Sunday, May 6, 2007

ഇറാഖി കാര്‍ട്ടൂണിസ്റ്റിന് അന്താരാഷ്ട്ര സമ്മാനം

ഇറാഖി കാര്‍ട്ടൂനിസ്റ്റായ മൊഹമ്മദ് അല്‍ അദ്വാനി ഏഴാമത്‌ International Editorial Cartoon Competition (2007) ല്‍ വിജയിയായി. അന്താരാഷ്ട്ര പത്ര സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് (World Press Freedom Day-മെയ് 3) നാഷണല്‍ പ്രസ്സ് ക്ലബ് ഓഫ്‌ കാനഡയും യുനെസ്കോയും സ്പോണ്‍സര്‍ ചെയ്ത് നടത്തിയ ഈ മത്സരത്തിന്റെ വിഷയം “Killing the Messenger" എന്നതായിരുന്നു. ഒരു ഇറാഖി പത്രവില്‍പ്പനക്കാരന്‍ നാലു അംഗരക്ഷകരുടെ അകമ്പടിയോടെ പത്രം വില്‍ക്കുന്നതാണ് മൊഹമ്മദ് അല്‍ അദ്വാനി വരച്ചത്‌.

ഇപ്പോള്‍ ഇറാഖിലുള്ള മൊഹമ്മദ് അല്‍ അദ്വാനിക്കുവേണ്ടി സമ്മാനം സ്വീകരിച്ചുകൊണ്ട്‌ കാനഡയിലെ ഇറാഖി അംബാസ്സഡര്‍ ഹോവര്‍ സിയാദ് പറഞ്ഞത്

This cartoon brilliantly depicts the challenges facing the Iraqi media. The truth is under attack. Even a newspaper delivery boy needs protection.എന്നാണ്.

1500 കനേഡിയന്‍ ഡോളറും യുനെസ്കോ സര്‍ട്ടിഫിക്കറ്റും പ്രശസ്തിയും ഈ ഇറാഖി കാര്‍ട്ടൂണിസ്റ്റിനു സ്വന്തം.

53 രാജ്യങ്ങളില്‍ നിന്നായി 773 പേര്‍ പങ്കെടുത്ത ഈ മത്സരത്തില്‍ ബള്‍ഗേരിയയിലെ ലുബോമിര്‍ മിഖായിലോവ്, മെക്സിക്കോയിലെ ഏഞ്ചല്‍ ബോളിഗാന്‍ കോര്‍ബോ എന്നിവര്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.

മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ഇറാഖ്. അധിനിവേശാനന്തരകാലത്ത് കൊല്ലപ്പെട്ടവരുടേയും മുറിവേറ്റവരുടേയും തട്ടിക്കൊണ്ടു പോകപ്പെട്ടവരുടേയും കണക്ക് ഞെട്ടിക്കുന്നതാണ്. ഇതുവരെയായി 200ല്‍ പരം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. 2007 ല്‍ 23 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് International Federation of Journalists ന്റെ വെബ് സൈറ്റില്‍ പറയുന്നു.

സമ്മാനം നേടിയ കാര്‍ട്ടൂണുകള്‍ ഇവിടെ.

3 comments:

മൂര്‍ത്തി said...
This comment has been removed by the author.
മൂര്‍ത്തി said...

ഏഴാമത് ഇന്റര്നാഷണല്‍ എഡിറ്റോറിയല് കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഇറാഖി കാര്‍ട്ടൂണിസ്റ്റായ മൊഹമ്മദ് അല് അദ്വാനി വിജയിയായി. Killing the Messenger എന്നതായിരുന്നു മത്സരത്തിന്റെ വിഷയം.

വേണു venu said...

ചിത്രങ്ങള്‍‍ കാണിച്ചു തന്ന മൂര്‍ത്തി, നന്ദി.
രണ്ടാമത്തെ കാര്‍ടൂണ്‍‍ കൂടുതല്‍ ശക്തമായി തോന്നി.