
Inside Gate, India’s Good Life; Outside, the Servants’ Slums
ന്യൂയോര്ക്ക് ടൈസില്‍ സോമിനി സെന്‍ഗുപ്ത എഴുതിയ റിപ്പോര്‍ട്ടിന്റെ തലക്കെട്ടാണിത്.
ഗേറ്റിനുള്ളില്‍ സ്കൂളും, വെട്ടിയൊതുക്കിയ പുല്‍ത്തകിടിയും, ഒരിക്കലും നിലയ്ക്കാത്ത തിളങ്ങുന്ന കുടിവെള്ളവും, മുഴുവന്‍ സമയ വൈദ്യുതിയും, സെക്യൂരിറ്റി ഗാര്‍ഡുകളുമൊക്കെയുള്ള ഒരു ലോകം. സ്വയം പര്യാപ്തമായ ടൌണ്‍ഷിപ്പുകള്‍ തന്നെയാണിവ. ഒരു കാര്യത്തിനും പുറത്ത് പോകേണ്ടതില്ലാത്ത, പുറം ലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ട് മനസ്സു മടുപ്പിക്കേണ്ടതില്ലാത്ത സുന്ദരന്‍ ലോകം. ഗുര്‍ഗാവോണിലേയും ബാംഗ്ലൂരിലേയും മറ്റു മഹാനഗരങ്ങളിലേയും നഗരാതിര്‍ത്തികളില്‍ ഇന്ത്യയിലെ പുതിയ ധനിക വര്‍ഗത്തിനായി പണിയപ്പെടുന്ന കൂറ്റന്‍ എന്‍ക്ലേവുകള്‍.
ഗേറ്റിനു പുറത്ത് കഥ പഴയതു തന്നെ...വെള്ളമില്ലാത്ത, വെളിച്ചമില്ലാത്ത, ഭക്ഷണമില്ലാത്ത.......
വാക്കുകളേക്കാള്‍ ശക്തി ചിത്രത്തിനുണ്ടെന്നത് എത്ര ശരി.
ന്യൂയോര്ക്ക് ടൈംസിലെ റിപ്പോര്‍ട്ട് ഇവിടെ. ചിത്രങ്ങളും കാണുക.
(Courtesy: Newyork Times)
11 comments:
:(
എന്താ ചിത്രം..!
ഇന്ത്യ വളരുകയാണ്,അസൂയാലുക്കള്‍ പറയും അതു വളര്‍ച്ചയല്ല ക്യാന്‍സര്‍മുഴയാണെന്ന് അതൊന്നും കാര്യമാക്കേണ്ട.
ഇന്ത്യവളരും അതൊരു തലേക്കെട്ടിനും, മേല്‍മുണ്ടിനും മറയ്ക്കാനാവാത്തവിധം വളരും.ഇക്കണക്കിനു വളര്‍ന്നാല്‍ അതു വളര്‍ന്നു പൊട്ടിയൊലിക്കുകതന്നെ ചെയ്യും.
അതിനു മുന്നേ ചേരികളുടെ മണവും കാഞ്ഞ നിറവുമൊക്കെ ശീലിക്കുന്നതു നല്ലതാ.
മനുഷ്യരുടെ ഇടയിലെ ഉച്ചനീചത്വങ്ങള്‍ക്കു് ആരാണു് ഉത്തരവാദി? മനുഷ്യരോ, ദൈവങ്ങളോ? മനുഷ്യര്‍ എന്നു് പറഞ്ഞാല്‍ അതിനുള്ള പരിഹാരം കാണാനുള്ള ഉത്തരവാദിത്വവും മനുഷ്യര്‍ തന്നെ ഏറ്റെടുക്കേണ്ടി വരും. ദൈവങ്ങള്‍ എന്നു് പറഞ്ഞാല്‍ കാര്യം എളുപ്പമാണു്. സ്വന്തം ചുമതലയില്‍ നിന്നും ഒഴിവാവാം. ജനങ്ങളുടെ മുതുകത്തു് കയറി ഇരിക്കുന്നവരാണു് ചോദ്യം ചോദിക്കേണ്ടവരും ഉത്തരം നല്‍കേണ്ടവരും. അവര്‍ പക്ഷേ ഉന്നതന്മാരാണു്. അവര്‍ക്കു് പ്രശ്നങ്ങളില്ലാത്തതു് പോരാത്തതിനു് അവര്‍ ആരാധിക്കപ്പെടുകകൂടി ചെയ്യുന്നതാണു് ഭാരതത്തിന്റെ പ്രശ്നം. ഭാരതീയനു് ആരുടെയെങ്കിലും മുന്നില്‍ മുട്ടുകുത്താതെ വയ്യ! അതിനു് ദൈവങ്ങളുടെ കുറവൊട്ടില്ലതാനും! (demand and supply!) ആത്മീയ ദൈവങ്ങള്‍! രാഷ്ട്രീയ ദൈവങ്ങള്‍! സിനിമാദൈവങ്ങള്‍! സാമ്പത്തികദൈവങ്ങള്‍! കുരങ്ങുദൈവങ്ങള്‍! അമ്മദൈവങ്ങള്‍! ആസാമിദൈവങ്ങള്‍!.........!!!
ശ്രദ്ധേയമായ പോസ്റ്റ്. സി കെ ബാബുവിന്റെ കമന്റും കാര്യമാത്ര പ്രസക്തം. പ്രതികരിക്കുക എന്ന ഭാരമില്ലാത്ത ഒരു തലമുറ കൂടി ഈ ടൗണ്‍ഷിപ്പുകളില്‍ സൃഷ്ടിക്കപ്പെട്ടേയ്ക്കാം.
കണ്ടിരുന്നു സെന്‍ഗുപ്തയുടെ ലേഖനവും ഫോട്ടോകളും. :(
പോസ്റ്റ് നന്നായി.
വികസനം എല്ലായ്പ്പോഴും അതിന്റെ അഭയാര്‍ത്ഥിയെയും സൃഷ്ടിക്കുന്നു...
ഇന്ത്യ വികസനത്തിന്റെ അഭയാര്‍ത്ഥികളുടെ രാജ്യമാണ്.
വികസനത്തിന്റെ പുതിയൊരാധ്യായം എഴുതി ചേര്‍ക്കുമ്പോള്‍
ഇന്ത്യയിലെ ദരിദ്രന്റെ വിലാപങ്ങള്‍ കണ്ടില്ലെന്ന്
നടിക്കരുത്
....... (നിശബ്ദം)
എനിക്ക് പ്രതികരിക്കാനുള്ള ധാര്‍മ്മികതയില്ല - ഞാനിരിക്കുന്നത് ആ ഗേറ്റിനുള്ളിലെ ഇന്ത്യയിലാണ് :(
പുരോഗതി, വികസനം എന്നീ പദങ്ങള്‍ വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വെറും പത്തില്‍ താഴെ ശതമാനം വരുന്ന സമ്പന്ന വര്‍ഗ്ഗത്തിന് ആഡംബരമായി ജീവിക്കാന്‍ സൌകര്യങ്ങള്‍ വീണ്ടും ഒരുക്കലാണ് പുരോഗതി എന്ന് സാധാരണ ജനങ്ങള്‍ പോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്ക്കുന്നു.
ഭൂരുപക്ഷം വരുന്ന അടിസ്ഥാന വര്‍ഗ്ഗത്തെ അധികാരി വര്‍ഗ്ഗങ്ങള്‍ തഴഞ്ഞമട്ടാണ്. മനുഷ്യരായി ജനിച്ച ഇവര്‍ക്കും ഭൂമിയില്‍ തുല്യ അവകാശമില്ലേ ??
ഇവര്‍ക്ക് നീതി ആരു നല്‍കും???
ഗോപുരങ്ങളിരുന്നു സുവിശേഷം പ്രസംഗിക്കുന്നവര്‍ക്ക് ഭൂമിയിലേക്കിറങ്ങി വന്ന് ഇതൊക്കെ നോക്കാനെവിടെ സമയം!!
പ്രിയ മൂര്‍ത്തീ താങ്കള്‍ക്ക് നന്ദി...
"എനിക്ക് പ്രതികരിക്കാനുള്ള ധാര്‍മ്മികതയില്ല - ഞാനിരിക്കുന്നത് ആ ഗേറ്റിനുള്ളിലെ ഇന്ത്യയിലാണ്"
പ്രിയ സൂരജ്.
താങ്കളുടെ മനസാക്ഷിയെ ഉള്‍ക്കൊള്ളുന്നു.
പ്രതികരിക്കാന്‍ പുറത്തിറങ്ങിവരണമെന്നില്ല. പുറത്തുള്ളവരെ കൂടെ അകത്തോട്ട് കയറ്റിയിരുത്താന്‍ വേണ്ടി ശ്രമിച്ചാല്‍ മതി. ആശ്രമവുമില്ലെങ്കില്‍ പിന്നെ ശാസ്ത്രവും മനുഷ്യത്വവും ഒന്നും പ്രസംഗിച്ചത് കൊണ്ട് പ്രയോജനമുണ്ടാവണമെന്നില്ല.
Post a Comment