Saturday, June 9, 2007

മനോരമയ്ക്ക് ചിത്രം ഗുനിയ?

ഇന്നത്തെ ദേശാഭിമാനിയില്‍ ഒരു തമാശയുണ്ട്.

ചിക്കുന്‍‍ ഗുനിയ പടരുന്നതിനെക്കുറിച്ചുള്ള വെള്ളിയാഴ്ചയിലെ മനോരമ പത്രത്തിലെ വാര്‍ത്തയോടൊപ്പം കൊടുത്ത ചിത്രത്തെപ്പറ്റി.....

മനോരമ പത്രത്തിന്റെ ചേര്‍ത്തല പ്രാദേശികപേജിലാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്.

അവിടത്തെ താലൂക്ക് ആശുപത്രിയില്‍ പനിബാധിതരുടെ തള്ളിക്കയറ്റമാണെന്ന് പറയുന്ന വാര്‍ത്തയില്‍ ഒരു ചിത്രമുണ്ട്.

തണ്ണീര്‍മുക്കം പതിമൂന്നാം വാര്‍ഡ് വാരണശേരി വീട്ടില്‍ റോസമ്മ(75)യുടെയും അവര്‍ക്ക് കൂട്ടിരിക്കുന്ന മരുമകള്‍ ജെസിയുടേയും.

നിറയെ രോഗികളേയും ചിത്രത്തില്‍ കാണാം...

വാ‍യനക്കാര്‍ക്ക് രോഗത്തെക്കുറിച്ചുള്ള ഭീതിയും, ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയെപ്പറ്റിയുള്ള ചിന്തയും ഉണര്‍ത്താന്‍ പര്യാപ്തമാണെന്ന് മനോരമ വിശ്വസിക്കുന്ന ഒരു ചിത്രം...

ചിത്രമൊക്കെ കിടിലം തന്നെയാണ്. പക്ഷെ, കുഴപ്പം ഒന്നേയുള്ളൂ.......

അത് ഒരു കൊല്ലം മുന്‍പ് പകര്‍ച്ചപ്പനി വന്നപ്പോള്‍ എടുത്തതാണെന്നു മാത്രം..

പാവം റോസമ്മക്ക് ഗുനിയ വന്നതപ്പോഴായിരുന്നു...

ആ ചിത്രം പ്രസിദ്ധീകരിച്ച ഇന്നലെ റോസമ്മ കയറു പിരിച്ചും വീട്ടുജോലി ചെയ്തും പയറുപോലെ ഓടി നടക്കുകയായിരുന്നുവത്രേ...

വായനക്കാരെ മനോരമ കബളിപ്പിച്ചു എന്ന് ദേശാഭിമാനി പറയുന്നു.....

എന്തോ..... എനിക്കങ്ങനെ തോന്നിയില്ല കേട്ടോ....

സത്യം....

ദേശാഭിമാനി വാര്‍‍ത്ത ഇവിടെ


16 comments:

മൂര്‍ത്തി said...

ചിക്കുന്‍‍ ഗുനിയ പടരുന്നതിനെക്കുറിച്ചുള്ള വെള്ളിയാഴ്ചയിലെ മനോരമ പത്രത്തിലെ വാര്‍ത്തയോടൊപ്പം കൊടുത്ത ചിത്രത്തെപ്പറ്റി ഞാനൊന്നും പറഞ്ഞില്ലേ....:)

SAJAN | സാജന്‍ said...

നാട്ടിലാര്‍ക്കും പനിയേഇല്ല, ഇല്ലാത്ത പനി ഉണ്ടാക്കി സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമമാണ് ഈ മനോരമ നടത്തുന്നത് , ഇതിനെ ശക്തിയുക്തം നമുക്കെതിര്‍ക്കണം, പക്ഷേ 4 ലക്ഷം പേര്‍ക്ക് നാട്ടില്‍ പനി ബാധിച്ചിരിക്കുന്നു (ഇന്നത്തെ ‍ ദേശഭിമാനിയില്‍ കണ്ടത്) എന്നത് ഒരു സാധാരണ സംഭവം ആയിരിക്കും ഇല്ലേ മൂര്‍ത്തിച്ചേട്ടാ? ഒരു വര്‍ഷമായി കേരളം ഭീതിയില്‍ പെട്ടുഴലുന്ന ഇത്തരം സംഭവം വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഈ ഗവ്ണ്മെന്റിന്റെ ചെയ്തികള്‍ സാമൂഹിക പ്രതിബദ്ധതയുടെ പേരിലെങ്കിലും ആദ്യം വിമര്‍ശിക്കൂ മൂര്‍ത്തി ച്ചേട്ടാ പിന്നെ ആവാം ഫയലില്‍ നിന്നും ഉള്ള ഫോട്ടോ ഇട്ട് വാര്‍ത്ത എഴുതിയ മനോരമക്കിട്ടു കൊട്ടുന്നത്:):)

ശ്രീ said...

അതു കൊള്ളാമല്ലോ മാഷെ....
ജനങ്ങളെന്താ വിഡ്ഢികളോ...

മൂര്‍ത്തി said...

നമ്മുടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ലാതാവുന്നതും ദുര്‍ബലപ്പെടുന്നതും സംഭവം ഗുരുതരമാക്കുന്നുണ്ട് സാജാ? ആരോഗ്യരംഗത്തെ സ്വകാര്യവത്ക്കരണത്തോടുള്ള ഭ്രമവും സര്‍ക്കാരിന്റെ‍ പിന്‍‌വാങ്ങലുമൊക്കെ ആദ്യം എതിര്‍ക്കപ്പെടണം...ഈ നയങ്ങള്‍ പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമാണ് എന്നു കൂടി തിരിച്ചറിയണം.
ഫയല്‍ ഫോട്ടോ കൊടുക്കുമ്പോള്‍ അത് വ്യക്തമാക്കുക എന്നത് പത്രധര്‍മ്മത്തിന്റെ ഭാഗമാണ്... ‍

Aravind M said...

സമ്മതിച്ചു മൂര്‍ത്തിച്ചേട്ടാ. മനോരമ ഒരു നുണയന്‍ പത്രം തന്നെ. പക്ഷേ നമ്മുടെ ആരോഗ്യ രംഗം ആകെ താറുമാറായി എന്ന് സമ്മതിക്കുന്നതിന് ഇനി ഒന്നുകൂടി ആലോചിക്കണോ? എന്ത് പ്രശ്നം വന്നാലും അത് ആഗോളവത്കരണം സ്വകാര്യ കുത്തകകളുടെ കടന്നുകയറ്റം എന്നൊക്കെ പറഞ്ഞ് കൈ കഴുകാനല്ലല്ലോ ജനം ഒരു സര്‍ക്കാരിനെ തെരഞ്ഞെടുത്ത് വിട്ടിരിക്കുന്നത്. പേരിനു കുറച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തി പബ്ലിസിറ്റി നേടാന്‍ ആരും പിന്നിലല്ല എന്ന് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മനസ്സിലായിട്ടുണ്ട്. മുന്‍ ഗവണ്മെന്റിന്റെ ചെയ്തികളെ പഴിച്ചുകൊണ്ട് നടന്നാലൊന്നും ചിക്കുന്‍ ഗുനിയ ഇല്ലാതാവില്ല. അവര്‍ ഭരിച്ചപ്പോള്‍ അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്നൊന്നും പറഞ്ഞിട്ടും കാര്യമില്ല. അവരേക്കാള്‍ നന്നായി ഭരിക്കുമോ എന്നറിയാനാണ് സാധാരണക്കാരന്‍ കാത്തിരിക്കുന്നത്. മനോരമയിലെ വങ്കത്തരം ചൂണ്ടിക്കാണിച്ച് എന്തിന് ദേശാഭിമാനിയിലെ കുറേ സ്ഥലം വെറുതെ കളയുന്നു?

Radheyan said...

1.എന്ത് കൊണ്ട് പനി പടരുന്നു?
2. ഈ വൈറസ് എല്‍.ഡി.എഫ്. ജനപ്പെരുപ്പം കുറക്കാന്‍ ബംഗാളില്‍ നിന്നോ ക്യൂബയില്‍ നിന്നോ ചൈനയില്‍ നിന്നോ ഇറക്കുമതി ചെയ്തതാണോ?
3.ശ്രീമതിക്ക് പകരം മൂശേട്ട ആയിരുന്നെങ്കില്‍ ഇത് സ്വിച്ചിട്ടപോലെ പിടിച്ച് നിര്‍ത്തുമായിരുന്നുവോ?
4.എല്‍.ഡി.എഫിലെ 19 മന്ത്രിമാരും മുഖ്യനും കൂടിയാണോ നമ്മുടെ പരിസരം മലിനമാക്കുന്നത്?
5.മന്ത്രി ഒന്നും ചെയ്തില്ലേ?അവര്‍ നാടു മുഴുവന്‍ കാലു വെന്ത പട്ടിയെ പോലെ ഓടി നടക്കുന്നത് വെറുതേയാണോ?
6.ചികുന്‍ ഗുനിയാ മരണകാരണമാണോ?സ്വാഭാവിക മരണങ്ങള്‍ ഈ അക്കൌണ്ടില്‍ എഴുതപ്പെടുന്നുണ്ടോ?ഹൃദ്രോഗി ആയ ഒരാള്‍ക്ക് മരിക്കുമ്പോള്‍ പനി ഉണ്ടായിരുന്നു എങ്കില്‍ അയാള്‍ മരിച്ചത് ഹൃദ്രോഗം മൂലമോ പനി മൂലമോ?80 വയസ്സിനുള്ളവര്‍ ഏത് അസുഖം വന്ന് മരിച്ചാലും അത് വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമുള്ള മരണമല്ലേ?അതിനൊക്കെ ശ്രീമതി ഉത്തരം പറയണോ?
7.എന്ത് കൊണ്ട് ജനം മെഡിക്കല്‍ കോളേജിലേക്കും മറ്റ് റഫറല്‍ ആശുപത്രികളിലേക്കും ഇരച്ച് കയറുന്നു?
എവിടെ നമ്മുടെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍?ആരാണ് അവയെ കൊന്നത്?ആരാണ് ആ കൊലപാതകത്തിന്റെ ബെനഫിഷ്യറീസ്?
8.ആശുപത്രികള്‍ ലാഭകേന്ദ്രങ്ങളോ ധര്‍മ്മസ്ഥാപനങ്ങളോ?
9.ചുരുങ്ങിയ ചിലവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പാരസറ്റമോളും മറ്റും നല്‍കിയിരുന്ന കെ.എസ്.ഡി.പി. എവിടെ?ആരാണ് അതിനെ കൊന്നത്?ആരാണ് ആ കൊലപാതകത്തിന്റെ ബെനഫിഷ്യറീസ്?
10.നമ്മുടെ സര്‍ക്കാര്‍- സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങുന്ന ഡോക്ടറുമാര്‍ എവിടെ?എന്ത് കൊണ്ട് റിമോട്ട് ഏര്യയില്‍ ജോലി ചെയ്യാന്‍ ആളെ കിട്ടുന്നില്ല?

അരവിന്ദന് അലര്‍ജിയുള്ള ആഗോളവല്‍ക്കരണവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഞാനുയര്‍ത്തുന്നില്ല.പക്ഷെ സുസജ്ജമായിരുന്ന ഒരു പൊതുജന ആരോഗ്യ വ്യവസ്ഥിതി ആര്‍ക്കോ വേണ്ടി തകര്‍ക്കപ്പെട്ടിരിക്കുന്നു.അത് ആര്‍ക്ക് വേണ്ടി ആയിരുന്നുവോ അവരാണ് ഈ ദുസ്ഥിതിക്ക് ഉത്തരവാദികള്‍.

മൂര്‍ത്തി said...

മനോരമ മൊത്തത്തില്‍ നുണയന്‍ പത്രമാണെന്നൊന്നും ഇതില്‍ ഉദ്ദേശിച്ചിട്ടില്ല അരവിന്ദ്..ഒരു വാര്‍ത്തയിലെ രസകരമായ ഒരു തെറ്റ് ദേശാഭിമാനിയില്‍ കണ്ടത് ചൂണ്ടിക്കാണിക്കേണ്ടതാണെന്നു തോന്നി... പത്രങ്ങള്‍ ജാഗ്രത പുലര്‍ത്തുവാന്‍ നാം ജാഗ്രത പുലര്‍ത്തിയേ മതിയാവൂ...അതിന്റെ കിടപ്പങ്ങിനെയാണെന്നു പറഞ്ഞ് മിണ്ടാതിരിക്കുന്നതില്‍ കാര്യമില്ല. അത് അവര്‍ക്ക് വളമാവുകയേ ഉള്ളൂ...

പുത്തന്‍ സാമ്പത്തിക നയങ്ങളെക്കുറിച്ച് പറയാതിരിക്കുവാന്‍ പറ്റില്ല. നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. പല പൊതു സ്ഥാപനങ്ങളും തകരുന്നതിന്റെ കാരണം ആ നയങ്ങള്‍ തന്നെയാണ്.

പകര്‍ച്ചപ്പനി ഏതാണ്ട് 5 ലക്ഷത്തോളം പേര്‍ക്ക് ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 7000 പേര്‍ക്ക് ചിക്കുന്‍ ഗുനിയ ആണെന്നു സ്ഥിരീകരിച്ചിട്ടുണ്ടത്രേ. ഫെബ്രുവരി മുതലുള്ള കണക്കാണിത്. ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിനപ്പുറത്ത് ഭീതി വളര്‍ത്തുവാന്‍ ആര്‍ക്കും അധികാരമില്ല എന്ന് പറഞ്ഞുകൊള്ളട്ടെ. എണ്ണം അത്ര ഭീകരമാണോ എന്നുറപ്പില്ല.5 ലക്ഷം ഏതാണ്ട് ജനസംഖ്യയുടെ 1.5 ശതമാനമായിരിക്കും. പനി മരണകാരണമായേക്കാം എന്നത് എന്തായാലും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്.

വെറുതെ ശുചീകരണം നടത്തി മിണ്ടാതിരിക്കുകയാണ് സര്‍ക്കാര്‍ എന്നു തോന്നുന്നില്ല. കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാം എന്നത് നിശ്ചയം. സര്‍ക്കാര്‍ പൂര്‍ണ്ണമായും ചുമതല നിറവേറ്റണം എന്നത് ജനങ്ങളുടെ അവകാശവുമാണ്. സംശയമില്ല.

രാധേയന്റെ പോയിന്റുകള്‍ പ്രസക്തമാണ്.

Aravind M said...

ആഗോളവത്കരണവും മറ്റും അവിടെ നില്‍ക്കട്ടെ...
നാം എന്നും അഭിമാനം കൊണ്ടിരുന്ന ചില മിഥ്യകള്‍ കേരള സമൂഹത്തിലുണ്ടല്ലോ...
നമ്മള്‍ വളരെ സാക്ഷരരാണെന്നും ശുചിത്വബോധമുള്ളവരാണെന്നും മറ്റും മറ്റും. എന്നാല്‍ ശരിക്കും എന്താണ് കേരളത്തിലെ അവസ്ഥ? മറ്റുള്ളവന്റെ വാതിലിനു മുന്‍പില്‍ ഒരു ഉളുപ്പുമില്ലാതെ ചപ്പ് ചവറുകള്‍ കൊണ്ടിടുകയും, നടക്കുന്ന വഴിയ്ക്ക് തന്നെ തുപ്പുകയും പൊതു സ്ഥലത്ത് നിന്ന് ഒരു ഉളുപ്പുമില്ലാതെ സിഗററ്റ് വലിച്ച് തള്ളുകയും ചെയ്യുന്ന മഹാന്മാരാണല്ലോ നമ്മള്‍. പൌരബോധമുള്ള ഒരു സമൂഹമായി നമ്മള്‍ എന്നാണ് മാറുക?

അശോക്‌ കര്‍ത്ത said...

http://ashokkartha.blogspot.com/
ഈ ലിങ്ക് ഒന്ന് നോക്കുമോ

മൂര്‍ത്തി said...

അരവിന്ദിന്റെ രണ്ടാമത്തെ കമന്റില്‍ പറഞിട്ടുള്ളതുപോലെ പൗരബോധമുള്ള സമൂഹമായി നാം മാറേണ്ടതുണ്ട്..അത് അതിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ...സര്‍ക്കാന്‍ നയങ്ങളും സാമൂഹ നീതിക്ക് ഉറപ്പു കൊടുക്കുന്ന രീതിയിലാവേണ്ടതുണ്ട്. ചികില്‍സാരംഗത്ത് നാം അഭിമാനിക്കാറുണ്ടായിരുന്ന കേരളാ മോഡല്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ആ തരത്തിലാണ്‌ നയങ്ങള്‍. ആതും ഈ തരം പകര്‍ച്ച വ്യാധികള്‍ പടരുമ്പോള്‍ പെട്ടെന്ന് ചികില്‍സ ലഭ്യമാക്കാന്‍ ഉതകുന്ന ആരോഗ്യസ്ഥാപനങ്ങളെ തകര്‍ക്കുന്നുണ്ട്. കഴിഞ ആരോഗ്യദിനത്തിനു ഞാന്‍ ഒരു പോസ്റ്റ് കാച്ചിയിരുന്നു.

നയങ്ങളും നമ്മളും ശരിയായാല്‍ നമ്മുടെ ജീവിതവും മെച്ചപ്പെടും..:).
അശോക് ജീ ലേഖനം വായിച്ചുകേട്ടോ...

kalippumachan \ കലിപ്പുമച്ചാന്‍ said...

vivadam niruthamennu tonnunnu. manorama inu nirvyajam khedichirikkunnu...

JA said...

ഈ കമന്‍റുകള്‍ എല്ലാം വായിച്ചിട്ടും ഒരു സംശയം അവശേഷിക്കുന്നു സുഹൃത്തുക്കളേ,ചിക്കുന്‍ ഗുനിയ പരത്തുന്ന കൊതുകാണോ യഥാര്‍ത്ഥ വില്ലന്‍, അതോ ഇതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങളിലേര്‍പ്പെടുന്ന രാഷ്ട്രീയക്കാരോ...ചിക്കുന്‍ ഗുനിയ കേരളത്തില്‍ പരത്തുന്ന കൊതുകുകള്‍ ശുദ്ധജലത്തിലാണ് വളരുന്നതെന്ന ഒറ്റ അറിവു മതി,ശുചീകരണ രാഹിത്യമാണ് ഈ രോഗം പകരാന്‍ കാരണമെന്ന വാദത്തിന്‍റെ മുനയൊടിക്കാന്‍. അതുകൊണ്ടാണ് മലിനജലമുള്ള നഗരങ്ങളെക്കാള്‍ ഗ്രാമങ്ങളില്‍ ഈ രോഗം പടരുന്നത്. കേരളത്തില്‍ ചിക്കുന്‍ ഗുനിയ ചെറുക്കാന്‍ ആദ്യം പട്ടാളമിറങ്ങിയ സ്ഥലം തലസ്ഥാനത്തു നിന്ന് 40 കിലോമീറ്റര്‍ അകലെ അഗസ്ത്യകൂടം താഴ്വരയിലെ അന്പൂരി ഗ്രാമത്തിലാണെന്ന് ഓര്‍ക്കുക. അങ്ങനെയെങ്കില്‍ നമ്മള്‍ പരസ്പരം വാരിയെറിയുന്ന ഈ രാഷ്ട്രീയ ചെളിയില്‍ ചിക്കുന്‍ ഗുനിയ വളരുമോ. ആലോചിക്കൂ. എന്താവാം, ഇത്തരം കൊതുകുകള്‍ വളരാന്‍ നമ്മുടെ നാട്ടില്‍ വര്‍ഷം തോറും കൂടുതല്‍ കൂടുതല്‍ അനുകൂലമായിക്കൊണ്ടിരിക്കുന്ന ഘടകം. അച്യുതാന്ദന്‍ മുഖ്യമന്ത്രിയായതായിരിക്കുമോ, ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായതായിരിക്കുമോ...കാളപെറ്റന്നു കേട്ട് കയറെടുക്കുന്നവര്‍ ഒന്നു കൂടി ചിന്തിച്ചു നോക്കൂ..
-ജോസഫ് ആന്‍റണി

മൂര്‍ത്തി said...

ആന്റണി മാഷേ..ഈ കൊതുകു ശുദ്ധജലത്തില്‍ത്തന്നെയാണോ വളരുന്നത്? മിക്കവാറും സൈറ്റുകളില്‍ കെട്ടിക്കിടക്കുന്ന ജലത്തെക്കുറിച്ചാണ് പറയുന്നത്. ഈ സൈറ്റില്‍ നോക്കുക

The Aedes mosquitoes that transmit chikungunya breed in a wide variety of manmade containers which are common around human dwellings. These containers collect rainwater, and include discarded tires, flowerpots, old oil drums, animal water troughs, water storage vessels, and plastic food containers. These breeding sites can be eliminated by
* Draining water from coolers, tanks, barrels, drums and buckets, etc.;
* Emptying coolers when not in use;
* Removing from the house all objects, e.g. plant saucers, etc. which have water collected in them
* Cooperating with the public health authorities in anti-mosquito measures.
വിക്കിയിലും അതു തന്നെ കാണുന്നു.
ദയവായി സംശയം തീര്‍ത്തുതരുമല്ലോ..

Aravind M said...

i also have the same doubt on what ja said.

പ്രദീപ് said...

ഹിഹി..മനോരമയുടെ ഇന്നലത്തെ പത്രത്തില്‍ ചിക്കന്‍ ഗുനിയ നേരിടാന്‍ തോക്കുമായി നില്‍ ക്കുന്ന പട്ടാളക്കാരുടെ പടം ഉണ്ടായിരുന്നു...പിന്നെ അല്ലെ ഇതു..

JA said...

ചിക്കുന്‍ ഗുനിയ പരത്തുന്നതില്‍ പ്രധാന വില്ലന്‍ 'ഈഡിസ്‌ ഈജിപ്‌റ്റി' കൊതുകാണ്‌. കേരളത്തില്‍ ടൈഗര്‍ കൊതുകുകളും. മൂര്‍ത്തി എഴുതിയതില്‍ തന്നെ വ്യക്തമാണ്‌ മഴവെള്ളം ചിരട്ടകള്‍, ടയറുകള്‍, കണ്ടയ്‌നറുകള്‍, പ്ലാസ്റ്റിക്‌ ഭാഗങ്ങള്‍, തുടങ്ങിയവയില്‍ കെട്ടിനിന്നാണ്‌ ഈ കൊതുകു പെരുകുന്നതെന്ന്‌. മഴവെള്ളമാണ്‌ ഏറ്റവും നല്ല ശുദ്ധജലമെന്നല്ലേ പറയാറ്‌. അത്രയൊന്നും മലിനമാകാത്ത റബ്ബര്‍ തോട്ടങ്ങളും മലയോരമേഖലയുമാണ്‌ ഇത്തരം കൊതുകിന്റെ പ്രധാന പ്രജനനകേന്ദ്രങ്ങള്‍. അതുകൊണ്ടാണ്‌ നാട്ടിന്‍പുറങ്ങളില്‍ ചിക്കുന്‍ ഗുനിയ കൂടുതല്‍ പടരുന്നത്‌.

നഗരങ്ങളില്‍ ഫ്രിഡ്‌ജിനടിയിലെ വെള്ളം നില്‍ക്കുന്ന സ്ഥലം പൂച്ചട്ടികളിലെ നനവാര്‍ന്ന സ്ഥലവുമൊക്കെയാണ്‌ ഇവ പെരുകാന്‍ ഉപയോഗിക്കുന്നത്‌. ഇവയൊന്നും മലിനജലമല്ലല്ലോ. പകലേ ഇവന്‍മാര്‍ ആക്രമിക്കാറുള്ളൂ. മന്തുകൊതുകളെപ്പോലെ രാത്രിയല്ല.

ഞാന്‍ ആ പിന്‍മൊഴിയില്‍ പറയാന്‍ ശ്രമിച്ചത്‌, ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പരമ്പരാഗതമായ ചില വിശദീകരണങ്ങളില്‍ മാത്രം നമ്മള്‍ കടിച്ചുതൂങ്ങി കിടക്കുന്നത്‌ യുക്തിപൂര്‍വമല്ല എന്നാണ്‌. ചിക്കുന്‍ ഗുനിയ കൂടുതല്‍ പരക്കുന്നു എന്നു പറഞ്ഞാല്‍, അത്‌ പരത്തുന്ന കൊതുകിന്‌ പെരുകാനുള്ള സാഹചര്യം കൂടുതല്‍ അനുകൂലമായിക്കൊണ്ടിരിക്കുന്നു വര്‍ഷം തോറും എന്നാണ്‌. എന്താവാം അതിന്‌ കാരണം. കേരളീയരുടെ ശുചിത്വമില്ലായ്‌മയെ മാത്രം കുറ്റപ്പെടുത്തി ഇതിന്‌ ഉത്തരം കണ്ടെത്താന്‍ കഴിയുമോ. കൊതുകു കൂടുതല്‍ പെരുകുന്നുവെങ്കില്‍ അത്‌ അന്തരീക്ഷത്തിന്റെ ചൂട്‌ വര്‍ധിക്കുകയാണെന്നതിന്റെ ആദ്യസൂചനയാണ്‌. ആഗോളതാപനത്തിലേക്കാണ്‌ നമ്മളെത്തുക. ഇതാണ്‌ ഞാന്‍ പറയാന്‍ ശ്രമിച്ചത്‌.
'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ ഇതെപ്പറ്റി ഒരു പോസ്‌്‌റ്റ്‌ ഇട്ടിട്ടുണ്ട്‌. http://kurinjionline.blogspot.com/2007/06/blog-post_13.html
-ജോസഫ്‌ ആന്റണി