കുറിപ്പ് ഡാലിയുടെ ചൂട്ടഴിയിലെ പോസ്റ്റില്‍ നിന്ന്:
ഈ സമരം അനാവശ്യമാണെന്ന് പാഠപുസ്തകം ഒരിക്കലെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും. രണ്ടാം വിമോചന സമരത്തിന് പടയൊരുക്കം നടത്തുകയാണത്രെ അരമനകള്‍. അതിനെ നേരിടാനായി ഇപ്പോഴേ ഒരുങ്ങുക. കല്ലും, കവിണിയും, കുന്തവുമാണ് അവര്‍ക്ക് പരിചയമുളള ആയുധങ്ങള്‍. അതിനെ എതിര്‍ക്കാന്‍ അക്ഷരവും പുസ്തകവും സംവാദവുമാണ് നമ്മുടെ ആയുധം.
സംവാദത്തിന്റെ വാതിലുകള്‍ മുഴുവന്‍ അടച്ച്, സ്വന്തം മുന്‍വിധികളുടെയും സ്ഥാപിത താല്‍പര്യക്കാരുടെയും താളത്തിനൊത്ത് തുളളുന്നവര്‍ കൊണ്ടാടുന്ന വാദങ്ങളുടെ കാമ്പും കഴമ്പും നമുക്ക് പരിശോധിക്കാം, ഒന്നൊന്നായി.
അതിന്, ഇതാ ഇവിടെയൊരവസരം:
ഇതാ ഇതിലേ പോവുക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
കിരണ്‍, മാരീചന്‍, സെബിന്‍, രാധേയന്‍, മൂര്‍ത്തി, റോബി, ഡാലി,സൂരജ് എന്നിവരുടെ ചിന്തകള്‍ ആമുഖമായി അവതരിക്കപ്പെട്ടിരിക്കുന്നു.
വിവാദമായിരിക്കുന്നത് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം പുസ്തകത്തിലെ ഒന്നാം റ്റേം പുസ്തകത്തിലെ അഞ്ച് അദ്ധ്യയങ്ങളില്‍ ആദ്യത്തെ മൂന്ന് അദ്ധ്യയമാണ്.
അദ്ധ്യായം തിരിച്ചുള്ള ചര്‍ച്ചകള്‍
ഒന്നാം അദ്ധ്യായം ചര്‍ച്ച, പഴയതും പുതിയതും താരതമ്യംപുസ്തകം വായിക്കാനും ചര്‍ച്ചയില്‍ പങ്കെടക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. പുസ്തകം വായിക്കാനുളളതാണ്, കത്തിക്കാനുളളതല്ല എന്ന് തിരിച്ചറിയുന്നവര്‍ക്കും, ലോകം കത്തിച്ചിട്ടായാലും തങ്ങളുടെ വാശിയും ഈഗോയും ജയിക്കണമെന്നുളളവര്‍ക്കും ഈ സംവാദത്തില്‍ പങ്കെടുക്കാം.
അദ്ധ്യായം രണ്ട് ചര്‍ച്ച
അദ്ധ്യയം മൂന്ന് ചര്‍ച്ച
സത്യമേ ജയിക്കൂ.... സത്യം മാത്രം. സത്യത്തെ ജയിപ്പിക്കാനും നമ്മുടെ കുട്ടികളെ നല്ല മനുഷ്യരായി വളര്‍ത്താനും മാനവികതയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കാനും ഈ സമരത്തില്‍ പങ്കു ചേരുക.
കമന്റുകള്‍ മുകളിലെ ലിങ്കിലെ പോസ്റ്റുകളില്‍ ഇടുക.
2 comments:
വ്യത്യസ്തം. വ്യത്യസ്ഥമല്ല.
birds of same feathers, pathiriyachanum bike moshtavum.
kerala politics oru vazhithirivilanu.but njangal daridrananrayananmarku thirichariyam.sarkaru padippichathu kondu padichu, thozhil kitty, jeevikkunnu. otherwise what will happen.kalunkil kuthyirunnu beediyum valichu.....thanks a lot with tears.
Post a Comment