ഈ നമ്പൂതിരിയും നമ്പൂതിരിപ്പാടും തമ്മിലുള്ള വ്യത്യാസെന്താ?
നമ്പൂതിരി : ഒരു പാട് വ്യത്യാസണ്ട്
തീവണ്ടിയാപ്പീസില്‍ വണ്ടി കാത്തു നില്‍ക്കുന്ന നമ്പൂതിരി കാര്യസ്ഥനോട്“ രാമാ വണ്ടി വരാറായാ പറയണംട്ടോ..പരിഭ്രമിക്കാന്‍ തൊടങ്ങാനാ..”
ഒരാള്‍ നമ്പൂതിരിയോട് “ പ്രേതങ്ങളില്‍ വിശ്വാസണ്ടോ?”
നമ്പൂതിരി “ താനിങ്ങനെ മുന്‍പീ വന്നു നിന്നു ചോദിക്കുമ്പോ വിശ്വസിക്കാണ്ടെ പറ്റ്വോ?”
നമ്പൂതിരി വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ ഭാവിക്കുകയാണ്. ഇതിനിടെ കുറെപ്പേര്‍ കയറാന്‍
തിടുക്കം കാണിച്ചു
നമ്പൂതിരി : “ഞാനെറങ്ങട്ടെ”
ഞങ്ങളു കയറട്ടെ
നമ്പൂതിരി: “നിങ്ങക്ക് ഇനി വരണ വണ്ടീലും കേറാം..എനിക്കെറങ്ങണെങ്കില് ഇതീന്നേ പറ്റൂ”
കള്ളുകുടിച്ച് വഴക്കുണ്ടാക്കി ആസ്പത്രിയിലാക്കിയ ഒരാള്‍ക്ക് നല്ല മുറിവുണ്ട്..ബോധം
കെടുത്തണമെന്ന് ഡോക്ടര്‍ പറയുന്നതു കേട്ട്
നമ്പൂതിരി “ അതിനി വേണോ?”
ഡോക്ടര്‍ :“അതെന്താ?”
നമ്പൂതിരി “ അല്ലാ..ബോധണ്ടായിരുന്നൂച്ചാ ഇങ്ങനെയൊന്നും വരില്ലാലോ”
നമ്പൂതിരിയുടെ കയ്യില്‍ ഒരു വലിയ പഴവും ചെറിയ പഴവും ഉണ്ട്. ചെറിയ പഴം
മറ്റെയാള്‍ക്ക് കൊടുത്തിട്ട് നമ്പൂതിരി വലിയ പഴം തിന്നുവാന്‍ തുടങ്ങി. ഇതു കണ്ട അയാള്‍
“ച്ഛെ! മോശം..ഞാനായിരുന്നൂച്ചാ വലിയ പഴം തനിക്ക് തന്നിട്ട് ചെറിയ പഴം
ഞാനെടുക്കുകയേയുള്ളൂ”
നമ്പൂതിരി “ഞാനും അതന്നെയല്ലേ ചെയ്തത്?”
നമ്പൂതിരി സര്‍ക്കസ് കാണുവാന്‍ പോയി...അഭ്യാസി വളയത്തിലൂടെ ചാടുകയാണ്..ആദ്യം
വലിയ വളയത്തിലൂടെ, പിന്നെ ചെറുതിലൂടെ, പിന്നെ അതിലും ചെറുതിലൂടെ. ഇതു കണ്ട
നമ്പൂതിരി ‘ ഇക്കണക്കിന് ഇവന്‍ വളയം ഇല്യാണ്ടും ചാടൂലോ”
കാര്യസ്ഥന്‍ ശങ്കുണ്ണി കള്ളുകുടിച്ച് പലപ്പോഴും നമ്പൂതിരിയുടെ മുന്നില്‍ ചെല്ലുമായിരുന്നു.
എങ്കിലും നമ്പൂതിരിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ഒരു ദിവസം രണ്ടുപേരും കൂടി ഒരു
യാത്ര പോവുകയായിരുന്നു..കള്ളുഷാപ്പിനു സമീപമെത്തിയപ്പോള്‍
നമ്പൂതിരി“ ഇതെന്താ ശങ്കൂ..ഇവ്ടെ എത്തിയപ്പോ നെന്റൊരു വാസന?’
ഒരില്ലത്ത് അതിഥിയായി ചെന്ന മാടമ്പ് കുഞ്ഞുകുട്ടനോട് പിശുക്കനായ നമ്പൂതിരി
“ട്ടോ മാടമ്പ്...ഇവ്ടെ മുറുക്കണോരാരൂല്യ”
മാടമ്പ് : “ അതോണ്ട് വിരോധല്യാ”
“ബീഡി, സിഗരറ്റ് അതും പതിവില്യ”
മാടമ്പ് : “അതോണ്ടും വിരോധല്യ”
“ചായ, കാപ്പി അതൂല്യ..ഒക്കെ ഒരു പഴയ മട്ടാ ഇവ്ടെ. ആട്ടെ..മാടമ്പിന്റവിടെ എങ്ങനാ?”
മാടമ്പ് :“അവ്ടെം ഇതൊക്കെ പതിവില്ലാത്തോര്ണ്ട്..പക്ഷെ അവരൊക്കെ തൊഴുത്തിലാന്ന്
മാത്രം”
Subscribe to:
Post Comments (Atom)
10 comments:
തീവണ്ടിയാപ്പീസില്‍ വണ്ടി കാത്തു നില്‍ക്കുന്ന നമ്പൂതിരി കാര്യസ്ഥനോട്“ രാമാ വണ്ടി വരാറായാ പറയണംട്ടോ..പരിഭ്രമിക്കാന്‍ തൊടങ്ങാനാ..”
നമ്പൂതിരി ഫലിതങ്ങളിലൂടെ ഒരു ചെറിയ യാത്ര...
‘ ഇക്കണക്കിന് ഇവന്‍ വളയം ഇല്യാണ്ടും ചാടൂലോ”
ഹാ ഹാ.. അതു രസിച്ചു..!
ലോകത്തിലെ ഏറ്റവും വലിയ സുഖം ഏതാണെന്ന് വിവരിക്കുന്ന ഒരു ഫലിതം ഉണ്ടല്ലോ. അതൊന്ന് ഇടാവോ മൂര്‍ത്തി ചേട്ടാ?
നമ്പൂരിടെ കുത്തകയാ ഫലിതം? ദേ പിടിച്ചോ.
ക്ഷേത്രപ്രവേശന വിളംബരം നടന്നു കുറച്ചുദിവസമേ ആയിട്ടുള്ളു. കുറമ്പന്‍ മൂപ്പന്‍ വയലില്‍ കന്നുപൂട്ടു കഴിഞ്ഞ് കുളത്തിലൊന്നു മുങ്ങി വെളുത്ത തോര്‍ത്തും ചുറ്റി അമ്പലത്തിലോട്ട് കയറി. മുന്നില്‍ തൊഴുതു നില്‍ക്കുന്നു ഒരു നമ്പൂരിശ്ശന്‍ തേവാരമൊക്കെയായിട്ട്. മൂപ്പനു ഒരു രസം തോന്നി തൊഴുതുപിടിച്ച കൈമുട്ടുകൊണ്ട് നമ്പൂതിരിക്കിട്ട് ഒരുന്തു കൊടുത്തു.
നമ്പൂതിരിക്ക് സഹിച്ചില്ല- അശുദ്ധമായല്ലോ
“താന്‍ ജാതീല്‍ എന്താ?” നമ്പൂതിരിചോദിച്ചു അപമാനിക്കാൻ വേറേ ഒരു വഴീം ഇല്ലല്ലോ.
“താന്‍ ജാതീല്‍ എന്താ?” കുറമ്പന്‍ മൂപ്പന്‍ തിരിച്ചും ചോദിച്ചു
“നോം ചോമാതിരി” നമ്പൂരി മസില്‍ പിടപ്പിച്ചു.
“അത്രേയുള്ളൊ. എന്നാ കേട്ടോളിന്‍, ഞാന്‍ മാതിരിയൊന്നുമല്ല, അസ്സലാ സാധനം. അസ്സല്”
ഭേഷായീട്ടോ....
ഇതൊക്കെ എവിടുന്നു ഒപ്പിക്കുന്നു..
ഇനിയും ഉണ്ടോ ഇത്തരം കൈയില്‍ എങ്കില്‍ വേഗം പോരട്ടേ കേട്ടോ
:)
എല്ലാവര്‍ക്കും നന്ദി...മലയാളത്തില്‍ നമ്പൂതിരി ഫലിതങ്ങളുടെ പവര്‍പോയിന്റ് ഷോ മൂന്നെണ്ണം ചെയ്തിട്ടുണ്ട്. moorthyblogger at gmail dot com.
താല്പര്യമുണ്ടെങ്കില്‍ മെയില്‍ അയക്കുക.
ഹായ് മൂര്‍ത്തീ,
നമ്പൂതിരിരി ഫലിതങ്ങളു ക്ഷ നന്നായിരിക്കുന്നു. വളരെ രസിച്ചൂട്ടോ.
ഇതാ ഇതും കൂടി പിടിക്യാ.
എന്റെ മുത്തശ്ശന്‍ വലിയ രസികനായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ സുഹൃത്തായ കൈമളുടെ വീട്ടില്‍ ചെന്നു. അപ്പോള്‍ അവിടെ ചില ഹോമാദി കാര്യങ്ങളൊക്കെ നടക്കുന്നു.
കൈമള്‍ പറഞ്ഞു:“ അല്ല, കേളയോ. വരൂ”
എന്നിട്ട് തല പഞ്ഞിക്കുടം പോലെ നരച്ച മാന്ത്രികനെ ചൂണ്ടി പറഞ്ഞു,”ഇളയതാണ്”
അപ്പോള്‍ മുത്തശ്ശന്‍,“ഇളയത് ഇങ്ങനെയെങ്കില്‍, മൂത്തതെന്തായിരിക്കും സ്ഥിതി?”
സൂപ്പര്‍ ഫലിതങ്ങള്‍. രസിച്ചു. :)
:)
Post a Comment