Friday, April 27, 2007

നമ്പൂതിരി ഫലിതങ്ങള്‍ മൂന്നാം ഭാഗം

ഇവിടുത്തെ ആനേ ഇക്കൊല്ലം തിരുവമ്പാടിക്ക് പകരം പാറമ്മേക്കാവിലിക്ക് കൊടക്കണംന്ന് അമ്മുണ്ണി പറഞ്ഞയച്ചിട്ട് വന്നതാ

ആവാലോ....അമ്മുണ്ണി പറഞ്ഞാ കൊടക്കാണ്ടിരിക്കാന്‍ പറ്റുവോ?

എത്രയാവോ ഏക്കം വേണ്ടത്?

ഹായ് ഹായ് ഒന്നും വേണ്ട.ആനേ കൊടക്കണേന് അവള്‍ടേന്ന് ഞാന്‍ ഏക്കം വാങ്ങുകേ?

അവളല്ല അവനാ...

ഓഹോ..അമ്മുണ്ണി ആണാണെങ്കി് ഇവടത്തെ ആനക്ക് ഏക്കം ആയിരം രൂപാ

*****

മോഷണം കലയാക്കിയ ഒരു നമ്പൂതിരി അസുഖം വന്നു കിടപ്പിലായി.

ഡോക്ടര്‍: മോഷനുണ്ടോ?

നമ്പൂതിരി: പണ്ടുണ്ടായിരുന്നു..കിടപ്പിലായതിനു ശേഷം മോഷണൊന്നും തരാവ്ണില്യ.

*****

നമ്പൂതിരി വീട്ടുകോലായില്‍ ഇരിക്കുന്ന ഒരാളോട്

മജിസ്ട്രേട്ടില്ലെ ഇവടെ?

ഇവടെക്കെന്താ വേണ്ടത്?

ചോയ്‌ചതിനു മറുപടി പറഞ്ഞാ മതി നീയ്യ്.

ഇവിടുന്ന് എവിടുന്നാണാവോ?

എട ഏഭ്യാ..നെന്നോടല്ലേ പറഞ്ഞത് ചോയ്‌ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്‌. മജിസ്ട്രേട്ടില്ലേ ഇവിടെ?

ഞാനാ മജിസ്ട്രേട്ട്..

വിഡ്ഡി..നെണക്കത് നേര്‍ത്തേ പറയാര്‍ന്നില്ലേ..എന്നാ നിന്നെ ഞാന്‍ ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്യോ?

*****

നമ്പൂതിരിയും കാര്യസ്ഥനും യാത്ര കഴിഞ്ഞു വരുന്ന വഴി രണ്ടുപേരേയും പാമ്പ് കടിച്ചു.

ആശുപത്രിയില്‍ ഇവരെ പരിശോധിച്ച ഡോക്ടര്‍ നേഴ്സിനോട് പറഞ്ഞു

” രണ്ടു പേര്‍ക്കും മൂര്‍ഖന്റെ അന്റി വെനം കുത്തിവെച്ചോളൂ”

ഇതു കേട്ട നമ്പൂതിരി “ ഡോക്ടറേ..മാനം കളയരുത്..അവന് നീര്‍ക്കോലീടെ ആന്റിവെനം കുത്തിവെച്ചാല്‍ മതി”

*****

നമ്പൂതിരി നൂറു രൂപക്ക് കൊടുക്കാം എന്നു പറഞ്ഞ മരത്തിന് കച്ചവടക്കാരന്‍ അന്‍പതു രൂപ പറഞ്ഞു. നമ്പൂതിരി സമ്മതിച്ചില്ല. തര്‍ക്കമായി. അവസാനം കച്ചവടക്കാരന്‍ പറഞ്ഞു

” എന്നാ അറുപതു രൂപ തരാം. തിരുമേനിക്ക് നഷ്ടം വരണ്ട.”

ഇതുകേട്ട നമ്പൂതിരി “എനിക്ക് നഷ്ടം വരരുത് എന്നുള്ളതു കൊണ്ടു തന്നെയാ നൂറു രൂപ തന്നെ വേണംന്ന് പറഞ്ഞത്”

*****

ഇല്ലത്ത് ഇത്തവണ ചക്കേം മാങ്ങേം ധാരാളണ്ടോ?

ഉവ്വ്. രണ്ടും ധാരാളണ്ട്.

ചക്കയോളം തന്നെ ഉണ്ടോ മാങ്ങേം?

അതില്ല. ഇത്തവണയും ചക്ക തന്നെയാ വലുത്

*****

വളരെകാലത്തിനുശേഷം കണ്ട സുഹൃത്ത് നമ്പൂതിരിയോട് “ മക്കളൊക്കെ എങ്ങനെ?’

നമ്പൂതിരി “ ഞാന്‍ ഓരോരുത്തരേയും ഓരോ വഴിക്കാക്കി. ഇപ്പോ അവരൊക്കെച്ചേന്ന എന്നെ ഒരു വഴീലാക്കാന്‍ നോക്വാ..“

*****

സന്ധയായിട്ടും കുളിക്കാതിരിക്കുന്ന നമ്പൂതിരിയോട് മറ്റൊരു നമ്പൂതിരി “ ന്താ കുളീല്യേ?’

ണ്ട് ണ്ട്..

കുറെനേരത്തിനുശേഷവും കുളിക്കാന്‍ പോകാതിരിക്കുന്നതു കണ്ട് വീണ്ടും ചോദിച്ചു. ന്താ കുളീല്യാന്ന്ണ്ടോ?

അല്ല. ണ്ട്..ണ്ട്..

പിന്നെന്താ ഇങ്ങനെ ഇരിക്കണേ?

അല്ലാ നാളെ മതിയോന്നാലോചിക്യാ..

*****

നമ്പൂതിരി എങ്ങോട്ടോ പോകാന്‍ സ്റ്റേഷനില്‍ നില്‍ക്കുകയാണ്.

വണ്ടി വന്നപ്പോള്‍ കമ്പാര്‍ട്ട്മെന്റിലുള്ളവരെല്ലാം ഇതില്‍ സ്ഥലമില്ല എന്നു പറഞ്ഞുകൊണ്ട് വാതില്‍ അടച്ചുപിടിച്ചു. നമ്പൂതിരി ഇതൊന്നും വക വെയ്ക്കാതെ തള്ളി അകത്തുകയറി.

ഇതില്‍ കുപിതരായി കയര്‍ത്തവരോട് നമ്പൂതിരി

“ ദേഷ്യപ്പെടണ്ടാ.. അടുത്ത സ്റ്റേഷന്‍ മുതല്‍ ഞാനും നിങ്ങളോടൊപ്പം ഉത്സാഹിച്ചോളാം“

യാത്രക്കാര്‍ “ എന്തിന്?“

നമ്പൂതിരി “ ഇനി കേറാന്‍ നോക്കണോരെ തടുക്കാന്‍”

നമ്പൂതിരി ഫലിതങ്ങള്‍ ഒന്നാം ഭാഗം

നമ്പൂതിരി ഫലിതങ്ങള്‍ രണ്ടാം ഭാഗം

ഏറ്റവും സുഖായിട്ടുള്ള കാര്യം

സനോജ് കമന്റിലൂടെ നല്‍കിയ നിദ്ദേശം സീകരിച്ചിരിക്കുന്നു. കടപ്പാട്: കുഞ്ഞുണ്ണി മാഷ്,എന്റെ സുഹൃത്തുക്കള്‍ ശ്രീകുമാര്‍, മണികണ്ഠന്‍ ‍

8 comments:

Moorthy said...

നമ്പൂതിരി ഫലിതങ്ങള്‍ മൂന്നാം ഭാഗം...

Pramod.KM said...

ഹഹ.3-ആം ഭാഗം പുതുമയുള്ളതായി.

G.manu said...

kolllaaaaaaaaaaaaaaaaaaam...

സനോജ് കിഴക്കേടം said...

മൂര്‍ത്തി മാഷെ, വിരോധൊന്നും തോന്നരുത്.
ഒരു കട: വയ്ക്കണ്ടേ, കുഞ്ഞുണ്ണി മാഷ് ഇതെല്ലാം സമ്പാദിച്ചു വച്ചതിന് ?

Moorthy said...

സനോജിന്റെ നിര്‍ദ്ദേശം സ്വീകരിച്ചിരിക്കുന്നു.കടപ്പാട് കൊടുത്തിട്ടുണ്ട്.

വേണു venu said...

മൂര്‍ത്തിയേ.. ഇതൊക്കെ ഇപ്പഴാ കണ്ടതു്.:)
പന്ത്രണ്ടു മക്കളെ പെറ്റ അമ്മയുടെ ഫലിതം പുതിയതു്.
ഡോക്ടറേ..മാനം കളയരുത്..അവന് നീര്‍ക്കോലീടെ ആന്റിവെനം കുത്തിവെച്ചാല്‍ മതി...
ഞാന്‍ ഓരോരുത്തരേയും ഓരോ വഴിക്കാക്കി. ഇപ്പോ അവരൊക്കെച്ചേന്ന എന്നെ ഒരു വഴീലാക്കാന്‍ നോക്വാ..“
ചിരിച്ചു ചിരിച്ചു...:)

ഒരെണ്ണം ഇവിടെ കാണാഞ്ഞതു് എന്‍റെ വകയ്ക്കും കിടക്കട്ടെ.
മകന്‍റെ ചെലവു് കൂടുതല്‍...അയയ്ക്കുന്ന പണം പോരാ പോരാ എന്നു് മകന്‍റെ എഴുത്തുകള്‍. അകത്തുള്ളോരും പറഞ്ഞപ്പോള്‍‍ നമ്പൂതിരി തീരുമാനിച്ചു, തിരുവന്തരം വരെ പോയി ഒന്നു് നേരിട്ടു പരിശോധിക്കാം. നമ്പൂതിരി ബസ്സിറങ്ങി. നിയമാസഭാ മന്ദിരത്തിന്‍റെ ഭാഗം വന്നപ്പോള്‍‍ കലശലായ മൂത്ര ശങ്ക. പിന്നൊന്നും നോക്കിയില്ല.... കഴിഞ്ഞു. പോലീസ്സുകാരന്‍ 50 രുപയുടെ ശിക്ഷ കടലാസ്സുമായി. തിരുമേനി അതടച്ചു. നേരെ വീട്ടില്‍ വന്നൂ് അകത്തൊള്ളോളോടു് പറഞ്ഞു...ശിവ ശിവ..ഒന്നു മൂത്ര ശങ്ക മാറ്റാന്‍‍ രൂഫാ..അമ്പതു്....അവന്‍‍ ശരിക്കും വലയുകയായിരിക്കുമല്ലോ..?:)

സാരംഗി said...

:-)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഇതെന്താ മൂര്‍ത്തിജീ,

ഫലിതങ്ങളൊന്നും പുതിയതില്ലേ?