Saturday, March 24, 2007

ഏറ്റവും സുഖായിട്ട് ള്ള കാര്യം!

നമ്പൂതിരിക്ക് ഏറ്റവും സുഖായിട്ട് ള്ളതെന്താ?
അതോ? ഇരിഞ്ഞാലക്കൊട ഉത്സവത്തിനങ്ങ്ട് പൂവ്വ് ആ.
ന്ന്ട്ട്
അതാ അങ്ങേയറ്റം സുഖായിട്ട് ള്ള കാര്യം!ന്ന്ട്ട് പകല് മുഴോനും എഴുന്നള്ളത്തും മേളോം ഓട്ട്ന്തുള്ളലും കൊറത്ത്യാട്ടോം ഞ്ഞാണ്മ്മക്കളീം ചാക്യാര്കൂത്തും ഒക്കെയങ്ങട്ട് കണ്ട് രാത്രിയെഴുന്നള്ളിപ്പും കാണ്വാ.
അത് നല്ല രസാണേയ്
അത് നല്ല രസാ..പക്ഷേ അതോണ്ട് മാത്രം സുഖങ്ങട്ട് മുഴ്വോനാവില്ല
സുഖം മുഴ്വോനാ‍വാന്‍ പിന്നെന്താ വേണ്ടെ?
അത്താഴശീവേലി കഴിഞ്ഞ് രാത്രിക്ക് വെളക്ക് വെച്ചാ വിസ്തരിച്ചിരുന്നങ്ങ്ട് കഥകളി കാണ്വാ..
അത് സാധിക്യോ?
സാധിക്കും..എന്നാലും സുഖങ്ങ്ട് മുഴ്വോനാവില്യ...ങ്ങനെ ഉത്സവം ഏഴുദിവസോം രാത്രീം
പകലും ഒന്നും വിടാണ്ട് ഒക്ക്യങ്ങ്ട് കണ്ട്‌ പിറ്റേന്ന് വെളിച്ചാവ്മ്പോ എളവെയിലും കൊണ്ട്
ഇല്ലത്തയ്ക്കങ്ങ്ട് മടങ്ങാ.ന്ന്ട്ട് തല നെറച്ചെണ്ണ തേച്ചങ്ങ്ട് കുളിക്യ. ന്ന്ട്ട് വന്ദനോം
തേവാരോക്കെ കഴിച്ചൂന്ന് വരുത്തി ചെന്നിരിന്നങ്ങ്ട് പുളിച്ച മോരും കൂട്ടി വയറു നെറച്ചങ്ങ്ട്
ഉണ്ണ്വാ..

അയായെന്റെ നമ്പൂരി, പുളിച്ചമോരുകൂട്ടി ഉണ്ണണത് ത്ര സുഖാ?
ഉണ്ണണതല്ല..ഊണ് കഴിഞ്ഞച്ച് കയ്യ് കഴ്‌കീന്ന് വര്ത്തി ഓടിച്ചെന്നൊര് കെടത്തങ്ങ്ട്
കെടക്കാ. ന്ന്ട്ടൊരൊറക്കങ്ങ്ട് ഒറങ്ങാ..

ഇപ്പോ മനസ്സിലായി..ഒറങ്ങണതാ നമ്പൂരിക്ക് ഏറ്റവും സുഖള്ള കാര്യം ല്ലേ?
അല്ലാ...ഉച്ചയ്ക്ക് ഉണ്ണാറായീന്ന് അകത്തുള്ളാള് വന്ന് കുലുക്കി വിളിച്ചാ നേര്യങ്ങ്ട്
കണ്ണ്‌മിഴിക്കാണ്ടങ്ങ്ട് ഉണ്ണാ - ന്ന്ട്ട് കയ്യ് കഴ്‌കീന്ന് വര്ത്തീട്ട് ഒന്നൂറ്റ്യങ്ങ്ട് ഒറങ്ങാ..

ന്നട്ടെന്താ നമ്പൂരി ഒറക്കല്ല സുഖംന്ന് പറഞ്ഞേ?
ഒറക്കല്ല സുഖംന്ന് ള്ളോണ്ടന്നെ
പിന്നെന്താ സുഖം?
അങ്ങനെയങ്ങ്ട് കെടന്നൊറങ്ങ്മ്പോ മൂത്രം മുത്താന്‍ ചുടും. ന്നാലോ എണീക്കില്യ. കാക്കൂട്ടില്
കയ്യും തിരുകിയങ്ങ്ട് കെടക്കും..

അപ്പോ മൂത്രം മുട്ടിക്കെടക്കലാ നമ്പൂരിക്ക് സുഖം..ഇത് അസുഖാണേയ്.
എനിക്കതസുഖാ..അതോണ്ട് തീരെ നിവൃത്തീല്യാണ്ടായാ..ഇപ്പൊപ്പൂവും
ഇപ്പൊപ്പൂവുംന്നാവുമ്പോ ഓടി ഓവകത്ത് ചെന്ന് നിന്ന്, ഇരിക്യാന്‍ കൂടി നേരല്യാത്തോണ്ട്,
നിന്നോണ്ടന്നെ ശറോ‍ാ‍ാ‍ാ‍ാ‍ാ‍ാന്നങ്ങ്ട് ഒഴിക്യാ...അപ്പോണ്ടല്ലോ ഒരു സുഖം. ആ
സുഖം പോലൊരു സുഖം! ഹായ്..ഒന്ന് അനുഭവിച്ചറിയേണ്ടത് തന്ന്യാ..

5 comments:

മൂര്‍ത്തി said...

ഏറ്റവും സുഖായിട്ട് ള്ള കാര്യം!

നമ്പൂതിരിക്ക് ഏറ്റവും സുഖായിട്ട് ള്ളതെന്താ?
അതോ? ഇരിഞ്ഞാലക്കൊട ഉത്സവത്തിനങ്ങ്ട് പൂവ്വാ..
ന്ന്‌ട്ട്?

ഒരല്‍പ്പം നീണ്ട ഫലിതം...പതുക്കെ വായിക്കുക..

salim | സാലിം said...

മൂര്‍ത്തീ... കേമായിര്‌ക്ക്ണൂ...!

Anonymous said...

മുന്‍പ് വായിച്ചിട്ടുണ്ടെങ്കിലും ഒരു ഓര്‍മ്മ പുതുക്കല്‍ ആയി.തുടരുക ഈ സമ്പാദനം.

അരവിന്ദ് നീലേശ്വരം said...

എത്ര കേമായിട്ടാ ഒരു നിസ്സാര കാര്യത്തിലെത്ത്യത്?

കുഞ്ഞന്‍ said...

ഒന്നും രണ്ടും മുട്ടി നടന്ന് അവസാനം നാണക്കേടുണ്ടാക്കാതെ കാര്യം സാധിക്കുമ്പോഴുണ്ടാകുന്ന സുഖമാണേ ജീവിതത്തില്‍ ഏറ്റവും വലിയ സുഖം..!