വീല്‍ചെയര്‍ ഡംപിങ്ങ് എന്ന വാക്ക് കേട്ടിട്ടുണ്ടോ? പുതിയ വാക്ക്. പക്ഷെ പഴയ പ്രതിഭാസം.
ഇക്കഴിഞ്ഞ ജനുവരി അവസാനം ഫ്ലോറിഡയില്‍ ബ്രിയാന്‍ സ്റ്റെര്‍ണര്‍ എന്ന കാലുകള്‍ക്കും കൈകള്‍ക്കും സ്വാധീനമില്ലാത്ത ഒരാളെ പോലീസ് അയാളുടെ വീല്‍ചെയറില്‍ നിന്ന് വലിച്ചു പുറത്തിടുകയും വലിച്ചിഴക്കുകയും കൈകള്‍ ബന്ധിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുട്യൂബില്‍ വന്നിരുന്നു. ശാരീരികമായ അവശതകളുള്ള ഒരു വ്യക്തിയെ പോലീസുകാരന്‍ മനഃസാക്ഷിപോലുമില്ലാതെ കൈകാര്യം ചെയ്യുമ്പോഴും കൂടെയുള്ള പോലീസുകാര്‍ ഏതോ നിസ്സാരസംഭവം നടക്കുന്ന മട്ടില്‍ ചിരിക്കുകയും തമാശപറയുകയും ചെയ്യുകയായിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. മനുഷ്യന്‍ ഹാ എത്ര മനോഹരമായ പദം എന്നു പറഞ്ഞതാരാണ്?
ഇതിനെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ തലക്കെട്ടുകളൊക്കെ വായിച്ചാല്‍ ഒരു മനുഷ്യനോടാണിങ്ങനെ പെരുമാറിയത് എന്നു തോന്നുകില്ല. അദ്ദേഹത്തിന്റെ അസുഖവുമായി ബന്ധമുള്ള പക്ഷാഘാതം ബാധിച്ചവന്‍, ശരീരം തളര്‍ന്നവന്‍ എന്നൊക്കെ അര്‍ത്ഥം വരുന്ന paralyzed", "paraplegic", "quadriplegic" തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് തലക്കെട്ട് നിറക്കുകയായിരുന്നു മാധ്യമങ്ങളൊക്കെ. ചില പത്രങ്ങളില്‍ Police suspended for wheelchair dumping എന്ന മട്ടിലുള്ള തലക്കെട്ടുകളായിരുന്നു.
"Wheelchair dumping" is ambiguous, obnoxiously imprecise, and goes for the shock value at the expense of even mentioning the victim involved. "Man dumped from wheelchair by cop" would have preserved the news shock value while also speaking the truth.
വീല്‍ചെയര്‍ ഡംപിങ്ങ് എന്ന പ്രയോഗം തന്നെ എത്രയോ അവ്യക്തമാണ്? ഒരു മനുഷ്യനെ പോലീസുകാരന്‍ വീല്‍ചെയറില്‍ നിന്നും വലിച്ചു താഴെ ഇട്ടു എന്നായിരുന്നു ശീര്‍ഷകമെങ്കില്‍ ആ വാര്‍ത്ത ഷോക്ക് വാല്യു മാത്രമല്ല നല്‍കുക സത്യസന്ധമായ റിപ്പോര്‍ട്ടിംഗ് കൂടി ആകുമായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയെ മനുഷ്യാവകാശ ലംഘനത്തിന്റെ കാഴ്ച്ചപ്പാടില്‍ നിന്നു കൊണ്ട് അവതരിപ്പിക്കാന്‍ ഒരു മുഖ്യധാരാ മാധ്യമവും തയ്യാറായില്ല. ഒന്നു വായിച്ച്, ഞെട്ടി, മറന്നുപോകേണ്ട വസ്തുതകളായി എല്ലാം മാറിക്കൊണ്ടിരിക്കുന്നു, മാറ്റിക്കൊണ്ടിരിക്കുന്നു.
ഇത്തരത്തില്‍ ശാരീരിക/മാനസിക അവശതകളുള്ളവര്‍ക്ക് നേരെയുള്ള ആക്രമം ആദ്യത്തേതല്ല. ഇത്തവണത്തെ പ്രത്യേകത അത് സര്‍വെയ്‌ലന്‍സ് കാമറകളില്‍ പതിഞ്ഞു എന്നത് മാത്രമാണ്. അത്തരത്തില്‍ സ്റ്റെര്‍ണര്‍ ഭാഗ്യവാനാനെന്ന് പറയാം. അവിടത്തെ പോലീസ് ഷെറീഫ് പരസ്യമായി സ്റ്റെര്‍ണറോട് മാപ്പു പറയുകയും ചെയ്തിട്ടുണ്ട്.
ശാരീരികമോ മാനസികമോ ആയ അവശതകള്‍ ഉള്ളവരെ ഒഴിവാക്കുന്ന ഏതൊരു അവസ്ഥയും ഡംപിങ്ങ് അല്ലേ? നമ്മുടെ പല പൊതുസ്ഥാപനങ്ങള്‍ക്കും ഇത്തരക്കാരെ ആവശ്യമില്ല. അവരെ ഒരു ശല്യം എന്നതിനപ്പുറം നമുക്ക് കാണാനാവുന്നുമില്ല. സാമൂഹികമായ നിലനില്‍പ്പില്ലാത്ത ഏതൊരു വ്യക്തിയേയും ഒഴിവാക്കാനുള്ള സൌകര്യപ്രദമായ ചിലവുകുറഞ്ഞ വഴിയാണ് ഈ പുറംതള്ളല്‍.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെക്കൂടി കൊണ്ടുവരിക എന്ന അര്‍ത്ഥത്തില്‍, അവരുടെ ജീവിക്കാനുള്ള അവകാശം അംഗീകരിച്ചു കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി, അവശതകളുള്ളവരുടെ പൌരാവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും ഉള്‍ച്ചേര്‍ക്കല്‍ അഥവാ inclusion എന്ന പദം സാര്‍വത്രികമായി ഉപയോഗിച്ചുവരുന്നുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളും പോരാട്ടങ്ങളും നടത്തിവരുന്നുമുണ്ട്. കോടതികളിലും വിദ്യാഭാസ സ്ഥാപനങ്ങളിലുമൊക്കെയാണ് അവക്ക് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടിവരുന്നത്.
ഉള്‍ച്ചേര്‍ക്കല്‍ അഥവാ inclusion എന്ന പദം മുന്നോട്ട് വെക്കുന്ന ആശയങ്ങളുടെ നേര്‍ വിപരീതമാണ് ഡംപിങ്ങ് അഥവാ പുറംതള്ളല്‍ എന്ന കലാപരിപാടി. അവശതകളുള്ളവരുടെ അവകാശങ്ങള്‍ കണ്ടില്ലെന്ന് നടിക്കുക എന്നത് അത് നടപ്പില്‍ വരുത്തുന്നതിനേക്കാള്‍ ചിലവുകുറഞ്ഞതും സൌകര്യപ്രദവുമായ നടപടി ആക കൊണ്ട് പുറംതള്ളല്‍ ഒരു നടപ്പു രീതിയായിരിക്കുന്നു. ശാരീരിക, മാനസിക അവശതകള്‍ ഉള്ളവര്‍ മാത്രമല്ല സാമ്പത്തികമായും സാമൂഹികമായും ഒക്കെ “അത്രയ്ക്കങ്ങട് പോരാത്തവര്‍” ഒക്കെ പുറം തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ത്തന്നെ ഉണ്ട്.
തങ്ങളുടേത് മാത്രമായ സോണുകള്‍ നിര്‍മ്മിക്കുന്നതില്‍, അതിന്റെ സുഗമമായ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതില്‍, ആ മേഖലകളുടെ വിസ്താരം വര്‍ദ്ധിപ്പിക്കുന്നതില്‍ ഒക്കെ അതിന് ‘അധികാരം’ ഉള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വിജയിച്ചുകൊണ്ടിരിക്കുന്ന കാഴ്ച നമ്മളും കാണുന്നുണ്ടല്ലോ.
William Peace എഴുതിയ ലേഖനവും മറ്റു ചിലതും വായിച്ചപ്പോള്‍ എഴുതാന്‍ തോന്നിയത്.
11 comments:
വൃദ്ധസദനങ്ങളും ഒരു രീതിയില്‍ നോക്കിയാല്‍ ഡംപിങ്ങിനുള്ള ഇടങ്ങള്‍ തന്നെ അല്ലേ?
മൂര്‍ത്തി, ബിസിനെസ്സ് ഇന്ററസ്റ്റ് എന്നൊരു വാക്കുണ്ട് ഇംഗ്ലീഷില്‍.
What a sad situation... You have put together very thinkable points of view Murthy.
ശരിയാണ്... ഒരു പരസ്യചിത്രത്തില്‍ കണ്ടതോര്‍ക്കുന്നു...ഹോളിയുടെ നിറങ്ങള്‍ തുടച്ചു കളയുന്ന ഒരു ഹോസ്റ്റല്‍ വാര്‍ഡനോട് കണ്ണു കാണാത്ത കുട്ടി ചോദിക്കുന്നു...
"എത്ര നിറങ്ങളുണ്ട് മൊത്തം?"
"ചുവപ്പ്, പച്ച , മഞ്ഞ, നീല...."
"പച്ചയ്ക്കെന്താണ് നിറം"
(മറുപടി പറയാനാകാത്ത മുഖത്തോടെ വാര്‍ഡന്‍)
"ഒരിക്കല്‍ നിന്നോട് ഞാനതു പറയും"
..........കണ്ണുകള്‍ ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള പരസ്യചിത്രമാണത്. ബുലോഗത്തിലെ എത്രപേര്‍ ഇതു ചെയ്തിട്ടുണ്ട്....
thum chalo, tho hindhustan chale എന്ന ശങ്കര്‍ മഹാദേവന്‍റെ പാട്ട് ഓര്‍ത്തു പോകുന്നു.
മറ്റൊരു പരസ്യചിത്രത്തെക്കുറിച്ചും പറയട്ടെ
Respect the National Anthem എന്ന് യു ടൂബില്‍ സെര്‍ച്ച് ചെയ്താല്‍ അതു കിട്ടിയേക്കും.
പറഞ്ഞ് പറഞ്ഞ് ദൃശ്യത്തിന്‍റെ ഭംഗി കളയുന്നില്ല മൂര്‍ത്തി അതു കാണൂ...
ഒടുവില്‍ മറ്റൊരു വാക്ക്...
golf handicap
A golf handicap is a numerical measure of an amateur golfer's playing ability
ഓര്‍മ്മയില്ലേ വൈകല്യങ്ങളില്ലാത്ത പ്യൂര്‍ ആര്യന്‍ ജനതയെ ഉണ്ടാക്കിയെടുക്കാന്‍ കഷ്ടപ്പെട്ടത്. അതൊക്കെ തന്നെ പല രൂപങ്ങളില്‍ പല ഭാവങ്ങളില്‍. ജനിക്കുമ്പോള്‍ മുതല്‍ എല്ലാവരും ടെറിട്ടറി മാര്‍ക്ക് ചെയ്യുന്ന പട്ടികളാണ്. കുറച്ച് പേരെങ്കിലും മനുഷ്യരാവാന്‍ ശ്രമിക്കുന്നു. മിക്കവരും പട്ടികളായി തന്നെ നിലനില്‍ക്കുന്നു.
ശാരീരികമായി കുറവുള്ളവരെ ഇടിച്ചു താഴ്ത്തുന്നതില്‍ ഭാരതീയരെ വെല്ലാന്‍ ആരുമില്ല. കണ്ണിനു കാഴച കുറച്ചു കുറഞ്ഞാല്‍ ഐ..എ. എസ്സിനു എടുക്കുകയില്ല. മറ്റു രാജ്യങ്ങളില്‍ ഇതൊരു കുറ്റമാണ്.
സംഭവം നടന്നതെവിടെയന്നാ മൂര്‍ത്തി മാഷെ പറഞ്ഞത്? ഫ്ലോറിഡയിലല്ലെ? അവിടെ ഇതും നടക്കും ഇതിന്റെ അപ്പുറവും നടക്കും. മനുഷ്യന് ഒരു വിലയും നല്‍കാത്ത ലോകത്തിലെ ഒരേ ഒരു രാഷ്ടമാണ് തെമ്മാടികളുടെ ഈ രാജ്യം. സ്വന്തം പ്രജകളെപോലും ഈ രീതിയില്‍ പരിഗണിക്കുന്ന ഈ കുറ്റവാളികളുടെ രാജ്യത്തില്‍ നിന്നും മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നതു തന്നെ തെറ്റ്‍. ഈ ഹതഭാഗ്യനു ഇത്രയെ സംഭവിച്ചുള്ളു എന്നു പറഞ്ഞു സമാധാനിക്കാം!!!!
ശാരീരികമായി കുറവുള്ളവരെ ഇടിച്ചു താഴ്ത്തുന്നതില്‍ ഭാരതീയരെ വെല്ലാന്‍ ആരുമില്ല.
അത്രയ്ക്കങ്ങട് പോരാത്തവര്‍- ആപ്റ്റ് പ്രയോഗം മൂര്‍ത്തി.
ഇപ്പോ ഒന്നു വായിച്ച് ഞെട്ടുന്നു. ഇനി ആ ഞെട്ടല്‍ പോലും കാണില്ല. :(
പക്ഷെ ഒരു മനുഷ്യനും അറീയുന്നീല്ല...നാളെ അവര്‍കും ഇതു പൊലെ ഒരു ദിനമുന്ദെന്ന്.....പഴുത്തില വീഴുംബൊ പചില ചിരിക്ന പൊലെ.....
ചവറുകള്‍ എന്ന പെരല്ല ഇതിനുവ്വെണ്ടത് അറിവുകള്‍ എന്നാണു kalaKi maashe
Post a Comment