclosed that you have some pakshams.all the best expecting more and more articles.
with lots of regds. thalasserry
Post a Comment