1989 ഡിസംബറില്‍ പനാമയിലേക്ക് പടയോട്ടം നടത്തുകയും നിസ്സഹാരായ ആയിരക്കണക്കിനു ജനങ്ങളെ കൊലക്കിരയാക്കുകയും ചെയ്തശേഷം പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡ്ബ്യു, ബുഷ് എന്ന അച്ഛന് ബുഷ് പ്രഖ്യാപിച്ചു.
“എന്റെ ഹൃദയം പനാമയില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി തുടിക്കുന്നു.”
നൊറീഗയെ പുറത്താക്കാന്‍ വേണ്ടി ഇത്രപേരെ കൊലക്ക് കൊടുക്കണമായിരുന്നോ എന്നൊരു റിപ്പോര്‍ട്ടര്‍ ബുഷിനോട് ചോദിച്ചു..ബുഷിന്റെ ഉത്തരം ഇതായിരുന്നു..
“ഓരോ മനുഷ്യ ജീവനും അമൂല്യമാണ്, എങ്കിലും ഈ ചോദ്യത്തിന് അതെ എന്നെനിക്ക് ഉത്തരം പറയേണ്ടിയിരിക്കുന്നു. yes, it has been worth it.“
ഒരു വര്‍ഷത്തിനുശേഷം മാനവികതക്കെതിരായ തന്റെ അടുത്ത കുറ്റകൃത്യമായ ഇറാഖ് അധിനിവേശത്തിനു തയ്യാറെടുക്കുന്ന സമയത്തും അച്ഛന് ബുഷ് പറഞ്ഞു.
“ഓരോ മനുഷ്യ ജീവനും അമൂല്യമാണ്.”
2006 അവസാനം മകന് ബുഷിന്റെ വക്താവായ സ്കോട്ട് സ്റ്റാന്‍സെല്‍ ഇറാഖിലെ അമേരിക്കന്‍ ഭടന്മാരുടെ മരണസംഖ്യ 3000 എത്തിയപ്പോള്‍ പറഞ്ഞു.
“ ഓരോ ജീവനും അമൂല്യമാണെന്നു ബുഷ് കരുതുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ഹൃദയം തുടിക്കുന്നു.”
ഫെബ്രുവരി 2008ല്‍ ഇറാഖിലെ അമേരിക്കന്‍ സൈനികരുടെ മരണസംഖ്യ നാലായിരവും ഇറാഖികളുടെ മരണസംഖ്യ 10 ലക്ഷവും എത്തിയപ്പോള്‍ ബുഷ് ഇങ്ങനെ പറഞ്ഞു..
“ നാം നമ്മുടെ ഹൃദയം ദൈവത്തോടടുപ്പിക്കുമ്പോള്‍, ദൈവത്തിന്റെ കണ്ണില്‍ നമ്മള് എല്ലാവരും സമന്മാരാണ്. നമ്മള് ഓരോരുത്തരും വിലപിടിച്ചവരാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന ദൈവവചനം അനുസരിക്കുമ്പോള്‍, നാം നമ്മുടെ സഹജീവികളുമായി കൂടുതല്‍ ഗാഢമായ ഒരു സൌഹൃദം സ്ഥാപിക്കുന്നു.”
ഇതൊക്കെ കേട്ട് മിണ്ടാതിരിക്കുവാന്‍ ഇറാഖികളെ കൊതുകുകളെയെന്നവണ്ണം കൊന്നു തള്ളുന്ന ബ്ലാക്ക് വാട്ടര്‍ എന്ന സ്വകാര്യ സൈനിക കമ്പനി മേധാവി എറിക് പ്രിന്‍സിനെന്താ വട്ടുണ്ടോ?
അയാളും അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ മുന്നിലെത്തി പറഞ്ഞു...
“ഏതൊരു ജീവനും, അത് അമേരിക്കക്കാരന്റെ ആകട്ടെ, മറ്റാരുടെയെങ്കിലും ആകട്ടെ, അമൂല്യമാണ്.”
വില്യം ബ്ലം എഴുതിയ The Anti-Empire Report എന്ന ലേഖനത്തിലെ അവസാന ഭാഗത്തിന്റെ ഒരു ഏകദേശ വിവര്‍ത്തനം. ഇതിലെ കലി കയ്യില്‍ നിന്നും ഇട്ടത്.
23 comments:
“ഓരോ മനുഷ്യ ജീവനും അമൂല്യമാണ്“- ബുഷ്.
അമ്മായിയും കുടിച്ചു പഴങ്കഞ്ഞി...
അതെ അതെ, അതുകൊണ്ടാണല്ലോ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെ പറ്റിയും അമേരിക്കന്‍ ഹൃദയം പടപടാന്നു മിടിക്കുന്നത്. ഇങ്ങനെ മിടിക്കാന്‍ വേണ്ടി ഈ ഹൃദയം (ഹാര്‍ട്ട് ) എന്നതിന്റെ അര്‍ഥം തന്നെ അങ്ങ് മാറ്റിയത്. എന്തോരു മഹാനു ഭാവലു...
ലോകത്താദ്യമായും അവസാനമായും അണുബോംബ് പ്രയോഗിച്ച അമേരിക്ക തന്നെയാണ് ഇതു പറയാന്‍ ഏറ്റവും യോഗ്യര്‍
ഇതൊക്കെ പറയാന്‍ സര്‍വഥാ യോഗ്യര്‍ തന്നെ യാങ്കികള്‍... മറ്റാര്‍ക്കു പറയാന്‍ കഴിയും ഇങ്ങനെ..??!!!!
ഈജിപ്ഷ്യന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, സിന്ധുനദീതടസംസ്കാരം, ചൈനീസ് സംസ്കാരം, യൂറോപ്യന്‍ സംസ്കാരം എന്നൊക്കെ കേട്ടിട്ടില്ലേ? അമേരിക്കന്‍ സംസ്കാരം എന്നൊന്നു് കേട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതു് Maya, Aztec,Inca മുതലായ അമേരിക്കയിലെ ആദിമജനങ്ങളുടേതാണു്. USA എന്നു് നമ്മള് വിളിക്കുന്ന നോര്‍ത്ത് അമേരിക്കയില്‍ ഇന്നു് നാമമാത്രമായ 'റെഡ് ഇന്‍ഡ്യന്‍സിനെ' അവിടന്നും ഇവിടന്നും ചെന്ന കറുത്ത ഹൃദയമുള്ള കുറെ വെളുത്ത cow-boys 'പതാകയില്‍ കുരിശുരൂപവുമായി' കൊന്നൊടുക്കുകയായിരുന്നു. അവരുടെ പിന്ഗാമികളുടേതാണു് ഇന്നത്തെ അമേരിക്ക. അവര്‍ക്കെന്തു് സംസ്കാരം? (അവരുടെ ശുദ്ധികലശമാണു് ക്രിസ്തുമതം!) പച്ച മലയാളത്തില്‍ പറഞ്ഞാല്‍ തന്തയില്ലായ്മ! ഇനി, സംസ്കൃതത്തില്‍ (മൂര്ത്തിയോടു് കടപ്പാടു്!) വേണമെന്നാണെങ്കില്‍ തന്തയില്ലായ്മയെ 'ജോര്‍ജ്ജ് ബുഷ്' എന്നും വിളിക്കാം!
യാങ്കികളെ ബാര്‍ബേറിയന്‍ സംസ്കാരം എന്നു വിളിക്കുന്നതാണ് നല്ലതി. അങ്ങനെ വിളിച്ഛാല് ബാര്ബേറിയന്മാര് തല തല്ലിചാകും. നാണക്കേടുകൊണ്ട്..!!!
കളിപ്പുകള് തീരണില്ലല്ലോ ...:-(
ധാര്‍ഷ്ട്ര്യത്തിന്റെ നിറം ....
വിവര്‍ത്തനം ഇഷ്ടപ്പെട്ടു. ആ പുസ്തകം വായിച്ചിട്ടുണ്ട്.
ആശാരിച്ചിയെയും കടിച്ചിട്ട് പിന്നെയും നായയ്ക്ക് മുറ്മുറ്പ്പ് എന്നല്ലാതെ എന്തു പറയാന്‍....www.ksrakkolli.blogspot.com
ബുഷ് ലോകത്തെ നശിപ്പിക്കാനുണ്ടായ ഭൂതമാണു
സാമ്പത്തികമായ തകര്‍ച്ചയിലൂടെ മാത്രമേ അമേരിക്കയെ തകര്‍ക്കാനാവൂ. ആ തകര്‍ച്ച വളരെ അടുത്തുവന്നെത്തിനില്ക്കുകയും ചെയ്യുന്നുണ്ട്. ഭീമമായ ഒരു സാമ്പത്തിക പ്രതിസന്ധിയാണ് അമേരിക്ക ഇന്നു നേരിടുന്നത്. അതിനു പുറമെ, ആ രാജ്യത്തിന്റെ യുദ്ധ-സാമ്രജ്യത്വ നയങ്ങള്‍ക്കെതിരെ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും (ചെറുതെങ്കില്‍ ചെറുത്)നിരന്തരം ചെറുത്തുനില്‍പ്പുകള്‍ ഉയരുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എനിക്ക് തോന്നുന്നത്, അമേരിക്കയുടെ ഉള്ളില്നിന്നുതന്നെയാകും, ഒരു വലിയ മാറ്റം സംഭവിക്കാന്‍ പോകുന്നത്.
അമേരിക്ക ഒറ്റക്ക് ഒരു ഭാഗത്തും, ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി മറുഭാഗത്തും അണിനിരക്കുന്ന ഒരു മൂന്നാം ലോകമഹായുദ്ധം പോലും ഞാന്‍ സ്വപ്നം കാണുന്നു.
ഇതൊന്നും വേണമെന്നില്ല, കേവലം മറ്റൊരു 9/11നു പോലും ഒരുപക്ഷേ അമേരിക്കയെ രക്ഷിക്കാനാകും. ഒരുപക്ഷേ എളുപ്പവഴി അത്തരത്തിലുള്ള ഒരു പരീക്ഷണമാണെന്നും വരാം.
പക്ഷെ ഇതാണ് ലോകനീതി.. മനുഷ്യന്റെ ആരംഭം മുതല്‍, ശക്തി കൂടിയവന് അധിനിവേശം നടത്തിയിട്ടുണ്ട്. ഒരു പക്ഷെ “വേണ്ട” എന്ന് പറഞ്ഞിടത്ത് ആദം അവന്റെ കരങ്ങളെത്തിച്ചതാവാം മനുഷ്യന്റെ ആദ്യത്തെ അധിനിവേശം. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സംസ്കാരം ഒരു തരി പോലും ബാക്കിയാവാതെ മണ്ണോട് ചേരുന്നതും, അതിജീവനത്തിന്റെ തുരുത്തിലേക്ക് മനുഷ്യന്റെ പലായനവും ഇത്തര കടന്നുകയറ്റങളുടെ ബാകിപത്രങ്ങള്‍.. എന്നിട്ടും യാതൊരു സങ്കോചവുമില്ലാതെയുള്ള, അധിക്ഷേപതത്തിന് തുല്യമായ ഈ പൊള്ളവാക്കുകള്‍ സൂക്ഷിക്കുക.. അധിനിവേശപ്പെട്ടവന്റെ കോപത്തെ..
രാജീവ് ചേലനാട്ട് പറഞതിന്റെ താഴെ എന്റെ ഒരൊപ്പ്. അത്രേയുള്ളു. ഏത് അമേരിക്ക? എവിടെ അമേരിയ്ക്ക ? എപ്പോ? ഹോ ആ പഴയ അമേരിയ്ക്ക. അല്പം നാളുകള്‍. റ്റിക്ക് റ്റിക്ക് 1, റ്റിക്ക് റ്റിക്ക് 2.. ആള് ഓവര്‍.
ബുഷ് എന്ന നുണയന് ഇതും പറയും ഇതിലപ്പുറവും പറയും.
ദേണ്ടേ ഇത് പോലെ :)
A man died and went to heaven. As he stood in front of St. Peter at the Pearly Gates, he saw a huge wall of clocks behind him. He asked, "What are all those clocks?"
St. Peter answered, "Those are Lie-Clocks. Everyone on Earth has a Lie-Clock. Every time you lie the hands on your clock will move."
"Oh," said the man, "whose clock is that?"
"That's Mother Teresa's. The hands have never moved, indicating that she never told a lie." "Incredible," said the man. "And whose clock is that one?"
St. Peter responded, "That's Abraham Lincoln's clock. The hands have moved twice, telling us that Abe told only two lies in his entire life."
"Where's Bush's clock?" asked the man.
"Bush's clock is in Jesus' office. He's using it as a ceiling fan."
യൂട്ടൂബില്‍ bush heckled ന്ന് (സെര്‍ച്ച് ചെയ്യൂ :)
ബുഷിന്റെ പ്രസംഗങ്ങള്‍ക്ക് നടുവിലെ ഹക്കിള്‍
നന്ദി ഈ ലേഖനത്തിന്.
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Servidor, I hope you enjoy. The address is http://servidor-brasil.blogspot.com. A hug.
രാജീവ് ചേലനാട്ടിന്റെ സൊല്യൂഷന് എനിക്കിഷ്ടപ്പെട്ടു. കൊള്ളാം. 9/11 ല്‍ ഒസാമാ ബിന്‍ ലാദനെ തീറ്റിപ്പോറ്റിയ റെയ്ഗ്ഗനും അപ്പന് ബുഷും അയാളുടെ കുടുമ്മക്കാരും ആണല്ലോ ചത്തൊടുങ്ങിയത്.
അപ്പോള്‍ ചുമ്മാതല്ല അമേരിക്കയുടെ സൊല്യൂഷനായ ഒരു സദ്ദാമിനെ കൊല്ലാന്‍ നിഷ്കളങ്കരായ പതിനായിരം ഇറാക്കികളെ കൊല്ലാന്‍ അമേരിക്കയും നോക്കുന്നത് !
അന്ധമായ അമേരിക്കന്‍ വിരോധം ഒക്കെ ഒരു പൊടിക്ക് കൊള്ളാം. അതുകൊണ്ട് 9/11 പോലെ പൈശാചികവും മൃഗീയവുമായത് വീണ്ടും വരണം എന്നൊക്കെ ആഗ്രഹിക്കുന്നത് ബുഷിസം തന്നെ!
ഇഞ്ചിപ്പെണ്ണിന്,
അല്പം കടത്തി പറഞ്ഞു എന്നേയുള്ളു. വാചാര്‍ത്ഥത്തില്‍ എടുക്കണ്ട.
ആദ്യത്തെ ഖണ്ഡികയിലെ സൊല്യൂഷന് ആണ് ശരിയെന്നും അറിയാം. പക്ഷേ അമേരിക്കന്‍ ഭരണകൂടങ്ങളോട് ഒരു ശരിയും ചെയ്യരുതാത്ത ഒരു കാലഘട്ടത്തിലാണ് ലോകം ഇന്ന്.
9/11 പൈശാചികമാണെങ്കില്‍, അതിനേക്കാളോക്കെ എത്രയോ ആയിരമിരട്ടി പൈശാചികതയല്ലേ അവരുടെയും, അവരുടെ കൂട്ടിക്കൊടുപ്പ് രാജ്യങ്ങളുടെയും മേല്‍നോട്ടത്തില്‍ നടക്കുന്നത്. അതിന് അവര്‍ക്ക് കൊടുക്കാവുന്ന ഒരു ചെറിയ സമ്മാനമായിരിക്കും മറ്റൊരു 9/11 പോലും. പിന്നെ, അമേരിക്കയുടെ ‘മനുഷ്യസ്നേഹം‘ 9/11 നു ശേഷം മാത്രമൊന്നുമല്ലല്ലോ ലോകം കാണാന്‍ തുടങ്ങിയത്.
അന്ധമായ അമേരിക്കന്‍ വിരോധമല്ല ഇഞ്ചീ, കടുത്ത അമേരിക്കന്‍ വിരോധം തന്നെയാണ്. പിന്നെ, ‘പൊടിക്ക്’ അമേരിക്കന്‍ വിരോധമൊക്കെ ആവാം, എന്നു പറയുമ്പോള്‍, ഇതെന്താ, റെസീപ്പിയോ(recipe) മഹാമനസ്കതയോടെ തരുന്ന റിബേറ്റോ മറ്റോ ആണെന്നാണോ വിവക്ഷ?
ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ. അമേരിക്കന്‍ ജനതയുടെ പൊതുവായ ഷണ്ഡത്വം മാറ്റിനിര്‍ത്തിയാലും, എനിക്ക് അവരോട് സ്നേഹമേയുള്ളു.
അമേരിക്കക്ക് മനസ്സിലാകുന്നില്ല എന്തുകൊണ്ടാണ് ലോകം മുഴുവന്‍ അവരെ വെറുക്കുന്നതെന്ന്. ഇഞ്ചിപ്പെണ്ണിനും മനസ്സിലാകുന്നില്ല. അതോ, അതെന്റെ വെറും തോന്നലാണെന്നും വരുമോ?
“പക്ഷേ അമേരിക്കന്‍ ഭരണകൂടങ്ങളോട് ഒരു ശരിയും ചെയ്യരുതാത്ത ഒരു കാലഘട്ടത്തിലാണ് ലോകം ഇന്ന്“
രാജീവ് മാഷെ നിങ്ങളു ശരിക്കും അര്‍ഹിക്കുന്ന മറുപടി തന്നെ നല്കി..
രാജീവ്
അമേരിക്കയെ മാത്രല്ല, ഇസ്രായേലിനേം
ചൈനയേയും ശ്രീലങ്കയേയും സൌദി അറേബ്യേനേയും ഇന്ത്യ കാശ്മീരിലും നോര്‍ത് ഈസ്റ്റില്‍ കാണിക്കുന്നതിനേയും ഒക്കെ ഒരുപോലെ വെറുക്കുന്നുണ്ട്.
അമേരിക്ക ഏറ്റവും കൂടുതല്‍ പോക്രിത്തരം കാണിക്കുന്നത് ഏറ്റവും കൂടുതല്‍ പവര്‍ അവര്‍ക്കാണിപ്പോള്‍ എന്നുള്ളതും കൊണ്ടു തന്നെ.
മുന്‍പ് റഷ്യ വീതിച്ച് എടുക്കുമായിരുന്നു ഇതേ പോക്രിത്തരം.
പക്ഷെ എന്നും പറഞ്ഞ് വാച്യാര്‍ത്ഥം എടുക്കണ്ട എന്ന് പറഞ്ഞിട്ട് പിന്നേയും അത് തന്നെ ആഗ്രഹിക്കുന്നു, അവര്ക്കിട്ടൊന്ന് കൊടുക്കണം എന്നു പറയുമ്പോള്‍ യൂ ആര് സ്റ്റില്‍ ഫൊര്‍ഗെറ്റിങ്ങ് പീപ്പിള്‍. തീവ്രവാദം നല്ലതായി എന്ന് തന്നെയാണ് പറയുന്നത്. ഇന്ത്യയ്ക്കും ഉണ്ട് വലിയ കെട്ടിടങ്ങളും ട്രെയിനും ബോംബില്‍ പൊട്ടാന്‍ പാകത്തിനു മനുഷ്യരും. അതൊക്കെ മറക്കരുത്. തീവ്രവാദം ഗ്ലോബലൈസഡ് ആണിപ്പോള്‍.
അങ്ങിനെ താങ്കള്‍ പറയുന്നത് വായിച്ചപ്പോള്‍, ചില അമേരിക്കക്കാരോട് സംസാരിക്കുമ്പോള്‍ മിഡില്‍ ഈസ്റ്റ് മുഴുവന്‍ ഒറ്റ ബോംബില്‍ തകര്ത്തൂടെ എന്ന് ചോദിക്കുന്നവരെയാണ് ഓര്‍മ്മ വന്നത്. രണ്ട് പേരും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല... പ്ലെയിന്‍ റേജ്, ബുദ്ധി മാറ്റി വെച്ചിട്ടുള്ളത്.
പിന്നെ അമേരിക്ക നിലംപതിച്ചാല്‍ ലോകത്തില്‍ വയലന്‍സ് അപ്പൊ ഒരൊറ്റ ഫുള്‍ സ്റ്റോപ്പാണ്. ഉവ്വ!
പിന്നെ പൊടിക്ക് എന്ന് പറഞ്ഞത്, When U.S sneezes, the World catches cold (especially Asia) എന്ന വാചകം ഓര്‍ത്തിട്ടാണ്. ഇപ്പോഴും ഡോളറിലോട്ട് തന്നെ മിക്ക രാജ്യങ്ങളുടേയും സംബദ്ഘ്ടനയുടെ
പൊക്കിള്‍കൊടി ബന്ധം.
(റെസിപ്പിയായോ പച്ചമരുന്നായോ വായിക്കാം).
നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട് പ്രതികരിക്കൂ. http://maramaakri.blogspot.com/
(ഒരു സംശയം - അണ്ണന് ആരാ? ഡിക് ചീനിയുടെ അമ്മായി അപ്പനോ?)
"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള് പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന് മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/
റ്റിബറ്റന്‍ ജനതയ്ക്ക് വേണ്ടി എന്റെ ഹൃദയവും തുടിക്കുന്നു.....തുടിക്കട്ടെ, തുടിച്ചുകൊണ്ടിരിക്കട്ടെ....... അതിനു മറ്റ് പണിയൊന്നുമില്ലല്ലോ?
ചിലവും......
അഫ്ഗാനിസ്താനിലും ഇറാഖിലും ചെന്ന് നന്മ സംസ്ഥാപിക്കാന്‍ കര്‍ത്താവ് നേരിട്ട് നമ്മുടെ ബുഷ് അങ്കിളിന് ബോധോദയം നല്കിയതാണല്ലോ !
നമ്മുടെ നാട്ടില്‍ നെല്‍പ്പാടങ്ങള്‍ക്ക് പകരം എണ്ണപ്പാടങ്ങളാവാതിരുന്നത് ആരുടെയോ മുജ്ജന്മസുക്രതം !!
Post a Comment