Saturday, May 19, 2007

വോള്‍ഫോവിറ്റ്സ് പടിയിറങ്ങുന്നു

അവസാനം ലോക ബാങ്ക് പ്രസിഡന്റ് വോള്‍‍ഫോവിറ്റ്സ് പടിയിറങ്ങുന്നു.

ഈ ജൂണ്‍ 30ന് രാജിവെക്കും എന്നാണ് പ്രഖ്യാപനം. മറ്റു രാഷ്ട്രങ്ങളുടെ മേലുള്ള അമേരിക്കന്‍ സമ്മര്‍ദ്ദത്തിനും അദ്ദേഹത്തെ രക്ഷിക്കാനായില്ല

പ്രതിരോധ സെക്രട്ടറി റംസ്‌ഫെല്‍‍ഡിനും ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി ജോണ്‍ ബോള്‍ട്ടനും ശേഷം സ്ഥാനമൊഴിയേണ്ടിവരുന്ന ബുഷ് സഹായികളിലെ മൂന്നാമന്‍.

യാഥാസ്ഥിതികരില്‍ ഇനി വൈസ് പ്രസിഡന്റ് ഡിക്ചെനിയും സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും, അവശേഷിക്കുന്ന പ്രധാനികള്‍.

മിക്കവാറും അമേരിക്കക്കാരന്‍ തന്നെയാവും വോള്‍ഫോവിറ്റ്സിന്റെ പിന്‍‌ഗാമി. ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയും സാമ്പത്തിക ദാതാവും ഒക്കെയാണല്ലോ അമേരിക്ക. കീഴ്വഴക്കവും അതാണ്.

കാമുകിക്ക് ഒരു ലോകബാങ്ക് സമ്മാനം

2 comments:

മൂര്‍ത്തി said...

അവസാനം ലോക ബാങ്ക് പ്രസിഡന്റ് വോള്‍‍ഫോവിറ്റ്സ് പടിയിറങ്ങുന്നു.ഈ ജൂണ്‍ 30ന് രാജിവെക്കും എന്നാണ് പ്രഖ്യാപനം. മറ്റു രാഷ്ട്രങ്ങളുടെ മേലുള്ള അമേരിക്കന്‍ സമ്മര്‍ദ്ദത്തിനും അദ്ദേഹത്തെ രക്ഷിക്കാനായില്ല

SUNISH THOMAS said...

വോള്‍‍ഫോവിറ്റ്സ് പടിയിറങ്ങിയാലും ലോകബാങ്ക് അവിടെ കാണുമല്ലോ എന്നോര്‍ക്കുമ്പോള്‍ ആശ്വാസം. ഇനീം കടം ചോദിച്ചു ചെല്ലേണ്ടതല്ലേ...