മെക്സിക്കോയില്‍ നടക്കുന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണ്ണായകമായ അവസാന റൌണ്ട് മത്സരത്തില്‍ ഇന്ന് ഭാരതത്തിന്റെ വിശ്വനാഥന്‍ ആനന്ദ് ഹംഗറിയുടെ പീറ്റര്‍ ലീക്കോയെ നേരിടുന്നു. ഈ മത്സരത്തില്‍ ആനന്ദ് ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ ആനന്ദ് ആയിരിക്കും 2007 ലെ ലോക ചെസ്സ് ചാമ്പ്യന്‍.
13 റൌണ്ടില്‍ നിന്നും 8.5 പോയിന്റ് നേടിയിട്ടുള്ള ആനന്ദിന്റെ തൊട്ടുപുറകെ ഇസ്രായേലിന്റെ ഗ്രാന്‍ഡ്‌മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍ഡ് 7.5 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് ഗെല്‍ഫാന്‍ഡും റഷ്യയുടെ അലക്സാണ്ടര്‍ മോറോസോവിച്ചും തമ്മില്‍ നടക്കുന്ന കളിയില്‍ ഗെല്‍ഫാന്‍ഡ് ജയിക്കുകയും ആനന്ദ് തന്റെ കളി തോല്‍ക്കുകയും ചെയ്താല്‍ ഗെല്‍ഫാന്‍ഡ് ആവും ലോക ചാമ്പ്യന്‍. ഇവര്‍ രണ്ടുപേര്‍ക്കും മാത്രമേ ചാമ്പ്യനാവാനുള്ള സാധ്യതയുള്ളൂ.
മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി ഏതാണ്ട് 12.30ന് ആരംഭിക്കും. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക സൈറ്റായ ചെസ്സ്‌മെക്‍സിക്കോ ലൈവ് ആയി ഇത് കാണിക്കുന്നുണ്ട്. ലിങ്ക് ഇവിടെ
ആനന്ദ് ലോകചാമ്പ്യനാവുമെന്ന് പ്രതീക്ഷിക്കാം അല്ലേ?
നിലവിലെ ഫിഡേ റേറ്റിങ്ങ് ലിസ്റ്റനുസരിച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ താരമാണ് ആനന്ദ്.
ആനന്ദിന് എല്ലാവിധ ആശംസകളും..
***********
(ചിത്രം മൂവ് ചെയ്തത് ചെസ്സ് മെക്സിക്കോ എന്ന സൈറ്റില്‍ നിന്ന്)
(chessbase ല്‍ ചാമ്പ്യന്‍ഷിപ്പിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകളും, കളികളും , ചിത്രങ്ങളും, വീഡിയോയും ഉണ്ട്.)
4 comments:
നമ്മുടെ വിശ്വനാഥന്‍ ആനന്ദ് 2007ലെ ലോക ചെസ്സ് ചാമ്പ്യന്‍ ആകുമോ? ഇന്ന് രാത്രി 12.30ന് (ഇന്ത്യന്‍ സമയം)കലാശപ്പോരാട്ടം....
പ്രതീക്ഷയാണു് അവസാനം മരിക്കുന്നതു് എന്നല്ലേ. വിജയാശംസകള്‍ നേരാം.
ആയെന്നാണ് ഒരു മൂര്‍ത്തി ഇവിടെ വെറുതെ കോറിയിട്ടിരിക്കുന്നത്. പുള്ളിയെ വിശ്വസിക്കാമോ ആവോ... :)
ആകുമോ എന്നല്ല ഇപ്പോ ആയി...
:)
Post a Comment