Sunday, December 2, 2007

പുസ്തകവും എതിര്‍ പുസ്തകവും

പുസ്തകത്തിനു എതിര്‍ പുസ്തകമെന്നു കേട്ടിട്ടുണ്ടോ?

ഒരു പക്ഷെ ചെസ്സില്‍ മാത്രമായിരിക്കും ഇത്തരമൊരു സംഭവം ഉള്ളത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കളി ചെസ്സ് ആയിരിക്കും.(എതിരഭിപ്രായങ്ങള്‍ക്ക് സ്വാഗതം. ബ്രിഡ്ജ് ആവാം.) ഒരു മള്‍ട്ടി മില്യണ്‍ ഡോളര്‍ ബിസിനസ് ആണ് ചെസ്സ് പുസ്തകങ്ങളുടെ വില്പനയും എഴുത്തുമൊക്കെ. ഇന്ത്യന്‍ ഭാഷകളില്‍ ആധികാരികത അവകാശപ്പെടാവുന്ന ചെസ്സ് പുസ്തകങ്ങള്‍ അധികമായി ഇറങ്ങുന്നില്ല. ഇറങ്ങാറില്ല എന്നതാണ് ശരി. തുടക്കക്കാര്‍ക്കുള്ള പുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് നമ്മുടെ നാട് വികസിച്ചിട്ടില്ല.

ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരും അതിനു താഴെ നിലവാരത്തിലുള്ളവരും പോലും സാമാന്യ നിലവാരമുള്ളതെങ്കിലുമായ പുസ്തകങ്ങള്‍ ധാരാളമായി രചിക്കുമ്പോള്‍ ഇവിടെ അതൊന്നുമില്ല.

വിവരം പങ്കു വെക്കുന്നതിലുള്ള മടിയാവാം, കളിയില്‍ മാത്രം ശ്രദ്ധിക്കുന്നു എന്നതാവാം, എഴുതുന്നതും കളിക്കുന്നതും രണ്ട് മേഖലകളാണ് എന്നതാ‍വാം, വിപണി ആവാം, ഡാറ്റാ ബേസ് ഉപയോഗിക്കുന്നതിലെ സാമര്‍ത്ഥ്യക്കുറവാകാം....

എന്തായാലും ആരും പുസ്തകങ്ങള്‍ എഴുതുന്നില്ല...

ഭാരതത്തിനു പുറത്ത് പുസ്തകം-എതിര്‍ പുസ്തകം രീതിയിലുള്ള അങ്കമാണ്...ബോര്‍ഡിനു പുറത്ത്...

ഓപ്പണിങ്ങ് (പ്രാരംഭ മുറ) പുസ്തകങ്ങളാണ് അങ്കത്തട്ട്...

വെളുപ്പിന്റെ ഭാഗത്തു നിന്നുള്ള കളി പഠിപ്പിക്കുന്നതിനും കറുപ്പിന്റെ ഭാഗത്തു നിന്നുള്ള കളി പഠിപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം പുസ്തകങ്ങള്‍ ഇറങ്ങും.

കിങ്സ് ഇന്ത്യന്‍ ഡിഫന്‍സ് എന്നത് ഒരു പ്രാരംഭ മുറ ആണ്. കറുപ്പിന്റെ ഭാഗത്തു നിന്നുള്ള ഒരു മുറയാണിത്.

അത് പഠിപ്പിക്കാന്‍ ഒരു പുസ്തകമിറങ്ങും...

"King's Indian Defence"

ഈ ബുക്കൊക്കെ നോക്കിയാല്‍ ആ ഓപ്പണിങ്ങ് ശരിക്ക് കളിക്കാന്‍ പഠിക്കാം എന്നു വിചാരിച്ചാല്‍ ...

കുറച്ചു കാലം കഴിഞ്ഞാല്‍ അതിന്റെ എതിരാളി രംഗത്ത്, വെള്ളയുടെ ഭാഗത്ത് നിന്ന് വരും...

"Anti King‘s Indian"അല്ലെങ്കില്‍ "Beating King's Indian"

അത് കൂടി പഠിച്ചില്ലേല്‍ എതിരാളിയുടെ തന്ത്രങ്ങള്‍ അറിയില്ല എന്നതുറപ്പല്ലേ...അതു പഠിച്ച് (അതെ പഠിച്ച്..) കഴിയുമ്പോള്‍

ദാ വരുന്നു....

" Beating Anti King‘s Indian"

ശ്ശെടാ...ഇതെന്തൊരു കഷ്ടം..ഇത് ലാസ്റ്റ്..ഇത് കൂടി പഠിച്ചേക്കാം എന്നു വിചാരിച്ചിരിക്കുന്നവന്റെ തലച്ചോറിലേക്ക് അടുത്ത ഇടി വരുന്നു...

"Winning Against beating the Anti King‘s Indian"

ഇത് വൈറ്റിനു വേണ്ടിയുള്ള പുസ്തകമാണോ ബ്ലാക്കിനു വേണ്ടിയുള്ള പുസ്തകമാണോ എന്നത് മനസ്സിലാക്കാന്‍ തന്നെ ടൈം എടുക്കും.

അങ്കം അങ്ങിനെ മുന്നേറും...

ബിസിനസ്സ് താല്പര്യങ്ങള്‍ ഉണ്ടെങ്കിലും പുസ്തകങ്ങള്‍ കളിയുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമൊന്നുമില്ല.

ഇവിടെ പുസ്തകങ്ങള്‍ അധികം ഇറങ്ങാത്തത് ഒരു പക്ഷെ, നമ്മള്‍ കൂടുതല്‍ മിടുക്കന്മാ‍രായതു കൊണ്ടുമാവാം...

സായിപ്പ് എഴുതട്ടെ..നമുക്കത് വെച്ച് സായിപ്പിനെത്തന്നെ തോല്‍പ്പിച്ചാല്‍ പോരേ?

ഏത് പുസ്തകത്തിന്റേയും ഫോട്ടോ കോപ്പി സുലഭം...

ചെസ്സ് കളിക്കാരനാണോ ബുദ്ധി ഇല്ലാത്തത്...

8 comments:

മൂര്‍ത്തി said...

മനസ്സുറപ്പിച്ച് വെറുതെ കോറിയിട്ട് കുറച്ച് കാലമായി. ഒരെണ്ണം ഒത്തുവന്നത് പോസ്റ്റുന്നു..

sajith90 said...

വെറുതെ കോറിയിടുന്നതാണെങ്ങിലും നന്നാവുന്നുണ്ട്‌. നമ്മള്‍ മലയാളിക്ക്‌ വേറെ എന്തെല്ലാം പണി ഉണ്ടു. ഗുരുവായൂരില്‍ സ്തീകള്‍ ചുരിധാര്‍ ധരിച്ചാല്‍ കൃഷ്ണന്‍ ഓടി പോകുമൊ,അതൊ സ്ത്രീകള്‍ വെറും പാവാട ധരിച്ചാല്‍ മതിയൊ അണ്ടര്‍വെയര്‍ ധരിക്കാമൊ, ഫൌണ്ടെഷന്‍ ഇല്ലാതെ റോഡ്‌ ഉണ്ടാക്കിയാല്‍ എത്രെ മഴയില്‍ ഒലിച്ചു പോകും. മത്തായി ചാക്കൊ അന്ത്യകൂതാശ വാങ്ങി സ്വര്‍ഗത്തില്‍ പോയോ, അതൊ അന്ത്യകൂതാശ വാങ്ങിയിട്ടും നരകത്തിലണോ പോയത്‌??.കേരളത്തില്‍ ഫ്രീ വേ (express Road) വന്നാല്‍ കേരളൊ രണ്ടകുമൊ ( ഫ്രീ വേക്കു കിഴക്ക്‌ കേരളം, ഫ്രീ വേക്കു പടിഞ്ഞാറു കേരളം) എന്നല്ലാം ആലോചിക്കേണ്ടെ.
അതിനാല്‍ മോനെ ബുക്കല്ലാം സായിപ്പ്‌ എഴുതട്ടെ

Merry Christmas
365greetings.com

Blog owners who want to show christmas greetings to your visitors, You can copy our cards into your website.
The new Flash cards are customizable You can add visitors name, Your blog name inside the FLASH animation. Then cut and copy the past to your blog site

ഏ.ആര്‍. നജീം said...

അതേ മൂര്‍‌ത്തി അവര്‍ എഴുതട്ടേ, നമ്മുക്ക് അത് വായിച്ച് അവരെ തോല്പ്പിക്കാം
:)

ദിലീപ് വിശ്വനാഥ് said...

നജീമിക്കായുടെ കമന്റിനോട് ഞാനും യോജിക്കുന്നു.

സു | Su said...

:) ചെസ്സ് പഠിച്ചേക്കാം. ഇവിടെയുള്ളവര്‍, എന്തെങ്കിലുമൊക്കെ ചെയ്തോട്ടെ. ചിലപ്പോ, ചെസ്സ്, എല്ലാവര്‍ക്കുമറിയാം എന്നുവിചാരിച്ചിട്ടാവും എഴുതാത്തത്. ;)

Umesh::ഉമേഷ് said...

ചെസ്സ് സ്ഥിരമായി കളിച്ചിരുന്ന കാലത്തു് ഇങ്ങനെ കുറേ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുകയും നിഷ്കര്‍ഷിച്ചു പഠിക്കുകയും ചെയ്തിരുന്നു. അതില്‍ കുറെയെണ്ണം ഇവിടെ കാണാം. പുസ്തകങ്ങളും എതിര്‍‌പുസ്തകങ്ങളും ഉണ്ടു്.

മൂര്‍ത്തി said...

ഉമേഷ്‌ജിയുടെ പുസ്തകങ്ങളില്‍ Kins Indian for attacking player ബ്രിട്ടീഷ് ലൈബ്രറിയില്‍ ഉണ്ട്. അതിന്റെ ഫോട്ടോകോപ്പി എന്റെ കയ്യില്‍ ഉണ്ട്. ബാക്കിയൊക്കെ ജനറല്‍ പുസ്തകങ്ങളാണെന്റെ കയ്യില്‍. Think like a grand master, positional play..അങ്ങിനെയുള്ളവ..പിന്നെ ECO, MCO (എല്ലാം പഴയത്) എന്നിവ. ഓപ്പണിങ്ങില്‍ റൂയ് ലോപസ് പുസ്തകവും എതിരനും ഉണ്ട്..കളിയൊക്കെ നിര്‍ത്തിയതു കൊണ്ട് നോക്കലും നിര്‍ത്തി.
qw_er_ty

ഉപാസന || Upasana said...

moorthy sir

nannaayi
:)
upasana