Monday, January 28, 2008

ഒരു ഉപഗ്രഹം താഴേക്ക് വരുന്നുണ്ട്...

ഒരു വമ്പന്‍ അമേരിക്കന്‍ ചാര ഉപഗ്രഹം കണ്‍‌ട്രോള്‍ പോയി താഴേക്ക് വരുന്നുണ്ട്...ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ അത് ഭൂമിയില്‍ വീഴും എന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു. 10000 പൌണ്ട് ഭാരവും ഏതാണ്ട് ഒരു ബസ്സിന്റെ വലിപ്പവുമുള്ള ഒന്ന്‌. 7700 പൌണ്ട്/3300 കിലോ ആണെന്ന് മറ്റു ചിലയിടങ്ങളില്‍ കാണുന്നു. NROL-21 USA-193 എന്നു പേരായ ഉപഗ്രഹമായിരിക്കാം താഴേക്ക് വന്നുകൊണ്ടിരിക്കുന്നതെന്ന് ഗ്ലോബല്‍ സെക്യൂരിറ്റി എന്ന സൈറ്റില്‍ കാണുന്നു.

2006 ഡിസംബര്‍ 14ന് Vandenberg എയര്‍ ഫോഴ്സ് ബെയ്സില്‍ നിന്നും വിക്ഷേപിക്കപ്പെട്ട ഈ ഉപഗ്രഹം വിക്ഷേപണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ സോളാര്‍ പാനലുകളുടെ തകരാര്‍ മൂലം പ്രവര്‍ത്തിക്കാതെ ആയി. 2007 ജനുവരിയില്‍ ഈ ക്ലാസിഫൈഡ് ഉപഗ്രഹവുമായുള്ള വാര്‍ത്താവിനിമയ ബന്ധവും നഷ്ട്രപ്പെട്ടു. 351 x 367 km ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കപ്പെട്ട ഇത് ഇപ്പോള്‍ 271 x 282 km ഭ്രമണപഥത്തിലാണെന്നും ദിവസേന 0.7 കി.മി വെച്ച് താഴ്ന്നു കൊണ്ടിരിക്കുകയാണെന്നുമാണ് വിദഗ്ദര്‍ പറയുന്നത്. താഴുന്നതിന്റെ വേഗത ഇനിയും കൂടിയേക്കും.

എവിടെ വന്ന് വീഴുമെന്നു പറയാന്‍ പറ്റില്ലത്രേ...

സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപഗ്രഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പെന്റഗണ്‍ വക്താവ് Lieutenant Colonel Karen Finn അസോസിയേറ്റ് പ്രസ്സിനോട് പറഞ്ഞു. The satellite is "de-orbiting എന്നാണ് വക്താവ് പറഞ്ഞത്. ഉപഗ്രഹത്തില്‍ ഹൈഡ്രസീന്‍ (Hydrazine, a colorless liquid with an ammonia-like odor, is a toxic chemical and can cause harm to anyone who contacts it.) എന്ന/അടങ്ങിയ റോക്കറ്റ് ഇന്ധനം ഉണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചും ഏത് തരത്തിലുള്ള ഉപഗ്രഹമാണിത് എന്നതിനെക്കുറിച്ചും വെളിപ്പെടുത്തുവാന്‍ ഇവര്‍ വിസമ്മതിച്ചു.. വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പല ബുദ്ധിമുട്ടുകളും കാണും.

ഹൈഡ്രസീന്‍ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒന്നാണെങ്കിലും ചൂടും അള്‍ട്രാവയലറ്റ് രശ്മികളുമേറ്റാല്‍ പെട്ടെന്ന് വിഘടിക്കപ്പെടുമെന്ന് ഫ്രഞ്ച് സെക്യൂരിറ്റി ഏജന്‍സി Ineris അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനു മുന്‍പും കണ്‍‌ട്രോള്‍‍ പോയ കുറെ ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ വീണിട്ടുണ്ട്. വലിയ കുഴപ്പമൊന്നുമില്ലാതെ. ഇതിന്റെ കാര്യത്തിലും പ്രശ്നങ്ങളൊഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഏജന്‍സികള്‍. ഒരു മിസൈല്‍ വെച്ച് ഇതിനെ തകര്‍ക്കാന്‍ പറ്റുമോ എന്ന കാര്യത്തെക്കുറിച്ചോ മറ്റു വിശദവിവരങ്ങളെക്കുറിച്ചോ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് വക്താക്കള്‍ പറയുന്നു. മറ്റു രാജ്യങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഭൌമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ഇതിന്റെ കുറെ ഭാഗങ്ങള്‍ കത്തിനശിക്കും. 2003ല്‍ കൊളംബിയ സ്പേസ് ഷട്ടില്‍ തകര്‍ന്നപ്പോള്‍ ഉണ്ടായതിലും വളരെ കുറച്ച് അവശിഷ്ട്രങ്ങള്‍ മാത്രമേ ഈ ഉപഗ്രഹത്തിന്റെ കാര്യത്തില്‍ ഭൂമിയില്‍ പതിക്കൂ എന്ന് വിദഗ്ദര്‍ പറയുന്നു.

ഇങ്ങിനെ കണ്‍‌ട്രോള്‍ ഇല്ലാതെ ചാര ഉപഗ്രഹങ്ങള്‍ വീഴുന്നത് അമേരിക്കന്‍ രഹസ്യങ്ങള്‍ക്ക് ഭീഷണിയായേക്കാം. സാധാരണ ഗതിയില്‍ (ചാ‍ര) ഉപഗ്രഹങ്ങളൊക്കെ തിരിച്ചുവീഴുമ്പോള്‍ നിയന്ത്രണ വിധേയമായി ലാന്‍‌ഡ് ചെയ്യിക്കാറുണ്ട്. അവശിഷ്ടങ്ങള്‍ മറ്റാര്‍ക്കും ലഭിക്കാത്ത രീതിയില്‍. ശത്രു രാജ്യങ്ങളിലെ ചാരസംഘടനകള്‍ക്ക് ഇതിന്റെ അവശിഷ്ടങ്ങള്‍ ലഭിക്കുന്നതിനെക്കുറിച്ചായിരിക്കും അമേരിക്കയുടെ ഏറ്റവും വലിയ വേവലാതി.

2002ല്‍ ഒരുപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് പ്രദേശത്ത് പതിച്ചിരുന്നു.

രണ്ടായിരാമാണ്ടില്‍ നാസയുടെ എഞ്ചിനീയര്‍മാര്‍ റോക്കറ്റുകളുപയോഗിച്ച് 17 ടണ്ണുണ്ടായിരുന്ന ഒരുപഗ്രഹത്തെ പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി ലാന്‍‌ഡ് ചെയ്യിച്ചിരുന്നു...

1979ല്‍ സ്കൈലാബ് എന്ന 78 ടണ്‍ ഭീമന്‍ കണ്‍‌ട്രോള്‍ നഷ്ടപ്പെട്ട് ഭൂമിയില്‍ വന്നു വീണതായിരുന്നു ഇതിനു മുന്‍പത്തെ സംഭവം. അതിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യാ മഹാസമുദ്രത്തിലും പടിഞ്ഞാറന്‍ ആസ്ത്രേലിയയിലും പ്രശ്നമുണ്ടാക്കാതെ വന്നു വീണു.

സ്കൈലാബ് വീണ സമയത്ത് എന്ത് മാത്രം ചര്‍ച്ചകളായിരുന്നു...എല്ലാവര്‍ക്കും അത് തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്...സ്കൈലാബ് ഫാന്‍സ് അസോസിയേഷന്‍ വരെ ഉണ്ടായിരുന്നോ എന്നു സംശയം.. സ്കൈലാബിനെക്കുറിച്ച് പറയാനറിയുന്ന മാഷന്മാര്‍ക്കായിരുന്നു സ്കൂളില്‍ അന്ന് വന്‍‌ ഡിമാന്‍‌ഡ്.

സ്കൈലാബിന്റെ പതനം ജാതകത്തില്‍ ചെലുത്തുന്ന ഫലം പ്രവചിച്ച് കാശുണ്ടാക്കാന്‍ ധാരാളം ജ്യോത്സ്യന്മാരും ഉണ്ടായിരുന്നു. അവരെ കളിയാക്കുന്ന ഒരു രസികന്‍ ലേഖനം ഇവിടെ

എന്തായാലും എല്ലാവരും ഒന്നു സൂക്ഷിച്ച് നടക്കുന്നത് കൊള്ളാം..(ഒരു സ്മൈലി)

ഇത് കൂടി വായിക്കാം..

U.S. Spy Satellite, Power Gone, May Hit Earth

19 comments:

മൂര്‍ത്തി said...

ഒരു വമ്പന്‍ അമേരിക്കന്‍ ചാര ഉപഗ്രഹം കണ്‍‌ട്രോള്‍ പോയി താഴേക്ക് വരുന്നുണ്ട്...ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ അത് ഭൂമിയില്‍ വീഴും എന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു

ശ്രീ said...

ഈ അറിവു പങ്കു വച്ചതിനു നന്ദി, മൂര്‍‌ത്തിയേട്ടാ...

ന്നാലും പേടിപ്പിയ്ക്കല്ലേ...

അപ്പു ആദ്യാക്ഷരി said...

thanks Moorthy for sharing this information.

ജ്യോനവന്‍ said...

വായിച്ചു.നമുക്കെന്തെന്ന് ഒഴിഞ്ഞുനടക്കുമ്പോഴും മേലേയ്ക്ക് നോക്കുന്നു. എങ്ങാനും വരുന്നുണ്ടോ.....? എന്റെ തല!

krish | കൃഷ് said...

ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ടി.വിയില്‍ കണ്ടിരുന്നു. ദിശ തെറ്റിയ ചാര ഉപഗ്രഹം ചാരമായി പോട്ടെ.
പറ്റിയാല്‍ അമേരിക്ക മിക്കവാറും ഇതിനെ മിസ്സൈല്‍ ഉപയോഗിച്ച് തകര്‍ക്കും.

(പണ്ട്, സ്കൈലാബ് ഭൂമിയില്‍ പതിക്കുമെന്ന് പറഞ്ഞ് റേഡിയോവിലും പേപ്പറിലുമെല്ലാം എന്തെല്ലാമായിരുന്നു പുകില്‍. സ്കാലാബിനെക്കുറിച്ചുള്ള വാര്‍ത്തകളും പൊടിപ്പും തൊങ്ങലും, ഊഹാപോഹങ്ങളും വായിക്കാന്‍ തന്നെ ഒരു രസമായിരുന്നു, പേടിയുണ്ടായിരുന്നെങ്കിലും. സ്കൈലാബ് വീഴുന്ന ദിവസം കൂടുതലും തുറസ്സായ സ്ഥലത്താണ് കഴിഞ്ഞിരുന്നത്, മാനത്തേക്ക് നോക്കിയിരിക്കും അതിന്റെ ഭാഗങ്ങള്‍ വല്ലതും വരുന്നുണ്ടോയെന്ന്.)

siva // ശിവ said...

എന്തായാലും വരട്ടെ...വരേണ്ടതു വഴിയില്‍ തങ്ങില്ലല്ലോ....

പ്രയാസി said...

Thanks..:)

noki nadakkaallo..:)

sandoz said...

കേരളത്തിലെങ്ങാന്‍ വീണാല്‍ പിള്ളെരെടുത്ത് ആക്രിക്കച്ചവടക്കാര്‍ക്ക് കൊടുത്ത് പയിന്റിനൊള്ള കാശൊപ്പിക്കും..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു അള്‍ട്രാ വയലറ്റ് കുടപിടിച്ച് നടന്നാ മതിയാ തലേല്‍ വീഴാണ്ടീരിക്കാന്‍?

കാപ്പിലാന്‍ said...

:>}

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈശ്വരാ, ഇനീപ്പോ മേപ്പോട്ടു നോക്കി നടക്കണല്ലോ.

പപ്പൂസ് said...

ഡെയ്‍ലി 0.7 കി.മീ... ഫെബ്രുവരി അവസാനം.... മുപ്പത് ദിവസം എന്ന് ഏകദേശം കണക്കു കൂട്ടിയാല്‍, ഇരുപത്തൊന്നു കി.മീ ദൂരെയാണ് സംഗതി ഇപ്പോള്‍ ഉള്ളത്! ധ്രുവങ്ങളിലും കടലോരപ്രദേശങ്ങളിലും 14-16 കി.മീ വേഗതയില്‍ കാറ്റു വീശുന്നു... Totally, കുഴപ്പമില്ല, ശുഭം. സംഗതി കടലില്‍ തന്നെ വീഴും, കിഴക്കെവിടെയെങ്കിലും...

നന്ദി ട്ടോ! :) good information!

ദിലീപ് വിശ്വനാഥ് said...

നന്നായി. ഇപ്പൊഴേ സംഭവം അറിഞ്ഞതുകൊണ്ട്, ഇനിയെങ്കിലും ആകാശത്തു നോക്കി നടക്കാമല്ലോ..

ഏ.ആര്‍. നജീം said...

ഇതേക്കുറിച്ചു വായിച്ചിരുന്നു... അമേരിക്ക തന്നെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കും എന്ന് കേട്ടിരുന്നു. എന്തായാലും പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ കഴിഞ്ഞാല്‍ മതിയായിരുന്നു :)

Eccentric said...

melott nokki nadakkam ini muthal

puTTuNNi said...

ഒരു കൊല്ലം മുമ്പ്, ന്യൂ ജേഴ്സിയില്‍, ഒരു സാധനം മാനത്ത്‌ നിന്നും വന്നു വീണിരുന്നു.
ഇതില്‍ ഒന്നു ഞെക്കൂ
എല്ലാം വീണു കഴിഞ്ഞിട്ടുണ്ടാകുമെന്നേ. ഉപഗ്രഹം വിട്ടോന്മാര് വെടിക്കെട്ട് കഴിഞ്ഞേ തീ കൊടുക്കൂ...

മൂര്‍ത്തി said...

ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ചാര ഉപഗ്രഹം ബഹിരാകാശ മണ്ഡലം കടന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുംമുമ്പ് മിസൈല്‍ തൊടുത്ത് തകര്‍ക്കാന്‍ അമേരിക്ക പദ്ധതിയിട്ടു. ഉപഗ്രഹം ഭൂമിയിലേക്ക് സാധാരണഗതിയില്‍ വീണാല്‍ തണുത്തുറഞ്ഞ നിലയില്‍ അതിനകത്തുള്ള മാരകമായ ഹൈഡ്രാസിന്‍ ഇന്ധനം മനുഷ്യരുടെ മരണകാരണമായേക്കാം എന്നതിനാലാണ് ഈ നീക്കം. ഇതേക്കുറിച്ച് അമേരിക്ക ലോകരാജ്യങ്ങളെ ധരിപ്പിച്ചിട്ടുണ്ട്.
15 മാസം മുമ്പ് വിക്ഷേപിച്ച 'യുഎസ്19' ഉപഗ്രഹം അപ്പോള്‍തന്നെ തകരാറിലായിരുന്നു. മാര്‍ച്ച് ആദ്യം ഭൂമിയില്‍ പതിക്കുമെന്ന് കരുതുന്ന ഉപഗ്രഹത്തെ വടക്കന്‍ ശാന്തസമുദ്രത്തിലെ യുഎസ് നാവികസേനാ ക്രൂയിസറില്‍നിന്ന് തകര്‍ക്കാനാണ് പരിപാടി.

ആദ്യശ്രമം പരാജയപ്പെട്ടാല്‍ അത് വിലയിരുത്തി മറ്റൊരു ശ്രമം നടത്തണമോ എന്ന് തീരുമാനിക്കാന്‍ സൈന്യത്തിന് രണ്ടുദിവസം ലഭിക്കും. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കുക എന്ന സൈനിക താല്‍പ്പര്യം നടപ്പാക്കാന്‍അമേരിക്ക ഉപഗ്രഹത്തിന്റെ പതനം ദുരുപയോഗിക്കുകയാണെന്ന് ശാസ്ത്രലോകത്ത് വിമര്‍ശനമുണ്ട്. ഇത് അമേരിക്ക നിഷേധിച്ചു.

ദേശാഭിമാനി 16/02/08 ലെ വാര്‍ത്ത

മൂര്‍ത്തി said...

നിയന്ത്രണം നഷ്ടപ്പെട്ട ചാര ഉപഗ്രഹം അമേരിക്ക സുരക്ഷിതമായി നശിപ്പിച്ചു. മിസൈല്‍ ഉപയോഗിച്ച് ബഹിരാകാശത്തുവച്ചുതന്നെ ഉപഗ്രഹം തകര്‍ക്കുകയായിരുന്നു. ഉപയോഗശൂന്യമായ ചാര ഉപഗ്രഹം നിയന്ത്രണം നഷടപ്പെട്ടതിനെ തുടര്‍ന്ന് ഭുമിയില്‍ പതിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.

ടോട്ടോചാന്‍ said...

മൂര്‍ത്തി നല്ല ലേഖനം, ഭംഗിയായി അവതരിപ്പച്ചിരിക്കുന്നു.

പപ്പൂസേ , ചില പ്രശനങ്ങള്‍ കണക്കുകൂട്ടലില്‍ ഉണ്ട് കേട്ടോ,
താഴോട്ട് വരും തോറും ത്വരണം മൂലം വേഗത കൂടും. അതു കൊണ്ട് 200 കി.മി. അകലെയാണെങ്കിലും പെട്ടെന്ന് താഴെയെത്താനും മതി. .7 കി.മി. എല്ലാ ദിവസവും അങ്ങിനെ ആകില്ല.
പതിയെ കൂടി വരും.....