ആഗോളതാപനത്തെത്തുടര്‍ന്നുണ്ടാകുന്നം കാലാവസ്ഥാ വ്യതിയാനം ദരിദ്രരില്‍
ദരിദ്രരെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് അന്താരാഷ്ട്ര പാരിസ്ഥിതിക വിദഗ്ദരടങ്ങുന്ന ഇന്റര്‍ ഗവണ്മന്റല്‍ പാനല്‍ ഫോര്‍ ക്ലൈമെറ്റ് ചെയ്ന്‍ചിന്റെ (Intergovernmental Panel on Climate Change) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
“വികസിത രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള ദരിദ്രനാരായണന്മാരായിരിക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും അനുഭവിക്കുക” IPCC ചെയര്‍മാന്‍ ശ്രീ. രാജേന്ദ്ര പചോറി അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍
ആഫ്രിക്കയിലെ 75-250 ദശലക്ഷം ജനങ്ങള്‍ 2020 ഓടെ വെള്ളമില്ലാതെ വലയും
കിഴക്ക് തെക്കുകിഴക്ക് ഏഷ്യയില്‍ കാര്‍ഷിക ഉല്‍പ്പാദനത്തില്‍ 20% വര്‍ദ്ധനയുണ്ടാവുമെങ്കിലും, മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഉല്‍പ്പാദനം 30% വരെ കുറയും
ജലസേചനത്തിനായി മഴയെ മാത്രം ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൃഷിഭൂമിയില്‍ 50% കണ്ട് കുറയും
20-30% മൃഗങ്ങളും വൃക്ഷലതാദികളും ഒന്നോ ഒന്നരയോ ഡിഗ്രി താപവര്‍ദ്ധനയുണ്ടായാല്‍ വംശനാശം നേരിടും
മഞ്ഞുപാളികളുടെ നാശം ജലദൌര്‍ലഭ്യത്തിനിടയാക്കും.
മരണനിരക്കിലും, പകര്ച്ചവ്യാധികളുടെപ്> വ്യാപനത്തിലും വര്‍ദ്ധന...
നാലു ഭാഗങ്ങളുള്ള രണ്ടാം ഭാഗമാണിത്. ഇതിന്റെ മൂന്നാംഭാഗം മേയ് മാസത്തിലും അവസാനഭാഗം നവംബര്‍ മാസത്തിലും പുറത്തുവരും.ഒന്നാം ഭാഗം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയിരുന്നു.
5 comments:
ആഗോളതാപനവും മറ്റെല്ലാ കാര്യത്തിലും എന്നപോലെ പാവങ്ങളുടെ പള്ളയ്ക്കടിക്കും. അത്ര തന്നെ.
ആഗോള താപനത്തിന്റെ ദോഷങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നു. കുടിക്കാന്‍ വെള്ളമില്ലാതെയും (ശുദ്ധജലം കിട്ടിയെന്ന് വരില്ല) കഴിക്കാന്‍ ആഹാരമില്ലാതെയും രോഗങ്ങളും പേറി പകര്‍ച്ച വ്യാധികള്‍ നിയന്ത്രനാതീതമാകുകയും ചെയ്താലുള്ള സ്ഥിതി സമ്പന്നരെയും ശ്വാസം മുട്ടിക്കുകതന്നെ ചെയ്യും. ദരിദ്രനാരായണന്മാരുടെ കാര്യം ചിന്തിക്കുവാന്‍ പോലും കഴിയില്ല.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ..
“Climate change fruitful for fungi“ എന്ന തലക്കെട്ടില്‍ ബി.ബി.സി വെബ് സൈറ്റില്‍ ഒരു വാര്‍ത്ത ഉണ്ട്. കാലാവസ്ഥാ വ്യതിയാനം കൂണ് പോലുള്ളവക്ക് നല്ലതാണത്രെ.
ലിങ്ക് ഇവിടെ
ആഗോള താപനം ഒരു കെട്ടുകഥ മാത്രം എന്ന് വാദിക്കുന്ന ഒരു ലേഖനം കണ്ടു. പ്രൊഫ.ഡെന്നിസ് ജി.റാന്‍ക്ര്‍ട്ട് എഴുതിയ ലേഖനം ഇവിടെ. ആഗോള താപനം ഒരു ഭീഷണിയേ അല്ലെന്നും മറ്റു പലഭീഷണികളില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം വാദിക്കുന്നു.
ആഗോള താപനവുമായും പുനഃരുപയോഗിക്കാവുന്ന ബദില്‍ ഊര്‍ജ്ജസ്രോതസ്സുകളെക്കുറിച്ചും അതിന്റെയൊക്കെ പ്രായോഗികതയെപ്പറ്റിയും ചിന്തിക്കുന്ന ഒരു ലേഖനം ഇവിടെ
Post a Comment