Saturday, October 6, 2007

മാധ്യമങ്ങള്‍‍ക്കെന്ത് പറ്റി?

രാവിലെ മാതൃഭൂമിയെടുത്ത് മൊത്തത്തിലൊന്ന് ഓടിച്ചു നോക്കിയപ്പോഴേ എന്നിലെ സംശയരോഗിക്ക് എന്തോ ഒരു പന്തികേട് തോന്നി.

എം.എന്‍.വിജയന്‍ മാഷെക്കുറിച്ച് ഒന്നും കാണുന്നില്ല.

ഇത്ര പെട്ടെന്ന് വേണ്ടാതായോ എന്ന സംശയത്തില്‍ അരിച്ചുപെറുക്കിയപ്പോള്‍ ചെറിയ ഒരു വാര്‍ത്ത കണ്ടു. പത്താം പേജില്‍, ഒറ്റക്കോളം.

“ വിജയന്‍ മാഷോട് കാണിച്ചത് ക്രൂരത”. എം. മുകുന്ദന്‍.

അതെന്തു പറ്റി ഒറ്റ വാര്‍ത്ത മാത്രം? പ്രത്യേകിച്ച് സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ ചില വിവാദങ്ങളൊക്കെ ഉണ്ടാക്കിയിരിക്കെ. അതിന്റെ ഒരു ഫോളൊ അപ്പ് ഇല്ലാതെ പോയതെന്തേ? വിവാദമുണ്ടാക്കി സര്‍ക്കുലേഷന്‍ കൂട്ടാന്‍ പറ്റിയ അവസരമല്ലേ?

സംശയമായി.

മറ്റു പത്രങ്ങള്‍ എന്തു പറയുന്നു എന്ന് അറിയാനായി അവയുടെ നെറ്റ് എഡിഷനുകളില്‍ കേറി നോക്കി...

മംഗളത്തില്‍ ഒരു വാര്‍ത്ത. പ്രൊ. സുധീഷ് പറയുന്ന ചില കാര്യങ്ങള്‍. പത്രസമ്മേളനം പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ വിജയന്‍ മാഷ് എന്തൊക്കെ പറയുമായിരുന്നു എന്ന് സുധീഷ് ഈ വാര്‍ത്തയില്‍ വിശദീകരിക്കുന്നു. അഴീക്കോട് പറഞ്ഞതിനെക്കുറിച്ചെന്തെങ്കിലും വാര്‍ത്ത?ങേഹേ.

മാധ്യമത്തില്‍ ഒരു വാര്‍ത്ത. താന്‍ പത്രപ്രവര്‍ത്തകരെ വിമര്‍ശിച്ചിട്ടില്ലെന്ന് സുകുമാര്‍ അഴിക്കോട്.

മനോരമയില്‍ ഒരു വാര്‍ത്ത. വിജയന്റെ മരണം ഒഴിവാക്കാമായിരുന്നു. മുകുന്ദന്‍.

ദീപികയില്‍ ഒറ്റ വാര്‍ത്ത പോലും ഇല്ല.

കേരളകൌമുദിയില്‍ ഒരു വാര്‍ത്ത . എം.എന്‍.വിജയന്റെ മരണം പത്രപ്രവര്‍ത്തകര്‍ വീഴ്ച വരുത്തിയില്ല എന്ന് സുകുമാര്‍ അഴീക്കോട് പറയുന്നു.

ദേശാഭിമാനിയില്‍ മാത്രം സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവനയെക്കുറിച്ചും മറ്റും കവറേജ് ഉണ്ട്. അന്വേഷണം വേണമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതുണ്ട്.

ദേശാഭിമാനി പക്ഷം പിടിക്കുകയാണെന്ന് പറയാം. പാഠംകാരെ തല്ലാന്‍ കിട്ടിയ വടി വെറുതെ കളയണോ എന്നായിരിക്കും.

എങ്കിലും എന്നിലെ സംശയരോഗി വിടുന്നില്ല.

വിവാദമുണ്ടാക്കാനുള്ള വടി വെറുതെ കളഞ്ഞേക്കാം എന്ന് മറ്റു പത്രങ്ങള്‍ കരുതിയതെന്തേ?

നമ്മുടെ ആളുകളല്ലേ അവര്‍ക്കൊരു ദോഷം വന്നാല്‍ നാം തന്നെ വേണ്ടേ കണ്ടില്ല കേട്ടില്ല എന്നു നടിക്കാന്‍ എന്നു വിചാരിച്ചിട്ടായിരിക്കുമോ?

ഇനി അതല്ല, സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവനയില്‍ ഒന്നും ഇല്ല എന്നു പൂര്‍ണ്ണമായും ബോദ്ധ്യപ്പെട്ടതുകൊണ്ടായിരിക്കുമോ?

എങ്കില്‍ അവര്‍ക്ക് അതെങ്കിലും പറഞ്ഞ് കൂടെ?

പണ്ടൊരു കാമുകന്‍ പറഞ്ഞത് പോലെ...നിന്റെ മൌനം എന്നെ ഭ്രാന്തനാക്കുന്നു പ്രിയേ...

മുന്‍‌പിന്‍ നോക്കാതെ ഏത് വാര്‍ത്തയും കൊടുക്കുകയും പിന്നീട് ഗതികെട്ടാല്‍ തിരുത്ത് കൊടുക്കുകയും, വിവാദങ്ങളുണ്ടാക്കി ഇഷ്യൂകള്‍ ലൈവായി നിലനിര്‍ത്തുകയുമൊക്കെ ചെയ്തിരുന്ന ഇവര്‍ക്കിതെന്ത് പറ്റി?

ആരെങ്കിലും ഒന്ന്‌ പറഞ്ഞു തന്നിരുന്നെങ്കില്‍....

11 comments:

മൂര്‍ത്തി said...

രാവിലെ മാതൃഭൂമിയെടുത്ത് മൊത്തത്തിലൊന്ന് ഓടിച്ചു നോക്കിയപ്പോഴേ എന്നിലെ സംശയരോഗിക്ക് എന്തോ ഒരു പന്തികേട് തോന്നി.

എം.എന്‍.വിജയന്‍ മാഷെക്കുറിച്ച് ഒന്നും കാണുന്നില്ല.

ഇത്ര പെട്ടെന്ന് വേണ്ടാതായോ എന്ന സംശയത്തില്‍ അരിച്ചുപെറുക്കിയപ്പോള്‍ ചെറിയ ഒരു വാര്‍ത്ത കണ്ടു. പത്താം പേജില്‍, ഒറ്റക്കോളം.

ഒരല്പം മാധ്യമവിചാരം..

Anonymous said...

സാഹിത്യ അക്കാഡമി പ്രസിഡന്റ് മുകുന്ദനും വള്ളത്തോള്‍ പുരസ്കാരം (ഒരു ലക്ഷം രൂപാ) നേടിയ അഴീക്കോടും ഈ വിധം പ്രതികരിച്ചത്‌ ആരോടുള്ള വിധേയത്വം മൂലമാണന്ന്‌ മനസ്സിലാക്കാന്‍ മാത്രമുള്ള ബുദ്ധി ഈ ലോകത്തെ എല്ലാ മലയാളിക്കും ഉണ്ട്‌.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ..!അത്ര തന്നെ

പ്രയാസി said...

മൂര്‍ത്തീ താങ്കളല്ല സംശയരോഗി!..
പത്രങ്ങള്‍ക്കു ഇമ്മാതിരിയുള്ള രോഗങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാ..
കലി കാലം അല്ലതെന്താ...

വെള്ളെഴുത്ത് said...

ഈ രണ്ടു പേരുടെ(ശ്രീമാന്‍ മുകുന്ദന്‍, അഴീക്കോട്) പരാമര്‍ശങ്ങളിലും ഒരു രക്ഷാകര്‍ത്താകളിയുണ്ട്. അതായത് വിജയന്‍ മാഷ് പറഞ്ഞതോ ചൂണ്ടിക്കാണിച്ചതോ ആയ സംഗതികളില്‍ നിന്നു മാറി അദ്ദേഹത്തെക്കൊണ്ട് ചിലര്‍ ചുടുചോറുവാരിക്കുകയായിരുന്നെന്നു വരുത്തി തീര്‍ത്താല്‍ എല്ലാം ആയി. ചിലതിരുക്കുകളില്‍പ്പെട്ടു പോയ ശുദ്ധാത്മാവായി വിജയന്‍ മാഷ് ഇനി കേരളീയമനസ്സില്‍ ജീവിച്ചോളും ഓരോരുത്തരെ ഒതുക്കിക്കൊടുക്കാന്‍ ബുദ്ധിജീവികള്‍ കണ്ടുപിടിക്കുന്ന വളഞ്ഞ മാര്‍ഗങ്ങള്‍..!

Raji Chandrasekhar said...
This comment has been removed by the author.
Anonymous said...

vijayan mash is not a fool or "a pimbe gamichidunna govu" as he him self used to tell, he stood for the principles till the last minute. He was a great human being. When ever he sacrificed it a bit that was for supporting the very party which condemned him( a cocus which control the party now)when he pointed the finger againinst its detour.

Who is sukumar azhikode ,what integrity he has for his words. Please dont compare him with a great orator, greatest malayali thinker Vijayan mash.his each words weights tons, each talk gave hrs to think ...he was simply great....

Mukundan...( i really love his novels).But sorry to add he is congress in mahe and communist in kerala and an impostor in totality .Ask any mahe DYFI member not long ago they distributed leaftelts on "mukundante vikrithikal" .

One more thing... We know Vijayan mash was weak physically he was mentally 110% fit even at the last breath. now Mukundan and sukumar azheekode tries to make keralite fool by saying that vijayan mash was dragged in to the scene by some elements.that is they want to tell vijayan mash is just like them who speak on whips of some boss .

I wonder , why they didnt utter a word aginist Vijayan mash when he was alive. becouse he might have
removed the whatever little cover left in the face of these sukumar azhekode and gang

Anonymous said...

sakalamana piranthanmarum vaayil varunna pozhatharam vilichuparanju pathraththilum TVyilum nirangumpol aathmarthamayi visqwasikkunnathumathram paranja vijayan mashe miss cheyyunnu.

nalan::നളന്‍ said...

വെള്ളെഴുത്ത് പറഞ്ഞതു തന്നെ.
മാഷിന്റെയോ സുധീഷ് സാറിന്റെയോ അടുത്ത കാലത്തെ പ്രവര്‍ത്തനത്തെപ്പറ്റി ഒരു പൂര്‍ണ്ണ രൂപം എനിക്കില്ല. എങ്കിലും പണ്ടു വായിച്ച മാഷിന്റെ എഴുത്തിലും, സുധീഷ് സാറിന്റെ പ്രഭാഷണങ്ങളേയുംകാള്‍ തീഷ്ണമായതൊന്നും ഞാന്‍ കേട്ടിട്ടില്ല.

മന്‍സുര്‍ said...

മൂര്‍ത്തി ...

നല്ല ചിന്ത...

സംശയം സ്വാഭാവികം മാത്രം...കാരണം..ഒരു സംശയം ദുരീകരിച്ചു വരുബോഴേക്കും...ദാ മുന്നില്‍ മറ്റൊരു സംശയം....ഇപ്പോ ഓരോരുത്തര്‍ക്കും അവരവരെ തന്നെ സംശയമുണ്ടോ എന്നൊരു സംശയം ഇല്ലാതില്ലാ.....ഇവരൊന്നും നന്നാവില്ല മൂര്‍ത്തി മാഷേ....അതോ നമ്മളാണോ നന്നാവാത്തത്‌...അങ്ങിനെയുമൊരു സംശയം...ഇവരെയോക്കെ സാഹിത്യനാഅയകന്‌മാര്‍ എന്ന കിരീടവും പൊന്നാടയും നല്‍ക്കിയത്‌ നമ്മളോക്കെ തന്നെ അല്ലേ....സഹിച്ചേ പറ്റു...
അല്ലെങ്കില്‍ പൊട്ടനാവാം.....

നന്‍മകള്‍ നേരുന്നു

ലുട്ടാപ്പി::luttappi said...

onnumillla... mashinte veetukaar paranju... adehathinte peril ini vivadamundakkaruthu ennu... appol ellavarum nirthi...

Unknown said...

റിയാലിറ്റി തട്ടിപ്പ് ഐഡിയ? പ്രധാന വാര്‍ ത്തകള്‍

നല്ലൊരു പാട്ടു പാടുമ്പോള്‍ ജഡ്ജസിന്‍റെ നല്ല കമന്‍റിനൊപ്പം നിശ്വാസമുതിര്‍ക്കുന്ന പ്രേക്ഷകനും മത്സരാര്‍ത്ഥിയും. അതെ , ഇവിടെ മത്സരാര്‍ത്ഥി രണ്ടാമതാണ് പ്രേക്ഷരാണ് മുന്നില്‍. ഏതൊരു റിയാലിറ്റി ഷോയുടെയും ജീവശ്വാസവും പ്രേക്ഷകന്‍ തന്നെ . എന്നാല്‍, ഇപ്പോഴത്തെ ഒരു റിയാലിറ്റി ഷോ എലിമിനേഷന്‍ റൌണ്ടില്‍ മാത്രമല്ല യാഥാര്‍ത്ഥ്യത്തിലും പ്രേക്ഷകരെ കരയിപ്പിക്കുമത്രേ !

നാടെങ്ങും പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന റിയാലിറ്റി ഷോകള്‍ക്ക് തട്ടിപ്പിന്‍റെ പരിവേഷമോ? ഇത് വിശ്വസിക്കാനാവില്ല എങ്കിലും മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ നടത്തുന്ന റിയാലിറ്റി ഷോയ്ക്കെതിരെ പ്രേക്ഷകര്‍ രംഗത്തിറങ്ങിയത് എല്ലാവരിലും ഞെട്ടല്‍ ഉണ്ടാക്കുന്നു. ഗള്‍ഫില്‍ നിന്നുള്ള പ്രേക്ഷക സംഘം ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍സിംഗര്‍ എന്ന ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോയ്ക്കെതിരെ ഇ - മെയില്‍ യുദ്ധവുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനോടകം ആയിരണക്കിന് ആള്‍ക്കാര്‍ക്ക് ലഭിച്ച ഈ പ്രതിഷേധ ഇ -മെയിലില്‍ ഈ റിയാലിറ്റി ഷോയില്‍ 'റിയാലിറ്റി' ഇല്ല എന്നാണ് ഇവര്‍ വാദിക്കുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗറില്‍ എലിമിനേഷന്‍ റൌണ്ട് ചിത്രീകരിക്കുന്നത് സമ്പ്രേക്ഷണത്തിന് ഒരു മാസം മുമ്പാണത്രേ ! ഇതിന് പരിപാടിയില്‍ പങ്കെടുത്ത ചിലരുടെ വെളിപ്പെടുത്തലും ഇവര്‍ കൂട്ട് പിടിക്കുന്നു. ഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍ എലിമിനേഷന്‍ റൌണ്ടിന് തൊട്ട് മുമ്പ് വരെ പ്രേക്ഷകര്‍ എന്തിന് എസ്‌എം‌എസ് അയയ്ക്കണം? ഇത് പ്രേക്ഷകരോട് ഉള്ള വഞ്ചനയല്ലേ ?-ഗള്‍ഫ് പ്രേക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നു .അതായത്, പ്രേക്ഷകരുടെ ഇഷ്ട താരമല്ല മുന്നേറുന്നത്. മറ്റാരുടെയോ ആശീര്‍വാദമുള്ള ആള്‍ക്കാരാണ്. എന്നാല്‍ ഇതിനെതിരെ പുറത്തായ മത്സരാര്‍ത്ഥികള്‍ പോലും പ്രതികരിക്കുന്നില്ലല്ലോ എന്ന ന്യായമായ സംശയത്തിനും ഈ ഗള്‍ഫ് പ്രേക്ഷകര്‍ ഉത്തരം നല്‍കുന്നുണ്ട്.

മത്സരാര്‍ത്ഥികളും ചാനലുമായി നിയമ സാധുതയുള്ള കരാറില്‍ ഏര്‍പ്പെടുന്നതിനാല്‍ ഇത്തരമൊരു വിമര്‍ശനത്തിന് വഴിയില്ലത്രേ! ഓര്‍ക്കുട്ടില്‍ ഈയിടെറിയാലിറ്റി ഷോയില്‍ സത്യമെന്ന് കരുതുന്ന രംഗങ്ങള്‍ പലതും അസത്യമാണെന്നും വിമര്‍ശകര്‍ പറയുന്നു. ഉദാഹരണത്തിന് എലിമിനേഷന്‍ റൌണ്ടില്‍ ഓഡിയന്‍സ് ഇല്ലാതെയാണത്രേ റിക്കോഡിംഗ് നടക്കുക ! അപ്പോള്‍ പിന്നെ ഓഡിയന്‍സിനെ കാണിക്കുന്നതോ എന്ന ചോദ്യത്തിന് "എഡിറ്റിംഗ്" എന്ന മറുപടിയാണ് വിമര്‍ശകര്‍ നല്‍കുന്നത്. റിയാലിറ്റി ഷോയില്‍ ഇഷ്ട താരത്തെ മുന്നോട്ട് ഉള്ള റൌണ്ടുകളില്‍ എത്തിക്കാന്‍ പ്രേക്ഷകര്‍ അയയ്ക്കുന്ന എസ്‌എം‌എസിന് ആറ് രൂപ വരെയാണ് ഈടാക്കുന്നത്. എല്ലാ എസ്‌എം‌എസിനും ഒരു രൂപയാണ് ചാര്‍ജ്ജ് എന്നും ബാക്കി സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് അവകാശപ്പെട്ടതാനെന്നും അസഹിഷ്ണുക്കളായ പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു .

എന്തായാലും ഇത്രയും വിമര്‍ശനം വന്ന സ്ഥിതിയില്‍ ചാനല്‍ അധികൃതര്‍ പ്രതികരിക്കേണ്ട സമയമായിരിക്കുന്നു. ഒരു ചാനല്‍ പരിപാടി എന്നതില്‍ ഉപരി പൊതുജന വിശ്വാസത്തിന്‍റെ കാര്യം കൂടിയാണിത്. ഇത്രയും പറഞ്ഞത് വിമര്‍ശകപക്ഷം. ഇനി നടത്താനുള്ളത് ചില വിലയിരുത്തലുകള്‍ . റിയാലിറ്റി ഷോകള്‍ക്കെതിരെ ഉയരുന്ന ജന വികാരത്തെ കുറിച്ച് വിവിധ ചാനല്‍ പ്രതിനിധികളുമായി സംഭാഷണം നടത്തുകയുണ്ടായി . ജന വഞ്ചനാപരമായി ഷോട്ടുകള്‍ ചിത്രീകരിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം. ഇത്തരത്തില്‍ ജന വിശ്വാസം തകര്‍ക്കുന്നത് കൊണ്ട് ചാനലിനു തന്നെ ദോഷകരമാവുമ്പോള്‍ അതിന്‍റെ ആവശ്യമെന്തെന്നും അവര്‍ ചോദിക്കുന്നു .

ശരിയാണ്, എസ്‌എം‌എസുകള്‍ ചാനലുകള്‍ക്ക് വരുമാന മാര്‍ഗ്ഗമാവുന്നു . പക്ഷേ, നിര്‍ബന്ധിതമല്ലാത്ത ഒരു പ്രവര്‍ത്തിയില്‍ ഉള്‍പ്പെടരുത് എന്ന് മുന്നറിയിപ്പ് നല്‍കേണ്ട ആവശ്യമുണ്ടോ ? റിയാലിറ്റി ഷോകളിലെ ഭീമനായ "ഇന്ത്യന്‍ ഐഡോള്‍"ന്‍റെ കാര്യം എടുക്കൂ. ഇതിന്‍റെ ഫൈനലില്‍ ലോകമെമ്പാടും നിന്ന് പറന്നെത്തിയ എസ്‌എം‌എസുകളുടെ എണ്ണം ഏഴ് കോടിയായിരുന്നു! ഇതില്‍ നിര്‍ബന്ധത്തിന്‍റെയും കബളിപ്പിക്കലിന്‍റെയും അംശമുണ്ടായിരുന്നോ ?- ഒരു പ്രമുഖ ചാനലിന്‍റെ എഡിറ്റര്‍ ചോദിക്കുന്നു. ഇതിനെല്ലാം നമുക്ക് ശരിയായ മറുപടി ലഭിച്ചെന്ന് വരികയില്ല. ഒരു പക്ഷേ ഇപ്പോഴത്തെ പ്രേക്ഷക മുന്നേറ്റം മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ തമ്മിലുള്ള " സ്പോണ്‍സേര്‍ഡ് വാര്‍ " ആയിക്കൂടെന്നും ഇല്ലല്ലോ?