Friday, December 7, 2007

ഒരു ലൈബ്രറി കൂടി മരിക്കുന്നു...

തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറി ഇല്ലാതാകുന്നു.

2008 മാര്‍ച്ച് 31ന് ലൈബ്രറിയുടെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് ബ്രിട്ടീഷ് കൌണ്‍സിലിലെ സാംസ്കാരിക വകുപ്പ് മന്ത്രിയായ റോഡ് പ്രൈഡ് പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്തേയും ഭോപ്പാലിലേയും ലൈബ്രറികള്‍ ഇല്ലാതാകും.


ഇന്ത്യയിലെ തങ്ങളുടെ ‘ഫിസിക്കല്‍ പ്രെസന്‍സ്’ കുറയ്ക്കുന്നതിന്റേയും ഫണ്ടുകള്‍ സംസ്കാരം, വിദ്യാഭ്യാസം, സയന്‍സ്, റിസര്‍ച്ച് എന്നീ മേഖലകളിലെ വന്‍‌ പ്രോജക്ടുകള്‍ക്കായി ഉപയോഗിക്കാനുമായാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി നടത്തിക്കൊണ്ടു പോകുന്നതിനും നവീകരിക്കുന്നതിനുമൊക്കെയായി ഒരു ദശലക്ഷം പൌണ്ടിന്റെയെങ്കിലും നിക്ഷേപം വേണ്ടിവരുമത്രെ.

1964 ഏപ്രില്‍ 1ന് ആരംഭിച്ച ലൈബ്രറിയില്‍ ഇപ്പോള്‍ 6100 അംഗങ്ങളുണ്ട്. തിരുവനന്തപുരത്ത് പഴയ സെക്രട്ടറിയറ്റിന്റെ പുറകുവശത്ത് വൈ.എം.സി.എയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണിത് പ്രവര്‍ത്തിക്കുന്നത്.

ബ്രിട്ടീഷ് ലൈബ്രറി ആയല്ലെങ്കിലും, ഏതെങ്കിലും രീതിയില്‍ അവിടെ ഒരു ലൈബ്രറി നില നിര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി എം.എ.ബേബി. നിര്‍ഭാഗ്യകരം എന്ന് തോമസ് ഐസക്ക്. ആദ്യം USIS ലൈബ്രറി പോയി, പിന്നെ റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പോയി, ഇപ്പോള്‍ ബ്രിട്ടീഷ് ലൈബ്രറിയും.കുറച്ച് കാലം മുന്‍പ് ടെക്നിക്കല്‍ പുസ്തകങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയിലേക്ക് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ മാറിയിരുന്നു. പല ആദ്യകാല അംഗങ്ങളേയും നിരാശപ്പെടുത്തിക്കൊണ്ട്..

ബ്രിട്ടീഷ് കൌണ്‍സിലിന്റെ മനസ്സ് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ബ്രിട്ടീഷ് സ്കോളേഴ്സ് അസോസിയേഷന്‍ പറയുന്നു...

IELTS(International English Language Testing System) പരീക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, പരീക്ഷക്കു മുന്‍പുള്ള പരിശീലന ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി മാര്‍ക്കറ്റിങ്ങ് കണ്‍സള്‍ട്ടന്റ്സിനെ നിലനിര്‍ത്തുമെന്നു കൌണ്‍സില്‍ പറയുന്നു...

സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അറ്റാക്കു വരെ യാ‍തൊരു തടസ്സവുമില്ലാതെ പോയിരുന്നു പുസ്തകങ്ങളും മാസികകളും വായിക്കാമായിരുന്നു. അതും നല്ല എ.സി.യിലിരുന്നു. അതിനുശേഷം പാസ് നിര്‍ബന്ധമാക്കലും ചെക്കിങ്ങുമൊക്കെ തുടങ്ങിയിരുന്നു. വിദ്യാര്‍ത്ഥികളുടെയെന്ന പോലെ, തിരുവനന്തപുരത്തെ ചെസ്സ് കളിക്കാരുടെയും പ്രിയപ്പെട്ട കേന്ദ്രമായിരുന്നു ഈ ലൈബ്രറി. കുറെയേറെ ചെസ്സ് പുസ്തകങ്ങളും ബ്രിട്ടീഷ് ചെസ്സ് മാഗസിനും ഒക്കെ അവിടെ ഉണ്ടായിരുന്നു. നമ്മുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പുതിയ പുസ്തകങ്ങള്‍ വാങ്ങുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. ദിവസവും 30 മിനിറ്റ് ഫ്രീ ഇന്റര്‍നെറ്റ് അക്സസ് ആയിരുന്നു മറ്റൊരാകര്‍ഷണീയത.

ലൈബ്രറി നിര്‍ത്താനുള്ള തീരുമാനം എന്തായാലും നിസ്സാരമായി എടുക്കുവാന്‍ തിരുവനന്തപുരത്തുകാര്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല. പ്രതിഷേധങ്ങള്‍ ഒരു പക്ഷെ, ബ്രിട്ടീഷ് കൌണ്‍സിലിന്റെ മനസ്സു മാറ്റിയേക്കും. ഒരു പക്ഷെ. പ്രതിഷേധിച്ചില്ലെങ്കില്‍ എന്തായാലും ലൈബ്രറി നഷ്ടമാകും.

ഏതു രീതിയിലെങ്കിലും ബ്രിട്ടീഷ് ലൈബ്രറി നില നിര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയിക്കട്ടെ...

(വാര്‍ത്തക്ക് കടപ്പാട്: ഹിന്ദു ദിനപ്പത്രം. ചിത്രം: എന്റെ വക)

32 comments:

മൂര്‍ത്തി said...

തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറി ഇല്ലാതാകുന്നു.

2008 മാര്‍ച്ച് 31ന് ലൈബ്രറിയുടെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് ബ്രിട്ടീഷ് കൌണ്‍സിലിലെ സാംസ്കാരിക വകുപ്പ് മന്ത്രിയായ റോഡ് പ്രൈഡ് പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്തേയും ഭോപ്പാലിലേയും ലൈബ്രറികള്‍ ഇല്ലാതാകും.

ലൈബ്രറി നിര്‍ത്താനുള്ള തീരുമാനം എന്തായാലും നിസ്സാരമായി എടുക്കുവാന്‍ തിരുവനന്തപുരത്തുകാര്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല.

ഒരു “ദേശാഭിമാനി” said...

ലൈബ്രറിയുടെ പ്രസക്തി കുറഞതായി തോന്നിയതുകൊണ്ടാവാം ബ്രിട്ടീഷ് ഗവന്മെന്റ് ഇതു നിര്‍തുവാന്‍ തീരുമാനിച്ചതു. അതു നമ്മുടെ വായനാശീലം വരുത്തി വച്ച വിനയാകാം! കുറ്റക്കാര്‍ നമ്മള്‍ തന്നെ.

പിന്നെ മൂര്‍ത്തി സാര്‍ പറഞ്ഞ
“ ലൈബ്രറി നിര്‍ത്താനുള്ള തീരുമാനം എന്തായാലും നിസ്സാരമായി എടുക്കുവാന്‍ തിരുവനന്തപുരത്തുകാര്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല“

എന്ന കാര്യം ശരിയാവാം - കാരണം എന്തും വിഴുങ്ങാന്‍ തയാറായ ചിലര്‍ ഇത്തരം “മണങ്ങള്‍”
വളരെ പെട്ടന്നാക്കുവാന്‍ ശ്രമിക്കുമായിരിക്കും!

Unknown said...

കഷ്ടം തന്നെ :(

myexperimentsandme said...

എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? ശ്ശോ...

myexperimentsandme said...

ഒന്ന് പ്രഷറൈസ് ചെയ്ത് നോക്കിയാല്‍ മനം‌മാറ്റം ഉണ്ടാവുമോ?

കഷ്ടം തന്നെയെന്ന് പറഞ്ഞാല്‍ വളരെ കഷ്ടം തന്നെ...

ദിലീപ് വിശ്വനാഥ് said...

തിരുവനതപുരത്ത് ഉണ്ടായിരുന്നപ്പോള്‍ ഇവിടുത്തെ ഒരു നിത്യസന്ദ‌ര്‍ശകനായിരുന്നു ഞാന്‍. വല്ലാത്ത ദുഖം തോന്നുന്നു.

ഉപാസന || Upasana said...

I had visited there when i was at TVM
:)
upaasana

അങ്കിള്‍ said...

പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ കം‌പ്യൂട്ടറുകളുടെ ബാല പാഠം ഞാന്‍ പഠിച്ച്‌ തുടങ്ങിയത്‌ ഇവിടെ നിന്നായിരുന്നു. Spectrum Plus, BBC Micro എന്നീ കം‌പ്യൂട്ടറുകള്‍ ബ്രിട്ടിഷ്‌ കാരുടേതായിരുന്നല്ലോ. ഈ കം‌പ്യുട്ടറുകളുടെ പ്രവര്‍ത്തന രീതികളെ കുറിച്ചുള്ള പുസ്തകങ്ങളാണ് എനിക്ക്‌ മലയാള അക്ഷരങ്ങള്‍ അന്നേ ഉണ്ടാക്കിയെടുക്കവാനുള്ള ധൈര്യവും അറിവും തന്നത്‌.

ഈ ലൈബ്രറി പൂട്ടുന്നുവെന്ന്‌ ഇന്ന്‌ ടി.വി.യില്‍ കേട്ടപ്പോള്‍ അറിയാതെ മനസ്സ്‌ നൊന്തുപോയി. 1980 മുതലുള്ള ഒരു ലൈഫ് മെമ്പറാണ് ഞാന്‍.

ഭൂമിപുത്രി said...

വിശദവിവരങ്ങള്‍ക്കു നന്ദി മൂര്‍ത്തി.ഇന്ന് ഏഷ്യാനെറ്റില്‍ ഈ വാര്‍ത്തകേട്ടപ്പോള്‍ വിഷമംതൊന്നി-ഒരിക്കല്‍പ്പോലും ഞാനി ലൈബ്രറിയില്‍ പോയിട്ടില്ലെങ്കിലും..
ആ പുസ്തകങ്ങള്‍ക്കൊക്കെ എന്തു സംഭവിക്കും?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

aa pusthakangalkkenthu pattum?

മൂര്‍ത്തി said...

പുസ്തകങ്ങള്‍ മറ്റു ഇന്ത്യയിലെ മറ്റ് ബ്രിട്ടീഷ് ലൈബ്രറികള്‍ക്ക് കൊടുക്കും. വിശദമായ ഹിന്ദു വാര്‍ത്ത ഇവിടെ.

അനാഗതശ്മശ്രു said...

എം കൃഷ്ണന്‍ നായര്‍ സാറിന്റെ എഴുത്തിലൂടെ അറിഞ്ഞ ഈ പുസ്തകാലയത്തെ അടുത്തറിഞ്ഞ ഒരാളെന്ന നിലയില്‍ വളരെ വേദന തോന്നുന്നു..വര്‍ ഷങ്ങളായി അതിന്റെ സ്ഥിതി അറിയില്ലെങ്കിലും ..

സു | Su said...

കഷ്ടമായി. അംഗങ്ങളെല്ലാംകൂടെ ആലോചിച്ചാലും ഒന്നും ശരിയാവില്ല അല്ലേ? അവിടെ വേറെ ഒരു നല്ല ലൈബ്രറി വരണം എന്നാശിക്കാം.

Pramod.KM said...

ഒരു ലൈബ്രറി മരിക്കുമ്പോള്‍ കൂടെ മരിക്കുന്നത് പലതുമാണ്.

Unknown said...

തിരുവനന്തപുരത്തെ സാസ്കാരികനേതാക്കള്‍ മുന്‍‌കയ്യെടുത്തു് പ്രതിഷേധം പ്രകടിപ്പിക്കുകയും വേണ്ടിവന്നാല്‍ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുകയും ഒക്കെ ചെയ്താല്‍ ഒരുപക്ഷേ അവര്‍ തീരുമാനം പുനഃപരിശോധിച്ചേക്കാം. ഒരു മില്യണ്‍ പൌണ്ടു് ഒരു ചെറിയ തുകയല്ലെങ്കിലും!

(ഓ. ടോ. ഒരുപക്ഷേ മന്ത്രി സുധാകരന്‍ കെട്ടിടം ഒഴിവായിക്കിട്ടാന്‍ കാത്തിരിക്കുകയാവും അവിടെ സ്വന്തം ഒരു ഗുരുകുലം തുടങ്ങാന്‍!)

അങ്കിള്‍ said...

അവിടെ മറ്റൊരു ലൈബ്രറിയോ, സര്‍ക്കാരാഫീസോ വരാന്‍ വഴിയില്ല. കാരണം, ആ സ്ഥലവും കെട്ടിടവും അതിനോട്‌ ചേര്‍ന്നിരിക്കുന്ന YMCA യുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതും കൂടി, ഹോസ്റ്റലിലേക്ക്‌ ചേര്‍ക്കാനാണ് സാധ്യത.

മൂര്‍ത്തി said...

ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തില്‍ വിശദമായ വാര്‍ത്ത ഉണ്ട്. തലസ്ഥാനത്തെ വിദ്യാഭ്യാസ-വിജ്ഞാന-സാംസ്കാരിക മേഖലയിലെ ആയിരക്കണക്കിന് ആളുകളേയും വിദ്യാര്‍ത്ഥികളേയും ഈ വാര്‍ത്ത അമ്പരപ്പിച്ചുവെന്നും ലൈബ്രറിയിലേക്ക് ഫോണ്‍ കോളുകളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നുവെന്നും നിരവധി പേര്‍ ലൈബ്രറിയിലെത്തുകയും അത് എങ്ങിനെയെങ്കിലും നിലനിര്‍ത്താനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെന്ന് വാര്‍ത്ത പറയുന്നു.

ഒത്തു പിടിച്ചാല്‍ ചിലപ്പോള്‍ മലയും പോരും അല്ലേ?

Jo said...

It is sad to see a library such as the British Library is winding up its function in Kerala. But the question is do we have the moral right to demand the British Council to sustain its activities here? Why should they? Shouldn't this lead to the discussions (and some action) on how to improvise and modernize our existing state/district libraries up to the international standards?

മൂര്‍ത്തി said...

ജോ പറഞ്ഞ രീതിയിലുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടന്നേക്കും എന്നാണ് തോന്നുന്നത്. പിന്നെ ലൈബ്രറി നിലനിര്‍ത്തണം എന്നു പറയാന്‍ അവകാശമുണ്ടോ എന്ന് ചോദിച്ചാല്‍ ഇതു വരെ അവിടെ ഉണ്ടായിരുന്നത് ഔദാര്യമായിരുന്നു എന്ന് പറയലാവില്ലേ? അങ്ങിനെ കാണുന്നത്ര ശരിയല്ല എന്ന് തോന്നുന്നു. ഒരു സാംസ്കാരിക കൊടുക്കല്‍ വാങ്ങല്‍‍ എന്ന രീതിയിലല്ലേ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ജനങ്ങളും അതിലെ പങ്കാളികളല്ലേ? ഒരു തരം പരസ്പര സഹകരണം.

Jo said...

Hmm... yeah. Agree to that. Let's see what the Brit Council decides.

സാക്ഷരന്‍ said...

ലൈബ്രറി വേണ്ടതു തന്നെ …

വിമര്‍ശകന്‍ said...

I dont know how good is British library in TVM but Bangalore British Library is very poor.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വളരെ കഷ്ടം തന്നെ...

K M F said...

:)

Mahesh Cheruthana/മഹി said...

മൂര്‍ത്തി,
വളരെ വിഷമം തോന്നുന്നു!

മൂര്‍ത്തി said...

Save the British Council Library എന്ന ഓണ്‍‌ലയിന്‍ പെറ്റീഷന്‍ ഇവിടെ

താല്പര്യമുള്ളവര്‍ക്ക് ഒപ്പിടാവുന്നതാണ്. ഇതു വരെ 831 ഒപ്പുകള്‍ ആയിട്ടുണ്ട്...

G.MANU said...

akshrangale aarkku veNam :(

Suraj said...

ഇന്ന് വൈകീട്ട് ലൈബ്രറിയില്‍ നിന്നും വാറോല വന്നു...‘ഞങ്ങളു പെട്ടിയും പ്രമാണവുമെടുത്തു പോവുവാ മക്കളേ, വേണേല്‍ വന്നു അടുത്തിടെ പുതുക്കിയ മെമ്പര്‍ഷിപ്പിന്റെ ബാക്കി തുക മേടിച്ചോ’ എന്ന്.
ഇവന്മാര്‍ക്കിതെന്തു പറ്റി? അടി പാഴ്സലായി കൊടുക്കേണ്ട കേസാണെന്നാ തോന്നുന്നേ.

1993ലോ മറ്റോ അമ്മാവന്റെ മെംബര്‍ഷിപ്പില്‍ നൂണ്ടു കയറി അവിടുത്തെ പോമറേനിയന്‍ പട്ടിയുടെ പുറം പോലുള്ള നനുത്ത പരവതാനിയില്‍ കുത്തിയിരുന്ന് mastering human biologyക്കു വേണ്ടി കസിനുമായി അടിയുണ്ടാക്കിയത് ഇന്നലെക്കഴിഞ്ഞതുപോലെ...പിന്നെ അതേ പുസ്തകം കഴിഞ്ഞവര്‍ഷം സെക്കഡ് ഹാന്‍ഡ് വില്പനയ്ക്കായി നിരത്തിവച്ചവയുടെ കൂട്ടത്തില്‍ നിന്നു തപ്പിയെടുത്തപ്പോള്‍ ചന്ദ്രനില്‍ പോയിറങ്ങിയ സുഖം...
അതൊക്കെ ഇനി ഓര്‍മ്മകള്‍ മാത്രമാവുകയാണോ ?

മൂര്‍ത്തി said...

ശശി തരൂരൊക്കെ ഇതില്‍ ഇടപെടുമെന്ന് മാതൃഭൂമിയില്‍ വാര്‍ത്ത ഉണ്ടായിരുന്നു. ബ്രിട്ടീഷ് ലൈബ്രറിക്ക് ഞാന്‍ ഒരു മെയില്‍ അയച്ചിരുന്നു. അതിനു കിട്ടിയ മറുപടി പ്രകാരം ലൈബ്രറി അടക്കും എന്ന് തന്നെയാണ് ഇപ്പോള്‍ പറയാവുന്നത്.
“we have to take difficult decisions about how best to focus our time, energy and other resources.“ എന്നാണതിലെ പ്രസക്ത വാചകം.

മൂര്‍ത്തി said...

ബ്രിട്ടീഷ് ലൈബ്രറി ഏറ്റെടുക്കാനോ ആവശ്യമായ പിന്‍‌തുണ നല്‍കാനോ കേരള സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അച്ച്യുതാനന്ദന്‍ പറഞ്ഞു.

“I personally visited the library on being told of your decision. The librarian explained to me certain considerations that had figured in prompting you to take the decision. My request to you, as the Chief Minister of the State, is: let us not hurry with the move. Let us discuss how we can retain this excellent institution here. Surely, there will be many things the Government of Kerala can do to help the British Council to keep the library here. Please let us consider what we can do together.”

ഹിന്ദു വാര്‍ത്ത ഇവിടെ

Dr. Prasanth Krishna said...

Hello Moorthy Its really paining to hear the breaking news the British Library is going to close soon. This News I I told to one of the old member now he is a doctor, he was so worried and angered. I never seen him in such a violent mood. He used to tell The Library was a good relief to him because he loves books and believing Books are his Best friends. He is planning to go to US so I console him anyway don't worry you are going to US so that library is not need for you and your childs so don't worry. Me also want to the library there but only in those words comfort him that why told like that. He have that much attachment to British Library and in early days he used the net facility there up to he got net connection. Then I thought to put a blog its under writing hope to publish soon. Thank you Moorthy to post this blog.

നിഷാന്ത് said...

സ്വാഗതം ചെയ്തതില്‍ സന്തോഷം!
അതെ മൂര്‍ത്തി ചേട്ടാ ഒരു സംശയം; എന്നെ എങ്ങനെ കണ്ടു?
ഞാന്‍ നോക്കിയിട്ടു ഒരിടത്തും എന്നെ കാണാന്‍ പറ്റുന്നില്ല!
ഈ അഗ്ഗ്രഗെറ്റിലൊക്കെ തന്നെ വരുമോ?