"ഇതൊരു കെട്ടുപിണഞ്ഞ കാര്യമാണ്. അതിര്‍ത്തിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അവ്യക്തമായ പ്രദേശമാണ്. കാരണം മക്‍മോഹന്‍ രേഖയുടെ കാര്യത്തിലെന്ന പോലെ ഇവിടെ കൃത്യമായ അതിര്‍ത്തി എന്ത് എന്നത് ഒട്ടും തന്നെ സ്പഷ്ടമല്ല."
ചൈനയുമായുള്ള അതിര്‍ത്തിയെക്കുറിച്ചുള്ള പരാമര്‍ശമാണിത്. 1962ല്‍ പറഞ്ഞത്. ആരായിരിക്കാം ഇത്തരമൊരു വാചകം പറഞ്ഞിട്ടുണ്ടാവുക? “നമ്മള്‍ നമ്മുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂവിഭാഗം“ എന്ന പ്രസിദ്ധമായ വാചകത്തിന്റെ ഉടമ അതേ വാചകം കുറച്ചൊന്ന് മിനുക്കി മറ്റൊരു തരത്തില്‍ പറഞ്ഞതു തന്നെ ഇത്. അല്ലേ?
പറഞ്ഞത് ഇ.എം.എസ് ....സംശയമില്ല അല്ലേ?
എന്നാലിത് പറഞ്ഞത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ്. ലോക്‍സഭയില്‍ അദ്ദേഹം ചെയ്ത പ്രസ്താവനയിലെ ഒരു ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്.
ഇനി മറ്റു ചിലത് കൂടി നോക്കാം...
"ഇന്ത്യയുടെ ഒരു തരി മണ്ണ് മറ്റൊരു ശത്രു രാജ്യവും കൈവശപ്പെടുത്തുവാന്‍ പാടില്ല. ഇന്ത്യയുടെ അവസാനത്തെ തരി മണ്ണില്‍ നിന്നും അവസാനത്തെ ചൈനീസ് ഭടനെ വരെ അകറ്റുന്നതിന് ഇന്ത്യാ ഗവര്‍മെന്റ് എടുക്കുന്ന എല്ലാ ദേശരക്ഷാ ഏര്‍പ്പാടുകളേയും പാര്‍ട്ടി പിന്താങ്ങുന്നു. പാര്‍ട്ടിയുടെ ഈ തീരുമാനത്തിനെതിരായി ഏതെങ്കിലും പാര്‍ട്ടി അംഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അയാളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യട്ടെ. "
"ഇന്ത്യയുടെ ഒരിഞ്ചു സ്ഥലം കടന്നാക്രമിച്ചു പിടിക്കുന്നതിനെ തടയാന്‍ ഇന്ത്യാ ഗവര്‍മെന്റ് എടുക്കുന്ന ഏത് നടപടിക്കും പാര്‍ട്ടിയുടെ പിന്തുണ ഗവര്‍മെണ്ടിനുണ്ടാകും. ചൈനീസ് ആക്രമികളെ അതിര്‍ത്തിക്കപ്പുറത്തേക്ക് തുരത്തുന്നതിന് എന്ത് ത്യാഗവും സഹിക്കുവാന്‍ പാര്‍ട്ടി തയ്യാറാണ്. ഇക്കാര്യം പാര്‍ട്ടി പല തവണ വ്യക്തമാക്കിയിട്ടുണ്ട്."
കൂറും ചോറും ഇന്ത്യയോട് തന്നെയായ, ദേശസ്നേഹത്താല്‍ പ്രചോദിതരായ ഏതോ രാഷ്ട്രീയപാര്‍ട്ടിയായിരിക്കണം 1962ല്‍ ഇത് പറഞ്ഞിട്ടുള്ളത്. ചൈനയോട് കൂറു പുലര്‍ത്തുന്ന കമ്യൂണിസ്റ്റുകാര്‍ ആയിരിക്കുവാന്‍ ഒരു സാധ്യതയും ഇല്ല.
അങ്ങിനെയേ വിശ്വസിക്കാനൊക്കൂ...കാരണം ആ രീതിയിലാണ് പ്രചരണങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്നത്. അതിന്റെ അനുനരണങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ നിറയുന്നത്.
എന്നാല്‍ മുകളിലെ പ്രസ്താവനകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാണ്.
ചരിത്രം ചിലപ്പോളിങ്ങനെയൊക്കെയാണ്. വട്ടം ചുറ്റിച്ചുകളയും.
അതിന്റെ കൂട്ടത്തില്‍ അന്നും ഇന്നും ഒരു സ്റ്റാന്‍ഡ് അവര്‍ എടുത്തിരുന്നു..ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം സൈനിക നടപടികളിലൂടെ പരിഹരിക്കുവാന്‍ സാധ്യമല്ല. തുറന്ന ചര്‍ച്ചകളിലൂടെ, രണ്ട് വശത്തു നിന്നുമുള്ള വിട്ടുവീഴ്ചകളിലൂടെ മാത്രമേ പരിഹരിക്കാനാകൂ. പിന്നീട് ഇതുവരെ വന്ന സര്‍ക്കാരുകള്‍ക്കും സമ്മതിക്കേണ്ടി വന്ന യാഥാര്‍ത്ഥ്യം.
( അവലംബം: ഇ.എം.എസ് കൃതികളുടെ സഞ്ചയിക)
Wednesday, July 30, 2008
Subscribe to:
Post Comments (Atom)
13 comments:
അത് തന്നെ..നമ്മള്‍ നമ്മുടേതെന്നും ചൈന ചൈനയുടേതെന്നും....
ഞാന്‍ ഇന്ത്യക്കാരനാണെന്ന് ഇടക്കിടെ സ്വയം ബോധ്യപ്പെടുത്തേണ്ടി വരുന്ന അവസ്ഥ.
ഇതു നന്നായി..
മനുഷ്യരുടെ വിധിനിര്‍ണ്ണയങ്ങളില്‍ prejudice പോലെതന്നെ horizon of expectations-ഉം ഒഴിവാക്കാനാവാത്ത ഒരു പങ്കു് വഹിക്കുന്നുണ്ടു്.
മൂര്‍ത്തിയോടിപ്പോ എന്താ പറയാ.....
ചില വാചകങ്ങള്‍ നമ്മള്‍ ഓര്‍ത്തിരിക്കണം, മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുകയും വേണം. നന്ദി
അതെ
സരിജ പറഞ്ഞതുപോലെ ചിലതൊക്കെ ചിലരെ ഒര്മിപ്പിക്കേണ്ടി വരും.
എന്നാലും ഭൂരിപക്ഷവും അന്ധന്മാരും ബാധിരന്മാരും ആവുമ്പോള്‍ കിം ഫലം
അവരെ വിശ്വസിക്കാന്‍ കൊള്ളത്തില്ല
പോസ്റ്റ് നന്നായി.
ഇതു വച്ചു കാലം കഴിക്കുന്ന കുറേ അല്പജ്ഞാനികളുണ്ട്. അവരെക്കൊണ്ടൊക്കെ ഇതു വായിപ്പിക്കാന്‍ എന്താണു വഴി? നല്ല നിരീക്ഷണം, മൂര്‍ത്തി.
മൂര്‍ത്തീ,
അവര്‍ക്കാര്‍ക്കും മറുപടി ഉണ്ടാകാനിടയില്ലാത്ത ക്ലീന്‍ ഗോള്‍..
അഭിവാദ്യങ്ങളോടെ
sorry for the late comment and the post in english.
could you please quote any links or the source for the statements mentioned in your post? it would be greatly helpful.
തെറ്റിദ്ധാരണ നീക്കുന്ന പോസ്റ്റ് . നന്ദി. ഗീബത്സിയന്‍ തന്ത്രം പൊതുനിലപാടായി കേരളമാധ്യമങ്ങള്‍ മുഴുവന്‍ (ഇന്ത്യന്‍ മാധ്യമങ്ങളും) സ്വീകരിച്ചിരിക്കുംപ്പോള്‍ ഈ വലിയസത്യം എങ്ങനെ വെളിച്ചം കാണും!! അതേപോലെ വര്‍ത്തമാനകാലത്തില്‍, അധ:പ്പതനത്തിന്റെ പടുകുഴിയില്‍ വീണിരിക്കുന്ന CPM-നെ ആരോഗ്യകരമായി വിമശിച്ച് നന്നാക്കുന്നതിനും അനുഭാവികള്‍ ഉത്സാഹം കാണിക്കണം
Post a Comment