കൊല്ലപ്പെടുന്ന നിസ്സഹായരായ മനുഷ്യരാണോ അതോ പട പട എന്ന് ശബ്ദം കേള്‍പ്പിക്കുന്ന കറന്‍സി നോട്ടുകളാണോ? അതോ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളോ?
ഇപ്പോഴുണ്ടായ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ വിശേഷിപ്പിക്കുവാന്‍ മുഖ്യധാരാ മാധ്യമങ്ങളും ടി.വി.ചാനലുകളും കൂട്ടക്കൊല എന്നര്‍ത്ഥം വരുന്ന carnage, bloodbath എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ എന്ത് മാത്രം നൈതികത ഉണ്ട്?
ചോദിക്കുന്നത് ബദ്രി റൈന എന്ന എഴുത്തുകാരന്‍...
നാല്പത് വര്‍ഷത്തോളം ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന് ആ വാക്ക് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് വലിയൊരു വിഭാഗം മനുഷ്യജീവിതങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെടുന്നതാണ്. അശോകന്‍ കലിംഗ പിടിച്ചടക്കിയപ്പോള്‍, അലക്സാണ്ടറുടെ പടയോട്ടക്കാലത്ത്, കുരിശു യുദ്ധത്തിന്റെ സമയത്ത്, ചെങ്കിസ് ഖാന്റെ കാലത്ത്, ഇറാഖില്‍, ബോസ്നിയയില്‍, റുവാണ്ടയില്‍, 1984ല്‍ ദെല്‍ഹിയില്‍, 1992-93 കാലത്ത് മുംബൈയില്‍, ഈയടുത്ത് ഗുജറാത്തില്‍ ഒക്കെ നടന്ന കാര്യങ്ങള്‍......
പക്ഷെ മുഖ്യധാരാ മാധ്യമങ്ങളുടെ രീതി വേറെയാണ്...
സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ വിശേഷിപ്പിക്കുവാന്‍ കൂട്ടക്കൊല എന്ന വാക്ക് വീണ്ടും വീണ്ടും ഉപയോഗിക്കുന്ന അവര്‍, ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ന്ന വര്‍ഗക്കാര്‍ ഇല്ലായ്മ ചെയ്യുമ്പോഴൊന്നും ഇത്തരം കട്ടിയുള്ള പദങ്ങള്‍ ഉപയോഗിക്കാറില്ല. ലഹള, രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്നിങ്ങനെയുള്ള ലളിതപദങ്ങളില്‍ അവര്‍ സംഭവം ഒതുക്കും.
ദശലക്ഷക്കണക്കിനു മനുഷ്യര്‍ പോഷകാഹാരമില്ലാതെയും, തടയാമായിരുന്ന മഹാമാരികള്‍ തടയാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടും മരിക്കുമ്പോള്‍, ലക്ഷക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഒന്നും തന്നെ മുഖ്യധാരാ മാധ്യമങ്ങള്‍ ശക്തവും കൃത്യവുമായ പദങ്ങളുപയോഗിച്ച് അവയെ വിശേഷിപ്പിക്കുയോ, അങ്ങിനെ അതിന്റെയൊക്കെ കാരണമായ നമ്മുടെ സാമൂഹ്യ വ്യവസ്ഥയിലെ കുഴപ്പങ്ങളെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.
സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയുടെ വാര്‍ത്തക്കിടയില്‍ കൂട്ടക്കൊല എന്ന വാക്ക് നിരന്തരം കേട്ടുകൊണ്ടിരുന്നപ്പോഴും ചോരപ്പുഴക്ക് പകരം റൈനക്കു കാണുവാന്‍ കഴിഞ്ഞത് ചുവന്ന ഗ്രാഫുകള്‍ മാത്രമാണത്രെ...
സെന്‍സെക്സ് വീണ തിങ്കളാഴ്ചയെ ദുഃഖദിനമായി വിശേഷിപ്പിച്ച ഇവരൊന്നും 1984ല്‍ ദല്‍ഹി, 1992-93ല്‍ മുംബൈ, 2002ല്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ കൂട്ടക്കൊല നടന്ന സമയത്തൊന്നും ആ ദിവസങ്ങളെ ദുഃഖദിനം എന്ന് വിശേഷിപ്പിച്ചതായി കണ്ടിട്ടില്ല എന്നദ്ദേഹം പറയുന്നു.
ഒരേ വാക്കിനു പലര്‍ക്കും പല അര്‍ത്ഥം....
കൂട്ടക്കൊല എന്ന വാക്ക് മനുഷ്യജീവിതങ്ങളെ കൊല ചെയ്യുന്നതിനെ വിശേഷിപ്പിക്കുവാന്‍ തെറ്റായി ഉപയോഗിക്കുകയാണെന്ന് ഒരല്പം പരിഹാസത്തോടെ റൈന പറയുന്നു. ആ വാക്ക് ശരിക്കും ഉപയോഗിക്കേണ്ടത് ബാങ്ക് ക്രെഡിറ്റ്, ഹൌസിങ്ങ് മാര്‍ക്കറ്റ്, വിദേശ നിക്ഷേപകര്‍, എന്നിവക്കൊക്കെ എന്തെങ്കിലും സംഭവിക്കുമ്പോഴാണ്.
മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ശരിയായ മനുഷ്യജീവി എന്നത് പുതുപുത്തന്‍ കറന്‍സി നോട്ടുകളും, ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളും ഒക്കെ ആണല്ലോ...
അല്ലെങ്കിലും ഉള്ളവനും ഇല്ലാത്തവനും സംസാരിക്കുന്നത് രണ്ടു തരം ഭാഷ തന്നെയല്ലേ?
സെഡ് മാഗിലെ ലേഖനം ഇവിടെ
8 comments:
കൂട്ടക്കൊല എന്നര്‍ത്ഥം വരുന്ന carnage, bloodbath എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത് എന്താണ്?കൊല്ലപ്പെടുന്ന നിസ്സഹായരായ മനുഷ്യരാണോ അതോ പട പട എന്ന് ശബ്ദം കേള്‍പ്പിക്കുന്ന കറന്‍സി നോട്ടുകളാണോ? അതോ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളോ?
ദശലക്ഷക്കണക്കിനു മനുഷ്യര്‍ പോഷകാഹാരമില്ലാതെയും, തടയാമായിരുന്ന മഹാമാരികള്‍ തടയാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടും മരിക്കുമ്പോള്‍, ലക്ഷക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഒന്നും തന്നെ മുഖ്യധാരാ മാധ്യമങ്ങള്‍ ശക്തവും കൃത്യവുമായ പദങ്ങളുപയോഗിച്ച് അവയെ വിശേഷിപ്പിക്കുയോ, അങ്ങിനെ അതിന്റെയൊക്കെ കാരണമായ നമ്മുടെ സാമൂഹ്യ വ്യവസ്ഥയിലെ കുഴപ്പങ്ങളെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.
This is the present situation in India
ഏറ്റവും ഒടുവില്‍ പറഞ്ഞതാണ് കാര്യം ദരിദ്ര വാസികളായ കോടിപ്രജകള്‍ക്ക് എന്ത് ഭാഷ എന്ത് ഭാഷാശാസ്ത്രം
‘വാക്കേ വാക്കേ കൂടെവിടെ?’
ഈയ്യിടെ ഇത് പോലെ ബലാല്‍സംഗം ചെയ്യപ്പെട്ട എന്ന ഒരു വാക്ക് കേട്ട്, ഒന്നൂടെ റ്റി.വിയില്‍ നോക്കിയപ്പോ, എതോ സംസ്ഥാനത്തേ അഭിസംബോധന ചെയ്ത് വാക്കായിരുന്നു.
കണ്ടത്തൈ കേട്ടതൈ ചൊല്ലാതെ, കണ്ണേ കാതെ നമസ്കാരം!
ശരിയാണല്ലോ.. പലപ്പോഴും ശ്രദ്ധിക്കാരില്ല പത്രം മുനിയുന്ന പദപ്രയോഗങ്ങള്‍..ഇതൊക്കെ അല്‍പ്പാല്പം മനസ്സില്‍ കയറി സംസ്കാരത്തിന്റെ ഭാഗമാവുന്നതു കാരണമാവും നമ്മളും ചിലപ്പോള്‍ മരവിച്ചിരിക്കുന്നത്.. അതോ നമ്മുടെ മരവിപ്പിനെ പത്രങ്ങള്‍ (ജിഹ്വയാണല്ലോ പണ്ടാരം)അല്‍പ്പാല്പം പങ്കുവയ്ക്കുന്നതോ..? ആര്‍ക്കറിയാം?
വളരെ നല്ല നിരിക്ഷണം . കുരുതി/യുദ്ധം /അധിനിവേശം ഇവയുമായി ബന്ധപ്പെട്ട പദാവലി തുടര്‍ച്ചയായി ദുരുപയോഗിക്കപ്പെടുന്ന മറ്റൊരു മേഖല സ്പോര്‍ട്സ് റിപോര്‍ടിംഗ് ആണ്. ഈ കുറിപ്പു മനസ്സില്‍വച്ചുകൊണ്ട് വരുന്ന കുറച്ചുദിവസങ്ങളിലെ ക്രിക്കറ്റ് വാര്‍ത്തകള്‍ ശ്രദ്ധിച്ചുനോക്കൂ.
when the gap between shining and sufferng india is widening like anything the marginalisation of the poor even by highjacking the languages which were once their own is not surprising moorhty.your concern for the sidelined is appreciatd.
reveendran.v.
Post a Comment