നമ്മുടെ ബാങ്ക് അക്കൌണ്ടിലുള്ള നിക്ഷേപത്തിന് എത്ര രൂപയാണ് മാസാമാസം പലിശയായി വരവുവെച്ചിട്ടുള്ളതെന്ന് നമ്മളില്‍ എത്രപേര്‍ക്കറിയാം?
കുറേപ്പേര്‍ക്കെങ്കിലും അറിയാമായിരിക്കും. കുറെപ്പേരെങ്കിലും പാസ്‌ബുക്ക് കൃത്യമായി പരിശോധിക്കുന്നുമുണ്ടാകും.
പക്ഷേ, എങ്ങിനെയാണ് പലിശ കണക്കാക്കുന്നതെന്നും വരവുവെക്കുന്നതെന്നും എത്രപേര്‍ക്കറിയാം?
പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.
2007 മെയിലെ റിസര്‍വ് ബാങ്ക് ബുള്ളറ്റിന്‍ അനുസരിച്ച് വിവിധ വാണിജ്യ ബാങ്കുകളിലായി 32 കോടി ബാങ്ക് അക്കൌണ്ടുകളാണുള്ളത്. ഇവയിലെല്ലാമായി 4,30,000 കോടി രൂപയുടെ നിക്ഷേപം ഉണ്ട്.
മിക്കവാറും ബാങ്കുകള്‍ പലിശ കണക്കാക്കുന്നത് ഓരോ മാസത്തിലേയും പത്താം തീയതിക്കും മുപ്പത്/ മുപ്പത്തിഒന്ന് തീയതിക്കും ഇടയിലുള്ള ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപത്തുകയ്ക്കാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ് സൈറ്റ് നോക്കുക.
കണക്കിലെ കളി മനസ്സിലാക്കുവാന്‍ നമുക്കൊരു ഉദാഹരണം പരിശോധിക്കാം.
നിങ്ങളുടെ അക്കൌണ്ടില്‍ ഏപ്രില്‍ പത്തിനു ബാലന്‍സ് ഒന്നുമില്ല എന്നു കരുതുക. പതിനൊന്നാം തീയതി നിങ്ങള്‍ 1,00,000 രൂപ നിക്ഷേപിക്കുന്നു. അതിനുശേഷം മെയ് 31ന് ആ തുക മുഴുവനായും പിന്‍വലിക്കുന്നു എന്നും കരുതുക.
അങ്ങിനെയെങ്കില്‍ ഇടയിലുള്ള 51 ദിവസത്തിനു നിങ്ങള്‍ക്ക് എത്ര പലിശ ലഭിക്കും?
ഞെട്ടണ്ട...ഒറ്റപൈസ പോലും ലഭിക്കുകയില്ല. :-(കാരണം.....
ബാങ്കിന്റെ കണക്കു പ്രകാരം ഏപ്രില്‍ 10നും(ബാലന്‍സ് പൂജ്യം രൂപ ) ഏപ്രില്‍ 30നും(ബാലന്‍സ് ഒരു ലക്ഷം രൂപ) ഇടയിലെ ഏറ്റവും കുറഞ്ഞ ബാലന്‍സ് ഏപ്രില്‍ 10നാണ്. പൂജ്യം രൂപ.
അതുകൊണ്ട് ഏപ്രില്‍ മാസത്തില്‍ നിങ്ങള്‍ക്ക് പലിശ ഇല്ല. ഓക്കെ?
ഇനി മെയ് മാസത്തെ കാര്യമെടുത്താലോ?
മെയ് 10നും ( ബാലന്‍സ് ഒരു ലക്ഷം രൂപ) മെയ് 31നും (ബാലന്‍സ് പൂജ്യം രൂപ) ഇടയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം മെയ് 31 നാണ്. അതും പൂജ്യം രൂപ.
അതുകൊണ്ടു മെയ്‌മാസത്തിനും നിങ്ങള്‍ പലിശക്ക് അര്‍ഹനല്ല.
ചുരുക്കത്തില്‍ ഒരു നയാ പൈസ പോലും പലിശ തരാതെ നിങ്ങളുടെ ഒരു ലക്ഷം രൂപ ബാങ്ക് 51 ദിവസം ഉപയോഗിക്കുന്നു. ഈ പലിശരഹിത നിക്ഷേപം പലിശക്ക് കൊടുത്ത് ബാങ്കുകള്‍ തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നു. ഒരു പക്ഷെ, ബാങ്കുകളുടെ ലാഭത്തിലെ ഒരു പ്രധാന ഭാഗം ഇതായിരിക്കും.
ഇനി നിങ്ങള്‍ ഒരു മിടുക്കനാണെന്നു കരുതുക.
ഏപ്രില്‍ 11നു പകരം ഏപ്രില്‍ 10നു ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നു. എന്നിട്ട് മെയ് 1ന് അത് പിന്‍വലിക്കുന്നു.
ഏപ്രില്‍ 10നും ഏപ്രില്‍ 30നും ഇടക്ക് നിങ്ങളുടെ അക്കൌണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ലക്ഷം രൂപ.
ബാങ്കിന്റെ കണക്കനുസരിച്ച് നിങ്ങള്‍ ഒരു ലക്ഷം രൂപയുടെ പലിശക്ക് അര്‍ഹനാണ്
അതായത് 20 ദിവസം അക്കൌണ്ടില്‍ ഒരു ലക്ഷം രൂപ നില നിര്‍ത്തിയതിനു നിങ്ങള്‍ക്ക് മുഴുവന്‍ മാസത്തിനും പലിശ ലഭിക്കുന്നു.
കൃത്യമായി പറഞ്ഞാല്‍, 3.5% പലിശയുള്ള സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടിനു നിങ്ങള്‍ക്ക് 5.425% പലിശ ലഭിക്കുന്നു.
സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടുള്ള ഇക്കാലത്തും ഈ പഴഞ്ചന്‍ പലിശകണക്കാക്കല്‍ സമ്പ്രദായം തുടരണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ബാങ്കുകള്‍ക്ക് ഇത് സൌകര്യപ്രദവും(ലാഭകരവും :) ) ആണെങ്കിലും നിക്ഷേപകര്‍ക്ക് നഷ്ടം തന്നെയാണ്.
അപ്പോ...ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുവാന്‍ എന്തു ചെയ്യണം?
ഓരോ മാസത്തിലേയും പത്താം തീയതിക്കും അവസാന തീയതിക്കും ഇടയില്‍ നിക്ഷേപം പൂര്‍ണ്ണമായി നിലനിര്‍ത്തുക. പണം പിന്‍വലിക്കുന്നത് മാസത്തിലെ അവസാന ദിവസത്തിനുശേഷം മാത്രം ചെയ്യുക.
പിന്നെ, ആവശ്യത്തിനുള്ള പണം മാത്രം സേവിങ്ങ്സ് ബാങ്കില്‍ നിലനിര്‍ത്തി ബാക്കിയൊക്കെ ഉയര്‍ന്ന പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റുക... :)
അവലംബം: ഒരു റീഡിഫ് ഡോട്ട് കോം ലേഖനം
27 comments:
ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിനു പലിശ കണക്കാക്കുന്നതിലെ പ്രത്യേകത മൂലം കോടിക്കണക്കിനു രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടപ്പെടുന്നത്. ഉള്ള പണത്തിനു കൂടുതല്‍ പലിശ ലഭിക്കുവാന്‍ ചില ഞൊടുക്കു വിദ്യകള്‍....
തികച്ചും വിജ്ഞാനപ്രദം, ഉപയോഗപ്രദം.
തികച്ചും പുതിയ അറിവ്. മൂര്‍ത്തിക്ക് നന്ദി.
ഞാന്‍ ഈ മാസത്തെ പത്ത് കോടിരൂപാ പതിനൊന്നാം തീയതി ഇട്ടു. മുപ്പതാം തീയതി പിന്‍വലിക്കണമെന്ന് വിചാരിച്ചതാ, ഇനിയെന്തായാലും സെപ്റ്റംബര്‍ ഒന്നിനേ പിന്നോട്ട് വലിക്കുന്നുള്ളൂ. :)
ഇത് പുതിയ അറിവ്. സമ്പാദ്യം കാര്യമായി ഇല്ലാത്തതിനാലും, ബാങ്കില്‍ നിക്ഷേപം ഇല്ലാത്തതിനാലും, ലോണ്‍ എടുക്കുന്നതിനൂ, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം koodi പറഞ്ഞാല്‍ ഉപകാരമായിരൂന്നു ;)
കുറുജീ,
ഡിവിഷന്‍ഫാള്‍ സംഭവിക്കാതിരിക്കാന്‍ നാട്ടില്‍ കുട്ടികളെ പിടിക്കാന്‍ മാഷന്മാര്‍ ഇറങ്ങുന്നതുപോലെ ബാങ്കുകാരും അവരുടെ ഏജന്റന്മാരും ക്രെഡിറ്റ് കാര്‍ഡുമായി ദുബായിലും ഷാര്‍ജയിലുമൊക്കെ ഇര പിടിക്കാന്‍ ഓടി നടക്കുകയാണ്. അതില്‍ നിന്നും ഒരു ക്രെഡിറ്റ് കാര്‍ഡ് സംഘടിപ്പിക്കുക. പിന്നെ ആ കാര്‍ഡിന്റെ കടം തീര്‍ക്കാന്‍ ലോണെടുക്കുക. ലോണിന്റെ കേസ് തീര്‍ക്കാന്‍ പറ്റുന്ന വക്കീലന്മാരുടെ ഒരു ലിസ്റ്റ് ഞാന്‍ മെയില്‍ ചെയ്യാം. റൈറ്റ്?
ഇതാണ് ഏറ്റവും എളുപ്പ വഴി.
വിജ്ഞാനപ്രദം, പക്ഷേ ഉപയോഗപ്രദമാകുമോ എന്ന് ചോദിച്ചാല്‍.. ഹ്മ്മ്ം ഒരു ലക്ഷം രൂപ ബാങ്കില്‍ ഇടാനുണ്ടായിരുന്നെങ്കില്‍ ...
ഇന്നത്തെ ബാങ്കുകള്‍ പ്രത്യേകിച്ചും പുതുതലമുറയില്‍പ്പെട്ടവ കസ്റ്റമറെ എങ്ങിനെ പിഴിഞ്ഞെടുക്കാം എന്നതാണാലോചിക്കുന്നത്.
എച്ച് ഡി എഫ് സി യില്‍ ക്രെഡിറ്റ് കാര്‍ഡുള്ളതിന്റെ പണം അടക്കാന്‍ ചെക്ക് കൊടുക്കുകയാണ് പതിവ്. അവര്‍ ഒരിക്കലും ചെക്ക് വാങ്ങിയതായി രസീത് തരില്ല. ഡ്രോപ്പ് ബോക്സിലിട്ടുകൊള്ളാനാണ് ഓഡര്‍. കഴിഞ്ഞ മാസം ഞാനിട്ട ചെക്ക് എവിടയോ കളഞ്ഞിട്ട് സമയത്ത് കാശടച്ചില്ല എന്നു പറഞ്ഞ് 500 രൂപ ഫൈനടപ്പിച്ചു.
എന്നാലിനി കാഷ് നേരിട്ടടക്കാമെന്നു വിചാരിച്ചപ്പോ ദാ വരുന്നു കാഷ് ട്രാന്‍സാക്ഷന്‍ ഫീ എന്ന പേരില്‍ 50 രൂപ ചാര്‍ജ്ജ്.
ബാങ്കിങ്ങ് ഓംബുഡ്സ്മാനൊരു പരാതിയെഴുതിയയക്കാമെന്നു കരുതിയപ്പോഴാ ഇതു വായിച്ചത്.
വളരെ അറിവുനള്‍കിയ ഈ ലേഖനത്തിന് മൂര്‍ത്തിക്കു നന്ദി.
എ മാന്‍ വിത്തൌട്ട്
എ ലോണ്‍ ഇസ് എലോണ്‍-
: ശ്രീ. കുറുമാന്‍
-------------------
ബ്ലോഗില്‍ കണ്ട അറിവുപകരുന്ന ചുരുക്കം പോസ്റ്റുകളില്‍ ഒന്ന്. ഇനിയും വെറുതെ കോറാമോ?
മൂര്‍ത്തീ ഉപകാരപ്രദമായ ഒരു പോസ്റ്റ്.
ചാത്തനേറ്: നല്ലപോസ്റ്റ്.
ഓടോ: ക്രഡിറ്റ് കാര്‍ഡില്ലാതെ മഹത്തായ മൂന്നാം വര്‍ഷം ബാംഗ്ലൂരില്‍ പ്രദര്‍ശനം തുടരൂന്നു--ഒപ്പ്
ശെഠാ, എന്നു പറഞ്ഞാല്‍, പൈസ ആവശ്യം വരുമ്പോള്‍ എടുക്കാതിരിക്കുവാനൊക്കുമോ!!! എനിക്കു തോന്നുന്നു SB അക്കൌണ്ടില്‍ പലിശ പ്രതീക്ഷിച്ചിരുന്നിട്ടു കാര്യമില്ല, പകരം ഓരൊ മാസവും ഒരു നിശ്ചിത തുക RD-യിലേക്ക് മാറ്റുക. അതാണ് സമ്പാദ്യത്തിന് നല്ലത്.
--
വളരെ ഉപയോഗപ്രദമായ വിവരം.
സാമ്പത്തിക ശാസ്ത്രത്തിന്റെ ABCD അറിയാത്ത എന്നേപ്പോലുള്ളവര്‍ക്ക് നല്ലൊരു അറിവാണിത്.
പ്രതിമാസം 20000 ത്തോളം രൂപ പലിശ കൊടുന്ന എന്നേപ്പോലുള്ള(പലിശ വാങ്ങുന്നവരല്ലാത്ത)വരും കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.
സസ്നേഹം
വക്കം ജി ശ്രീകുമാര്‍
ഉപയോഗപ്രദം, ലളിതമായി വിശദീകരിച്ചിരിയ്ക്കുന്നു
മൂര്‍ത്തി,, ബാങ്കുക്കളുടെ സഹായമില്ലാത്ത ഒരുജീവിതം; അതിനെ കുറിച്ച് ഒന്ന് പറയാമോ?
എന്‍nറ്റെ കയ്യില്‍ പൈസയുണ്ടെങ്കില്‍ അതും എനിക്ക് നഷ്ടം ((സര്‍വീസ് ചാര്‍ജ്!) ഇല്ലെങ്കില്‍ ലോണ്‍. ആപ്പോളും നഷ്ടം!
ബാങ്കുകള് ഇല്ലാത്ത ഒരു രാജ്യം വരേണമേ..
-സു-
നല്ല ലേഖനം. മാസത്തിന്റെ ആദ്യനാളുകളില്‍ ATM-ലെ തിരക്കുകാരണം ചിലപ്പോള്‍ നേരത്തെ പിന്‍വലിക്കുമായിരുന്നു. ഇനി അതു വേണ്ടല്ലേ.
SBI-ല്‍ മൂന്നുമാസത്തിലൊരിക്കലെങ്കിലും ഒപ്പോടുകൂടിയ ട്രാന്‍സാക്‌ഷന്‍ നടത്തിയിരിക്കണം. അല്ലെങ്കില്‍ അവര്‍ അക്കൌണ്ട് dormant ആക്കും. പിന്നെ ബാങ്കില്‍ ചെന്ന് ഒരു പ്രാവശ്യമെങ്കിലും ട്രാന്‍സാക്‌ഷന്‍ നടത്തിയിരിക്കണം, ATM live ആക്കാന്‍. എന്തെല്ലാം പുലിവാല്, അതും കസ്റ്റമേര്‍സിന്റെ കാശും കൊണ്ട്. ലോണ്‍ എടുത്താല്‍ പിന്നെ പറയണ്ട.
‘വെറുതെ കോറിയിടുന്നത്’ ആണെങ്കിലും വളരെ കാര്യങ്ങള്‍ മനസ്സിലായി. ഇനിയും ഇത്തരം വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ എഴുതുമല്ലോ.
അറിവു തരുന്ന ലേഖനം.എല്ലാ ബാങ്കുകളുടെയും നയം ഇതു തന്നെയാണൊ ?
Simple but rich and informative. Keep up the good job.
അമ്പട ബാങ്കേ...........
ഉപകാരപ്രദമായ ലേഖനം
വളരെ ഉപയോഗപ്രദമായ ഒരു ലേഖനം, ലവന്‍മാര്‍ ക്രെഡിറ്റ് കാര്‍ഡിലെ പണത്തിനൊന്നും ഇത്തരം കുറുക്ക് വഴികള്‍ വച്ചിട്ടില്ല അല്ലേ?
കൊള്ളാം നല്ല പോസ്റ്റ്. എനിക്കു പോലും മനസ്സിലാവുന്ന രീതിയില്‍ ലളിതമായി വിവരിച്ചിരിക്കുന്നു
ഒരോഫുണ്ടേ..മാപ്പാക്കണം..
അനൂപ് തിരുവല്ല said...
അവര്‍ ഒരിക്കലും ചെക്ക് വാങ്ങിയതായി രസീത് തരില്ല. ഡ്രോപ്പ് ബോക്സിലിട്ടുകൊള്ളാനാണ് ഓഡര്‍
ആവശ്യപ്പെടുന്നവര്‍ക്ക് റെസീറ്റ് കൊടുക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ circular ഉണ്ട്. നെറ്റില്‍ തപ്പിയാല്‍ കിട്ടും.അതിന്റെ ഒരു പ്രിന്റൗട്ട് എടുത്തു കാണിച്ചു കൊടുത്താല്‍ മതി.
is that dates are fixed for all banks or its only for some specific banks?
ഇതെല്ലാ ബാങ്കിലും , റിസര്‍വു ബാങ്കിന്റെ കീഴില്‍ ഉള്ള...ബാദകം ആണു ..പിന്നെ, ബാച്ചിലര്‍ ആയിരിക്കുമ്പോല്‍ , കാശ് അറിയാതെ ചെലവായി പൊകുന്നതൊഴിവാക്കാന്‍ , 11% പലിസക്കു ലോണ്‍ എടുത്തു, 8% പലിശക്കു ഫിക്സടില്‍ ഇട്ട ബുദ്ദിമാനെ എനിക്കറിയാം..വേറെ ആരും അല്ല..ഞാന്‍ തന്നെ ..
കൊച്ചുത്രേസ്യയുടെ ഉപദേശത്തിനു നന്ദി. സര്‍ക്കുലര്‍ കിട്ടി. അതുമായി ബാങ്കുമാനേജരെ കണ്ടു നോക്കാം. റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറുകള്‍ ഇവിടെ കിട്ടും.
http://www.rbi.org.in/commonman/English/Scripts/Notification.aspx
അപ്പടിയാ.. ഇനി സേവിങ്സ് ബിസിനസ്സ് ബുദ്ധി പോലെ ഇതിലും വല്ല വശപിശകുണ്ടാവോ?
നന്ദി.
eppozha manasilayathu
Post a Comment