Sunday, February 3, 2008

മണ്ണപ്പം തിന്നാല്‍ രണ്ടുണ്ടോ കാര്യം?

പാചകക്കുറിപ്പ് - മണ്ണപ്പം

ആവശ്യം വേണ്ട സാധനങ്ങള്‍

ചെളിമണ്ണ്‌ - ആവശ്യത്തിന്

ഉപ്പ് ‌- രുചിക്കനുസരിച്ച്

പച്ചക്കറി - കിട്ടുന്നതെന്തെങ്കിലും വളരെക്കുറച്ച്

ദാരിദ്ര്യം - വേണ്ടുവോളം

വിശപ്പ് ‌‌‌‌- സഹിക്കാവുന്നതിനുമപ്പുറം

പാചകം ചെയ്യുന്ന വിധം

മണ്ണിലെ കല്ലു കളഞ്ഞ്, അരിച്ച് വെള്ളം ചേര്‍ത്ത് വൃത്തിയായി കുഴയ്ക്കുക. അതിനുശേഷം ചേരുവ രണ്ട് ആവശ്യത്തിനു തൂവി, മൂന്നാം ചേരുവ ഉണ്ടെങ്കില്‍ അതും ഇട്ട് നന്നായി കൂട്ടിയോജിപ്പിക്കുക. എന്നിട്ട് ചെറിയ ചെറിയ കഷണങ്ങളായി മുറിച്ച് പരത്തി സൂര്യപ്രകാശത്തില്‍ ഉണക്കാന്‍ വെയ്ക്കുക. നല്ലവണ്ണം ഉണങ്ങിക്കഴിയുമ്പോള്‍ വാങ്ങി സൂക്ഷിക്കുക. നല്ല ഒന്നാം തരം മണ്ണപ്പം റെഡി. ചേരുവ നാലും അഞ്ചും ആവശ്യത്തില്‍ കൂടുതലാണെങ്കില്‍ ഉണ്ടാക്കുന്നതിനിടക്ക് ടേസ്റ്റ് നോക്കുകയുമാവാം..

തമാശ പറഞ്ഞതല്ല...

ദാരിദ്ര്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന (ഈ മുടിഞ്ഞ ക്ലീഷെ! ) ഹെയ്തിയിലെ ചേരിനിവാസികളായ ജനങ്ങള്‍ വിശപ്പടക്കുന്നത് മുകളില്‍പ്പറഞ്ഞ വിശിഷ്ട്യഭോജ്യം കൊണ്ടാണെന്ന് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മണ്ണപ്പത്തിന്റെ ചേരുവകളും അതുണ്ടാക്കുന്ന വിധവും ചില റിപ്പോര്‍ട്ടുകളില്‍ കണ്ടത് ഒന്ന് എടുത്ത് എഴുതിയതാണ് മുകളില്‍. കടകളിലും മറ്റും മണ്ണപ്പം വില്പനക്കും വെച്ചിട്ടുണ്ടത്രേ.

ഉയരുന്ന എണ്ണവിലയും, വെള്ളപ്പൊക്കം, വരള്‍ച്ച, ബയോഫ്യുവലിനുവേണ്ടി ഭക്ഷ്യവസ്തുക്കള്‍ വകമാറ്റി “ചിലവു ചെയ്യുമ്പോള്‍“ ഉണ്ടാകുന്ന ക്ഷാമം എല്ലാം കൂടിച്ചേര്‍ന്ന് ലോകമാസകലം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാക്കിയിരിക്കുകയാണ്. ഹെയ്തി പോലെ ഇറക്കുമതിയെ ആശ്രയിക്കുന്ന ഒരു രാജ്യത്തിന് ഇത് താങ്ങാന്‍ പറ്റാതായിരിക്കുന്നു. ഇവിടുത്തെ 80% ജനങ്ങളും ദിവസം 2 ഡോളറില്‍ താഴെ മാത്രം വരുമാനത്തില്‍ ജീവിക്കുന്നവരാണ്. ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കയ്യില്‍ എല്ലാ അധികാരങ്ങളും സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നു.

അപ്പോള്‍പ്പിന്നെ മണ്ണു തിന്നാതെ എന്തു ചെയ്യും?

റിപ്പബ്ലിക് ഓഫ് ഹെയ്തി എന്ന ഔദ്യോഗിക നാമമുള്ള ഹെയ്തി എന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യം, കരീബിയന്‍ ദ്വീപുകളിലൊന്നായ ഹിസ്പനിയൊല(Hispaniola)യില്‍ സ്ഥിതി ചെയ്യുന്നു. തലസ്ഥാനം പോര്‍ട്ട് ഓഫ് പ്രിന്‍സ് (Port-au-Prince). ഒരു കാലത്ത് തികച്ചും സമ്പന്നമായിരുന്ന ഈ രാജ്യം കറുത്തവര്‍ഗക്കാര്‍ നേതൃത്വം നല്‍കപ്പെട്ട ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര റിപ്പബ്ലിക്ക് ആണ്. അതുപോലെത്തന്നെ അടിമകളുടെ വിപ്ലവത്തെത്തുടര്‍ന്ന് രൂപം കൊണ്ടിട്ടുള്ള ഏക രാജ്യവും. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ആദ്യത്തെയും പഴക്കം ചെന്നതുമായ സ്വതന്ത്ര രാഷ്ട്രവും.

മൊത്തം ചരിത്രം ഇവിടെ വിക്കിയില്‍.

ഒരു കാലത്ത് തികച്ചും സമ്പന്നമായ കോളനിയായിരുന്ന ഈ രാജ്യം ഇന്ന് പശ്ചിമാര്‍ദ്ധഗോളത്തിലെ ഏറ്റവും ദരിദ്രമായ രാജ്യമായതെങ്ങിനെ എന്നതിനെക്കുറിച്ച് വിശകലനം ചെയ്യുന്ന ഒരു ലേഖനം ഇവിടെ ഉണ്ട്. ഫ്രഞ്ച് അധിനിവേശം, 1804ല്‍ കറുത്ത വര്‍ഗക്കാരായ അടിമകളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട വിപ്ലവാനന്തര രാഷ്ട്രത്തിന് ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ നടപടി, അടിമകള്‍ ഫ്രഞ്ചുകാരായ ഭൂവുടമകളില്‍ നിന്നും പിടിച്ചെടുത്ത ഭൂമിക്കു പകരമായി ഫ്രാന്‍സിനു കൊടുക്കേണ്ടി വന്ന തുകയും അതിന്റെ പത്തിരട്ടിയോളം വന്ന പലിശയും, 1915 മുതല്‍ 1934 വരെയുള്ള അമേരിക്കന്‍ അധിനിവേശം, വീണ്ടും രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ മേല്‍ക്കോയ്മ, ഹെയ്തിയിലെ ഭരണാധികാരികളുടെ അഴിമതി, കയ്യിലിരിപ്പ്, സമ്പത്ത് ചെറുന്യൂനപക്ഷത്തിന്റെ കയ്യില്‍ കേന്ദ്രീകരിച്ചതും അവര്‍ അത് സംരക്ഷിക്കാന്‍ ശ്രമിച്ചതും, മണ്ണൊലിപ്പ്, കൃഷിരീതികളിലെ പിഴവ്, വിദ്യാഭ്യാസത്തിന്റെതായ പ്രശ്നങ്ങള്‍, ഭാഷയുടെ പ്രശ്നം അങ്ങിനെ നിരവധി കാരണങ്ങള്‍.......

ആദ്യം ഫ്രാന്‍സും പിന്നീട് അമേരിക്കയും ഹെയ്തിയില്‍ നടപ്പാക്കിയ “ജനാധിപത്യ പുനഃസ്ഥാപന”ത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് 2004ല്‍ ചോംസ്കി എഴുതിയ ഒരു ലേഖനം ഇവിടെ.

ഹെയ്തിയില്‍ നിരവധികാലം സേവനമനുഷ്ടിച്ചിട്ടുള്ള പോള്‍ ഫാര്‍മര്‍ എന്ന ഡോക്ടറുടെ/നരവംശ ശാസ്ത്രജ്ഞന്റെ ഒരു ലേഖനം ഇവിടെ. സി.ഐ.എയും പെന്റഗണുമൊക്കെ ഇതില്‍ കടന്നു വരുന്നുണ്ട്.

പണ്ട് ഹെയ്തിയില്‍ നിന്ന് ഫ്രാന്‍സ് നിര്‍ബന്ധപൂര്‍വം വാങ്ങിയ പണത്തിന്റെ മൂല്യം ഹെയ്തിയിലെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡണ്ടായിരുന്ന Jean-Bertrand Aristideന്റെ കണക്ക് പ്രകാരം 21 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍. അരിസ്റ്റൈഡ് അത് തിരിച്ചു ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു.

(Taking up the question of the historic French debt, Aristide declared that France ‘extorted this money from Haiti by force and should give it back to us so that we can build primary schools, primary healthcare, water systems and roads.’ He did the maths, adding in interest and adjusting for inflation, to calculate that France owes Haiti $21,685,135,571.48 and counting.)

അദ്ദേഹത്തെ 2004ല്‍ അധികാരത്തില്‍ നിന്നും രണ്ടാംവട്ടവും പുറത്താക്കി.

Haiti is a classic case of the tension between the stated aim of the U.S. to build democracies around the world and its desire to ensure that such governments remain pliant and reflect its own policies. After nine decades of U.S. involvement, Haiti is the poorest country in the western hemisphere. For 30 years from 1958, Washington nurtured the tyrannical regimes of the Duvaliers (father and son) so that they remained allies during the Cold War. ഹിന്ദുവിലെ ഒരു വാര്‍ത്തയില്‍ നിന്ന്.

പശ്ചിമാര്‍ദ്ധഗോളത്തിലെ ഏറ്റവും ദരിദ്രരാജ്യമായിട്ടും ഐ.എം.ഫിന്റെയും ലോക ബാങ്കിന്റെയും കടാശ്വാസ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്ന കാര്യത്തില്‍ മറ്റു അമേരിക്കന്‍ രാജ്യങ്ങളുടെ പുറകിലാണ് ഹെയ്തിയെന്ന് Haiti's Debt എന്ന ഈ ലേഖനത്തില്‍ പറയുന്നു. ഹെയ്തിയുടെ കടം അല്പം പോലും വൈകാതെ റദ്ദാക്കണം എന്ന് അതിനെക്കുറിച്ച് പഠനം നടത്തിയ Mark Weisbrot and Luis Sandoval എന്നിവര്‍ പറയുന്നു.

അങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍....

ഒരു ഡിസ്കഷന്‍ ഗ്രൂപ്പില്‍ ഒരു അമേരിക്കക്കാരന്‍ തങ്ങളോട് തന്നെ ചോദിച്ച ചോദ്യം തന്നെ എന്തുകൊണ്ടിവര്‍ മണ്ണു തിന്നുന്നു എന്ന ചോദ്യത്തിന്റെ നാടന്‍ ഉത്തരം.

“Why is it that we can dump trillions of dollars in to Iraq - more than 6,000 miles away - to wage war on a nation and a people whom WE armed, and whom did NOTHING to us, yet we allow people to starve and hold themselves from death by eating mud cookies, right here, practically in our back yard in Haiti? “

സിമിയുടെ അച്ഛാ എനിക്ക് വിശക്കുന്നു എന്ന പോസ്റ്റ് കൂടി വായിക്കുക.

27 comments:

മൂര്‍ത്തി said...

എന്ത് പറയാന്‍? ....

നിഷാന്ത് said...

എന്തു പറയാനാ...
അതു‌ തന്നെ...
ഇന്നു രാവിലെ മുതല്‍ ഒരു "മൂഡ്"ഇല്ലാതെ ഇരിക്കുകയായിരുന്നു!
ലോകത്തിന്റെ പോക്കോര്‍ത്ത്!
എവിടെ ജീവിതം ഒന്നു സെറ്റില്‍ ചെയും എന്നാലോചിച്ച്!
സത്യം മാഷേ!
അപ്പൊ ദാണ്ടെ ന്യൂയോര്‍ക്കില്‍ നിന്നും ഒരു സുഹൃത്ത്, it is really getting congested here, wishing to go back on the very first flight!!!
ഇപ്പൊ ഇതുകൂടെ കണ്ടപ്പോള്‍ പേടിയാകുന്നു!
സമീപഭാവിയില്‍ കേരളവും?
എവിടെ ജീവിക്കും?

അപ്പു ആദ്യാക്ഷരി said...

മൂര്‍ത്തിമാഷേ.. വളരെ നല്ല ലേഖനം. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഈ യുദ്ധക്കൊതിയന്മാര്‍ക്ക് ഇതൊന്നും കാണാന്‍ നേരമില്ലല്ലോ. എന്തുചെയ്യാം, അനുഭവിക്കുകതന്നെ.

un said...

മൂര്‍ത്തി,
തലക്കെട്ട് കണ്ട് വായിക്കാതെ പോയേനേ.
വായിച്ചു. എന്തു പറയാന്‍?
ഇങ്ങനെയും ജീവിതങ്ങള്‍!

Harold said...

രാഷ്ട്രീയ ബ്ലോഗ്, തമാശ ബ്ലോഗ്, ഫോട്ടോ ബ്ലോഗ്
ദേ ഇപ്പോള്‍ അപ്പം ഉണ്ടാക്കുന്ന പോസ്റ്റും
ഇതെങ്ങോട്ടാ ഇഷ്ടാ?

യാരിദ്‌|~|Yarid said...

എന്തു പറയാന്‍ സാറ് , ഒന്നും പറയാനില്ല!!!!!

അതുല്യ said...

മൂര്‍ത്തി നിരത്തിയ ചരിത്രങ്ങള്‍ ഒക്കെ ശരീവയ്കുമ്പോഴ് തന്നെ, കളിമണ്ണ് കഴിയ്കുന്നതിനെ ഒരുപാട് ഗുണങ്ങളുണ്ടെന്ന് വേണം കരുതുവാ‍ന്‍. ഒരു പ്രത്യേക തരം കളിമണ്ണു, ഇന്നും ലോകത്തിന്റെ പല മൂലകളിലും ആഹാരമായിട്ട്,(പഴയ ഒരു രീഡേസ് ഡൈജസ്റ്റില്‍, ഒരു സ്ത്രീ, ചോക്ലേറ്റ് കഴിയ്കുന്നതിന്റെ അത്രേം തന്നെ ആസ്വാദ്യകരമാണീ ചെളി തീറ്റയെന്നും മറ്റും എഴുതിയിരുന്നും) കഴിയ്കുന്നുണ്ട്. അത് കൂടാതെ നമ്മുടെ ഇടയിലും തന്നെചില ഗര്‍ഭിണികള്‍ സ്ഥിരമായിട്ട് മണ്ണ് തിന്നാറുണ്ട് 10 മാസം വരെയും. ടൊക്സിന്‍ ഒക്കെ അബ്സോര്‍ബ് ചെയ്യുമെന്ന് കേട്ടിട്ടുണ്ട്, വയറ്റിലെത്തിയ കളിമണ്ണു. ഈയ്യിടെ ഗിന്നസ്സ് റിക്കോറ്ഡ് എന്ന റ്റിവി പ്രോഗ്രാമ്മില്‍, 2 മാസം കണ്ടിന്യുവസായിട്ട് കളിമണ്ണ് മാത്രം തിന്ന ഒരു വനിതയേ കാട്ടിയിരുന്നു. അതും പോരാഞിട്ട്, ചിമ്പാന്‍സികള്‍ പൊതുവെ മണ്ണു തിന്നാറുണ്ട് എന്നാണേ എന്റെ അറിവ്. തത്തകള്‍?

150% ശതമാനത്തോളം ഉയര്‍ന്ന ദുബായിലെ ഗ്രോസറി വില കാരണം, പ്രവാസികളില്‍ ചിലര്‍ മരുഭൂയിലെ ചരലരീച്ച് തിന്നേണ്ടി വരും ഈ പോക്ക് പോയാല്‍.

ധ്വനി | Dhwani said...

മന:പ്രിങ്ങ്യാസമായി! :( രണ്ടാവര്‍ത്തി വായിച്ചു പോയി!

നല്ല പോസ്റ്റ്!

മൂര്‍ത്തി said...

അതുല്യ, ജീവിക്കാന്‍ വേണ്ടി അല്ലാതെ വ്യാക്കൂണ്‍ പോലെയോ ആചാരം പോലെയോ വല്ലപ്പോഴും മണ്ണുതിന്നുന്നതിനു geophagy എന്ന പേര് വിദഗ്ദര്‍ നല്‍കിയിട്ടുണ്ട്. അതിന്റെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി സൂരജ് ഈ വഴി വന്നാല്‍ നമുക്ക് വിശദീകരിച്ചു തരും..

മന്‍സുര്‍ said...

മൂര്‍ത്തി സാറേ...

നല്ലൊരു പോസ്റ്റ്‌..വായിക്കാന്‍ വൈകിപോയി എന്ന്‌ തോന്നി
അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

payyans said...

ഈ വാര്‍ത്ത ഒരു സുഹ്രത്ത് പറ‍ഞ്ഞിരുന്നു.വായന ഇതുവരെ തരപെട്ടിരുന്നില്ല. ഇവിടെ അത് സാദ്യമായി.ധാരാളം ലിങ്കുകള്‍ നല്കിയതും കേമം. keep up similar works!

ഏ.ആര്‍. നജീം said...

ഇവിടെ ഒരു ലോക്കല്‍ ന്യൂസ് പേപ്പറിലും കണ്ടിരുന്നു.. എന്താ പറയുക.. പാവങ്ങള്‍..

Inji Pennu said...

അമേരിക്കയുടെ ഹെയ്തി നയം അറപ്പുളവാക്കുന്നതാണ്! ഹെയ്തിയില്‍ എണ്ണയുണ്ടെന്ന് കണ്ടു പിടിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സകലരും അവിടെ പറന്നിറങ്ങിയേനെ. ഇവിടെ പള്ളികളിലും മറ്റും ഹെയ്തിയിലെ ആളുകള്‍ക്ക് വീട് വെച്ചു കൊടുക്കാനും ഭക്ഷണം കൊടുക്കാനും ഒക്കെ മത്സരമാണ്. ആ ബോധം അമേരിക്ക ഹെയ്തിയോട് കാണിക്കുന്ന അവഗണനയ്ക്കും ക്രൂരതയ്ക്കും എതിരെ ഉപയോഗിക്കാന്‍ ഇവിടുത്തെ ആളുകള്‍ക്ക് കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.
കഷ്ടം! ഇത് വായിച്ചിട്ട് തളര്‍ന്നു പോവുന്നു!! :(

puTTuNNi said...

വിഷമിക്കുന്നു ഇതറിഞ്ഞതില്‍.. നമ്മളൊക്കെ ഫാഗ്യവാന്മാര്‍

ഹരിശ്രീ said...

നല്ല ലേഖനം മാഷേ....

ഗുപ്തന്‍ said...

ശ്രദ്ധയര്‍ഹിക്കുന്ന ലേഖനം മൂര്‍ത്തിമാഷെ...ഹെയ്തിയിലെ പ്രശ്നങ്ങളെക്കുറിച്ചു കേട്ടിരുന്നു. മണ്ണപ്പത്തിന്റെ കാര്യം ഇപ്പോഴാണ് അറിയുന്നത്.

ആ തലക്കെട്ട് ഒരു ഡിസ്ട്രാക്ഷന്‍ ആയേ തോന്നിയുള്ളു

മൂര്‍ത്തി said...

നന്ദി നിഷാന്ത്,അപ്പു,പേരയ്ക്ക, അതുല്യ,ഹരോള്‍ഡ് ,വഴിപോക്കന്‍,ധ്വനി, മന്‍സൂര്‍,പയ്യന്‍സ്, നജീം, ഇഞ്ചിപ്പെണ്ണ്‌,പുട്ടുണ്ണി, ഹരിശ്രീ, ഗുപ്തന്‍.

തലക്കെട്ട് ശരിയായില്ല എന്ന പേരയ്ക്കയുടേയും ഗുപ്തന്റേയും അഭിപ്രായം പിന്നീട് വായിച്ചപ്പോള്‍ എനിക്കും ഉണ്ടായി..

ഇനി ശ്രദ്ധിക്കാം...:)

Rejeesh Sanathanan said...

ഈ കാലത്തു വിലാപങ്ങള്‍ തമാശകളാണ്.......

പാമരന്‍ said...

സ്വയം തലക്കുതല്ലിയിട്ട്‌ ഞാനും വിഷമിക്കുന്നു എന്നു പറയുന്നു. എന്‍റെ പിള്ളേര്‍ പട്ടിണികിടക്കാത്തതുകൊണ്ട്‌.

നന്നായി മൂര്‍ത്തി സാറെ.

കൊച്ചുത്രേസ്യ said...

ഇങ്ങനെയും ജീവിതങ്ങള്‍..കഷ്ടം!!

കണ്ണൂരാന്‍ - KANNURAN said...

ഒന്നും പറയാനില്ല.. കഷ്ടമെന്നല്ലാതെ

Sandeep PM said...

ഇത് ഞാന്‍ കണ്ടതാണ്.രോയിട്ടെര്സ് സൈറ്റില്‍ ഈ വാര്‍ത്ത ഉണ്ടായിരുന്നു.ഒരു പോസ്റ്റ് ഇടണം എന്ന് വിചാരിച്ചതാണ് പക്ഷെ ഞാന്‍ പോസ്റ്റ് ഇട്ടാല്‍ അവരുടെ വിശപ്പ് മാറുമോ?
പണ്ടു മണ്ണപ്പം ച്ചുട്ടെടുതപ്പോള്‍ വിചാരിച്ചില്ല അത് തിന്നാനും ആളുണ്ടാകും എന്ന് :(

ശ്രീവല്ലഭന്‍. said...

മൂര്‍ത്തി,
സിമിയുടെ പോസ്റ്റിലെ ലിങ്ക് കണ്ട് എത്തി. വളരെ നല്ല ലേഖനം

G.MANU said...

ഗോളങ്ങള്‍ താണ്ടിക്കടക്കുന്ന ശാ‍സ്ത്രമേ..
ഗോലി തരുമോ വിശപ്പു കെടുത്തുന്ന...

നന്നായി മാഷേ

Sanal Kumar Sasidharan said...

വായിക്കാതെ നഷ്ടമുണ്ടാക്കുമായിരുന്ന ഒരു പോസ്റ്റ്.സിമിക്ക് നന്ദി.മൂര്‍ത്തിക്ക് നന്ദിയില്ല.അല്‍പ്പം നോവിച്ചു അതുകൊണ്ട്

ഭൂമിപുത്രി said...

സിമിയാണിങ്ങോട്ടു നയിച്ചതു.
ഞാനും വായിച്ചിരുന്നു ഈ മണ്ണപ്പക്കഥ.
വിശ്വസിയ്ക്കാന്‍ പറ്റിയില്ല..
കൂടുതല്വിവരങ്ങള്‍ക്കു നന്ദി മൂര്‍ത്തി

Rajeeve Chelanat said...

ഇപ്പോഴാണ് ഈ ലേഖനം കണ്ടത്. ഹെയ്തിയിലെ അവസ്ഥ ഇതിനുമുന്‍പ് വായിച്ചിരുന്നു (പക്ഷേ മണ്ണപ്പം ശ്രദ്ധയില്‍ പെട്ടിരുന്നില്ല ഇതു വരെ).

ലാറ്റിന്‍ അമേരിക്കയിലും, ഏഷ്യോ-ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും, ഇപ്പോള്‍, അതിനപ്പുറത്തേക്കും നീളുന്ന നവ-കൊളോണിയല്‍ നയങ്ങള്‍ എങ്ങിനെയാണ് ഒരു പുതിയ ലോകക്രമം ഉണ്ടാക്കുന്നതെന്ന് ഈ ലേഖനം വ്യക്തമാക്കിത്തരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം ജര്‍മ്മനിയെ പങ്കിട്ടതിന്റെയും അവര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക കണക്കാക്കിയതിന്റെയും കഥകളും നമുക്കറിയാമല്ലോ. ജര്‍മ്മനിയായതുകൊണ്ട് പിടിച്ചുനിന്നു. അന്ന് ഏകധ്രുവലോകമല്ലായിരുന്നു എന്നതും കാരണമായിരുന്നിട്ടുണ്ടാകണം.

അഭിവാദ്യങ്ങളോടെ