Thursday, March 22, 2007

ജലം അമൂല്യമാണ്. അതു സംരക്ഷിക്കൂ...

പല്ലുതേയ്ക്കാന്‍ 5 മിനിറ്റ് പൈപ്പ് തുറന്നിടുകയാണെങ്കില്‍ ചിലവ് 45 ലിറ്റര്‍ വെള്ളമാണ്.കപ്പില്‍ വെള്ളമെടുത്ത് പല്ലു തേയ്ക്കുകയാണെങ്കില്‍ 1/2 ലിറ്റര്‍ വെള്ളം മതി.
ലാഭം 44.5 ലിറ്റര്‍

‍2 മിനിറ്റ് പൈപ്പ് തുറന്ന്‌ ഷേവ് ചെയ്യുകയോ കൈ കഴുകുകയോ ചെയ്യുമ്പോള്‍ ചെലവ് 18 ലിറ്റര്‍ വെള്ളമാണ്. കപ്പില്‍ വെള്ളമെടുത്ത് ഷേവ് ചെയ്യുവാനും കൈകഴുകുവാനും 1/2 ലിറ്റര്‍ വെള്ളം മാത്രം മതി.
ലാഭം 17.5 ലിറ്റര്‍

‍ഷവര്‍ കുളിക്ക് വേണ്ടത് 72 ലിറ്റര്‍ വെള്ളമാണ്. ഇതിനുപകരം ദേഹമാദ്യം നനച്ച് സോപ്പ് തേയ്ക്കുക. 2 മിനിറ്റ് ഷവര്‍ തുറന്നിടുക. 1/2 മിനിറ്റ് പൈപ്പ് തുറന്ന്‌ തോര്‍ത്ത് നനയ്ക്കുക. എങ്കില്‍ 22.5 ലിറ്റര്‍ വെള്ളമേ വേണ്ടൂ.
ലാഭം 49.5 ലിറ്റര്‍

‍10 മിനിറ്റ് ഹോസ് തുറന്നിട്ടാല്‍ 90 ലിറ്റര്‍ വെള്ളമാണ് ചെലവാകുന്നത്. ചെടി നനയ്ക്കുന്നതിന് ക്യാന്‍ ഉപയോഗിച്ചാല്‍ 5 ലിറ്റര്‍ വെള്ളമേ വേണ്ടൂ.ലാഭം 85 ലിറ്റര്‍2 ബക്കറ്റ് വെള്ളത്തില്‍ കാര്‍ കഴുകിയാല്‍ 18 ലിറ്റര്‍ വെള്ളമേ വേണ്ടൂ. 10 മിനിറ്റ് ഹോസ് തുറന്നിട്ട് കാര്‍ കഴുകിയാല്‍ നഷ്ടം 72 ലിറ്റര്‍ വെള്ളമാണ്.

ചിന്തിക്കൂ...പ്രവര്‍ത്തിക്കൂ...
ജലം അമൂല്യമാണ്. അതു സംരക്ഷിക്കൂ

10 comments:

മൂര്‍ത്തി said...

ജലം അമൂല്യമാണ്. അതു സംരക്ഷിക്കൂ
പല്ലുതേയ്ക്കാന്‍ 5 മിനിറ്റ് പൈപ്പ് തുറന്നിടുകയാണെങ്കില്‍ ചിലവ് 45 ലിറ്റര്‍ വെള്ളമാണ്.
കപ്പില്‍ വെള്ളമെടുത്ത് പല്ലു തേയ്ക്കുകയാണെങ്കില്‍ 1/2 ലിറ്റര്‍ വെള്ളം മതി.
ലാഭം 44.5 ലിറ്റര്‍

salim | സാലിം said...

ദിവസവും രണ്ട് ബക്കറ്റ് വെള്ളം ലാഭിക്കാന്‍ സര്‍ഫ് എക്സല്‍ ഉപയോഗിക്കൂ... എന്ന ഒരു പരസ്യം കേട്ടിട്ടുണ്ട്. പക്ഷെ മൂര്‍ത്തിയെപ്പോലെ പൊതുജന നന്മ ഉദ്ധേശിച്ച് ഇത് പ്രചരിപ്പിക്കുന്നവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

myhome said...

ജലം ലാഭിയ്‌ക്കുന്ന മറ്റൊരു രീതിയിലുള്ള കുളിയെപ്പറ്റി പറയാം- ഒരു towel മുങ്ങാന്‍ വേണ്ട വെള്ളം ,towelമുക്കി പിഴിഞ്ഞ്‌ ദേഹം മുഴുവന്‍ തുടയക്കുക.വേണ മെങ്കില്‍ രണ്ടു പ്രാവശ്യം. skinനു നല്ലതാണ` രക്ത ഓട്ടം കൂടും.സമയ ലാഭം.

മൂര്‍ത്തി said...

ഇന്ന് ലോകജലദിനമാണ്

Unknown said...

അടുത്ത തലമുറക്ക് ശുദ്ധജലം ലഭ്യമാക്കാനുള്ള ബാധ്യത നമുക്കുണ്ട്. അത്കൊണ്ട് ജലം സംരക്ഷിക്കുമെന്ന് നമുക്ക് ഇന്ന് പ്രതിജ്ഞ ചെയ്യാം....!!

Rasheed Chalil said...

നിറഞ്ഞൊഴുകുന്ന നദിയിലില്‍ നിന്നാണെങ്കിലും പ്രാര്‍ത്ഥനക്ക് വേണ്ടിയുള്ള അംഗശുദ്ധിക്കാണെങ്കില്‍ പോലും ജലം അമിതമായി ഉപയോഗിക്കരുത്. (പ്രാവചക വചനം)

മൂര്‍ത്തിമാഷേ നല്ല സംരംഭം. അഭിനന്ദനങ്ങള്‍.

sandoz said...

മൂര്‍ത്തി സാബ്‌...നന്നായി...

[മൈഹോമേ......വെള്ളം ലാഭിക്കാന്‍ വേറെ ഒരു എളുപ്പ മാര്‍ഗ്ഗം കൂടി ഉണ്ട്‌.....എന്താണെന്നോ.........കുളിക്കാതിരിക്കുക ...അതു തന്നെ......പിന്നെ രക്ത ഓട്ടം......അത്‌ കുളിക്കാതിരിക്കുമ്പോ ചൊറിഞ്ഞിട്ട്‌ നമ്മള്‍ കിടന്ന് കിടന്ന് വട്ടത്തില്‍ ഓടുമ്പോ...രക്തവും കൂടെ ഓടിക്കോളും....]

binjuoommen said...

All the best.

binjuoommen said...

All the best.

jas said...

Really good ideas.. all claps to Mr.Moorthy..

keralites are found to be using more water than others right?.we like water verymuch..but wasting precious water is bad.. we all know but even we won't..

bloggers who read these atleast can minimize their water usage...

some more ideas:-->

1.collecting rain water.
2.water authority,leakages?
3.wahing machines-waterlevel always minimum