2007 ഒക്ടോബറിലെ ഫിഡെ റേറ്റിങ്ങ് ലിസ്റ്റ് അനുസരിച്ച് റേറ്റിങ്ങിലെ 2800 എന്ന മാന്ത്രിക സംഖ്യ ആനന്ദ് വീണ്ടും കടന്നു. ഇപ്പോള്‍ 2801 ആണ് ആനന്ദിന്റെ റേറ്റിങ്ങ്. 2800നു മുകളില്‍ റേറ്റിങ്ങ് ഉള്ള ഏക കളിക്കാരന്‍ ഈ ലിസ്റ്റനുസരിച്ച് ആനന്ദ് മാത്രമാണ്.
ഇതിനിടയില്‍ മുന്‍ ലോക ചെസ്സ് ചാമ്പ്യനായ ഗാരി കാസ്പറോവിനും ഒരു വിജയം. അത് ചെസ്സിലല്ല മറിച്ച് രാഷ്ട്രീയക്കളത്തിലാണെന്നു മാത്രം.
അടുത്ത വര്‍ഷം നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദര്‍ റഷ്യ (Other Russia) എന്ന സര്‍വകക്ഷി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക ഗാരി കാസ്പറോവ് ആയിരിക്കും. 494ല്‍ 379 വോട്ട് നേടിയാണ് മറ്റു അഞ്ചു പേരെ പിന്‍തള്ളി കാസ്പറോവ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍പ്രധാനമന്ത്രി മിഖായേല്‍ കസ്യനോവ് (Mikhail Kasyanov), അവിടത്തെ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍മേധാവി വിക്ടര്‍ ഗെരാഷ്‌ചെങ്കോ(Viktor Gerashchenko) എന്നിവരും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
യുനൈറ്റഡ് സിവില്‍ ഫ്രണ്ട് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് ഗാരി കാസ്പറോവ്. 2005ല്‍ സ്ഥാപിതമായ ഈ ഗ്രൂപ്പ് അദര്‍ റഷ്യ സഖ്യത്തിലെ ഒരംഗം കൂടിയാണ്.''അദര്‍ റഷ്യയുടെ ആശയങ്ങള്‍ വിജയിക്കാനാവുന്നതെല്ലാം ഞാന്‍ ചെയ്യും. എങ്കിലും നാം യോജിച്ച് നിന്നാല്‍ മാത്രമെ ഇത് നടപ്പിലാക്കാനാവൂ”. കാസ്പറോവ് പറഞ്ഞു.''
"പാത ദുഷ്കരമാണ്”. പോലീസും അദര്‍ റഷ്യ പ്രവര്‍ത്തകരും തമ്മില്‍ നിരന്തരമായി നടക്കുന്ന ഏറ്റുമുട്ടലുകളേയും, മറ്റു പ്രതിപക്ഷകക്ഷികളുമായി നടക്കുന്ന ചര്‍ച്ചകളേയും പരാമര്‍ശിച്ച് കാസ്പറോവ് കൂട്ടിച്ചേര്‍ത്തു.
അദര്‍ റഷ്യ എന്നത് പുടിനെ എതിര്‍ക്കുന്ന ചെറിയ ചെറിയ ഗ്രൂപ്പുകളുടെ ഒരു സഖ്യം ആണ്. ഇടത്-വലത് പ്രതിപക്ഷനേതാക്കള്‍ ഈ സഖ്യത്തില്‍ അംഗങ്ങളാണ്.
ഇതിലെ പ്രധാന അംഗങ്ങള്‍ ഇവരൊക്കെയാണ്.
Lyudmila Alekseeva – Moscow Helsinki Group
Viktor Anpilov – Workers’ Russia
Mikhail Delyagin – Institute for Globalization Issues
Yuri Dzhibladze - Center for Development of Democracy and Human Rights
Garry Kasparov – United Civil Front
Mikhail Kasyanov – People’s Democratic Union
Eduard Limonov – National Bolshevik Party
Yelena Lukyanova – Law Professor at Moscow State University
Vladimir Ryzhkov – Republican Party of RussiaGeorgy Satarov – Information Science for Democracy (INDEM)Andrei Illarionov – Former senior economic advisor to the president
അദര്‍ റഷ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സാധ്യത ഒരു പക്ഷെ വിരളമായിരിക്കും. ഒരു അഭിപ്രായ സര്‍വെ അനുസരിച്ചു 3 ശതമാനം പേര്‍ മാത്രമാണ് അദര്‍ റഷ്യക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞത്.
എന്തായാലും കാസ്പറോവിന്റെ രാഷ്ട്രീയ ചതുരംഗക്കളത്തിലെ നീക്കങ്ങള്‍ കാത്തിരുന്നു കാണാം.
(ചിത്രങ്ങള്‍ സൂസന്‍ പോള്‍ഗാറിന്റെ ബ്ലോഗില്‍ നിന്ന്)
2 comments:
മുന്‍ ലോക ചെസ്സ് ചാമ്പ്യനായ ഗാരി കാസ്പറോവിനും ഒരു വിജയം. അത് ചെസ്സിലല്ല മറിച്ച് രാഷ്ട്രീയക്കളത്തിലാണെന്നു മാത്രം.
ഒരു ചോദ്യം മാത്രമാണ്..ഒരു ചെസ്സ് ബോര്‍ഡില്‍ ബിഷപ്പും കാസ്സിലും എങ്ങനെ നീങ്ങൂം മാഷെ?
ഒരുത്തരം തരൂ..
സിസിലിയന്‍ നീക്കം നടത്തരുത്..
നല്ല ഓതിരം, കടകന്‍, മറുകടകന്‍, തിരിഞ്ഞുവെട്ടി, ചാടിയമര്‍ന്ന്..അങ്ങനൊന്ന് പറ മൂര്‍ത്തി:)
ഈ കമന്റൊക്കെ ഏതോ കമ്പൂട്ടററിയാവുന്ന ലവന്മാര്‍ക്ക് 5 മണിക്കൂര്‍ കഴിയുമ്പോ കിട്ടും ട്ടോ...
പക്ഷെ മൂര്‍ത്തി ചതുരംഗം തന്നെ കളീക്കൂ ട്ടോ:)
Post a Comment