Thursday, April 5, 2007

ഒരുനാള്‍ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും


ഗ്വാട്ടിമാലയിലെ വിപ്ലവകാരിയും ഗറില്ല പോരാളിയും കവിയുമായ ഒട്ടോ റെനെ കാസില്ലോ (Otto Rene Castillo) 1936ല്‍ ജനിച്ചു. 1954ല്‍ സി.ഐ.എയുടെ പിന്തുണയോടെ നടന്ന അട്ടിമറിയില്‍ ആര്‍ബെന്‍ ജനാധിപത്യ സര്‍ക്കാര്‍ നിലപതിച്ചപ്പോള്‍ അദ്ദേഹം എല്‍സാല്‍‌വദോറിലേക്ക് ഒളിവില്‍ പൊയി.

ഏകാധിപതിയായ അര്‍മാസ് 1957ല്‍ അന്തരിച്ചപ്പോള്‍ ഒട്ടോ തിരിച്ച് ഗ്വാട്ടിമാലയിലെത്തി. 1959ല്‍ പഠനത്തിനായി ജര്‍മ്മനിയിലേക്ക് പോയ അദ്ദേഹം മാസ്റ്റേഴ്സ് ബിരുദം സമ്പാദിച്ച ശേഷം 1964ല്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി, തൊഴിലാളി പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ആ വര്‍ഷം അറസ്റ്റിലായെങ്കിലും രക്ഷപ്പെട്ട് യൂറോപ്പിലേക്ക് ഒളിവില്‍ പോയി. തിരിച്ച് നാട്ടില്‍ വന്ന ശേഷം കിഴക്കന്‍ മലനിരകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഗറില്ലാ പോരാളികളുമായി ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ആശയപ്രചരണത്തിന്റേയും പ്രത്യയശാസ്ത്ര വിദ്യാഭ്യാസത്തിന്റേയും ചുമതലയാണ് നിര്‍വഹിച്ചിരുന്ന‍ത്. 1967ല്‍ അദ്ദേഹത്തേയും, കൂട്ടാളികളായ വിപ്ലവകാരികളേയും ‍ സര്‍ക്കാര്‍ സൈന്യം പിടികൂടുകയും സകാപ ബാരക്കുകളിലെ ക്രൂരമായ ചോദ്യം ചെയ്യലിനും പീഢനങ്ങള്‍ക്കു ശേഷം ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തു. (മലയാളം വിക്കിയിലെ കുറച്ചുകൂടി വിശദമായ കുറിപ്പ് ഇവിടെ)

അദ്ദേത്തിന്റെ പ്രശസ്തമായ 'അരാഷ്ട്രീയ ബുദ്ധിജീവികള്‍' എന്ന കവിത താഴെ കൊടുക്കുന്നു. വിവര്‍ത്തനം ചെയ്ത് കൊല്ലാന്‍ താല്പര്യമില്ലാത്തതുകൊണ്ട് ഇംഗ്ലീഷില്‍ത്തന്നെ നല്‍കുന്നു. ക്ഷമിക്കുമല്ലോ...

ഹിന്ദി വിവര്‍ത്തനം ഇവിടെ

One day
the apolitical intellectuals of my country
will be interrogated
by the simplest of our people.

They will be asked
what they did when their nation died out slowly,
like a sweet fire small and alone.

No one will ask them
about their dress,
their long siestas after lunch,
no one will want to know
about their sterile combats
with "the idea of the nothing"
no one will care about their higher financial learning.
They won't be questioned on Greek mythology,
or regarding their self-disgust
when someone within them
begins to die the coward's death.

They'll be asked nothing
about their absurd justifications,
born in the shadow of the total life.

On that day
the simple men will come.
Those who had no place
in the books and poems of the apolitical intellectuals,
but daily delivered their bread and milk,
their tortillas and eggs,
those who drove their cars,
who cared for their dogs and gardens
and worked for them,

and they'll ask:

"What did you do
when the poor suffered,
when tenderness and life burned out of them?"

Apolitical intellectuals of my sweet country,
you will not be able to answer.
A vulture of silence will eat your gut.
Your own misery will pick at your soul.
And you will be mute in your shame.

7 comments:

മൂര്‍ത്തി said...

ഒരുനാള്‍ ഇവിടുത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ഇവിടുത്തെ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെടും.. ഗ്വാട്ടിമാലയിലെ വിപ്ലവകാരിയും ഗറില്ലാ പോരാളിയും കവിയുമായിരുന്ന Otto Rene Castillo യെക്കുറിച്ച് ഒരു ചെറു കുറിപ്പും, അദ്ദേഹത്തിന്റെ പ്രശസ്തമായ ‘അരാഷ്ട്രീയ ബുദ്ധിജീവികള്‍’ എന്ന കവിതയും.

rajesh said...

നല്ല കവിത. ഇതൊക്കെ ചോദിക്കേണ്ടത്‌ രാഷ്ട്രീയ ബുദ്ധിശൂന്യന്മാരോട്‌ അല്ലേ? പക്ഷേ നാണമില്ലാത്ത ഇവന്റെ തല കുനിയൂല്ലല്ലോ. ആരെങ്കിലും ചോദിക്കാന്‍ ചെന്നാല്‍ അത്‌ ചിലപ്പ്പ്പോള്‍ "നേതാവിന്റെ പൊതുജന സമ്പര്‍ക്ക "മീറ്റിംഗ്‌ ആയി പബ്ലിസിറ്റി കൊടുത്തുകളയും !

സജിത്ത്|Sajith VK said...

അരാഷ്ട്രീയത ഫാഷനായിമാറുന്ന ഈ കാലഘട്ടത്തില്‍, ശക്തമായ, കാലിക പ്രാധാന്യമുള്ള കവിത..... ഇത്തരത്തിലുള്ളവ ഇനിയും പോസ്റ്റൂ...

നിമിഷ::Nimisha said...

ഒരു വിപ്ലവ പോസ്റ്റ് ആണല്ലോ ഇത് :)

വിശാഖ് ശങ്കര്‍ said...

ഇവിടെ കുനിഞ്ഞത് എന്റെ തലതന്നെ.ഉത്തരമില്ലാതെ വലഞ്ഞത് എനിക്കെന്റെ ഈഗൊ ചാര്‍ത്തിത്തന്ന ബുദ്ധി തന്നെ.തോറ്റുവന്ന കളിക്കാരന്റെ വീട്ടിനു കല്ലെറിഞ്ഞ് കൈകഴുകുന്ന എന്റെ ദേശസ്നേഹവായ്പ്പുകള്‍ തന്നെ...

നന്ദി സുഹൃത്തേ..ഇത്തരം കല്ലുകള്‍കൊണ്ട് ഇനിയും എന്നെ എറിയുക...

വേണു venu said...

ഇന്നും ഈ കവിത തീകവിത തന്നെ.
പക്ഷേ, ഇന്നു് ഈ കവിത വായിക്കുന്ന , രണാംഗണത്തില്‍ കാസ്റ്റില്ലയെ പോലെ പാടുകയും വിപ്ലവം ഒഴുക്കിയവരുമായവരു, അവരെ കണ്ടു വളര്‍ന്നവരും അരാഷ്ട്രീയരായി മൌന വാത്മീകങ്ങളില്‍ ശിരസ്സൊളുപ്പിച്ചു ജീവിക്കാന്‍‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു് കൂട്ടി ച്ചേര്‍ക്കണമെന്നു് എനിക്കു തോന്നുന്നു.
നല്ല പോസ്റ്റു്.

രാജേഷ് ആർ. വർമ്മ said...

ഇതു മൊഴിമാറ്റം ചെയ്യാനൊരു ശ്രമം.