Thursday, February 14, 2008

പ്രണയമൊന്നുമല്ല

നമ്മുടെ ശ്വാസത്തിന്റെ വില ഞാനിപ്പോള്‍ അറിയുന്നു
മുഖം‌മൂടി കൊണ്ട് മറയ്ക്കപ്പെടാത്ത
ഒരു മുഖം കാണാന്‍ ഞാന്‍ കൊതിക്കുന്നു
ഈ നിമിഷത്തില്‍ നമ്മള്‍ പങ്കുവെക്കേണ്ടത്
ഇതുപോലും പറയാനാകാതെ കടന്നുപോകുന്ന,
നമ്മള്‍ക്കിടയിലെ പലരേയും കുറിച്ചാണ്.

സാമാന്യം നല്ലൊരു വാലന്റൈന്‍ ദിന സന്ദേശം അല്ലേ?നഷ്ടബോധവും പങ്കുവെക്കലുമൊക്കെ നിറഞ്ഞ, എന്നാല്‍ അല്പം വ്യത്യസ്തയുള്ള ഒരു പ്രണയദിന സന്ദേശം?

എന്നാല്‍ അല്ല.....

ചൈനയില്‍ സാര്‍സ് രോഗം പടര്‍ന്നുകൊണ്ടിരുന്ന കാലത്ത് ശ്വാസത്തിലൂടെ രോഗം പകരുമെന്ന് ഭയന്ന്, മുഖം‌മൂടി ധരിച്ച്, സംസാരിക്കുകപോലും ചെയ്യാതെ ജനങ്ങള്‍ ജീവിച്ചുകൊണ്ടിരുന്ന സമയത്ത് ആരോ അയച്ച ഒരു എസ്.എം.എസ് സന്ദേശമാണിത്..

എല്ലാവരും അവരുടെ ശബ്ദം തന്നെ
അടക്കിനിര്‍ത്തിയിരിക്കുന്നു
നമുക്കിനി വാതിലുകളടയ്ക്കാം
വീടുകള്‍ കുറ്റിയിട്ട് ഉള്‍വലിയാം
വിറങ്ങലിച്ച ഈ നഗരത്തില്‍ നിന്ന്‌
വിരലുകള്‍ കൊണ്ട് പരസ്പരം സംസാരിക്കാം

ഇത് മറ്റൊരെണ്ണം

മൊബൈലും എസ്.എം.എസ്സുമൊക്കെ ഇല്ലായിരുന്നെങ്കില്‍ ഇതുപോലുള്ള പല രചനകളും ജനിക്കാതെ പോയേനെ.... എന്തായാലും പുത്തന്‍ സാങ്കേതിക വിദ്യകളും അവയുടേതായ രീതിയില്‍ ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഈ കുറിപ്പും ഉണ്ടാവില്ലായിരുന്നു.

ജനയുഗം പത്രത്തില്‍ കെ.ആര്‍.സുമി എസ്.എം.എസ്സിന്റെ ഉത്ഭവവും ചരിത്രവുമൊക്കെ വിവരിക്കുന്ന ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. അതിലെ ഒരു ഭാഗം വായിച്ചതിന്റെ രസത്തില്‍ എഴുതിയത്. ഉദാഹരണങ്ങള്‍ ആ ലേഖനത്തിലേത്.

12 comments:

മൂര്‍ത്തി said...

ഇന്നു പ്രണയ ദിനമല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇന്ന് മാത്രമല്ല, എന്നും പ്രണയദിനമാ.

ദിലീപ് വിശ്വനാഥ് said...

നന്നായിട്ടുണ്ട് മൂര്‍ത്തി.

ധ്വനി | Dhwani said...

വിറങ്ങലിച്ച ഈ നഗരത്തില്‍ നിന്ന്‌
വിരലുകള്‍ കൊണ്ട് പരസ്പരം സംസാരിക്കാം
:)

സഞ്ചാരി said...

ആരവിടെ ചുവന്ന പൂവ് വില്‍ക്കുകയൊ ചൂടുകയൊ ചെയ്യരുത്.വാര്‍ത്ത
അടുത്ത പേജില്‍ വായിച്ചത് ബഹറീന്‍ കോസ്‌വേ പന്ത്രണ്ട് വരിയാക്കുന്നു സൌദിയയില്‍ നിന്ന് വാരന്ത്യം ആഘോഷിക്കാന്‍ വരുന്നവരുടെ തിരക്കു കാരണം.

മയൂര said...

വിരലുകള്‍ സംസാരിക്കട്ടെ:)

Gopan | ഗോപന്‍ said...

:)

GLPS VAKAYAD said...

മൂര്‍ത്തീ ഇതുവഴിയാദ്യം,
പല തവണ വായിച്ചു.മനം നിറഞ്ഞു

ശ്രീ said...

:)

siva // ശിവ said...

good post....

ഹരിത് said...

ഇഷ്ടപ്പെട്ടു. നല്ല രചന.

പാമരന്‍ said...

ഇവിടെ എത്താന്‍ വൈകിപ്പോയി.

നല്ല രചന