ചെസ്സ് ഇതിഹാസം ബോബി ഫിഷര്‍(Robert James Fischer) അന്തരിച്ചു.
റെയ്‌ജാവിക്കിലെ(Reykjavik) ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 64 വയസ്സായിരുന്നു. ഫിഷറുടെ വക്താവായ ഗര്‍ദര്‍ സ്വെറിസണ്‍(Gardar Sverrisson) അറിയിച്ചതാണ് ഇക്കാര്യം.
ലോകചെസ്സിലെ എക്കാലത്തേയും മികച്ച പ്രതിഭകളില്‍ ഒരാളായിരുന്നു ഫിഷര്‍.
1943 മാര്‍ച്ച് 9 ന് അമേരിക്കയില്‍ ജനിച്ച ഫിഷര്‍ അമേരിക്കയുടെ ഒരേയൊരു ലോകചെസ്സ് ചാമ്പ്യനാണ്. 1972ല്‍ റെയ്‌ജാവിക്കില്‍ നടന്ന നടന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സോവിയറ്റ് യൂണിയന്റെ ബോറിസ് സ്പാസ്കിയെ തോല്‍പ്പിച്ച് ലോകചാമ്പ്യനായതോടെയാണ് ഫിഷര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.. ഫിഷര്‍- സ്പാസ്കി യുദ്ധം എന്നായിരുന്നു ഈ പോരാട്ടം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
തുടര്‍ന്ന് 1975ല്‍ കാര്‍പ്പോവിനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട്, അദ്ദേഹത്തിനു കിരീടം നഷ്ടമായി.
1992ല്‍ ബോറിസ് സ്പാസ്കിക്കെതിരെ യുഗോസ്ലാവിയയില്‍ വെച്ച് ഒരു മാച്ച് കളിച്ചതിന് അമേരിക്കന്‍ അധികാരികളുടെ അപ്രീതിക്ക് പാത്രമായിരുന്നു അദ്ദേഹം.
ആ മത്സരത്തിനുശേഷം അപ്രത്യക്ഷനായ ഫിഷര്‍, 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷമാണ് അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. ഫിലാഡെല്‍ഫിയ റേഡിയോക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ഈ ആക്രമണത്തെ പ്രശംസിക്കുകയും അമേരിക്ക തുടച്ചു നീക്കപ്പെടണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
2005ല്‍ അദ്ദേഹത്തിനു ഐസ്‌ലാന്‍ഡ് പൌരത്വം ലഭിച്ചു.
ഇന്ന് ചെസ്സില്‍ ഉപയോഗിക്കുന്ന ഫിഷര്‍ ക്ലോക്ക് എന്ന ഡിജിറ്റല്‍ ക്ലോക്ക് ഇദ്ദേഹത്തിന്റെ സംഭാവനയാണ്. അതുപോലെ തന്നെ ഫിഷറാന്‍ഡം അഥവാം ചെസ്സ് 960 എന്ന ചെസ്സിന്റെ വക ഭേദം ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തമാണ്.
My 60 memorable games എന്ന കൃതി ചെസ്സിലെ ഒരു ക്ലാസിക് ആയാണ് കരുതപ്പെടുന്നത്.
ബോബി ഫിഷറിന് ആദരാഞ്ജലികള്‍...
(വിവരങ്ങള്‍ വിക്കിപീഡിയ, റീഡിഫ്.കോം എന്നിവിടങ്ങളില്‍ നിന്ന്)
2 comments:
ചെസ്സ് ഇതിഹാസം ബോബി ഫിഷര്‍(Robert James Fischer) അന്തരിച്ചു.
[Photo]റെയ്‌ജാവിക്കിലെ(Reykjavik) ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 64 വയസ്സായിരുന്നു. ഫിഷറുടെ വക്താവായ ഗര്‍ദര്‍ സ്വെറിസണ്‍(Gardar Sverrisson) അറിയിച്ചതാണ് ഇക്കാര്യം.ലോകചെസ്സിലെ എക്കാലത്തേയും മികച്ച പ്രതിഭകളില്‍ ഒരാളായിരുന്നു ഫിഷര്‍.
ബോബി ഫിഷറിന് ആദരാഞ്ജലികള്‍...
റ്റൈമിലി പോസ്റ്റ്. ആദരാഞ്ജലികള്‍
Post a Comment