Sunday, April 1, 2007

വിശ്വനാഥന്‍ ആനന്ദിന് ഒന്നാം സ്ഥാനം നിഷേധിക്കപ്പെട്ടു!

പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വിരുദ്ധമായി , ഇന്ന്‌ പുറത്തിറങ്ങിയ ഫിഡെയുടെ ലോകചെസ്സ് റേറ്റിങ്ങ് ലിസ്റ്റില്‍ വിശ്വനാഥന്‍ ആനന്ദിന് ഒന്നാം സ്ഥാനം ഇല്ല. ബള്‍ഗേറിയയുടെ വാസലിന്‍ ടൊപലോവ് തന്നെയാണ് 2791 പോയിന്റോടെ പുതിയ ലിസ്റ്റിലും ഒന്നാം സ്ഥാനത്ത്. ആനന്ദ് 2778 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. മാര്‍ച്ചില്‍ സമാപിച്ച മൊറേലിയ-ലിനാറസ് ടൂര്‍ണ്ണമെന്റിലെ വിജയത്തോടെ ആനന്ദ് ലോകചെസ്സില്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ഈ തിരിച്ചടി.

സാധാരണ ഗതിയില്‍ ഫെബ്രുവരി 28നുള്ളില്‍ സമാപിക്കുന്ന ടൂര്‍ണ്ണമെന്റുകളാണ് എപ്രില്‍ ലിസ്റ്റില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം തന്നെ മേല്‍പ്പറഞ്ഞ ലിനാറസ് ടൂര്‍ണ്ണമെന്റ് ഏപ്രില്‍ ലിസ്റ്റിനായി കണക്കിലെടുത്തിട്ടുണ്ട്. ഇത് ഫിഡെയുടെ ഇരട്ടത്താപ്പാണെന്ന് ആള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്‍ ട്രഷറര്‍ ഭരത് സിങ്ങ് ചൌഹാന്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് 1 മുതല്‍ 9 വരെ നടന്ന ഏഷ്യന്‍ സിറ്റീസ് ചാമ്പ്യന്‍ഷിപ്പ് ഈ ലിസ്റ്റിനായി കണക്കിലെടുത്തിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷങ്ങളിലും ചെയ്തതുപോലെ ഇത്തവണയും ലിനാറസ് ടൂര്‍ണ്ണമെന്റ് ഏപ്രില്‍ ലിസ്റ്റിനായി കണക്കിലെടുക്കണമെന്ന് ആള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്‍ തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്ഥാവനയില്‍ പറഞ്ഞു.

എങ്കിലും ഫെഡെ പ്രസിഡന്റ് ബോര്‍ഡ് മെംബര്‍ നിജേല്‍ ഫ്രീമാന്‍ ഫിഡെയുടെ നിലപാടിനെ ന്യായീകരിച്ചു. പൂര്‍ണ്ണമായും നീതിപൂര്‍വ്വം ആയിരിക്കാന്‍ വേണ്ടിയാണ് ലിനാറസ് ടൂര്‍ണ്ണമെന്റ് ഉള്‍പ്പെടുത്താതിരുന്നതെന്നും ലിസ്റ്റിനു ഒരു മാസം മുന്‍പ് അവസാനിച്ച ടൂര്‍ണ്ണമെന്റുകള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാല്‍ക്കഷണം : പ്രമുഖ ചെസ്സ് വെബ് സൈറ്റായ ചെസ്സ്ബേസിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഫിഡെ ലിനാറസ് ടൂര്‍ണ്ണമെന്റ് കൂടി ഏപ്രില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി അറിയുന്നു.

ആനന്ദ് ലോക ഒന്നാം നമ്പര്‍.ഫിഡെ തെറ്റ് തിരുത്തുന്നു

മൊറേലിയ-ലിനാറസ് ടൂര്‍ണ്ണമെന്റുകൂടി ഏപ്രിലിലെ റേറ്റിങ്ങിനായി കണക്കിലെടുക്കാന്‍ ഫിഡെ തീരുമാനിച്ചു. ഫിഡെ റേറ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കാസ്ട്രോ അബുന്‍ഡോ അറിയിച്ചതാണ് ഇക്കാര്യം.

വിശ്വനാഥന്‍ ആനന്ദിന് അഭിനന്ദനങ്ങള്‍!

3 comments:

മൂര്‍ത്തി said...

പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വിരുദ്ധമായി , ഇന്ന്‌ പുറത്തിറങ്ങിയ ഫിഡെയുടെ ലോകചെസ്സ് റേറ്റിങ്ങ് ലിസ്റ്റില്‍ വിശ്വനാഥന്‍ ആനന്ദിന് ഒന്നാം സ്ഥാനം ഇല്ല. ബള്‍ഗേറിയയുടെ വാസലിന്‍ ടൊപലോവ് തന്നെയാണ് 2791 പോയിന്റോടെ പുതിയ ലിസ്റ്റിലും ഒന്നാം സ്ഥാനത്ത്. ആനന്ദ് 2778 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.

Kiranz..!! said...

അത് ശരിക്കും ഒരു അടിയായിപ്പോയി.ഉറപ്പിച്ച സ്ഥാനം കൈവിട്ടുപോയത് കഷ്ടമായിപ്പോയി.

മൂര്‍ത്തി said...

ആനന്ദ് ലോക ഒന്നാം നമ്പര്‍.ഫിഡെ തെറ്റ് തിരുത്തുന്നു മൊറേലിയ-ലിനാറസ് ടൂര്‍ണ്ണമെന്റുകൂടി ഏപ്രിലിലെ റേറ്റിങ്ങിനായി കണക്കിലെടുക്കാന്‍ ഫിഡെ തീരുമാനിച്ചു. ഫിഡെ റേറ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കാസ്ട്രോ അബുന്‍ഡോ അറിയിച്ചതാണ് ഇക്കാര്യം. വിശ്വനാഥന്‍ ആനന്ദിന് അഭിനന്ദനങ്ങള്‍!