Tuesday, May 22, 2007

ജി റ്റോക്ക് (G talk) ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്

യാദൃശ്ചികമായി കണ്ടുപിടിച്ച ഒരു പ്രശ്ന നിവാരിണി...

ജി റ്റോക്കില്‍ മലയാളത്തിന്‍ ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ വൃത്തിയായി കാണാതിരിക്കുകയും , ടൈപ്പ് ചെയ്തതിനുശേഷം എന്റര്‍ അടിക്കുമ്പോള്‍ മാത്രം കൃത്യമായി മലയാളം അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റുകയും ചെയ്യുന്ന പ്രശ്നം ഉണ്ടോ? ടൈപ്പ് ചെയ്തത് തിരുത്താനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ?

ലളിതമായി ഈ പ്രശ്നം പരിഹരിക്കാം

ജി ടാക്കിന്റെ സെറ്റിങ്ങ്സില്‍ ചെല്ലുക. ഇത് ജി റ്റോക്ക് തുറക്കുമ്പോള്‍ത്തന്നെ മുകളില്‍ വലതു വശത്തു കാണാം. ക്ലിക്കുമ്പോള്‍ താഴെ കാണുന്ന പോലെ ഒരു സ്ക്രീന്‍ വരും. ചുവപ്പില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന change fontല്‍ ഞെക്കുക.

അപ്പോള്‍ ഇതുപോലൊരു സ്ക്രീന്‍ വരും.

ഫോണ്ട് അഞ്ജലി ഓള്‍ഡ് ലിപി ആക്കുക... OK ഞെക്കുക.....

അത്രമാത്രം...
ഇപ്പോള്‍ മലയാളത്തില്‍ ചാറ്റ് ചെയ്യുന്നത് എത്ര സുഖകരം...രസകരം....

12 comments:

മൂര്‍ത്തി said...

ജി റ്റോക്കില്‍ മലയാളത്തിന്‍ ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ വൃത്തിയായി കാണാതിരിക്കുകയും , ടൈപ്പ് ചെയ്തതിനുശേഷം എന്റര്‍ അടിക്കുമ്പോള്‍ മാത്രം കൃത്യമായി മലയാളം അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റുകയും ചെയ്യുന്ന പ്രശ്നം ഉണ്ടോ? ടൈപ്പ് ചെയ്തത് തിരുത്താനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ?
ലളിതമായി ഈ പ്രശ്നം പരിഹരിക്കാം

myexperimentsandme said...

അതൊരു നല്ല അറിവായിരുന്നു. എനിക്കും ആ പ്രശ്‌നമുണ്ടായിരുന്നു. നന്ദി.

Kiranz..!! said...

അതൊരു തകര്‍പ്പന്‍ സംഭവമായിപ്പോയി,ഈ പ്രശ്നം കാരണം ഞാന്‍ ജീടോക്കില്‍ മലയാളം ഉപേക്ഷിച്ചിരിക്കുവാരുന്നു,നന്ദി മൂര്‍ത്തിച്ചേട്ടാ,ഇനി വീണ്ടും മലയാളം സ്റ്റാര്‍ട്ട്,ആക്ഷന്‍..!!

keralafarmer said...

ഞാനിത്‌ നേരത്തെ ചെയ്തിരുന്നു. പ്ലോക്കിലും ഫയര്‍ഫോക്സിലും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. അതിനൊരു പരിഹാരം ആരെങ്കിലും പറഞ്ഞു തരാമോ.

ശ്രീ said...

ഈ പ്രശ്നം ആദ്യമേ പരിഹരിച്ചിരുന്നു. എന്നാലും നല്ല പോസ്റ്റ്. പലര്‍‌ക്കും ഉപകാരപ്പെടും.
:)

siva // ശിവ said...

ഉപകാരപ്രദമായിരുന്നു...നന്ദി

krish | കൃഷ് said...

ഫൊണ്ട് സൈസ് കൂട്ടിയാല്‍ കുറച്ച് കൂടി വലുതായും കാണാവുന്നതാണ്.

Ziya said...

മൂര്‍ത്തി, ഇത് പങ്കു വെച്ചതിനു നന്ദി
ഒന്നിലധികം ഫോണ്ടുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള സിസ്റ്റത്തില്‍ (ഉദ:-ഇംഗ്ലീഷിനു പുറമേ അറബിക്)അറബിയിലോ മറ്റോ എവിടെയെങ്കിലും ടൈപ്പു ച്യെതു കഴിഞ്ഞാല്‍പ്ഇന്നെ ജീ റ്റോക്കില്‍ കട്ട കട്ട മാത്രമേ വരാറുണ്ടായിരുന്നുള്ളൂ.
ഇപ്പോ അതും മാറീന്ന് തോന്നുന്നു. :)

മൂര്‍ത്തി said...

കേരള ഫാര്‍മര്‍ ചോദിച്ചത് ഫയര്‍‌ഫോക്സിലെ ചില്ല് പ്രശ്നം ആണോ? ഈ സെറ്റിങ്ങ്സ് ഒന്നു പരിശോധിക്കുമോ?

Tools->Options->Content->default font=anjalioldlipi ആക്കുക. എന്നിട്ട് അതിലെ Advanced എടുക്കുക. താഴെ പറയുന്ന രീതിയില്‍ സെറ്റ് ചെയ്യുക.

fonts for = malayalam
proportional = sans serif
serif= anjalioldlipi
sans serif= anjalioldlipi
mono space = anjalioldlipi
allow pages to choose their own fonts..... എന്നതില്‍ ടിക്ക് ഉണ്ടെങ്കില്‍ മാറ്റുക.
default character encoding = Unicode(UTF8)
എന്റെ മൊസില്ല ഫയര്‍ഫോക്സില്‍ ഇത്രയും ചെയ്തപ്പോള്‍ ചില്ല് ശരിയായി. ചില ബ്ലോഗുകളിലെ ടൈപ്പിങ്ങ് തകരാര്‍ മൂലമുള്ള ചില്ല്‌ പ്രശ്നം മാത്രമെ ഇപ്പോള്‍ ഉള്ളൂ..

Mr. K# said...

ഇത്ര ഈസിയായിരുന്നോ? നന്ദി.

വെള്ളെഴുത്ത് said...

ഞാന്‍ ചതുരങ്ങളും വച്ച് ചക്രശ്വാസം വലിക്കാന്‍ തുടങ്ങിയിട്ട് ആഴ്ച മൂന്നായി. നേരത്തേ പ്രശ്നമില്ലായിരുന്നു.. ഷിജുവാണ് ഈ പോസ്റ്റിനെപ്പറ്റി പറഞ്ഞത്. ഇപ്പം ശരിയായി എന്നല്ല കിടിലനായി. നേരത്തെ ഇത്രശരിയുണ്ടായിരുന്നില്ല. താങ്ക്യൂ വെരിമച്ച്!
:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അതൊരു നല്ല അറിവായിരുന്നു. എനിക്കും ആ പ്രശ്‌നമുണ്ടായിരുന്നു. നന്ദി.എത്ര നന്ദി പറഞ്ഞാലും തീരാത്ത അത്രയും നന്ദി!